ജീവാംശം: ഭാഗം 30

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ഡേവിഡ് അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കിയതും ......നാണത്താൽ കണ്ണുകൾ മുറുക്കി അടച്ചു പാറു.....അവളുടെ ഓരോ കാട്ടിക്കൂട്ടലുകളും കുസൃതിച്ചിരിയോടെ നോക്കി കാണുകയായിരുന്നു ഡേവിഡ് അപ്പോൾ.... അവന്റെ ചൂണ്ടുവിരൽ അവളുടെ മൂഖത്തൂടെ ഒഴുകി നടന്നു ......ഇടയ്ക്ക് എപ്പോഴോ ഒരു കണ്ണ് മാത്രം തുറന്ന് അവനെ നോക്കുമ്പോൾ അവനവളെ തന്നെ കണ്ണെടുക്കാതെ നോക്കി കിടക്കുന്നെന്ന് കണ്ട് വീണ്ടും കണ്ണുകൾ അടച്ചു പിടിച്ചു.....അവളിലെ ഓരോ ഭാവങ്ങളും അവന് പുതിയ അനുഭവമായിരുന്നു.....അടച്ചു പിടിച്ച പീലികണ്ണുകളിൽ ചൂണ്ടുകൾ ചേർത്തു കൊണ്ട് ഡേവിഡ് അവളിലേക്കമർന്നു.....പതിയെ കണ്ണുകൾ തുറന്ന് നോക്കവേ അവന്റെ കണ്ണുകളിലെ വശ്യതയിൽ അവളും അകപ്പെട്ടിരുന്നു.......അവന്റെ കരങ്ങൾ അവളുടെ നിറുകിൽ തഴുകുന്നുണ്ടായാരുന്നു.....അവന്റെ ചുമ്പനങ്ങളും തലോടലുകളും അവളുടെ കണ്ണുകളിൽ ഇടയ്ക്കെപ്പോഴോ തെളിഞ്ഞു വന്ന ഭയത്തെ പൂർണ്ണമായും അകറ്റിയിരുന്നു.....

.പ്രണയം അതിന്റെ മറ്റൊരു ഭാവത്തിന് വഴി മാറിയ ആ നേരം ചെറു നോവ് നൽകികൊണ്ട് അവനവളെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കിയിരുന്നു.......തന്റെ പ്രണയത്തിന്റെ പ്രഭാവം താങ്ങാനാവാതെ തളർന്നുലഞ്ഞ പെണ്ണിനെ നെഞ്ചോട് ചേർത്ത് കിടത്തി ഡേവിഡ്.....തന്റെ ജീവിതത്തിന് പൂതു വർണ്ണങ്ങളും ഭാവങ്ങളും നൽകിയ പെണ്ണിനെ മതിവരാതെ ചുമ്പനങ്ങളാൽ മൂടി അവൻ.... അവന്റെ കണ്ണുകളിൽ അപ്പോഴുളള ഭാവം പരിശുദ്ധമായ പ്രണയം മാത്രം..... ഉപാദികളില്ലാത്ത പരിശുദ്ധമായ പ്രണയം..... തന്റെ വിരിമാറിൽ മുഖം പൂഴ്ത്തി കിടക്കുന്ന പെണ്ണിനെ ബെഡ്ഷീറ്റെടുത്ത് പൊതിഞ്ഞു പിടിച്ചു കൊണ്ട് അവളുടെ കണ്ണുകളിൽ നിന്നുതിർന്ന വീണ കണ്ണുനീർ തുളളികളെ ചുമ്പനത്താൽ കവർന്നെടുത്തവൻ .....അവളുടെ നിറുകിൽ തലോടി കിടക്കവേ അവളെ ഇനിയൊരിക്കലും തന്നിൽ നിന്നും പറിച്ച് മാറ്റില്ലെന്ന് ഉറപ്പിച്ചിരുന്നു അവൻ.....ഒന്നിന്റെ പേരിലും .....

