ജീവാംശം: ഭാഗം 3

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

മിസ്.പാർവണ ഒരു നിമിഷം.......ഡേവിഡ് കൈയുയർത്തി കൊണ്ട് പറഞ്ഞു..... പാറു മുഖമുയർത്തി അവനെ നോക്കി.....ഉളളിലെ പരിഭ്രമം അവളുടെ കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു..... താനത് വായിക്കാതെയാണോ സൈൻ ചെയ്യാൻ പോകുന്നത്.....ഡോവിഡ് അവളെ കൂർപ്പിച്ചു നോക്കി..... അത്.....വായിക്കണമെന്നില്ല നിങ്ങളുടെ ഏത് നിബന്ധനയും പാലിക്കാൻ ഞാൻ തയ്യാറാണ്....പറഞ്ഞു കൊണ്ട് വീണ്ടും ഒപ്പിടാൻ തുടങ്ങി.... ഹാ.....അത് പറ്റില്ല.....താൻ വായിക്കുന്നില്ലെങ്കിൽ ഞാൻ പറഞ്ഞു തന്നേക്കാം...പറഞ്ഞു കൊണ്ട് എഴുന്നേറ്റ് കമ്പോഡിൽ നിന്നും മറ്റൊരു പേപ്പർ എടുത്ത് നിവർത്തിക്കൊണ്ട് പറയാൻ തുടങ്ങി... ഒന്ന്.....

താനെന്റെ ഭാര്യയായി തുടരുന്ന അത്രയും കാലം ഒരു തരത്തിലുളള ലഹരി വസ്തുക്കളും ഉപയോഗിക്കാൻ പാടില്ല....മദ്യം... സിഗരറ്റ് .....ഡ്രഗ്സ് തുടങ്ങിയ ഒന്നും....മൂന്നു വർഷത്തെ കാലയളവീനുളളിൽ നീയെന്റെ കുഞ്ഞിന്റെ അമ്മയായിരിക്കണം....ഞാനുദ്ദേശിച്ചത് ഒരിക്കലും ഒന്നിനും ഞാൻ നിന്നെ നിർബന്ധിക്കുകയോ ബല പ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയോ ചെയ്യില്ല.....ഒരു ഭാര്യയായിട്ടേ തന്നെ ഞാൻ കാണത്തൊളളൂ.....ഒരു ഭർത്താവെന്ന നിലയിൽ നിന്റെ ഒരു കാര്യങ്ങൾക്കും കുറവ് വരുത്തില്ല....അപ്പോ എന്നെ ഉൾക്കൊള്ളാൻ നിനക്ക് തരുന്ന സമയം കൂടിയാണിത്....അതെനിക്ക് നിർബന്ധം ആണ് എന്റെ കുഞ്ഞ് ജനിക്കേണ്ടത് പരസ്പരമുളള സ്നേഹ ബന്ധത്തിന്റെ പുറത്താവണം.....

അല്ലാതെ ഞാൻ കാശ് തന്നതിനുളള പ്രത്യുപകാരമായിട്ടോ കടപ്പാടായിട്ടോ അല്ലെങ്കിൽ കമ്മിറ്റ് മെന്റ് ആയിട്ടോ ആവരുത്..... ഡേവിഡ് ഇതൊക്കെ പറയുമ്പോഴും സഞ്ചു അവനെ നോക്കി പല്ല് ഞെരിക്കുന്നുണ്ടായിരുന്നു.....അത് കണ്ടില്ലാന്ന് വച്ച് അവൻ വീണ്ടും തുടർന്നു..... പിന്നെ ഈ മൂന്നു വർഷത്തെ കാലയളവിനുളളിൽ ഞാനല്ലാതെ മറ്റൊരു പുരുഷൻ നിന്റെ ലൈഫിൽ ഉണ്ടാവാൻ പാടില്ല.....അത് പറയുമ്പോൾ അവൾ മുഖമുയർത്തി അവനെ നോക്കി..... ദേ.....ഡേവി......എനഫ് അവളങ്ങനൊരു പെണ്ണല്ല.....ഇനി മതിയാക്ക് നിന്റെ വിശദീകരണം......സഞ്ജയ് താത്പര്യമില്ലാത്ത മട്ടിൽ എഴുന്നേറ്റു..... തീർന്നിട്ടില്ല എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് സൈൻ ചെയ്താ മതി....ക്ലബ്....പാർട്ടീ ...

