ജീവാംശം: ഭാഗം 28

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

പാറുവിന്റെ അധരങ്ങൾ ഡേവിഡിന്റെ മുഖമാകെ പതിയുന്നുണ്ടായിരുന്നു.....അവനവളെ തന്നെ ഉറ്റുനോക്കി ഇരുന്നു......പാറുവിനെ കട്ടിലിരുത്തി മടിയിൽ തലചായ്ച് കിടന്നു ഡേവി ഏറെ നേരം ......ഹൃദയം നുറുങ്ങുന്ന പോലെ തോന്നി ഡേവിഡിന് ഓരോ നിമിഷവും......ഹന്ന പറഞ്ഞ കാര്യങ്ങൾ മാത്രം മനസ്സിൽ നിറഞ്ഞു നിന്നു....പാറുവിന്റെ മടിയിൽ കീടക്കുമ്പോഴും കണ്ണുകൾ നിറഞ്ഞു തുളുമ്പി കൊണ്ടിരുന്നു.....ആ കിടപ്പിൽ തന്നെ എപ്പോഴോ മയങ്ങിയിരുന്നവൻ..... 🥀🌼🥀 കുഞ്ഞിച്ചെക്കന്റെ കൊഞ്ചലുകൾ കേട്ടാണ് ഇന്ദ്രൻ രാവിലെ ഉണരുന്നത്......ദിയയുടെ കൈയിൽ ഇരുന്ന് മോണകാട്ടി ചിരിച്ച് മനസ്സ് കവരുകയായിരുന്നവർ ഓരോരുത്തരുടെയൂം..... താൻ രാവിലെ തന്നെ വന്നോടോ......താനെന്തിനാടോ ഇങ്ങനെ ബുദ്ധിമുട്ടുന്നേ.....ഇവിടിപ്പോ അമ്മയുണ്ടല്ലോ.....

ഇന്ദ്രൻ പുഞ്ചിരി യോടെ ചോദിച്ചു...... ബുദ്ധി മൂട്ടോന്നും ഇല്ല......പീന്നെ ആദ്യം ഞാനും ചിന്തിച്ചതാ നിങ്ങളുടെ അമ്മ കൂടെ ഉണ്ടല്ലോ പിന്നെ പോണോന്ന്....എന്നാലും വയസ്സായ അമ്മ മാത്രല്ലേ ഉളളൂ....അമ്മയ്ക്ക് ഒന്ന് പുറത്തേക്ക് പോണംന്ന് തോന്നിയാൽ നിങ്ങളുടെ അടുത്ത് ആരും ഇല്ലല്ലോ......അതാ... ആരെന്ന് പോലുമറിയാത്ത തനിക്ക് വേണ്ടി തന്റെ സമയം മാറ്റി വയ്ക്കുന്ന പെണ്ണിനെ തന്നെ നോക്കി ഇന്ദ്രൻ...... എന്ന് പോവാന്ന് പറഞ്ഞോ ഡോക്ടർ......ഫ്ളാസ്കിൽ നിന്നും ചായ ഗ്ലാസിലേക്ക് പകർത്തികൊണ്ട് ചോദിച്ചു ദിയ... ഇല്ലെടോ......പറഞ്ഞില്ല......ഇന്ന് പറയുമായിരീക്കും.....അതൊക്കെ പോട്ടേ തന്റെ വീട്??? വീട്ട്കാര്?? ഒന്നും പറഞ്ഞില്ലല്ലോ..... എന്റെ വീട് സാഗർ കോളനിയിലാ.....വാടകയ്ക്കാ താമസിക്കണത്.....കൂടെ ഹസ്ബൻഡിന്റെ മുത്തശ്ശി മാത്രേ ഉളളൂ.....

