ജീവാംശം: ഭാഗം 29

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ടീ.....നിക്കടി അവിടെ നിനക്കിത്രയ്ക്ക് അഹങ്കാരമോ.....കൂടുതൽ വിളച്ചിലെടുത്താൽ വച്ച് പൊറുപ്പിക്കില്ല നിന്നെ ഞാനിവിടെ.....പാറുവിന്റെ പിന്നാലെ പാഞ്ഞു ചെന്ന് അവളെ കൈയിൽ പിടിച്ചു തടഞ്ഞു നിർത്തി കൊണ്ട് പറഞ്ഞു ഹന്ന.... ഞാൻ എന്തിന് നിങ്ങൾ പറയുന്നത് അനുസരിക്കണം.......നിങ്ങൾ പറയുന്നത് അനുസരിക്കാൻ ഞാനിവിടത്തെ ജോലിക്കാരിയല്ല....പിന്നെ നൊന്ത് പ്രസവിച്ച സ്വന്തം മകന്റെ ജീവിതം നശിപ്പിക്കാനും അവന്റെ കണ്ണുനീരു കണ്ട് സന്തോഷിക്കാനും നടക്കുന്ന നിങ്ങളെ എനിക്ക് വെറുപ്പാ.....ഇന്നലെ വരെ നിങ്ങൾ എന്ത് പറഞ്ഞിരുന്നാലും ഞാൻ അനുസരിക്കുമായിരുന്നു..... പക്ഷെ ഇന്നലെ മുതൽ ഞാൻ നിങ്ങളെന്ന അമ്മയെ സ്ത്രീയെ വെറുക്കുവാ.....ആരൊക്കെയോ ചെയ്ത തെറ്റിന്റെ പേരിൽ ഒന്നുമറിയാത്ത സ്വന്തം മകനെ നിങ്ങൾ ദ്രോഹിച്ചെന്ന് അറിഞ്ഞ നിമിഷം മുതൽ എനിക്ക് നിങ്ങളോടുണ്ടായിരുന്ന സകല ബഹുമാനവും പൊയ്പോയി....

അവരെ നോക്കി ശാന്തയായി അവർക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു.... പാറുവിന്റെ പെട്ടന്നുളള മാറ്റം കണ്ട് ഹന്ന തറഞ്ഞു നിന്നു പോയി...... ഓഹ്...... ഇതാണോ പാർവണ.....ഡേവി ആരെയും അറിയിക്കാതെ കൊണ്ട് വന്ന് പൊറുപ്പിച്ചിരിക്കുന്നത് ഇവളെയാ അല്ലേ....അവളെ അടിമുടി നോക്കി ടെസ്സ..... ഉളളിൽ ഭയം തോന്നിയെങ്കിലും പുറത്ത് കാട്ടാതെ നിന്നു പാറു.... എത്രയാടി നിന്റെ റേറ്റ്.......ടെസ്സ പറയുന്നത് മനസ്സിലാവാതെ മിഴിച്ചു നോക്കി അവളെ.... മനസ്സിലായില്ലേ.....ഒരു ദിവസത്തേക്ക് അവൻ എത്രയാ നിനക്ക് തരുന്നതെന്ന് പുച്ഛത്തോടെ ചോദിച്ചു അവൾ..... പാറു ഒന്നും പറയാതെ കുനിഞ്ഞ് നിന്നു..... ഹാ....പറയെടീ......അവളുടെ തോളിൽ തട്ടി പറഞ്ഞു...... എന്നാലും മമ്മി ഇവളുടെ തൊലിക്കട്ടി അപാരവാ.....അതല്ലേ മമ്മീ ഇവിടെ നിന്നും ഇറക്കി വിട്ടിട്ട് വീണ്ടും ഇവിടേയ്ക്ക് തന്നെ വന്നത്.......