.ഊര് തെണ്ടൽ ഇതൊന്നും നീ എന്റെ ഭാര്യ ആയിരിക്കുന്നിടത്തോളം കാലം നടക്കില്ല....മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി കഴിഞ്ഞേക്കണം.....പിന്നെ നിനക്ക് ഷോപ്പിംഗ് പോണമെങ്കിലൊ പുറത്ത് നിന്നും ഫുഡ് കഴിക്കണമെങ്കിലോ.....ഒന്ന് ബീച്ചിലോ പാർക്കിലോ.....അമ്പലത്തിലോ ചർച്ചിലോ പോണമെങ്കിൽ ഞാൻ കൊണ്ട് പൊയ്ക്കോളാം......ഇനി ലാസ്റ്റ് വൺ.....എഗ്രിമെന്റിൽ പറഞ്ഞിരിക്കുന്ന കാലയളവ് കഴിഞ്ഞ് നീയും ഞാനുമായോ നീയും കുഞ്ഞുമായോ യാതൊരു ബന്ധവും ഉണ്ടാവാൻ പാടില്ല....ഞാൻ പറഞ്ഞു വരുന്നത് സില്ലി ഇമോഷൻസീന്റെ പേരിൽ കടിച്ചു തൂങ്ങരുത്.....ഇത്രയൊക്കെയാ എന്റെ നിബന്ധകൾ.....ഇതിൽ നിനക്ക് എന്തെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ തിരികെ പോവാം....

.പറഞ്ഞു കൊണ്ട് സഞ്ചുവിനെ നോക്കി.....അവൻ പറയുന്നത് കേൾക്കാൻ താത്പര്യമില്ലാത്തത് പോലെ ഫോണിൽ കുത്തി കുത്തി ഇരുപ്പുണ്ടായിരുന്നു സഞ്ചു.... എനിക്ക് സമ്മതം.... പറഞ്ഞു കൊണ്ട് പാറു സൈൻ ചെയ്തു....ആ ഡോക്യുമെന്റസ് തിരികെ ഏൽപിക്കുമ്പോൾ അവന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി വിടർന്നു.....തന്റെ നാളുകളായുള സ്പ്നം യാഥാർത്ഥ്യമാകാൻ പോകുന്നതിന്റെ സന്തോഷം..... പാർവണ താൻ താഴേക്ക് പൊയ്ക്കോ ഞാൻ പിന്നാലെ വരാം സഞ്ചു അവളെ നോക്കി..... അവനെ നോക്കി തെളിച്ചമില്ലാതെ പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു അവൾ..... ടാ.....നാറി.....നീയൊരു ഡോക്ടർ ആണോടാ....എന്തൊക്കെയാ അതിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത് ആ പാവത്തിനെ നിന്റെ മുന്നിലേക്കിട്ടു തന്ന എന്നെ പറഞ്ഞാൽ മതി....

സ്വയം നെറ്റിക്കടിച്ചു കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി സഞ്ചൂ.... പറയേണ്ടതൊക്കെ പറയേണ്ടത് പോലെ പറഞ്ഞില്ലേൽ പിന്നെ കണ്ടില്ലാ കേട്ടില്ലാന്ന് പറയും അതാ....പറഞ്ഞു കൊണ്ട് ലാപ് ടോപ്പ് തുറന്നു വച്ചു.... ഇതൊക്കെ പണത്തിന്റെ കൊഴുപ്പാ.....അല്ലാതെ വേറൊന്നുവല്ല സഞ്ചു കെറുവിച്ചു കൊണ്ട് അവനെ നോക്കി......അപ്പനപ്പൂപ്പന്മാരായിട്ട് ഉണ്ടാക്കി വച്ചിരിക്കുവല്ലേ.....പിന്നെ ആരെ ദ്രോഹിച്ചാലെന്നാ....കോപമടങ്ങാതെ വീണ്ടും പറഞ്ഞു.... ടാ കോപ്പേ......ആ പണം തന്നാ നിനക്കും നിന്റെ കെട്ടിയോൾക്കും മാസാമാസം എണ്ണി തരുന്നത്....പിന്നെ അപ്പനപ്പൂപ്പന്മാരായിട്ട് ഉണ്ടാക്കിയത് അവിടെ തന്നെയുണ്ട് ഞാനായിട്ട് ഇന്നേവരെ ഒന്നും നശിപ്പിച്ചു കളഞ്ഞിട്ടില്ല ...