തന്റെ അച്ഛനും അമ്മയുമോക്കെ......അവൾ പറയുന്നതൊക്കെ കേട്ടിരുന്ന ശേഷം ചോദിച്ചു.... ഞങ്ങൾടേത് പ്രണയ വിവാഹം ആയിരുന്നു.....വീട്ട്കാരെ മൊത്തം വെറുപ്പിച്ചിട്ടാ ഞാൻ നിരഞ്ജനൊപ്പം ഇറങ്ങി പോന്നത്.....അന്നേരം നിരഞ്ജന്റെ ജാതിയോ മതമോ സമ്പത്തോ ഒന്നും നോക്കിയില്ല...വന്ന് കേറി രണ്ടു ദിവസം കഴിഞ്ഞാ അറിയണത്.....താമസിക്കുന്നത് സ്വന്തം വീടല്ല വാടക വീടാന്ന്.....നിരഞ്ജന്റെ അച്ഛനും അമ്മയും ചെറുതിലേ മരിച്ചു പോയതാ....നിരഞ്ജൻ ഒരു കാർഷോറൂമിൽ വർക്ക് ചെയ്യുവാരുന്നു.......തുച്ഛമായ വരുമാനം ആണെങ്കിലും ഞങ്ങൾ സന്തോഷത്തോടെ കഴിഞ്ഞതാ.....കുറച്ച് നാള് കഴിഞ്ഞ് ഞങ്ങളുടെ സന്തോഷം ഇരട്ടിയാക്കി കൊണ്ട് മോൻ വരാമ്പോണെന്ന സത്യം അറിഞ്ഞു......പക്ഷെ ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് അധികം ആയുസ് ഉണ്ടായില്ല.....നിരഞ്ജൻ......കരച്ചിലോടെ പറഞ്ഞു നിർത്തിയവളെ ഇന്ദ്രൻ ദയനീയമായി നോക്കി.....

ഇത്ര ചെറു പ്രായത്തിൽ അവളനുഭവിച്ച വിരഹ വേദനയോളമില്ല തന്റെ വേദന എന്നവൻ ഓർത്തു......പ്രണയം മറ്റൊരാൾ സ്വന്തം ആക്കുന്നത് നഷ്ടപ്പെടൽ തന്നെയാണ്....പക്ഷെ ഏതെങ്കിലും ഒരു കോണിൽ അവർ സന്തോഷത്തോടെ ഇരിക്കുകയാണെന്ന് അറിയുമ്പോൾ വല്ലാത്ത സന്തോഷം തോന്നാറുണ്ട്..... പക്ഷെ പ്രണയമായവരുടെ വേർപാട് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല......അവനോർത്തു.... ഈ ചായ കുടിക്കൂട്ടോ......ആറി തുടങ്ങി....പറഞ്ഞു കൊണ്ട് ചായ അവന് നേരെ നീട്ടിയതും ചിന്തകളിൽ നിന്നും അവൻ തിരികെ എത്തിയിരുന്നു.... ആഹ്.....ഇതാരാ അമ്മൂമ്മയുടെ വിച്ചൂട്ടനോ....വിളിച്ചു ചോദിച്ചു കൊണ്ട് ദാക്ഷായണിയമ്മ അവിടേക്ക് വന്നു ....അവരെ കണ്ടതും കുഞ്ഞി ചെക്കൻ മനം കവരുന്ന ചിരി ചിരിച്ചു....

ഇന്ദ്രനുളള മെഡിസിൻ വാങ്ങി വന്നതായിരുന്നു ദാക്ഷായണിയമ്മ...... മോൾക്ക് ഇന്ന് പോണ്ടേ??? കുഞ്ഞിനെ കൈയിൽ വാങ്ങിച്ചു കൊണ്ട് ചോദിച്ചു..... പോണം അമ്മാ.....അമ്മ വന്നിട്ട് പോവാന്ന് കരുതി.....എന്നാൽ ഞാനിറങ്ങട്ടേ ....രണ്ടു പേരെയും നോക്കി ദിയ..... ആഹ്......ശരിയെടോ....അല്ലാ താനെവിടാ വർക്ക് ചെയ്യുന്നത് ......പോകാനായി തിരിഞ്ഞവളോടായി ചോദിച്ചു..... ഒരു സൂപ്പർ മാർക്കറ്റിലാ....എന്നാ ശരി.....പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു..... പാവം അതിന്റെ കാര്യം......ഇനി ജോലിക്ക് പോവുമ്പോ ആ കുഞ്ഞിനെ കൂടി കൊണ്ടാ പോവേണ്ടതെന്ന്.....ദീർഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു ദാക്ഷായണിയമ്മ.... 🥀🌼🥀 മോളേ ഡേവിക്കുഞ്ഞ് എണീറ്റില്ലേ.......ഇന്ന് ജോഗ്ഗിങ്ങിന് പോവാൻ കണ്ടില്ലല്ലോ......ചൂടുവെളളം ഗ്ലാസിലേക്ക് പകർത്തവേ മേരി ചോദിച്ചു.....

