ജീവാംശം: ഭാഗം 27

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ഹന്നയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ നിക്കാരുന്നു ഡേവിഡ്..... മമ്മി നുണ പറയല്ലേ......എന്നോട് ജയിക്കാൻ വേണ്ടി പറയല്ലേ.....ചുടു കണ്ണുനീർ ഒഴുകുമ്പോഴും ഹൃദയത്തീലെ താപം ഇരട്ടിയായി തുടർന്നതു ദയനീയമായി അവരെ നോക്കി ഡേവിഡ്.... ഞാൻ പറഞ്ഞത് സത്യാ ഇക്കാര്യത്തിൽ നിന്നോട് എന്നല്ലാ ആരോടും നുണ പറയേണ്ട കാര്യം എന്താ......നീ .....നീ....ജോസഫിന്റെ മകൻ അല്ല.....വേറെ ആരുടെയോ മകനാ.....ഒരിക്കലും ഓർക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്ന എന്നാൽ മറക്കാൻ ശ്രമിക്കുന്നതിന്റെ പതിന്മടങ്ങായി മനസ്സിൽ തെളിഞ്ഞു വരുന്ന ആ രാത്രി സമ്മാനിച്ചതാ നിന്നെ ഡേവിഡ്..... കേൾക്കാൻ പോവുന്ന സത്യം തന്റെ ഹൃദയത്തിന് താങ്ങാനാവാത്ത മുറിവ് സമ്മാനിക്കുമെന്നറിഞ്ഞു കൊണ്ട് ഹന്നയുടെ വാക്കുകൾക്ക് കാതോർത്തു അവൻ.... മുപ്പത് വർഷങ്ങൾക്ക് മുന്നേ.....

ഞങ്ങൾ ഒരു ഇൻറ്റീരിയർ ഡിസൈനിംഗ് കമ്പനി എന്ന സ്വപ്നവുമായി അലയുന്ന കാലം...മുംബൈയിൽ ഒരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിച്ചു കൊണ്ട് അവിടെ അടുത്തായി തന്നെ ഒരു വലിയ ബിൽഡിംഗിലെ ഒരു മുറി ഞങ്ങൾ ഞങ്ങളുടെ സ്വപ്ന സംരംഭത്തിനായി തിരിഞ്ഞെടുത്തു......അന്ന് ചെറിയ ചെറിയ കോൺട്രാക്ടുകൾ പിടിക്കാനായി ഞാനും ജോസഫും ഒരുപാടലഞ്ഞിരുന്നു.....അങ്ങനെ ഒരിക്കൽ ഒരു ക്ലൈന്റിനെ കണ്ട് തിരിച്ചു വരാരുന്നു ഞാൻ.....ആ ക്ലയെന്റിനെ കാണാൻ കുറച്ചു ദൂരം പോവേണ്ടി വന്നു.....ജോസഫ് മറ്റൊരു ആവശ്യത്തിന് പോയത് കാരണം ഞാൻ തനിച്ചേ ഉണ്ടായിരുന്നുളളൂ...... രാത്രി ഏറെ വൈകിയുളള ട്രെയിനിൽ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ ഞാനറിഞ്ഞില്ല ഇനിയുള്ള നിമിഷങ്ങൾക്ക് എന്റെ അസ്ഥിത്വം തന്നെ ഇല്ലാതാക്കാൻ കഴിയുമെന്ന്........

റെയിൽവേ സ്റ്റേഷനിൽ നിന്നൂം മൂന്ന് കിലോ മീറ്റർ മാറിയാണ് ഞങ്ങൾടെ ഓഫീസ്.....കുറച്ചു ഫയലുകൾ കളക്ട് ചെയ്യാനുളളത് കൊണ്ട് ഓഫീസിൽ പോവേണ്ടതുണ്ടായിരുന്നു .....ഓഫീസ് തുറന്നു ഫയൽസ് എടുത്ത് പുറത്തേക്ക് വന്നതും നാലഞ്ച് പേര് റോഡിനു ഇരു വശത്തുമായി നിന്ന് സംസാരിക്കുന്നത് കണ്ടു ...രാത്രി ഏറെ വൈകിയത് കാരണം റോഡ് വിജനമായിരുന്നു.....നല്ല ഭയം തോന്നിയെങ്കിലും അത് കാര്യമാക്കാതെ മുന്നോട്ട് നടന്നു.....ഇടയ്ക്ക് തിരിഞ്ഞു നോക്കിയെങ്കിലും അസ്വാഭാവികതയൊന്നും തോന്നിയില്ല.....ഞങ്ങളുടെ ഫ്ലാറ്റിലേക്ക് തിരിയുന്ന വഴി ഒരു പൊന്തക്കാടുണ്ട് ഹോട്ടലിലെയും ഫാക്ടറികളിലെയും മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന സ്ഥലം അതിനടുത്തെത്തിയതും പിന്നിൽ നിന്നും എന്തോ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് നേരത്തെ റോഡ് സൈഡിൽ കണ്ടവരിൽ രണ്ടു പേരെയായിരുന്നു ......

