ജീവാംശം: ഭാഗം 31

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

റോവിനടുത്ത് നിന്നും സേറ വീണ്ടും ബെദ്ലഹേമിലേക്ക് തന്നെ തിരികെ വന്നു..... രാവിലെ ഹോസ്പിറ്റലിലേക്ക് പോകാൻ തുടങ്ങിയതായിരുന്നു ഡേവിഡ് കാറിനടുത്തേക്ക് ചെന്നതും കണ്ടു സേറയുടെ കാർ ഗേറ്റ് കടന്ന് വരുന്നത്.....കാർ നിർത്തി അതിൽ നിന്നും ലഗേജുകളുമായി ഇറങ്ങുന്നവളെ തന്നെ നോക്കി ഡേവിഡ്...... നീ വീണ്ടും വന്നോ....നിനക്ക് ഉളുപ്പില്ലേടി വീണ്ടും ഇവിടേയ്ക്ക് വരാൻ.....ദേഷ്യ കൊണ്ട് പല്ല് ഞെരിച്ചു ഡേവിഡ്..... അവനെ കൂസാതെ തിരിച്ചു മറുപടി പോലും പറയാതെ അകത്തേക്ക് കയറി പോയിരുന്നവൾ...... ഡാമിഡ്.....ഇനി എന്തൊക്കെതാ ഇവിടെ നടക്കുന്നതെന്ന് അറിയില്ലല്ലോ ഗോഡ്.....പിറു പിറുത്തു കൊണ്ട് കാറിൽ കയറിയിരുന്നു ഡേവിഡ്..... ഡൈനിംഗ് ടേബിൾ വൃത്തിയാക്കിക്കൊണ്ട് നിൽക്കേ അകത്തേക്ക് ലഗേജുകളുമായി കയറി വരുന്ന സേറയെ അമ്പരപ്പോടെ ഉറ്റുനോക്കി പാറു....

എന്താടി ഇങ്ങനെ നോക്കി പേടിപ്പിക്കുന്നത് ഞാൻ വന്നത് ഇഷ്ടം ആയില്ലേ നിനക്ക് വന്ന പാടേ അവൾക്ക് നേരെ കയർത്തു സേറ.... മറുപടി പറയാതെ മുഖം കുനിച്ച് നിന്ന് കൊണ്ട് ചെയ്യുന്നത് തന്നെ തുടർന്നു പാറു..... അത് കൂടി കണ്ടതും ദേഷ്യത്തോടെ ചാടി തുളളി മുകളിലേക്ക് പോയിരുന്നവൾ..... പാറു നറു ചിരിയോടെ അവൾ പോകുന്നത് നോക്കിയ ശേഷം ചെയ്യുന്നത് തുടർന്നു..... 💓🥀 ഡിസ്ചാർജ് വാങ്ങി ദിയയോട് യാത്ര പറഞ്ഞ് ഇറങ്ങാൻ തുടങ്ങിയതായിരുന്നു ഇന്ദ്രൻ..... അങ്കിൾ പോട്ടേ വിച്ചൂട്ടാ....നമുക്കിനിയും കാണാട്ടോ.....കുഞ്ഞ് വിഹാനെ കൈകളിൽ എടുത്ത് നെഞ്ചോരം ചേർത്ത് കൊണ്ട് കവിളിൽ ചുമ്പിച്ചു ഇന്ദ്രൻ..... ടോ.....ഞാൻ വിച്ചൂട്ടനെ കാണാൻ സൂപ്പർ മാർക്കറ്റിലേക്ക് വന്നാൽ തനിക്ക് ബുദ്ധിമുട്ട് ആവോടോ....നെറ്റിചുളുച്ചു കൊണ്ട് ദിയയെ നോക്കി ഇന്ദ്രൻ.... ഒരു ബുദ്ധിമുട്ടും ഇല്ല......