ഇടക്കെപ്പോഴാ ഒന്ന് മയങ്ങിയതായിരുന്നു ഡേവിഡ്.....നെഞ്ചിൽ കണ്ണുനീരിന്റെ നനവ് പടർന്നതും കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് പാർവണയെ നോക്കി.... കരയുന്നതിന് തെളീവായിരുന്നു ചെന്നിയിലൂടൊഴുകി അവന്റെ നെഞ്ചിൽ തളം കെട്ടുന്ന നീർ തുളളികൾ.....പതിയെ അവളെ ബെഡിൽ കിടത്തി.....അവളുടെ മുഖത്തേക്കുറ്റു നോക്കി..... അവളുടെ കണ്ണു നീരു കാണേ പരിഭ്രമം തോന്നി അവന്... ഇന്ദൂ.....എന്തിനാ കരയുന്നത്.....ഇഷ്ടായില്ലേ നിനക്ക് ....ഞാൻ.....ഞാൻ കരുതി നിനക്ക് സമ്മതം ആയിരിക്കുമെന്ന്....അതാ നിന്റെ അനുവാദം കൂടി ചോദിക്കാത്തത്...തെറ്റായി പോയോ....വെപ്രാളവും ഭയവും നിറഞ്ഞു അവന്റെ കണ്ണുകളിൽ ..... മ്മ്ഹം.....ഇല്ലെന്ന് തലയാട്ടിരുന്നവൾ..... പിന്നെ എന്തിനാ കരയുന്നത് അവളുടെ കരച്ചിലടങ്ങുന്നില്ലാന്ന് കണ്ട് പരിഭ്രമത്തോടെ വീണ്ടും ചോദിച്ചു..... മ്മ്ഹം.....ഇല്ലെന്ന് വീണ്ടും തലയാട്ടി......

എനിക്ക് നിങ്ങളെ പിരിയാൻ കഴിയില്ലാന്ന് തോന്നാ ഡേവിച്ഛായാ.....ഇന്ന് മുതൽ എനിക്ക് നിങ്ങളൊടൊപ്പം കഴിയാൻ അനുവദിച്ച കാലയളവിന്റെ ദൈർഘ്യം കുറഞ്ഞ് കുറഞ്ഞ് വരാന്ന് തോന്നാ....നമ്മൾ എല്ലാ അർത്ഥത്തിലും ഒന്നായപ്പോ നമുക്ക് പിരിയേണ്ട ദിവസവും അടുത്ത് വരുവാന്ന് തോന്നാ.....സഹിക്കാൻ പറ്റണില്ല.....ഓർത്തു കൊണ്ട് വീണ്ടും അവനിലേക്ക് ചേർന്ന് കിടന്നു.... ഡേവിഡിന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു അപ്പോഴേക്കും ..... 🥀💓 രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും സേറ ഫ്ലാറ്റിലേക്ക് തിരികെ എത്തിയിട്ടില്ലാന്ന് കണ്ട് ദേഷ്യത്തോടെ അവൾ വരുന്നതും കാത്ത് ഹാളിൽ ഇരിക്കുകയായിരുന്നു റോവിൻ..... ബീൻ ബാഗിലേക്ക് തലയൊന്ന് ചായ്ചു കിടന്നതേ ഓർമ്മയുളളൂ വേഗം ഉറങ്ങിയിരുന്നവൻ..... രാത്രിയിൽ തുടരെ തുടരെ കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് അവൻ ചാടി എണീറ്റു.....വാതിൽ തുറന്നു നോക്കുമ്പോൾ കാണുന്നത് കുടിച്ച് നാല് കാലിൽ നിൽക്കുന്ന സേറയെയാണ്....