നേടീട്ടേയുളളൂ....അവനെ നോക്കി പുച്ഛിച്ച് പറഞ്ഞു.... ഓഹ് നിന്നോട് തർക്കിക്കാൻ ഞാനില്ലേ....പോവാ....പറഞ്ഞു കൊണ്ട് സഞ്ചു ഡോറിനടുത്തേക്ക് നടന്നു....പിന്നെ എന്തോ ഓർത്ത പോലെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു..... ഡാ.....ഡേവി വൈകിട്ട് എന്താ പരിപാടി..... ഓഹ്....പ്രത്യേകിച്ചൊന്നുമില്ല....വീട്ടിൽ തന്നെ ചുരുണ്ട് കൂടണം എന്നാടാ..... എന്നാ ഒരു കാര്യം ചെയ്യ്.....വൈകുന്നേരം ഫ്ലാറ്റിലേക്ക് വന്നേരേ....ഇന്ന് ഞങ്ങളുടെ മൂന്നാം വിവാഹ വാർഷികവാ.....ഡിന്നർ അവിടെന്ന് കഴിക്കാം..... ആന്നോടാ.....ആഹ്....ഞാനെത്തിയേക്കാം....പിന്നെ നിന്റെ സായിപ്പത്തീ കെട്ടിയോൾക്ക് കൂടി ആശംസ അറിച്ചേക്ക്....ചിരിയോടെ പറഞ്ഞു ഡേവിഡ്....

അതൊക്കെ അങ്ങ് നേരിട്ട് പറഞ്ഞേച്ചാ മതി....എനിക്ക് റൗണ്ട്സ് ഉളളതാ പോവാ....പറഞ്ഞു കൊണ്ട് പുറത്തേക്ക് പോകുന്നവനെ തന്നെ നോക്കി.... സഞ്ചു....കുഞ്ഞ് നാളു മുതലുളള തന്റെ ഒരേയൊരു കൂട്ടുകാരൻ.....കുഞ്ഞ് നാള് മുതൽ എല്ലാ തല്ല് കൊളളിത്തരത്തിനും കൂടെയുണ്ടാവും ഇപ്പോഴും അതിനൊരു മാറ്റവുമില്ല.....എന്റെ മനസ്സറിയുന്നവൻ....നോവറിയുന്നവൻ....ഓർത്തു കൊണ്ട് ചെയറിലേക്ക് ചാരി ഇരുന്നു.... 🥀🥀 ഇതൂടീ കഴിക്കമ്മേ.....വെറും വയറിലെങ്ങനാ ഗുളിക കഴിക്കണത്..... സരിതയെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാൻ നോക്കുകയായിരുന്നു പാറു.. .... മതി മോളെ എനിക്ക് വിശപ്പില്ലെടീ.....നീ ആ ഗുളികയിങ്ങെടുക്ക് മോളെ....കഴിച്ചിട്ട് കിടന്നോട്ടെ ഞാൻ......നല്ലക്ഷീണം തോന്നാ ചുമരിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു..... എന്നാൽ ഈ ഒരു കഷ്ണം ആപ്പിൾ കഴിക്കമ്മേ...

.പറഞ്ഞു കൊണ്ട് ആപ്പിൾ മുറിച്ച് ഒരു കഷ്ണം അവരുടെ കൈയിൽ കൊടുത്തു..... സരിത അത് കഴിച്ചു കൊണ്ടിരിക്കേ.....ഡോറിൽ ആരോ മുട്ടുന്നുണ്ടായിരുന്നു..... പാറു സരിതയെ ഒന്ന് നോക്കിയ ശേഷം ചെന്ന് വാതിൽ തുറന്നു...സഞ്ചുവും ഡേവിഡുമായിരുന്നു അവരെ കണ്ടതും അവൾ പുഞ്ചിരിച്ചു....ഈ സമയം സഞ്ചുവിന്റെ പിന്നാലെ വന്ന ഒരു യുവതി അവളുടെ ശ്രദ്ധയിൽ പെട്ടു കണ്ടാൽ തന്നെ അറിയാം വിദേശിയാണെന്ന്.....പാർവണയെ കണ്ടതും അവളൊന്ന് പുഞ്ചിരിച്ചു.....സംശയത്തോടെ പാർവണ അവളെ തന്നെ നോക്കി നിന്നു..... പാർവണാ ഇത് എമി എന്റെ വൈഫ്.... ഇവിടത്തെ ഗൈനക്കൊളജിസ്റ്റ് കൂടി ആണ്....പുഞ്ചിരിയോടെ സഞ്ചു പറഞ്ഞു..... മ്മ്ഹം....

