ജീവാംശം: ഭാഗം 32

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

കേട്ടതൊന്നും വിശ്വസിക്കാൻ മനസ്സില്ലാതെ മരവിച്ചിരുന്നു പോയി ഹന്ന...... ഡോക്ടർ മറ്റെന്തെങ്കിലും ഓപ്ഷൻ ഇല്ലേ......ഐ.മീൻ...മറ്റൊരു ഹോസ്പിറ്റൽ.....പ്രതീക്ഷയോടെ മുഖമുയർത്തി നോക്കി..... ഇല്ല മിസിസ് .ഹന്ന നിങ്ങൾ ഏത് ഹോസ്പിറ്റലിൽ പോയാലും ഞാൻ പറഞ്ഞതൊക്കെ തന്നെയാവും അവരും പറയുക......അവരും ഡോ.ഡേവിഡിനെ ആവും സജസ്റ്റ് ചെയ്യുക.... അങ്ങനെയെങ്കിൽ ക്യാനഡ പോലൊരു രാജ്യത്ത് ഈ ഫെസിലിറ്റി ഉണ്ടാവില്ലേ.....വീണ്ടും അവരെ നോക്കി.... ഹന്നാ ....നിങ്ങൾക്കെന്താ പറഞ്ഞാൽ മനസ്സിലാവാത്തത്.....ഓരോ രണ്ടു മൂന്ധു ദിവസത്തെ ഇടവേളയിലും 1 mm വച്ച് വളർന്നു കൊണ്ടിരിക്കുവാ ആ മുഴ......ഇനിയും താമസിച്ചാൽ ചിലപ്പോൾ ഡേവിഡിന് പോലും ഒന്നും ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല.....അത് കൊണ്ട് എത്രയും വേഗം ചിന്തിച്ച് ഉചിതമായൊരു തീരുമാനം എടുക്കു.....പറഞ്ഞു കഴിഞ്ഞു അടുത്തിരൂന്ന ബെല്ലിൽ പ്രസ് ചെയ്തു.....

നെക്സ്റ്റ്.....വാതിൽ തുറന്നു എത്തി നോക്കിയ നഴ്സി നോടായി പറഞ്ഞു..... ഹന്ന പതിയെ എഴുന്നേറ്റു പുറത്തേക്ക് നടന്നു....താൻ ഏറ്റവും കൂടുതൽ വെറുക്കുന്നവന്റെ കൈയിലാ ഇന്ന് തന്റെ ആയുസിന്റെ താക്കോൽ.....അവളോർത്തു.... 🥀🌼🥀 ഇങ്ങനെയാണോ എന്നെ ഹെൽപ് ചെയ്യുന്നത്.....ഇങ്ങനെയുളള ഹെൽപ്പ് എനിക്ക് വേണ്ടാട്ടോ .....വിരലുകളാൽ തന്റെ വയറിൽ കുസൃതി കാട്ടുന്നവനെ ശകാരിച്ചു കൊണ്ട് കൂർപ്പിച്ചു നോക്കി പാറു..... ഞാൻ പിന്നെ എന്ത് ചെയ്യണം എന്റെ ഇന്ദൂട്ടി കളളച്ചിരിയോടെ പറഞ്ഞു കൊണ്ട് അവളുടെ കഴുത്തിൽ മുഖമുരസി..... ദേ .....ഇച്ഛായാ മതീട്ടോ കുറുമ്പ് കാട്ടീത് .....അവനെ നോക്കി കണ്ണുരുട്ടുന്നവളെ ചിരിയോടെ നോക്കി ഡേവിഡ്..... ഇതൊക്കെ എന്ത് കുറുമ്പ്.....ശരിക്കുളള കുറുമ്പ് നീ കാണാൻ പോവുന്നതല്ലേയുളളൂ....പറഞ്ഞു കൊണ്ട് അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു ഡേവി...