സേറ ലഗേജുകളുമായി അകത്തേക്ക് കയറിയി വന്നിരുന്നപ്പോൾ..... അതേ.....മമ്മിയും ഞങ്ങളും പറയും അത് അനുസരിച്ച് നിന്നാൽ നിനക്ക് കൊളളാം അല്ലെങ്കിൽ ഡേവിയെ കൊണ്ട് തന്നെ നിന്നെ ഇവിടെ നിന്നും ഇറക്കി വിടാനെനിക്കറിയാം സേറ പല്ല് ഞെരിച്ച് കൊണ്ട് പറഞ്ഞു..... നിങ്ങളോട് സംസാരീക്കാൻ എന്റെ സംസ്കാരം എന്നെ അനുവദിക്കണില്ല.....അത് കൊണ്ട് ഈ പറയുന്നതിനൊക്കെയുളള മറുപടി ഞാൻ പറയുന്നില്ല.....അവളെ കൂർപ്പിച്ചു നോക്കി കൊണ്ട് തിരികെ അടുക്കളയിൽലേക്ക് നടക്കാൻ തുടങ്ങിയതും ...... ഹാ എന്താ ടെസ്സാ ഇത് വന്നയുടനെ തുടങ്ങിയോ നിങ്ങളുടെ കടിപിടി.....നല്ല ഉയരവും ഉയരത്തിനനുസരിച്ച് തടിയുമൂളള നാല്പത് വയസിനോടടുത്ത് പ്രായം തോന്നിക്കുന്ന ആ മനുഷ്യനെ കണ്ടപ്പോൾ തന്നെ ഡേവിഡിന്റെ ഇച്ഛായൻ ആണെന്ന് അവൾക്ക് മനസ്സിലായി....

ഇച്ഛായൻ ഇക്കാര്യത്തിൽ ഒന്നും ഇടപെടണ്ട......ഇവളേ ഇവിടെ നിന്നും പുറത്താക്കണം അത് എന്റെയും കൂടി ആവശ്യമാ അവൾ പോകുന്നത് നോക്കി ടെസ്സ പറഞ്ഞു.... ഹാ ഇതിനാണോ ടെസ്സ നീ നാട്ടിലേക്ക് വരാൻ ഇത്രയും കഷ്ടപ്പെട്ടത് ......ഡെയ്ൻ അവളെ രൂക്ഷമായി നോക്കി..... ആഹ്.....ഇതിനു വേണ്ടി തന്നാ....പറഞ്ഞു കൊണ്ട് കൂസലില്ലാതെ അകത്തേക്ക് കയറി പോയി..... ഡെയ്ൻ അവൾ പോകുന്നതും നോക്കി ദീർഘമായി നിശ്വസിച്ചു..... 🥀🌼🥀 ക്യാബിനിലിൽ ഇരുന്നിട്ടും സ്വസ്ഥമായി ഇരിക്കാൻ കഴിഞ്ഞില്ല ഡേവിഡിന്......ടെസ്സയും ഹന്നയും കൂടി മനപൂർവം പാറുവിനെ ദ്രോഹിക്കുമെന്ന ചിന്തയായിരുന്നു ഡേവിഡിന്...... അവൻ വേഗം ഫോൺ കൈയിലെടുത്ത് പാറുവിന്റെ നംമ്പർ ഡയൽ ചെയ്തു..... ഡേവിയാണെന്നൂ കണ്ടതും ചാടി പിടിച്ച് കോൾ അറ്റണ്ട് ചെയ്തു പാറു...... ഹലോ ഇച്ഛായാ......