അപ്പോഴേക്കും അവർ രണ്ടു പേരും അകത്തേക്ക് കയറി......പിന്നാലെ അവളെയൊന്ന് പാളി നോക്കി ക്കൊണ്ട് ഡേവിഡും.... സഞ്ചുവിനെ കണ്ടതും സരിത എഴുന്നേറ്റ് നിന്നു....... അമ്മ ഇരുന്നാട്ടേ.......വിഷമിക്കുവോന്നും വേണ്ട.....നാളെ കഴിഞ്ഞാൽ പ്രണവിന്റെ സർജറി ചെയ്യാനുളള എല്ലാ ഏർപ്പാടും ചെയ്തു കഴിഞ്ഞു.....ആറുമാസം അതിനുള്ളിൽ പ്രണവിനെ നമുക്ക് പഴയത് പോലെ ആക്കിയെടുക്കാം....അവൻ പുഞ്ചിരി ച്ചു.... സാറെ അതിനുള്ള കാശ്......സംശയത്തോടെ അവനെ നോക്കി സരിത ...... സഞ്ചു പാറുവിനെ നോക്കിയതും മുഖം കുനിച്ച് നിന്നു.....അതിൽ നിന്നും സരിതയോട് ഒന്നും പഴഞ്ഞില്ലെന്ന് മനസ്സിലായി..... ആഹ്.....കാശൊക്കെ അടച്ചു കഴിഞ്ഞു..... അത് കേട്ടതും അമ്പരപ്പോടെ അയാളെയും പാറുവിനെയും നോക്കി അവർ....

ദേ.... ഇതാണ് ഈ ഹോസ്പിറ്റലിന്റെ head ഡേവിഡ് ഫിലിപ്പ്.....പ്രണവിന്റെ ചികിത്സയൊക്കെ സൗജന്യമായി നടത്താന്നേറ്റിരിക്കയാ.... പക്ഷെ സാറേ......ഇത്രയും വലിയൊരു തുക....അത്.....സരിത വീണ്ടും അമ്പരപ്പോടെ നോക്കി..... അമ്മ അതോർത്ത് ടെൻഷനാവേണ്ട......അതൊക്കെ ഞങ്ങൾ ഹാൻഡിൽ ചെയ്തോളാം..... ഈ സമയം എമി പാർവണയെ അടിമുടി നോക്കുന്നുണ്ടായിരുന്നു......ഇടയ്ക്ക് പാറു അവളെ നോക്കിയപ്പോൾ അവളെ നോക്കി പുഞ്ചിരിച്ചു..... ഹായ് പാർവണ തന്നെ കുറിച്ച് ഡേവി എല്ലാം പറഞ്ഞു.....നമുക്ക് പിന്നെ പരിജയ പ്പെടാം....വാക്കുകൾ പെറുക്കി കൂട്ടി മലയാളം സംസാരിക്കുന്നുണ്ടായിലുന്നു എമി.... എമി മലയാളം സംസാരിക്കുന്നത് സരിത കൗതുകത്തോടെ നോക്കി.....

എമി കേരളത്തിൽ വന്നിട്ട് അഞ്ചു വർഷം ആയിട്ടുണ്ട്......മലയാളം സംസാരിക്കാനറിയാം...സഞ്ചു അവരോടായ് പറഞ്ഞു..... എന്നാ ശരി.....ഞങ്ങൾടെ..ഡ്യൂട്ടി ടൈം കഴിഞ്ഞു....ഇറങ്ങാൻ തുടങ്ങാരുന്നു.....എന്നാ ശരി....പറഞ്ഞു കൊണ്ട് അവർ റൂം വിട്ട് പുറത്തേക്ക് പോയി..... നല്ല ആൾക്കാരാ അല്ലേ മോളെ.....അല്ലെങ്കിൽ ഇത്രയും വലിയൊരു തുക വെറുതെ വേണ്ടന്ന് വയ്ക്കാന്നൊക്കെ പറഞ്ഞാൽ....പറഞ്ഞു കൊണ്ട് കട്ടിലിലേക്കിരുന്നു..... ഈ സമയം പാർവണ അവളനുഭവിക്കുന്ന നോവ് പുറത്തേക്ക് വരാതിരിക്കാനായി പാടു പെടുന്നുണ്ടായിരുന്നു...... 🥀🥀 ഹേയ് ഡേവീസ്.....ഒരു ട്വൻറ്റി ഇയേസ് ആ കുട്ടി എന്റെ ഗസ്സ് കറക്ട് ആണോ ......ഇടനാഴിയിലൂടെ കാർ പാർക്കിംഗ് ഏര്യയിലേക്ക് നടന്നു വരികയായിരുന്നു....ഡേവിഡും സഞ്ചുവും എമിയും......