.അവളുടെ നെറ്റിയിൽ അലസമായി കിടന്ന ചുരുണ്ട കുറു നിരകൾ ചൂണ്ടു വിരനിലാൽ പിന്നിലേയ്ക്കു മാടിയൊതുക്കി വച്ചു ഡേവിഡ്.....അവളെ തന്നെ നോക്കി നിൽക്കവേ ആരോ മുരടനക്കുന്ന ശബ്ദം കേട്ടു......വേഗം അവനിൽ നിന്നും വിട്ടു മാറി തിരിഞ്ഞു നോക്കിയതും കണ്ടു....രണ്ടു പേരെയും രൂക്ഷമായി നോക്കി ക്കൊണ്ട് വാതിലിനടുത്ത് നിൽക്കുന്ന ടെസ്സയെ.... നീയെന്താ ഡേവി ഇവിടെ....... നിങ്ങളുടെ ബെഡ് റൂം ഇങ്ങോട്ട് മാറ്റിയതെപ്പോഴാ....കൂർപ്പിച്ചു നോക്കി ചോദിച്ചു.... പാറു വിളറി വെളുത്ത് തിരിഞ്ഞു നിന്നു....ടെസ്സയ്ക്ക് മുഖം കൊടുക്കാതെ..... ഇന്ന് രാവിലെ......ഇന്ന് രാവിലെയാ ഞങ്ങളുടെ ബെഡ്റൂം ഇങ്ങോട്ട് മാറ്റിയതേ.....പറഞ്ഞു കൊണ്ട് വാഷ്ബേസിനടുത്തേക്ക് നടക്കുന്നവനെ ദേഷ്യത്തോടെ നോക്കി ടെസ്സ.... ടീ.....രാവിലെ മുതൽ അടുക്കളയിൽ ആണല്ലോ...

.മനുഷ്യന് വിശന്ന് കണ്ണ് കാണാൻ മേലാ....എന്തെങ്കിലും ആയോടീ.... ആഹ്.....ഇപ്പൊ റെഡിയാവും.....പതിയെ പറഞ്ഞു കൊണ്ട് ഡേവിയെ പിടപ്പോടെ നോക്കി..... ഡേവി പാറുവിനെ തന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു...... ആഹ് പിന്നെ ഭക്ഷണം റെഡിയായാലുടൻ പ്ലേറ്റിലാക്കി ഡൈനിംഗ് റൂമിലേക്ക് കൊണ്ട് വന്ന് വയ്ച്ചേക്കണം കേട്ടല്ലോ..... മ്മ്ഹം.....അതേന്ന് തലയാട്ടി പാറു.... ഈ സമയം ഡേവിഡ് പാറുവിന്റെ അടുത്തേക്ക് പാഞ്ഞു വന്നു.....അവളുടെ കൈത്തണ്ടയിൽ ബലമായി പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.....ടെസ്സയും പാറുവും ഒന്നും മനസ്സിലാവാതെ അമ്പരപ്പോടെ നോക്കി നിന്നു..... ടീ.....നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുളളതാ....എന്റെ കാര്യം മാത്രം നോക്കാനാ നിന്നെ ഇങ്ങോട്ട് കെട്ടി എഴുന്നളളിച്ചതെന്ന് ......അല്ലാതെ കണ്ടവർക്ക് അടിമ പണി ചെയ്യാനല്ല....

മനസ്സിലായോടി പറഞ്ഞത്.....ടെസ്സയുടെ മുന്നിൽ വച്ച് അവൻ പറഞ്ഞ ഓരോ വാക്കും ചാട്ടുളി പോലെ കൊണ്ടത് ടെസ്സയ്ക്ക് ആയിരുന്നു.....വിളറി വെളുത്ത് പോയവൾ....പഴയ ഡേവിഡല്ല ഇതെന്ന് അറിയുകയായിരുന്നവൾ... പാറുവിനെയും വലിച്ചു മുകളിലേക്ക് കൊണ്ട് പോയി..... റൂമിൽ എത്തിയതും അവളിലെ പിടി അയച്ചു..... അവന്റെ മുഖത്തെ രൗദ്ര ഭാവം കണ്ട് പേടിയോടെ അവനെ നോക്കി.....ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്ത് കൊണ്ട് അവളെ ഉയർത്തിയെടുത്ത് ബെഡിൽ ഇരുത്തി..... പാറു ഉമിനീരക്കി കൊണ്ട് പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു..... നിന്നോടു ഞാൻ പറഞ്ഞിട്ടുളളതാ എന്റെ ഏടത്തി എന്ത് പറഞ്ഞാലും അനുസരിക്കേണ്ട കാര്യമില്ലെന്ന്.....എന്നിട്ടും അത് തന്നെ ചെയ്തോണം..... പാറു മുഖം വീർപ്പിച്ച് കുനിഞ്ഞ് നിന്നു..... അനുസരണക്കേട് കാട്ടിയതിന് പനിഷ്മെന്റ് വേണ്ടേ.....കളളച്ചിരിയോടെ പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു....