ഇന്ദൂ.....അവരൊക്കെ വന്നോടോ......തെല്ല് പരിഭ്രമത്തോടെ ചോദിച്ചു..... ആഹ് വന്നിട്ടുണ്ട് ഇച്ഛായാ..... നിന്നോട് മോശമായിട്ട് എന്തേലും..... പറയുകയോ .......പെരുമാറുകയോ..... ചെയ്തോ ആവര്....അവന്റെ ഉളളിലെ ഭയവും വേവലാതിയും വാക്കുകളിൽ ഇടർച്ചയായി പ്രതിധ്വനിച്ചു.... ഇല്ല......ഒന്നും ഉണ്ടായീട്ടില്ല ഇച്ഛായൻ അതോർത്ത് വിഷമിക്കേണ്ട..... മ്മ്ഹം.....നീ സൂക്ഷിച്ചോണേ....ആധിയോടെ പറഞ്ഞു ...... ഞാൻ പറഞ്ഞൂല്ലോ ഇവിടത്തെ കാര്യം ഓർത്ത് ഇച്ഛായൻ ടെൻഷൻ ആവണ്ട.....ഞാൻ മാത്രം അല്ലല്ലോ മേരി ചേടത്തിയും ഉണ്ടല്ലോ.....വേണ്ടാത്തതോർത്ത് മനസ് നീറ്റണ്ട.....അവന്റെ ആവലാതി അറിഞ്ഞെന്നോണം സമാധാനിപ്പിച്ചു.... മ്മ്ഹം.....ഒന്ന് മൂളിക്കൊണ്ട് കോൾ കട്ടാക്കി....ഒന്ന് ദീർഘമായി നിശ്വസിച്ചു കൊണ്ട് ചെയറിലേക്ക് ചാഞ്ഞു കൊണ്ട് കണ്ണുകളടച്ചു..... 🥀🌼🥀

ഹാ......എന്താ ഡെയ്ൻ ഇത് നിനക്കിഷ്ടമുളളഥല്ലേ ഇതൊക്കെ എന്നിട്ട് കഴിക്കാതിരുന്നാലെങ്ങനാ...വേഗം കഴിക്ക്....രാത്രി അത്താഴം കഴിച്ചു കൊണ്ടിരിക്കേ ഡെയ്ന്റെ പ്ലേറ്റിലേക്ക് ചിക്കൻ പീസ് വച്ച് കൊണ്ട് ഹന്ന പറഞ്ഞു.... മമ്മീ ഇപ്പൊ തന്നെ വയറ് ഫുളളാ എനിക്ക് മതി....മമ്മി ചെന്നിരുന്ന് കഴിക്ക്.....ഡെയ്ൻ പറഞ്ഞു നീ ആകെ ക്ഷീണിച്ചു ഡെയ്ൻ മുഖത്തെ പ്രസരിപ്പൊക്കെ നഷ്ടപ്പെട്ടത് പോലെ .....അവന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു..... ഇതെല്ലാം മുകളിൽ നിന്നും നോക്കി നിക്കാരുന്ന ഡേവിഡിന്റെ കണ്ണുകൾ നിറഞ്ഞു.....വല്ലാത്തൊരു വിങ്ങൽ തോന്നി അവന് ഇത്രയും വർഷത്തിനിടയ്ക്ക് തന്നെ ഒന്ന് ചേർത്ത് പിടിക്കുകയോ.....തന്റെ ഇഷ്ടാനിഷ്ടങ്ങൾ തിരക്കുകയോ.....എന്തീന് ഒരുരുള ചോറ് പോലും തനിക്കെന്ന് പറഞ്ഞു മാറ്റി വച്ച് തന്നിട്ടില്ല മമ്മി......

ഇത്രയും വെറുക്കപ്പെട്ടാൻ ഞാനല്ലല്ലോ തെറ്റ് ചെയ്തത് ....വിതുമ്പലോടെ ഓർത്ത് കൊണ്ട് റൂമിലേക്ക് നടന്നു..... കട്ടിലിൽ നീണ്ടു നിവർന്ന് കിടന്നു......വിശപ്പും ദാഹവും തോന്നാത്തത് പോലെ ഇന്നത്തെ ദിവസം മുഴുവൻ അങ്ങനെ തന്നായിരുന്നു.....മനസ് മുഴുവൻ അസ്വസ്ഥമായിരുന്നു.....ഒരു കാര്യവും നേരാവണ്ണം ശ്രദ്ധിക്കാൻ കൂടി കഴിയാത്ത പോലെ.....മനസ്സാകെ ഒരു മരവിപ്പ് മാത്രം. ..അത്രയ്ക്ക് നോവിച്ചു മമ്മിയുടെ നാവിൽ നിന്നും കേട്ട സത്യങ്ങൾ......ഓർക്കവേ ഇരു ചെന്നികളിൽ നിന്നും കണ്ണുനീരൊഴുകാൻ തുടങ്ങി ..... ഇച്ഛായൻ കിടന്നോ?? കഴിക്കാതെയോ....അകത്തേക്ക് കയറി വന്നിരുന്നു പാറു കൈയിൽ ഒരു പ്ലേറ്റും ഗ്ലാസിൽ വെള്ളവുമായാണ് വന്നത്.... അവളെ കണ്ടതും ഡേവി തിടുക്കത്തിൽ കണ്ണുകൾ തുടച്ചു നീക്കി.....