ഇല്ല.....മേരിയേച്ചി....സുഖവില്ലാന്ന് പറഞ്ഞൂ കിടക്കാ...... അയ്യോ കുഞ്ഞിനെന്നാ പറ്റി.....ആധിയോടെ ചോദിച്ചു.... ഇന്നലെ ഹോസ്പിറ്റലിൽ തിരക്കായിരുന്ന് കാണും .....നിന്നു തിരിയാൻ നേരം കിട്ടികാണില്ല.....മേരിയെ വിശ്വസിപ്പിക്കാൻ ഒരു നുണ പറഞ്ഞു കൊണ്ട് ഗ്ലാസ് കൈയിലെടുത്തിരുന്നു.... മ്മ്ഹം....എന്റെ മോളെ നീയൊരു കാര്യം അറിഞ്ഞോ ഡെയ്ൻ കുഞ്ഞും ടെസ്സയും ഇന്ന് വരും ന്ന്......രാവിലെത്തെ ഫ്ലൈറ്റിനാത്രേ വരണത്.....അവർക്ക് എന്തെങ്കിലും സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കണമെന്ന് ഹന്ന മാഡം പറഞ്ഞു ...... മേരി പറയുന്നത് തെല്ലമ്പരപ്പോടെ കേട്ട് നിന്നൂ പാറു .....ഈ സമയം ടെസ്സയെ പറ്റി ഡേവിഡ് പറഞ്ഞതോർക്കെ ഭയം തോന്നി അവൾക്ക്..... ഡേവി കുഞ്ഞിനെക്കാളും എട്ട് വയസ്സിന്റെ വ്യത്യാസം ഉണ്ട് ഡെയ്ൻ കുഞ്ഞിന്..... വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ പത്ത് വർഷത്തോളം ആയിരിക്കുവാ...

.ഇത് വരെ കുഞ്ഞുങ്ങളായിട്ടില്ല....ടെസ്സ വലിയ ഫാഷൻ ഡിസൈനർ അല്ലേ കുഞ്ഞൊക്കെ പതിയെ മതീന്ന് പറഞ്ഞു വർഷങ്ങളോളം നീട്ടി നീട്ടി കൊണ്ട് പോയ്......ഇപ്പൊ ദേ ഒരു കുഞ്ഞിന് വേണ്ടി ട്രീറ്റ്മെന്റിന്റെ പിന്നാലെയാ.....അതും സേറയുടെ കാര്യം പറഞ്ഞത് പോലെയാ......വിവാഹം കഴിഞ്ഞു രണ്ടുമാസം ആയപ്പോ ഗർഭിണിയായതാ ടെസ്സ.....രണ്ടാളും കൂടി തീരുമാനിച്ച് അതിനെയങ്ങ് വേണ്ടെന്ന് വച്ചു ....അന്ന് ടെസ്സ കാനഡയിൽ നിന്ന് പഠിക്കുവോ മറ്റോ ആയിരുന്നു .....ടീച്ചറമ്മ ഫോണിലൂടെ രണ്ടാളെയും ഒരുപാട് വഴക്ക് പറയുന്നത് കേട്ടിട്ട് ചോദിച്ചപ്പോഴാ ഇക്കാര്യം പറഞ്ഞത് ....അവർ പറയുന്നതെല്ലാം ശ്രദ്ധയോടെ കേട്ട് നിന്നു പാറു..... പതിയെ റൂമിലേക്ക് നടന്നു.....ഡേവി അപ്പോഴേക്കും ഉണർന്നിരുന്നു.....ഗ്ലാസ് കൊണ്ട് പോയി ടേബിളിനു മുകളിൽ വച്ചിട്ട് തിരിഞ്ഞതും .....ബാൽക്കണിയിലേക്കുളള ഡോർ തുറന്നു ഡേവിഡ് അകത്തേക്ക് കയറി വന്നൂ.....