എന്നെ അവർ പിൻ തുടർന്നു വരുന്നത് കണ്ട് ഭയം കൊണ്ട് മുന്നോട്ട് ഓടാൻ തുടങ്ങിയതും മറ്റു രണ്ടു പേരും മുന്നിലായ് വന്നു നിന്നു......അവരിൽ നിന്നും ഓടി രക്ഷപെടാൻ ഞാൻ ശ്രമിച്ചെങ്കിലും നടന്നില്ല..... ഒന്ന് നില വിളിക്കാൻ തുടങ്ങുന്നതിന് മുന്നേ തന്നെ ആരുടെയോ കരം എന്റെ മുഖത്തമർന്നു കൊണ്ട് വായ പൊതിഞ്ഞു പിടിച്ചു .....രാത്രിയുടെ മറവിൽ ഒരു ദയയുമില്ലാതെ പിച്ചി ചീന്തി എന്നെ ആ ചെന്നായ്ക്കൾ ആ പൊന്തക്കാടിനൂളളിലിട്ട്......ജീവൻ മാത്രം ബാക്കി വെച്ചു.....തകർത്തു കളഞ്ഞു എന്റെ ശരീരത്തെയും മനസ്സിനെയും.... ബോധം വരുമ്പോൾ സൗകര്യങ്ങൾ ഇല്ലാത്ത ഹെൽത്ത് സെന്ററിൽ ആയിരിന്നു.....ശരീരമാസകലം നീറി പുകഞ്ഞ് മരിച്ചു പോയെങ്കിലെന്ന് കൊതിച്ച ദിവസങ്ങൾ.....ജോസഫിനെ പോലും കാണാൻ കൂട്ടാക്കുമായിരുന്നില്ല ....ആ മുഖത്ത് നോക്കാനുളള ശക്തി എനിക്കില്ലായിരുന്നു.....

പിന്നീടുള്ള ദിവസങ്ങൾ ഓർക്കാനിഷ്ടപ്പെടാത്ത ആ നിമിഷങ്ങളെ ഓർത്ത് ഡിപ്രഷനിലേക്ക് കൂപ്പ് കുത്തുകയായിരുന്നു.....മരുന്നിന്റെ ഗന്ധം മണക്കുന്ന ദിനങ്ങൾ....... ഹോസ്പിറ്റലും കൗൺസിലിംഗും മെഡിസിനൊക്കെയുമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു .....പക്ഷെ ഈ കാലയളവിൽ എന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ ഞാൻ അറിയാതെ പോയി.....ഒരു ദിവസം റൂമിൽ ബോധമറ്റ് കിടന്ന എന്നെ ഹോസ്പിറ്റലിൽ എത്തിച്ഛപ്പോഴാണ് ആ ക്രൂരമായ രാത്രിയുടെ ശേഷിപ്പായി നീ യെന്റെയുളളിൽ ഉടലെടുത്തത്തെന്ന സത്യം ഞാനറിഞ്ഞത്.....അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.....അബോർഷൻ ചെയ്ത് എന്നിൽ നിന്നും വേർപെടുത്താൻ കൂടി കഴിയാത്ത വിധം നീ വളർന്നിരുന്നു....ഇരുപത്തിരണ്ട് ആഴ്ചയോളം എത്തിയ ഗർഭം നശിപ്പിച്ചു കളയാൻ ഡോക്ടർമാർ വിസമ്മതിച്ചു........നിന്നെ നശിപ്പിക്കുന്നത് എന്റെ ജീവനും കൂടി ആപത്താണെന്നുളള വെളിപ്പെടുത്തൽ കൂടി ആയപ്പോൾ അബോർഷൻ ചെയ്യുന്നത് പൂർണ്ണമായും വിലക്കപ്പെട്ടു......