അവൾ വേഗം പ്ലേറ്റ് കൊണ്ട് പോയി ടേബിളിനു മുകളിൽ വച്ചിട്ട് അവന്റെ അടുത്തേക്ക് വന്നു..... ഡേവിഡിന്റെ ചുവന്ന് കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ തന്നെ അവൻ കരഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി.....അവൾ അടുത്തേക്ക് വന്നതും വിളറിയ പുഞ്ചിരിയോടെ അവളെ നോക്കി ഡേവിഡ്.... ഇച്ഛായാ......മൃദുവായി വിളിച്ചു..... മ്മ്ഹം......ഒന്ന് മൂളിക്കൊണ്ട് കണ്ണുകൾ അടച്ചു പിടിച്ചു.....ഉളളിൽ അടക്കി പിടിച്ചു വച്ച നൊമ്പരങ്ങൾ പുറത്തേക്ക് വന്ന് ഇനിയും കണ്ണ് നിറയുമോ എന്ന ഭയമായിരുന്നവന്...... കുറച്ചു നേരം അങ്ങനെ തന്നെ കിടന്നു ഡേവിഡ്......നിറുകിൽ തണുത്ത സ്പർശം അറിയവേ കണ്ണുകൾ തുറന്നു നോക്കി....തന്റെ നിറുകിൽ ചുമ്പിച്ചു മാറിയ പെണ്ണിനെ തന്നെ നോക്കി.....അവളവനിൽ നിന്നും അകന്നു മാറാൻ തുടങ്ങിയതും വലിച്ചു നെഞ്ചിലേക്കിട്ടിരുന്നു ഡേവിഡ്....കളളം പിടിക്കപ്പെട്ട പോലെ മുഖം കുനിച്ച് ചമ്മലോടെ നാക്ക് കടിച്ചു കൊണ്ട് അവനെ മുഖമുയർത്തി നോക്കി......

അത് കാണേ അവന്റെ മുഖത്തും പുഞ്ചിരി വിരിഞ്ഞു..... മ്മ്ഹം....പിരികമുയർത്തി കൊണ്ട് നോക്കി ഡേവിഡ് .... മുഖം കുനിച്ച് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അവൾ......അവളിൽ ഇതുവരെ അന്യമായീരുന്ന ഭാവങ്ങൾ നോക്കി കാണുകയായിരുന്നു ഡേവിഡ്..... ഇച്ഛായാ..... മ്മ്ഹം... അത്താഴം കഴിക്കണില്ലേ....പറഞ്ഞു കൊണ്ട് അവനിൽ നിന്നും മാറി എഴുന്നേറ്റു..... മ്മ്ഹം..... പാറു വേഗം ചെന്ന് ടേബിളിനു മുകളിൽ വച്ച പ്ലേറ്റ് എടുത്ത് കൊണ്ട് ഡേവിഡിനടുത്തായി വന്നിരുന്നു.....മൂടി തുറന്നു അവന് നേരെ നീട്ടി.... ഡേവിഡ് കൈ നീട്ടി അത് വാങ്ങാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.....അവന്റെ കരഞ്ഞ് കലങ്ങിയ കണ്ണുകളും ചുവന്ന മുഖവൂം കാണെ കാണെ വല്ലാത്തൊരു നോവ് തോന്നി പാറുവിന്.....ചപ്പാത്തി മുറിച്ചെടുത്ത് വെജ് സ്റ്റ്യൃവിൽ മുക്കി അവന് നേരെ നീട്ടി പാറു.....