.ആ കാഴ്ച അവന്റെ ക്ഷമയുടെ നെല്ലി പലക വരെ കണ്ടു....വർദ്ധിച്ച കോപത്തോടെ റോവി ആടി ആടി നിൽക്കുന്നവളെ അകത്തേക്ക് പിടിച്ചു തളളി.....വേച്ച് നിലത്തേക്ക് വീണവൾ അവിടെ തന്നെ കുഴഞ്ഞു കിടന്നു.....റോവിൻ അവളെ കൈകളിൽ കോരിയെടുത്ത് ബെഡിൽ കൊണ്ട് പോയി ഇട്ടു..... പല്ല് ഞെരിച്ച് അവളെ നോക്കി നിന്ന ശേഷം നിലത്ത് പായ വിരിച്ചു അതിലായ് കിടന്നു....... 🥀💓 രാവിലെ നിറുകിൽ പതിഞ്ഞ നനുത്ത സ്പർശനം അറിയവെ പാറു മിഴികൾ തുറന്നിരുന്നു...... പ്രിയപ്പെട്ടവന്റെ നെഞ്ചിൻ തണലിലാണ് താനെന്നോർക്കെ പുഞ്ചിരിയോടെ വീണ്ടും അവനിലേക്ക് കുറുകി കൂടി.... അവളുടെ പ്രവൃത്തികൾ കണ്ടു ചെറു ചിരിയോടെ കിടക്കാരുന്നു ഡേവിഡ്.... ഇന്ദൂ സമയം എത്ര ആയീന്നറിയോ.....മെല്ലെ അവളുടെ കാതോരം മൊഴിഞ്ഞു... മ്മ്ഹം.....ഇല്ല എന്ന് കുറുമ്പോടെ തലയാട്ടി ... ഒൻപത് മണി.....

ക്ലോക്കിലായ് ചൂണ്ടിക്കൊണ്ട് അവനത് പറയുമ്പോൾ ചാടി പിടച്ചെഴുന്നേറ്റൂ നോക്കി പാറു..... അയ്യോ......വൈകി പോയി....ക്ലോക്കിലേക്ക് നോക്കി നിലവിളിയോടെ ചാടി എഴുന്നേറ്റവളെ ഡേവിഡ് വലിച്ചു നെഞ്ചിലേക്ക് അണച്ചു പിടിച്ചു.....അതേ പതിയെ പോയാമതി......കുറുമ്പോടെ പറയുന്നവനെ നെഞ്ചിൽ കൈയമർത്തി തളളിമാറ്റി കൊണ്ട് എഴുന്നേറ്റ് മാറിയിരുന്നവൾ ഒരു പൊട്ടിച്ചിരിയോടെ......അവളുടെ പൊട്ടിച്ചിരിയും മുഖത്തെ പ്രസരിപ്പും കാണേ അവന്റെ ചുണ്ടുകളിലും പുഞ്ചിരി വിടർന്നു വന്നു....താനെന്നോ പകുതി വഴിയിൽ ഉപേക്ഷിച്ച സന്തോഷം തിരികെ വന്ന പോലെ തോന്നി ഡേവിഡിന്..... 🥀💓 ഡോ താനിങ്ങനെ എനിക്ക് വേണ്ടി ബുദ്ധിമുട്ടേണ്ടടോ.....തനിക്ക് മോന്റെ കാര്യം നോക്കണം.....ജോലിയ്ക്ക് പോണം അതിനു പുറമേ ദേ ഇവിടെ വന്ന് എന്റെ കാര്യങ്ങളും ....കണ്ടീട്ട് എനിക്ക് തന്നെ വിഷമം തോന്നാടോ തന്നെ ബുദ്ധിമുട്ടിക്കണതില്......

ശാസന കലർന്ന സ്വരത്തിൽ പറഞ്ഞു അവൻ... എന്റെ മാഷേ.....നാളെ കൂടി എന്നെ നിങ്ങൾ സഹിച്ചാൽ മതി നാളെ നിങ്ങൾ ഡിസ്ചാർജ് ആവയല്ലേ പുഞ്ചിരിയോടെ പറഞ്ഞു...... നേരാ അത് കഴിയുമ്പോ വിച്ചൂട്ടനെ കാണാനൊക്കില്ലല്ലോ......തന്റെ മടിത്തട്ടിലിരുന്ന് കളിക്കുന്ന കുഞ്ഞി ചെക്കനെ നോക്കവേ ചെറു ദുഃഖം ഇന്ദ്രന്റെ മുഖത്ത് നിഴലിച്ചു..... നിങ്ങൾക്ക് മോനെ കാണാൻ തോന്നുമ്പോ എന്റെ സൂപ്പർ മാർക്കറ്റിലേക്ക് വന്നാ മതി.....വരുമ്പോ ഒരു വലിയ സഞ്ചിയും കൂടി കൊണ്ട് വരണം അപ്പോ ആവശ്യമുള്ളതൊക്കെ ഷോപ്പ് ചെയ്തു മടങ്ങാം.....ചിരിയോടെ പറഞ്ഞു.... ഓഹ്....ബിസിനസ് ട്രിക്ക്.....അതിനിടയിൽ തന്റെ കമ്പനിയ്ക്ക് ലാഭമുണ്ടാക്കാൻ നോക്കാല്ലേ...ചിരിയോടെ ചോദിച്ചു ..... വലിയ ദുഃഖങ്ങളെല്ലാം ഉളളിലൊതുക്കി പുറമേ മറ്റുളളവരോട് സദാ പുഞ്ചിരിയോടെ പെരൂമാറുന്നവളോട് ബഹുമാനം തോന്നി ഇന്ദ്രന്...... 💓🥀