മ്മ്ഹം.....നിന്റെ ഗസ്സ് കറക്ടാ.....ഷീ ഈസ് ഇൻ ട്വൻറ്റി.....അലസമായി പറഞ്ഞു കൊണ്ട് ഫോണിൽ കുത്തുന്നത് തുടർന്നു ഡേവിഡ് ..... മ്മ്ഹം....നിന്നെക്കാൾ ടെൻ ഇയേസ് ഡിഫറൻസ്......നോട്ട് ബാഡ് .....കുറുമ്പോടെ പറയുന്നവളെ ഒന്ന് ചെറഞ്ഞു നോക്കി സഞ്ചു.... എന്റെ പൊന്ന് എമി ചതിക്കല്ലേടി കൊച്ചേ...ആ കൊച്ചിന് പ്രായം കുറവാ പക്വത ഇല്ലെന്ന് പറഞ്ഞു തട്ടിക്കേറാൻ വന്നവനാ ഇവൻ.....ഒരു വിധം അടക്കി നിർത്തിയേക്കുവാ.....നീയായിട്ട് ഇളക്കി വിടരുത് തൊഴുകൈയോടെ പറഞ്ഞു..... ഡേവീസ്......അവൾ നിന്നെകാൾ യങ് ആണ് and more mature than you ......അവനെയൊന്ന് പാളി നോക്കി.... അത് നേരാ നിന്നേക്കാളും വിവരം ഉണ്ട്.....അല്ലേലും പ്രായത്തിലൊന്നും കാര്യവില്ലന്നേ.....ഏറു കണ്ണാലേ അവനെ നോക്കി സഞ്ചു.....

ഡേവിഡ് അവനെ നോക്കി പല്ലുഞെരിച്ചു..... നിന്റെ കുട്ടി സുന്ദരി ആണ്....വളരെ സുന്ദരി.....അല്ലേ സഞ്ചു.... അത് നേരാടീ നല്ല കുട്ടിയാ അവള്.....എന്തായാലും ഇവന്റെ എക്സ് ഗേൾ ഫ്രണ്ടിനെ പോലല്ല.....ഡാ....ഡേവി വിട്ട് കളയാതിരുന്നൂടേ......സ്വന്തം സഹോദരന് വേണ്ടി ജീവിതം പോലും മാറ്റി വച്ചവളാ.....നിന്നെ അവള് നന്നായി നോക്കും.... സഞ്ചു.... പ്ലീസ് ഇമ്മിതിരി ലൂസ് ടോക്ക് എനിക്ക് കേൾക്കാൻ താത്പര്യമില്ല.....അവനെയൊന്ന് കൂർപ്പിച്ചു നോക്കി ക്കൊണ്ട് മുന്നോട്ട് പോകാൻ ആഞ്ഞവനെ സഞ്ചയ് തടഞ്ഞു ....... നിനക്കറിയോ ഡേവി ഇന്നീ ഓഫർ അവൾക്ക് മുന്നിൽ നീ വച്ചില്ലായിരുന്നെങ്കിൽ അവൾ കാശ് സംഘടിപ്പിക്കാൻ വേണ്ടി എന്തു ചെയ്യാനിരുന്നെന്ന്.....

ഡേവിഡ് അവനെ തന്നെ നോക്കി.... കിഡ്നിയോ ലിവറോ ആർക്കേലും കൊടുത്തേനെ.....അവൾ ഒരു നഴ്സിനോട് അതേ പറ്റി സംസാരിച്ചത് ഞാൻ കേട്ട് വന്നതാ....കാശില്ലാ അവളുടെ കൈയിൽ പക്ഷെ ഉറ്റവർക്ക് വേണ്ടി ജീവൻ കളയാനും തയ്യാറാ ആ പെണ്ണ്.....ഇതു പോലെ ഒരു പെൺകുട്ടിയെ നേടുന്നതിലും വലുതായിട്ട് എന്താടാ ഉളളത്..... എന്തോ എനിക്ക് അവളെ ഉൾകൊള്ളാൻ കഴിയില്ല സഞ്ചു......പ്ലീസ് ....എന്നെ വിട്ടേരെ.....പറഞ്ഞു കൊണ്ട് വേഗത്തിൽ മുന്നോട്ട് നടന്നു ഡേവിഡ്.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story