നിങ്ങൾ വരുന്നതും എടുക്കുന്നതുമൊക്കെ വിച്ചൂട്ടന് ഒരുപാട് ഇഷ്ടവാ പുഞ്ചിരിയോടെ പറഞ്ഞു.... അത് പിന്നെ അങ്ങനെ അല്ലേ മോളെ ഈ പ്രായത്തിലും അമ്മയുടെ ചൂര് കിട്ടേണ്ട പോലെ അച്ഛന്റെ സ്നേഹവും കുഞ്ഞിന് വേണം അവനും അത് ആഗ്രഹിക്കുന്നുണ്ടാവൂം.... അവരത് പറഞ്ഞു കഴിഞ്ഞതും കണ്ണുകൾ നിറഞ്ഞിരുന്നു ദിയയുടെ..... അമ്മ.....എന്തിനാ വേണ്ടാത്തത് പറഞ്ഞു അയാളെ കൂടി വേദനിപ്പിച്ചേ....അവരെ കൂർപ്പിച്ചു നോക്കി ഇന്ദ്രൻ.... അയ്യോ മോളെ ഞാൻ നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ലാ.....പെട്ടെന്ന്.... അത് സാരല്ല അമ്മ.....പെട്ടെന്ന് ഞാൻ നിരഞ്ജനെ ഓർത്തു പോയി.....നിരഞ്ജൻ ഉണ്ടായിരുന്നെങ്കിൽ നിലത്ത് വയ്ക്കാതെ കൊണ്ട് നടന്നേനെ എന്റെ മോനെ.....പുഞ്ചിരി വരുത്താൻ ശ്രമിച്ചു ദിയ... എല്ലാം വിധിയാ മോളെ.....എന്റെ മോള് ഒന്നും ഓർത്തു വിഷമിക്കേണ്ട.....ഇനി മോൾക്ക് ഞങ്ങളും കൂടി ഉണ്ടെന്ന് കരുതിക്കോ....അല്ലേടാ ജിത്തു....

അവളെ തഴുകി കൊണ്ട് പറഞ്ഞു ഒപ്പം ഇന്ദ്രനെ നോക്കുകയും ചെയ്തു.... പിന്നല്ലാണ്ട്.....എടോ ഞങ്ങൾ ഇറങ്ങട്ടേടോ....എന്നാ ശരി പിന്നെ കാണാം....പറഞ്ഞു കൊണ്ട് വിഹാനെ തിരികെ ദിയയെ ഏൽപ്പിച്ചു കാറിൽ കയറി ഇന്ദ്രൻ..... ഇന്ദ്രന്റെ കാർ ദൂരേക്ക് മായവേ.....എന്തോ ഒരു വിഷമം തോന്നിയവൾക്ക്.....അതേ അവസ്ഥ തന്നായിരുന്നു ഇന്ദ്രനും ദാക്ഷായണിയമ്മയ്ക്കും കാരണം അത്രയും ദിവസങ്ങൾ കൊണ്ട് വിചൂ കുട്ടനും ദിയയും അവരുടെ ആരൊക്കെയോ ആയി മാറിയരുന്നു.... 💓🥀 സേറ.....നീ എന്ത് പണിയാ കാണിച്ചത്....റോവിനോട് പിണങ്ങി വന്നെന്ന് ...നീയെന്താ ഇങ്ങനെ......നിനക്കും വേണ്ടേ ഒരു ലൈഫ് ഇങ്ങനെ തുടങ്ങിയാൽ പിന്നെ എന്ത് ചെയ്യും....റോവിൻ ഇതിപ്പോ നിന്റെ എത്രാമത്തെ ബോയ് ഫ്രണ്ടാ.....നീയെന്താ ജീവിത കാലം മുഴുവൻ ബോയ്ഫ്രണ്ട്സിനെ മാറ്റി മാറ്റി നടക്കുവോ.....ടെസ്സ കെറുവിച്ചു.... ഓഹ്.....

എന്റെ ടെസ്സ നീയും കൂടി ഇങ്ങനെ ഉപദേശിക്കല്ലേ.....എനിക്ക് വേണ്ടത് അവനെയാ ഡേവിയെ....നിനക്കറിയോ അവനെ പോലെ എന്നെ വേറെ ആരും ഇത്ര കെയർ ചെയ്യില്ല.....അതിപ്പോ മനസിലാകുന്നുണ്ടെനിക്ക്....ശരിക്കും അവനെന്നോട് ഉണ്ടായിരുന്ന സ്നേഹം റിയൽ ആയിരുന്നു.....പിന്നെ റോവി.....അവന്റെ സ്ഭാവമായി പൊരുത്തപ്പെടാൻ എനിക്ക് കഴിയുന്നില്ല.....അവന്റെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും എന്നിൽ അടിച്ചേൽപീക്കുവാ അവൻ.....മടുത്തു ഞാൻ.....മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് പറഞ്ഞു..... എന്റെ ജീവിതത്തിൽ വന്ന പുരുഷന്മായിൽ എന്നെ ഒരുപാട് സ്നേഹിച്ചത് അവൻ മാത്രാ .....ഡേവി....ഭൂമിയോളം ക്ഷമ എന്നൊക്കെ പറയില്ലേ അത് പോലെയാ അവനും.....ഞാൻ എന്തെല്ലാം കാട്ടി കൂട്ടിയിട്ടും ക്ഷമിക്കുമായിരുന്നവൻ.....ഗൂഢമായി ചിരിച്ചു കൊണ്ട് പറയഞ്ഞു..... നിനക്ക് തോന്നുന്നുണ്ടോ അവനിനി നിന്നെ സ്വീകരിക്കും എന്ന് ടെസ്സ അവളെ തന്നെ നോക്കി നിന്നു.....