ഒന്ന് രണ്ടു തവണ നിന്നെ ഉളളിലിട്ട് നശിപ്പിക്കാനായി ടാബ്ലറ്റുകൾ വാങ്ങി കഴിച്ചു നോക്കി പക്ഷെ ടാബ്ലറ്റു കൊണ്ട് നശിച്ചു പോകുന്ന സ്റ്റേജോക്കെ കഴിഞ്ഞു പോയ കാരണം നീ ആരോഗ്യത്തോടെ എന്റെ ഉള്ളിൽ വളർന്നു.... ഒൻപത് മാസം ഒരു വിഴുപ്പിനെ ചുമക്കുന്ന മനസ്സോടെ..... എന്തൊ മാലിന്യം വയറ്റിൽ പേറുന്ന അറപ്പോടെ ഓരോ ദിവസവും ഞാൻ തളളി നീക്കി....ഒൻപതാം മാസം തികഞ്ഞു രണ്ടാഴ്ച പിന്നിടവേ അസ്ഥി നുറുങ്ങുന്ന വേദന സഹിച്ച് നിനക്ക് ഞാൻ ജന്മം തന്നു.....പക്ഷെ നിനക്ക് മാതൃത്വത്തിന്റെ പൂർണ്ണതയായ അമൃത് പകരാനോ ഒന്ന് കാണാനോ പോലും ഞാൻ കൂട്ടാക്കിയില്ല......വെറുപ്പായിരുന്നു എനിക്ക് .....അപ്പോഴെല്ലാം നിന്നെ കൊണ്ട് നടന്ന് ഊട്ടിയതും ഉറക്കിയതും നിന്റെ വല്യപ്പച്ചനും വല്യമ്മച്ചിയുമായിരുന്നു.....നിന്നെ കാണുന്നതും ദൂരേക്ക് കൊണ്ട് പോകാൻ അലമുറയിട്ട് കരയുമായിരുന്നു ഞാൻ....

വീണ്ടും ഡിപ്രഷിനിലേക്ക് കൂപ്പ് കുത്തുമോ എന്ന ഭയം കാരണം എല്ലാവരും നിന്നെ എന്നിൽ നിന്നും മാറ്റി നിർത്തി......ഒരിക്കൽ എന്റെ മമ്മി നിന്റെ കരച്ചിൽ സഹിക്ക വയ്യാതെ നിർബന്ധിച്ച് എന്നെ കൊണ്ട് മുലയൂട്ടാൻ ശ്രമിച്ചു.....നിലത്തേക്ക് വലിച്ചെറിഞ്ഞു ഞാൻ നിന്നെ അന്ന് എന്നിട്ടും നിനക്കൊന്നും പറ്റിയില്ല....ആ ഒരു സംഭവത്തോടെ മമ്മി തന്നെ നിന്റെ ഉത്തരവാദിത്വം പൂർണ്ണമായും ഏറ്റെടുത്തു.....നീ വളർന്നു വന്നിട്ടും.....കാലമിത്ര കഴിഞ്ഞീട്ടും നിന്റെ മുഖം ഒരോ നിമിഷവും കാണുമ്പോഴും എനിക്കാ നശിച്ച രാത്രി ഓർമ്മ വരാ ഡേവി.....നിന്നെ എനിക്ക് ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല ഡേവി ഈ ശ്വാസം നിലയ്ക്കണ വരെയും അത് ഇങ്ങനെ തന്നെയാവും .......നിന്നെ സന്തോഷത്തോട കാണുന്ന ഓരോ നിമിഷവും എനിക്ക് ഭ്രാന്താ ഡേവി.....നീ കരയുന്നത് കാണുമ്പോൾ ഞാൻ മനസ്സ് തുറന്നു സന്തോഷിക്കാ.....

അത് കൊണ്ടാ നിന്റെ ഓരോ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഞാൻ തടയിടുന്നത്.....വെറുപ്പാ ....എനിക്ക് നിന്നെ വെറുപ്പ്....അവർ പറയുന്നതെല്ലാം കേട്ട് സ്തംഭിച്ചു നിന്നു പോയി ഡേവിഡ്......ആകെ ഒരുതരം മരവിപ്പ് മാത്രം....ഹന്ന റൂം വിട്ട് പുറത്തേക്ക് പോയതും നിലത്തേക്ക് ഊർന്നിരുന്ന് നിലവിളിച്ചു കരഞ്ഞു.....പുറത്ത് ആർത്തലച്ചു പെയ്യുന്ന മഴയുടെ നാദം അവന്റെ നിലവിളിയ്ക്ക് മറതീർത്തു..... നിലത്തെ വെറും തലയിൽ ചുരുണ്ട് കിടന്ന് കൊച്ച് കുഞ്ഞിനെ പോലെ നിലവിളിച്ചു.... ""നിന്നെ എനിക്ക് ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല ഡേവി ഈ ശ്വാസം നിലയ്ക്കണ വരെയും""".....ഹന്നയുടെ വാക്കുകൾ വീണ്ടും വീണ്ടും കാതിൽ അലയടിച്ച് കൊണ്ടിരിക്കവേ നിയന്ത്രണം വിട്ട് അലറി കരഞ്ഞു കൊണ്ടിരുന്നു ഡേവിഡ് ..... വാതിലനപ്പുറെ കേട്ട സത്യങ്ങളുടെ നടുക്കം വിട്ട് മാറാതെ നെഞ്ചിൽ കൈ വച്ചു നിന്നു പാറു.....