അവളുടെ മൂഖത്ത് നിന്നും കണ്ണെടുക്കാതെ തന്നെ വായ തുറന്നു അവനത് വാങ്ങി.....അപ്പോഴേക്കും കരഞ്ഞ് കലങ്ങിയ കണ്ണുകളിൽ കുസൃതി തെളിഞ്ഞു വരാൻ തുടങ്ങി......ഓരോ തവണയും അവളിൽ നീന്നും വാങ്ങി കഴിക്കുന്ന ഭക്ഷണത്തിന് രുചിയേറുന്നതായി തോന്നി അവന്..... അവനാ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് കണ്ടു പാറുവിന്റെ മനസ്സും വയറും നിറയുന്ന പോലെ തോന്നി..... നിങ്ങൾക്ക് നിഷിദ്ധമായ മാതൃ സ്നേഹം ഞാൻ നൽകിക്കോളാം.....ഊട്ടി ഉറക്കേണ്ട കരങ്ങൾ ഉപേക്ഷിച്ചതോർന്ന് നീറ്റരുതീ നെഞ്ചകം....നിങ്ങളെ ചേർത്ത് പിടിക്കുന്ന അമ്മയായിക്കോളാം ഞാൻ പുഞ്ചിരിയോടെ ഓർത്തു കൊണ്ട് ചെയ്യുന്നത് തുടർന്നു..... 🥀🌼🥀

രാത്രി ഡേവിഡിന്റെ നെഞ്ചിൽ തലചായ്ചു കിടന്നു പാറു......അവന്റെ വർദ്ധിച്ച ഹൃദയമിടിപ്പും ഉയർന്ന ശ്വാസോച്ഛാസവും അവനുളളിൽ അലതല്ലുന്ന ദുഃഖക്കടലിന്റെ പരിണിത ഫലമെന്ന് അറിഞ്ഞു അവൾ......ചെന്നിയിലൂടൊഴുകിയിറങ്ങുന്ന കണ്ണുനീരിന്റെ നനവിൽ അവളുടെ കൈ പതിഞ്ഞതും മുഖമുയർത്തി നോക്കി... ഡേവിച്ഛായാ......എന്തിനാ ഇനിയും കരയണത്.....ദേ ആണുങ്ങൾ ഇങ്ങനെ കരയാറില്ല.....പറഞ്ഞു കൊണ്ട് എഴുന്നേറ്റൂ.....പിന്നാലെ തന്നെ അവനും ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു..... കഴിയണില്ല ഇന്ദൂ.....ഞാൻ എന്ത് തെറ്റാടോ ചെയ്തത്.....അമ്മ എന്നോടിങ്ങനെ.....എനിക്ക് എനിക്ക് ഒരർഹതയുമില്ലേടോ അമ്മയുടെ സ്നേഹം ആഗ്രഹിക്കാൻ....

.പൊട്ടി കരയാൻ വെമ്പി നിൽക്കുന്നവനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ അവനെ തന്നെ നോക്കി അവൾ.....സഹിക്കാൻ കഴിയണീല്ലടോ അത്രമാത്രം മമ്മിയുടെ വാക്കുകൾ എന്നെ മുറിവേൽപ്പിക്കുവാ....നീറുന്ന പോലെ തോന്നാ ദേ ഇവിടം....ഹൃദയഭാഗത്ത് കൈവച്ചു നിറ കണ്ണുകളോടെ പറയുന്നവനെ ആശ്വസിപ്പിക്കാനായി അവളുടെ നാവിലെ വാക്കുകൾക്കാവില്ലെന്ന് തോന്നി..... അവന്റെ മുഖം കൈകുമ്പിളിൽ എടുത്ത് ......നിറുകിലും കവിളുകളിലും ചുമ്പിച്ചു കൊണ്ട് അകന്നു മാറാൻ തുടങ്ങിയവളെ കൈയിൽ പിടിച്ച് വലിച്ചു മാറിലേക്കിട്ടിരുന്നു ഒരു നിമിഷം പിടഞ്ഞെണീക്കാനായവൾ ആഞ്ഞതും ഡേവിഡ് അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞിരുന്നു .....തൊട്ടടുത്ത നിമിഷം അവളുടെ അധരം കവർന്നിരുന്നവൻ................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story