ഇല്ല .....പക്ഷെ വിട്ട് കളയില്ല .....അവളെ കൊന്നിട്ടായാലും അവനെ നേടിയെടുക്കും.... കൊല്ലേ...... മ്മ്ഹം......ഒരു അവളെ ഞാനായിട്ട് കൊന്നിട്ട് ജയിലിൽ ചെന്ന് കിടന്ന് ജീവിതം നശിപ്പിക്കില്ല ഞാൻ ....പക്ഷെ അല്ലാതെ അവളിൽ നിന്നും അവനെ എനിക്ക് നേടിയെടുക്കണം....പറഞ്ഞു കൊണ്ട് ബെഡിൽ കയറി ഇരുന്നു..... രാത്രി ഡേവിഡിന്റെ നെഞ്ചിൽ തലവെച്ച് കിടക്കുകയായിരുന്നു പാറു....അവളുടെ ഒപ്പമുള്ള ഓരോ നിമിഷവും തന്റെ ദുഃഖങ്ങളെല്ലാം മറക്കുന്നത് അറിയുന്നുണ്ടായിരുന്നു അവൻ..... ഓരോ ദിവസങ്ങൾ മുന്നോട്ട് ചെല്ലുന്തോറും പാർവണ ഡേവിഡിന്റെ ഹൃദയത്തിൽ വേരാഴ്ത്തിയിരുന്നു ഒരിക്കലും പറിച്ച് മാറ്റാൻ കഴിയാത്ത വണ്ണം.....ഉപാധികളില്ലാത്ത അവളുടെ പ്രണയം അവന്റെ ഹൃദയത്തിലെ മുറിവുകൾക്ക് മരുന്നായി കൊണ്ടിരുന്നു.... പാറു ഓരോ നിമിഷവും ഡേവിഡിന്റെ പ്രണയത്തിൽ അലിഞ്ഞില്ലാതായി കൊണ്ടിരുന്നു.....

ഈ ജന്മം അവനെ പിരിയാനാവാതെ വണ്ണം അവനെ പ്രണയിക്കുകയായിരുന്നവൾ.....അവന്റെ ദുഃഖങ്ങളിൽ താങ്ങായും നിരാശയിൽ അവനെ ചേർത്ത് പിടിച്ചും ഡേവിഡിന്റെ ജീവിതം വർണ്ണ മനോഹരമാക്കുകയായിരുന്നവൾ.....പക്ഷെ അപ്പോഴും മൂന്നു വർഷത്തെ എഗ്രിമെന്റിന്റെ കാര്യം അവളിൽ നോവ് തീർത്ത് കൊണ്ടിരുന്നു ഓരോ നിമിഷവും..... ഇന്ദ്രൻ ഇടയ്ക്കിടെ ദിയയെയും വിച്ചു മോനെയും തിരക്കി ദിയ വർക്ക് ചെയ്യുന്ന സൂപ്പർ മാർക്കറ്റിലേക്ക് പോവുക പതിവായീരുന്നു.....ഓരോ തവണ പോവുമ്പോഴും കുഞ്ഞ് വിഹാന് കൈ നിറയെ സമ്മാനങ്ങളുമായാണ് അവൻ പോകുമായിരുന്ന്.....ഇടയ്ക്കിടെ ദാക്ഷായണിയമ്മയെയും കൊണ്ട് പോവാറുണ്ടായിരുന്നു.....ഈ കാലയളവിൽ ദിയയും ഇന്ദ്രനും നല്ല സുഹൃത്തുക്കൾ ആയി മാറിയിരുന്നു......