തന്റെ പ്രിയപ്പെട്ടവൻ ഇപ്പോൾ അനുഭവിക്കുന്ന ഹൃദയ വേദനയ്ക്ക് താങ്ങാവണമെന്നവൾ ആഗ്രഹിച്ചു.... പക്ഷെ കുറച്ചു നേരം അവനവന്റെ വേദന ആർത്തലച്ചു തീർക്കാൻ ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയത് കൊണ്ട് അവിടെ തന്നെ കഴിച്ചു കൂട്ടി....കുറേ നേരം കഴിഞ്ഞ് ഡേവിഡിന്റെ കരച്ചിൽ കേൾക്കുന്നില്ലാന്ന് മനസ്സിലാക്കിയതും പതിയെ റൂമിലേക്ക് ചെന്നു....ഡേവിഡ് അവിടില്ലാന്ന് കണ്ട് ഒരു മിന്നൽ പിണർ ശരീരത്തിലൂടെ കടന്നു പോയി......ചുറ്റും പരതിയിട്ടും നിരാശയായിരുന്നു ഫലം.......ബാത്ത്റൂമിലേക്ക് കയറി നോക്കി.... .....അവിടെയും ഇല്ലാന്ന് കണ്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി......ആർത്തലച്ചു പെയ്യുന്ന മഴയെ പൂർണ്ണമായും ശരീരത്തിലേക്കാവാഹിച്ചു കൊണ്ട് മഴയിലേക്കിറങ്ങി നിൽക്കുന്നവനെ കണ്ട് ഹൃദയം നുറുങ്ങി അവളുടെ ഒരു കുടയുമെടുത്ത് അവനടുത്തേക്ക് പാഞ്ഞു..... നിലത്ത് മുട്ടിലിരുന്നു അലറി വിളിച്ചു കരയുകയായിരുന്നു ഡേവി അപ്പോഴും .....

തോളിൽ കരസ്പർശം അറിഞ്ഞതും ആരാണെന്ന് നോക്കാതെ തന്നെ അവനറിഞ്ഞു.... ഡേവിച്ഛായാ....മതി നനഞ്ഞത് വന്നേ.....അവനെ അവിടെ നിന്നും എണീപ്പിക്കാൻ ഒരു പാഴ് ശ്രമം നടത്തി.....മറുപടി പറയാതെ ആ ഇരിപ്പ് തന്നെ തുടർന്നു ചെന്നിയിലൂടൊഴുകുന്ന കണ്ണു നീരിനെ മഴതുളളികൾ കവർന്നു കൊണ്ട് പൊയ്ക്കൊണ്ടിരുന്നു..... ഡേവിച്ഛായാ.....മതി കരഞ്ഞത് ദേ....മഴ നനഞ്ഞ് ദീനം വരുത്തി വയ്ക്കല്ലേ.....പറഞ്ഞു കൊണ്ട് അവന് മുന്നിൽ നിന്നു.....പതിയെ അവനെ പിടിച്ചെഴുന്നെൽപിച്ച് റൂമിലേക്ക് കൊണ്ട് പോയി......ഒരു പാവയെ പോലെ അവൾക്കൊപ്പം നടന്നു....റൂമിലേക്ക് എത്തിയതും വാതിൽ കുറ്റിയിട്ട് അവനെ കട്ടിലിൽ പിടിച്ചിരുത്തി നനഞ്ഞ ഷർട്ട് മാറ്റിയ ശേഷം ഒരു ഉണങ്ങിയ തോർത്ത് കൊണ്ട് അവന്റെ തല തുവർത്താൻ തുടങ്ങി.....പെട്ടെന്ന് ഡേവിഡ് അവളുടെ വയറിൽ മുഖം പൂഴ്ത്തി കരയാൻ തുടങ്ങി..... ഇന്ദൂ.....ഞാൻ......എനിക്ക് ആരുമില്ലെടാ....ആരും എന്റെ അല്ല.....