ഇതെന്താ മമ്മി ഈ നേരത്താണോ ഇവിടെല്ലാവരും ഉണരുന്നത്.....പാറു താഴേക്ക് വരുമ്പോൾ താഴെ ഡൈനിംഗ് ടേബിളിനു മുന്നിൽ എല്ലാവരും നിരന്നിരുപ്പുണ്ടായിരുന്നു.....അവളെ കണ്ടതും ടെസ്സ ചെറഞ്ഞ് നോക്കി കൊണ്ട് പറഞ്ഞു..... പാറു അത് കാര്യമാക്കാതെ കിച്ചനിലേക്ക് നടന്നു.....അത് കാണേ ദേഷ്യം അരിച്ചു കയറി ടെസ്ക്ക്...... എന്റെ മമ്മി ഈ പെണ്ണിനെ ഇവിടെ കാണുമ്പോൾ ദേഷ്യം തോന്നാ.....ഇവളെ പോലൊരു സാധാരണക്കാരിക്ക് സ്വപ്നം കാണാൻ കൂടി കഴിയാത്തതാ ഡേവിഡിനെ പോലൊരു ഭർത്താവും ഇത് പോലുളള സുഖ സൗകര്യങ്ങളും.....പല്ല് ഞെരിച്ച് കൊണ്ട് പറഞ്ഞു ടെസ്സ ..... പക്ഷെ എന്ത് ചെയ്യാനാ മോളെ ഇവളെ ഇവിടെ നിന്നും ഇറക്കിവിടാനും കൂടി ഇനി കഴിയില്ല......അവളെ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്താൽ ഡേവിഡ് എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ കഴിയില്ല.......പരിഭ്രമത്തോടെ പറഞ്ഞു.....

ഡേവിഡ് തന്നെ അവളെ ഇവിടെ നിന്നും പുറത്താക്കണം അതിനുളള വഴി നമുക്ക് ആലോചിക്കണം ഗൂഢമായി ചിരിച്ചു കൊണ്ട് പറഞ്ഞു.... പക്ഷെ എങ്ങനാ മോളെ..... മമ്മി അതോർത്ത് ടെൻഷൻ ആവണ്ട.....പറ്റിയൊരു സന്ദർഭം വരട്ടേ.....എന്താന്ന് വച്ചാ ഞാൻ ചെയാതോളാം..... 💓🥀 മുഖത്ത് ശക്തമായി വെളളം വീണതും സേറ ചാടിയെഴുന്നേറ്റു......നോക്കുമോൾ തന്റെ മുന്നിൽ ഒരു ബക്കറ്റ് നിറയെ വെളളവുമായി നിപ്പുണ്ടായിരുന്നു റോവിൻ..... റോവീ!!! എന്താ ഇതോക്കെ......തന്നോട് ഞാൻ പല തവണ പറഞ്ഞതാ ഉറങ്ങുമ്പോൾ എന്നെ ഡിസ്റ്റർബ് ചെയ്യരുതെന്ന് ദേഷ്യത്തോടെ നോക്കി സേറ അവനെ..... ടീ....നിന്നോട് ഞാൻ പല തവണ പറഞ്ഞതാ കുടിച്ചു നാല്കാലിൽ ഇവിടേക്ക് കയറി വരരുതെന്ന്.....എന്നിട്ട് വീണ്ടും അനുസരണക്കേട് കാണിച്ച നിന്നോട് ഞാനെന്താ പറയേണ്ടത് .....