തന്റെ നെഞ്ചിൽ കനലായ് എരിയുന്ന നഷ്ട പ്രണയത്തെ കുറിച്ചു ഇതിനോടകം തന്നെ അവൻ ദിയയോട് പറഞ്ഞിരുന്നു.....പാറുവിനെ കുറിച്ചുളള ഓർമ്മകൾ വന്ന് വീർപ്പ് മുട്ടിക്കുമ്പോൾ അവന് ഓടി യൊളിക്കാനൊരിടമായിരുന്നു വിച്ചുവും ദിയയും.... 🥀💓 രാവിലെ ഉണർന്നപ്പോൾ ഡേവിഡ് കാണുന്നത് തിടുക്കത്തിൽ തല തുവർത്തുന്ന പാറുവിനെയാണ്....കുളിച്ചു കയറിയതേ ഉളളെന്ന് മുടിയിൽ നിന്നും ഇറ്റു വീഴുന്ന ജല കാണികൾ കാണേ മനസ്സിലായി...... അവനവളെ നോക്കി കിടക്കുകയായിരുന്നു....മുഖത്ത് അങ്ങിങ്ങായി പതിഞ്ഞിരിക്കുന്ന വെളളത്തുളളികളും മുഖത്തേക്ക് അനുസരണയില്ലാതെ പാറി കളിക്കുന്ന ചുരുണ്ട കുറു നിരകളും സീമന്ത രേഖയിലെ സിന്ദൂരവും അവളുടെ ചന്തത്തിന് മാറ്റ് കൂട്ടി..... പതിയെ എഴുന്നേറ്റു പിന്നിലൂടെ ചെന്നവളെ പുണർന്നു കൊണ്ട് ജല കണികകൾ പറ്റിയിരുന്ന തോളിൽ ചുണ്ടുകൾ ചേർത്തവൻ.....

പുഞ്ചിരിയോടെ തിരിഞ്ഞു നോക്കിയാ പെണ്ണ്.....അവളിലേക്ക് മുഖ മടുപ്പിച്ച് കൊണ്ട് ചുണ്ടുകളിൽ അധരം പതിപ്പിച്ചതും പതിയെ അവനിൽ നിന്നും അകന്നു മാറാൻ തുടങ്ങിയവളെ അരയിലൂടെ കൈ ചേർത്ത് നെഞ്ചിലേക്ക് ചേർത്തിരുന്നവൻ.... ഡേവിച്ഛായാ.....അടുക്കളയിലേക്ക് പോണം.....ഒരുപാട് ജോലിയുളളതാ....അവനെ മുഖമുയർത്തി നോക്കി പറയുമ്പോൾ.....ഒരു മടുപ്പീന്റെ ഭാവം അവന്റെ മുഖത്ത് തെളിഞ്ഞു...... എന്റെ ഇന്ദൂട്ടി താനെന്താ എപ്പോഴും കിച്ചന്റെ കാര്യം മാത്രം ആലോചിക്കുന്നത് വല്ലപ്പോഴും എന്നെ കുറിച്ചു കൂടി ആലോചിക്കടോ....കുസൃതിയോടെ പറഞ്ഞു..... എന്തിനാ വല്ലപ്പോഴും എപ്പോഴും ഇച്ഛായൻ മാത്രേള്ളൂ....എന്റെ മനസ്സിൽ....പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവനിൽ നിന്നും അകന്നു മാറി..... അതേ....ഇന്ന് മേരിയേച്ചിക്ക് ലീവാ....ഞാനിവിടെ ഇച്ഛായനെയും ഓർത്തു നിന്നാലേ....വായു ഭക്ഷണമാക്കേണ്ടി വരൂട്ടോ....ചിരിയോടെ പറഞ്ഞു കൊണ്ട് വേഗത്തിൽ മുറി വിട്ടിരുന്നു..... 💓🥀