ഞാൻ ഞാൻ ജനിക്കേണ്ടവനല്ലായിരുന്നു.....അമ്മയ്ക്ക് പോലും വേണ്ടെന്നെ.....മരിച്ചു പോയെ......പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ അവന്റെ വായ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു..... ഞാനുണ്ട്......ജീവിതാവസാനം വരെ ഞാൻ നിങ്ങളുടെ ഒപ്പം ഉണ്ടാവണമെന്ന് കൊതിക്കാ എന്ന് പറയാൻ വെമ്പി അവളുടെ ഹൃദയം പക്ഷെ മൂന്ന് വർഷത്തെ എഗ്രിമെന്റിന്റെ കാര്യം ഓർക്കവേ പറയാൻ കൊതിച്ചതൊക്കെ നെഞ്ചിൽ തന്നെ പൂഴ്ത്തി.... അവളുടെ വയറിൽ മുഖം പൂഴ്ത്തി കരയുന്നത് തുടർന്നു കൊണ്ട് ഇരുന്നു ഡേവിഡ് ..... ഇന്ദൂ......എനിക്ക് ആരുമില്ല ആരും .....സ്വന്തമെന്ന് പറയാൻ ആരുമില്ല.....ആരും എന്റേതല്ല...ആരും....വീണ്ടും വീണ്ടും പതം പറഞ്ഞു കരയുന്നവനെ കാണേ വല്ലാത്ത നോവ് പടർന്നു അവളുടെ ഇട നെഞ്ചിൽ....നിറുകിൽ തലോടി അവനെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു....വീണ്ടും വീണ്ടും കരയുന്നെന്ന് കണ്ടതും അവന് മുന്നിൽ മുട്ടിൽ ഇരുന്നു.....

ഡേവിച്ഛായാ ഇങ്ങനെ കരയല്ലേ....എനിക്ക് സങ്കടം തോന്നാ.....ആരും ഇല്ലാത്തവനാന്ന് കരുതല്ലേ എല്ലാവരും ഉണ്ട്..... ഇല്ല ഇന്ദു അമ്മ പറഞ്ഞത്.....വീണ്ടും അവന്റെ വായ പൊതിഞ്ഞു പിടിച്ചു.....മതി....ഇനിയും അത് പറഞ്ഞ് മനസ് നീറ്റല്ലേ....ഇങ്ങനെ തകർന്നിരിക്കുന്നത് കാണാൻ കഴിയണില്ല എനിക്ക്......പറഞ്ഞു കൊണ്ട് ഡെവിയുടെ മുഖം കൈകുമ്പിളിൽ എടുത്തു.... ആരും എന്റെ സ്വന്തം അല്ലാ പാറു....ഞാൻ ആർക്കും വേണ്ടാത്തവനാ....ഞാൻ ജനിക്കാൻ പാടില്ലായിരുന്നു അല്ലേ ഇന്ദൂ........വീണ്ടും പതം പറഞ്ഞു കൊണ്ട് അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു കരഞ്ഞു ഡേവിഡ്..... എന്തിനാ ഡേവിച്ഛായാ ഇങ്ങനെ ഒക്കെ പറയുന്നേ.....മതി കരഞ്ഞത്......

.ഇനിയും കരയല്ലേ.....ഡേവിച്ഛായന്റെ കുഞ്ഞ് വന്നു കഴിഞ്ഞാൽ ഈ ദുഖം മാറില്ലേ......ആ കുഞ്ഞ് ഇച്ഛായന്റെ സ്വന്തമായിരിക്കുമല്ലോ.....ഇച്ഛായന്റെ മാത്രം.....എനിക്ക് സമ്മതാ.....ഇച്ഛായന്റെ കുഞ്ഞിന്റെ അമ്മയാവാൻ....അവൾ പറഞ്ഞത് കേട്ട് അമ്പരപ്പോടെ മുഖമുയർത്തി നോക്കി ഡേവിഡ് ......അവന്റെ നിറുകിൽ ആദ്യമായി അവളുടെ അധരത്തിൽ തണുപ്പ് പതിഞ്ഞു.....അവളുടെ കണ്ണുകളിൽ നിന്നും രണ്ടിറ്റ് നീർ തുളളികൾ അവന്റെ മുഖത്തേക് പതിച്ചിരുന്നപ്പോൾ................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story