കണ്ണൊക്കെ ചുവന്ന്..മുഖമാകെ വീർത്തിരിക്കുന്നു.....ഇന്നലെ അത്രമാത്രം കരഞ്ഞത് കൊണ്ടാവും ഓർത്തു കൊണ്ട് ചൂടുവെളളം എടുത്ത് അവന് നേരെ നീട്ടി..... വിളറിയ ചിരിയോടെ അവനത് വാങ്ങി കുടിക്കാൻ തുടങ്ങി..... പാറു അവന്റെ അടുത്തേക്ക് ചെന്ന് തോളിൽ ചേർന്ന് നിന്നു..... തെല്ലൊരു അമ്പരപ്പോടെ അവനവളെ നോക്കി..... സാധാരണ താൻ അടുത്ത് ചെല്ലുമ്പോഴേക്കും വിറയ്ക്കുന്ന പെണ്ണാ.....ഇന്നിതിപ്പോ ഇവൾക്ക് എന്ത് പറ്റി ....അവൻ ഓർത്തു .... ഇച്ഛായാ. ...പതിയെ വിളിച്ചു.... മ്മ്ഹം.....അവളെയൊന്ന് ചരിഞ്ഞ് നോക്കി... ഇന്ന് പോണുണ്ടോ ഹോസ്പിറ്റലിൽ....മുഖമുയർത്തി അവനെ വീണ്ടും നോക്കി.... മ്മ്ഹം പോണം..... ദീർഘമായി ഒന്ന് നിശ്വസിച്ചു....മറുപടി പറയാതെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും....അവനവളെ കൈയിൽ വലിച്ചു നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു....

എന്തെങ്കിലും പറയാനുണ്ടോ...... മ്മ്.......അതേയെന്ന് തലയാട്ടി പാറു....... ഇന്ന് പോവണ്ട......ഇവിടെ എന്നോടൊപ്പം നിന്നൂടെ......ഡേവിച്ഛായന്റെ വിഷമോക്കേ മാറിയിട്ട് നാളെ പോയാ പോരേ....പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു..... അത്യാവശ്യവാ ഇന്ദൂ പോയേ പറ്റുളളൂ.....അടുത്തതയാഴ്ച മിക്കവാറും ഒരു ബിസിനസ് ട്രിപ്പ് ഉണ്ട്.....ഞാനും സഞ്ചുവും എമിയും പോവാ.....അപ്പോ അതിനു വേണ്ടി ചില പ്രിപ്പറേഷൻസ് ചെയ്യാനുണ്ട്...ഹ.പറഞ്ഞു കൊണ്ട് അവളെ നോക്കുമ്പോൾ മുഖം മങ്ങീയിരുന്നു..... മ്മ്ഹം.....എന്താടാ.....എന്തേലും പറയാനുണ്ടോ ഇന്ദൂ...അവനവളെ അവന് നേരെ തിരിച്ചു നിർത്തി.... അത് മേരിയേച്ചി പറഞ്ഞു ഇച്ഛായന്റെ ബ്രദൻ വരുവാന്ന് മുഖം കുനിച്ച് പറഞ്ഞു..... അത് കേട്ടതും ഡേവിഡിന്റെ മുഖവും മങ്ങി .....

നിനക്ക് പേടിയാണോ ഇന്ദു അവരെ.... മ്മ്ഹം......ഇല്ലെന്ന് തലയാട്ടി ..... പേടിക്കേണ്ട ഞാനുണ്ട് തന്നോടൊപ്പം.....പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചു ...... 🥀🌼🥀 സേറ......നീ നന്നാവാൻ തീരുമാനിച്ചോ......അല്ലെങ്കിൽ സൂര്യൻ ഉച്ചിയിൽ വന്നടിച്ചാലും ഉണരില്ലല്ലോ ..... പതിവില്ലാതെ രാവിലെ കുളിച്ചു തലതുവർത്തി വരുന്നവളിലേക്ക് നോട്ടം പായിച്ചു കൊണ്ട് ജോലിയ്ക്ക് പോവാൻ റെഡിയാവുകയാവുകയായിരുന്നു റോവിൻ.. അവനെ കൂർപ്പിച്ചു നോക്കി സേറ.....ഇന്ന് ടെസ്സ വരുവാ റോവി ഞാൻ പിക്ക് ചെയ്യാൻ ചെല്ലാന്ന് ഏറ്റിട്ടുണ്ട്......നേരത്തെ പോണം....ഞാൻ ഇന്ന് വൈകിയേ വരുളളൂ..... നീ ടെസ്സയുടെ അടുത്തേക്ക് പോവുന്നത് കൊളളാം പക്ഷെ......ഡ്യൂട്ടി കഴിഞ്ഞു ഞാനിവിടെ എത്തുമ്പോൾ നീയിവിടെ ഉണ്ടാവണം ....അറിയല്ലോ.....