ദേ.....നീ ഇന്നലെ രാത്രി വന്ന് വാളു വച്ചത് കണ്ടോ.(ശർദ്ദിച്ചിട്ടിരുന്നിടത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു ).....അതെല്ലാം അതേ പടി കിടപ്പുണ്ട് വേഗം അതൊക്കെ തൂത്ത് കഴുകി വൃത്തിയാക്കി വയ്ക്ക്.....അവനലറി..... ദേ റോവീ....നീയെന്തിനാ ഇങ്ങനെ ഒച്ചയെടുത്തു ബഹളം വയ്ക്കുന്നത് നിനക്ക് അതൊക്കെ ചെയതാലെന്താ......അവൾ കെറുവിച്ചു.... ആടീ.....ഞാൻ നിന്റെ ശർദ്ധിലും കൂടി വാരാം....ദേ നിന്നെ കൈ വയ്ക്കാത്തതാ.....ഇനിയും ഇതു പോലെ ആവർത്തിക്കരുതെന്ന് പറഞ്ഞു മടുത്തു.....അപ്പോ അനുസരിക്കാത്ത നീ ... ഇന്ന് മുതൽ ഈ ഫ്ലാറ്റ് വിട്ട് പുറത്തേക്ക് പോണില്ല......അങ്ങനെ എന്റെ കൂടെ താമസിക്കുമ്പോ നിന്റെ തോന്ന്യാസത്തിന് നീ നടക്കേണ്ട......അതല്ലെങ്കിൽ ഇന്ന് ഇവിടെ നിന്നും ഇറങ്ങി പോണം.....ഒരു മണീക്കൂർ സമയം ഞാൻ നിനക്ക് തരും അതിനുള്ളിൽ തീരുമാനിക്കണം എന്ത് വേണംന്ന് പറഞ്ഞു കൊണ്ട് ദേഷ്യത്തോടെ അവളെ നോക്കി മുന്നോട്ട് നടന്നു റോവിൻ..... 🥀💓

എന്ത് തീരുമാനിച്ചു സേറ.....കുളി കഴിഞ്ഞു ജോലിയ്ക്ക് പോവാൻ റെഡിയായിക്കോണ്ട് നിൽക്കെ റോവിൻ കട്ടിലിനു മുകളിൽ ഇരുന്ന് ഡ്രസ് അടുക്കി വയ്ക്കുന്നവളോട് ചോദിച്ചു..... റോവി എന്റെ സ്വാതന്ത്ര്യത്തിൽ ആരും കൈ കടത്തുന്നത് എനിക്ക് ഇഷ്ടമല്ല......സോ ഞാൻ പറഞ്ഞു വന്നത്.... എനിക്ക് നിന്നോടൊപ്പം ഇവിടെ തുടരാൻ ബുദ്ധിമുട്ട് ഉണ്ട് .....ഞാൻ പോവുവാ.....ലാഘവത്തോടെ പറഞ്ഞു കൊണ്ട് പാക് ചെയ്തു വച്ച ബാഗ് കൈയിലെടുത്തു..... മ്മ്ഹം.....ശരി നിന്റെ തീരുമാനം അതാണെങ്കിൽ നിനക്ക് പോവാം.....പക്ഷെ ഇനി മേലിൽ ഇവിടേക്ക് കാലെടുത്ത് വയ്ക്കരുത്....ദൃഡമായി പറഞ്ഞെങ്കിലും ഉളളിൽ വേദന തോന്നി അവന്.... അല്ലെങ്കിലും ഇനിയും ഇവിടെ നിന്ന് നരകിക്കാൻ ഞാനില്ല റോവി.....നമുക്ക് പിരിയാം.....നിന്നെ പോലെ എല്ലാത്തിനും കുറേ റൂൾസും റെഗുലേഷനുമായി നടക്കുന്ന ഒരാളോടൊപ്പം കഴിയാൻ എനിക്കാവില്ല സോറി....ഇനിയും നമ്മുടെ ഈ റിലേഷൻ മുന്നോട്ട് കൊണ്ട് പോവാൻ എനിക്ക് താത്പര്യമില്ല ഗുഡ് ബൈ.....പറഞ്ഞു കൊണ്ട് ബാഗും കൈയിലെടുത്തു പുറത്തേക്ക് പോകുന്നവളെ അമ്പരപ്പോടെ നോക്കി നിന്നു റോവിൻ................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story