അടുക്കളയിൽ തകൃതിയായി ജോലി ചെയ്യുന്നതിനിടയിലാണ് ഡേവിഡ് പിന്നിലൂടെ ചെന്നവളെ പുണർന്നത്..... ദേ ഇച്ഛായാ.....കിന്നരിക്കാനിപ്പോ സമയം ഇല്ലാട്ടോ നൂറു കൂട്ടം പണിയുണ്ടേ.....പറഞ്ഞു കൊണ്ട് തിരിഞ്ഞു വീണ്ടും ജോലികൾ തുടർന്നു..... ഡേവിഡ് അവളെ വലിച്ചു ചുമരിലേക്ക് ചേർത്ത് നിർത്തി.....കുറുമ്പോടെ നോക്കുന്നവളുടെ കണ്ണുകളിൽ തന്നെ ദൃഷ്ടി പതിപ്പിച്ചു..... മേരിയേച്ചി കൂടി ഇല്ലാന്ന് പറഞ്ഞത് കൊണ്ടാ ഒറ്റയ്ക്കല്ലേന്ന് ഓർത്ത് സഹായിക്കാൻ വന്നത് അപ്പോ കണ്ടില്ലേ പെണ്ണിന്റെ അഹങ്കാരം കെറുവിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ചു.... അതിന് ഇച്ഛായന് കുക്കിംഗ് ചെയ്യാനറിയോ....വിടർന്ന കണ്ണുകളിൽ ആകാംഷ നിറഞ്ഞു.... പിന്നേ....ഒന്നും അറിയില്ല....വെജിറ്റബിൾ കട്ട് ചെയ്യാനോ തേങ്ങാ ചിരകാനോ ഒക്കെയാണേൽ അറിയാം....

മ്മ്ഹം.....എന്നാ നമുക്ക് തുടങ്ങിക്കളയാം പറഞ്ഞു കൊണ്ട് ഒരു മുറി തേങ്ങയെടുത്ത് ഡേവിഡിന്റെ കൈയിലേക്ക് വച്ച് കൊടുത്തു.... അവൻ വേഗം തേങ്ങാ ചിരകാൻ തുടങ്ങി.... 💓🥀 ഡോ.പ്രിയ...മിഷൻ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ്.....അവർക്ക് മുന്നിൽ ഇരിക്കവേ ഹന്നായുടെ ഹൃദയം വല്ലാതെ പിടയുന്നുണ്ടായിരുന്നു......ഈ ഇടയിടെയായി തന്റെ ശരീരത്തിൽ ഉണ്ടായ ചില മാറ്റങ്ങൾടെ കാരണം അന്വേഷിച്ചു വന്നതായിരുന്നു രണ്ടാഴ്ച മുന്നേ....സ്കാനിംഗിൽ യൂട്രസിൽ ഒരു ഗ്രോത്ത് കണ്ടു....അത് നാൾക്കുനാൾ വലുതാവുന്നുണ്ടന്ന് കണ്ടെത്തിയിരിക്കുന്നു.....ഉടനെ ഒരു സർജറി കൂടിയേ തീരു അതിനെ കുറിച്ചു സംസാരിക്കാൻ ആയിരുന്നു ഇന്ന് വീണ്ടും വന്നത് ..... സീ...മിസിസ് .ഹന്ന ഈ മുഴ അത്ര വേഗത്തിൽ സർജറി ചെയ്തു നീക്കാൻ കഴിയില്ല....

.വെയിനിനോട് ചേർന്നാണ് മുഴയുടെ സ്ഥാനം .....ഈ സർജറിയിൽ ഒരു കുഞ്ഞ് പിഴവ് വന്നാൽ നിങ്ങളുടെ ജീവനെ തന്നെ ബാധിച്ചേക്കാം....ഞാൻ ആ റിസക് ഏറ്റെടുക്കില്ല.....ഈ സർജറി ചെയ്യാൻ ഒരു എക്സ്പേർട്ട് സർജന് മാത്രേ കഴിയൂ....ഈ കേരളത്തിൽ തന്നെ അത്രയും എക്സ്പീരിയൻസ്ഡായ ഒരേ ഒരാളേയുളളൂ.....ഫിലിപ്പ് മെമ്മോറിയൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മെയിൻ ഹെഡ് ആയ ഡോ.ഡേവിഡ് ഫിലിപ്പ്....ഹന്ന ഇന്ന് തന്നെ അദ്ദേഹത്തെ പോയൊന്ന് കാണണം.....ഇനിയും വൈകിയാൽ നിങ്ങൾക്കാണ് അതിന്റെ ദോഷം.....ഡോക്ടർ പ്രിയ പറയുന്നത് കേട്ട് തറഞ്ഞിരുന്നു പോയി ഹന്ന................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story