എന്റെ കൂടെ കഴിയുമ്പോ നിനക്ക് തോന്നിയ പോലെ ഇറങ്ങി പോവാനും കയറി വരാനൊന്നും പറ്റില്ല.... പിന്നെ കഴിഞ്ഞയാഴ്ച നീ പാർട്ടിയെന്നും പറഞ്ഞു ഇറങ്ങി പോയിട്ട് പാതി രത്രി നാല് കാലിൽ കേറി വന്നത് ഞാനങ്ങ് ക്ഷമിച്ചു.....പക്ഷെ ഇനി നീയത് ആവർത്തിച്ചാൽ ഞാനിങ്ങനെ സോഫ്റ്റായാവില്ല മറുപടി നൽകുക...... ഒരു താക്കീതോടെ ചൂണ്ട് വിരൽ അവൾക്ക് നേരെ നീട്ടി റോവിൻ.... എന്താ റോവീ നീയെന്നെ തല്ലുവോ.....സേറ അവനടുത്തേക്ക് വന്നു.... നീ വാങ്ങിയെ അടങ്ങൊളളൂ എന്നാണെങ്കിൽ ചിലപ്പോൾ തല്ലേണ്ടി വരും പറഞ്ഞു കൊണ്ട് ബാഗുമെടുത്ത് പുറത്തേക്കിറങ്ങുന്നവനെ പല്ല് ഞെരിച്ച് നോക്കി നിന്നു സേറ..... ഈ സമയം ഡേവിഡിന്റെ മുഖം തെളിഞ്ഞു വന്നതും മനസ്സിൽ വീണ്ടും നഷ്ടബോധം ഉണർന്നു...... 🥀🌼🥀

ഡേവിയുടെ വസ്ത്രങ്ങൾ ശ്രദ്ധയോടെ അയൺ ചെയ്യുകയായിരുന്നു പാറു.....ഈ സമയം പുറത്ത് കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് പാറു ചെയ്ത് കൊണ്ടിരുന്നത് നിർത്തി വച്ച് അവിടേക്ക് ചെന്നു.....വാതിൽ തുറന്നു നോക്കവേ തന്റെ മുന്നിൽ നിൽക്കുന്നവരെ നോക്കി നിന്നു..... ഛേ .....വഴീന്ന് മാറടീ.....എന്ത് നോക്കി കണ്ണ് മിഴിക്കുവാടീ നീ.....ഹന്ന പറഞ്ഞത് കേട്ട് ഉമിനീരക്കി കൊണ്ട് അവിടെ നിന്നും അകത്തേക്ക് നടന്നു പാറു.... അവളെ പുച്ഛത്തോടെ നോക്കി കൊണ്ട് ഹന്ന അകത്തേക്ക് കയറി.... ടീ.....അവിടെ നിന്നെ.....ഹന്നയുടെ ശബ്ദം കേട്ടതും തിരിഞ്ഞു നോക്കി വീണ്ടും..... ദേ ആ ഡിക്കിയിലിരിക്കുന്ന ലഗേജൊക്കെ അകത്തേക്ക് കൊണ്ട് വയ്ക്ക് വേഗം വേണം.....ഹന്ന അത് പറയുമ്പോൾ മെലിഞ്ഞ് ഉയരമുളള പരിഷ്ക്കാരിയായ ഒരു യുവതി അകത്തേക്ക് കയറി വന്നു......ടെസ്സയാവുമെന്ന് ഊഹിച്ചു പാറു.... ടീ....നിന്നോട് പ്രത്യേകം പറയണോ ....അതൊക്കെ എടുത്ത് അകത്തേക്ക് വയ്ക്ക് വേഗം..... ഇല്ല .......ഞാൻ ചെയ്യില്ല..അത് മാത്രം.പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോകുന്നവളെ ചിറഞ്ഞ് നോക്കി ഹന്ന................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story