പാറു അവനെ തന്നെ നോക്കി നിക്കാരുന്നു.... നീ എന്താ നേരത്തെ പറഞ്ഞത് കുറുമ്പെന്നല്ലേ.....ഇപ്പൊ ശരിയാക്കി തരാവേ.....പറഞ്ഞു കൊണ്ട് അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചതും പാറു അവന്റെ നെഞ്ചിൽ പിടിച്ചു ശക്തമായി തളളിയിട്ട് പുറത്തേക്ക് ഓടി പോയി ഡേവിഡ് ചിരിയോടെ അവൾ പോകുന്നതും നോക്കി നിന്നു ... 🥀🌼🥀 ഹോസ്പിറ്റലിൽ നിന്നു വന്ന അതേ വേഷത്തിൽ ചുരുണ്ട് കിടക്കുകയായിരുന്നു ഹന്ന ഈ സമയം ജോസഫ് അകത്തേക്ക് കയറി വന്നു.... അവളുടെ ആ കിടപ്പ് കണ്ടപ്പോൾ തന്നെ എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് അയാൾക്ക് മനസ്സിലായി..... ഹന്നാ....ഡോ.....താനെപ്പോ എത്തി.....അവരുടെ അടുത്തായി വന്നിരുന്നു കൊണ്ട് നിറുകിൽ തലോടി അയാൾ.....

ഞാൻ വന്നിട്ട് കുറച്ചു നേരം ആയി ജോസഫ് പറഞ്ഞു കൊണ്ട് കണ്ണുനീർ തുടച്ചു...... എന്താടോ എ.....എന്തൃ...പറ്റിയേ തനിക്ക്.....കരഞ്ഞ് കലങ്ങിയ മുഖം കണ്ടിട്ട് അവളോട് ചോദിച്ചു...... അത്......അത്.....ഞാൻ ഇന്ന് ഹോസ്പിറ്റലിൽ പോയിരുന്നു ജോസഫ്.....പറഞ്ഞു നിർത്തി ക്കൊണ്ട് അയാളെ മുഖമുയർത്തി നോക്കി..... എന്താടോ....ഡോക്ടർ എന്ത് പറഞ്ഞു.... നടന്നതൊക്കെ അയാളോട് പറഞ്ഞു ഹന്ന.... അവർ പറഞ്ഞതൊക്കെ കേട്ടതും അയാളുടെ മുഖം മങ്ങി......സോ.....താനെന്താ പറയുന്നത്....തനിക്ക് ഡേവിഡിന്റെ ചികിത്സ വേണ്ടെന്നാണോ....അയാൾ അവരെ നോക്കി... മ്മ്ഹം.....മരിച്ചാലും അവന്റെ കൈകൊണ്ട് എനിക്ക് രക്ഷപ്പെടേണ്ട.... തറപ്പിച്ച് പറഞ്ഞു..... പൊട്ടിയാടോ താൻ.....നീ പ്രസവിച്ച മകനല്ലേ ഡേവിഡ്.....നിന്നെ മമ്മി എന്നല്ലേ അവനും വിളിക്കുന്നത്....

.വെറുതെ ഈഗോയുടെയും വിദ്വേഷത്തിന്റെയും പേരിൽ എന്തിനാടോ തന്റെ ജീവിതം നശിപ്പിച്ചു കളയുന്നത്......തന്റെ ഭാഗ്യവാടോ അവനെ പോലൊരു മകൻ......ഒരു പക്ഷെ നിന്റെ മൂത്ത മകനെക്കാൾ നിനക്ക് ഉപകാരപ്പെടുന്നത് അവനായിരിക്കും.....ശാന്തനായി തന്നെ അയാൾ പറഞ്ഞു.... ഇല്ല ജോസഫ് താനിനി എന്തൊക്കെ പറഞ്ഞാലും അവനെ എനിക്ക് അംഗീകരിക്കാൻ പറ്റില്ല.... എന്ത് കൊണ്ട്..... എന്ത് കൊണ്ടാ ന്ന് ഞാൻ പറയണോ ജോസഫ്.....അവൾ കയർത്തു.... ഡോ.....അവനെന്ത് തെറ്റാ ചെയാതത് താൻ അവനെ ഇത്രയും വെറുക്കാൻ....തെറ്റ് ചെയ്തത് ആ ചെന്നായ്ക്കളല്ലേ......എന്തിനാ ആ ദേഷ്യം നീ നമ്മുടെ മോനോട് കാണിക്കുന്നത്..... ഒരു അമ്മ എന്ന നിലയ്ക്ക് നീ അവന് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്തീട്ടുണ്ടോ ഇന്നേ വരെ.....ഇല്ലല്ലോ.....

അവന്റെ ജീവിതം നശിപ്പിച്ചു കളയാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്തു......നീ അത്രമാത്രം വെറുക്കുന്ന അവനെയാവും നിന്റെ ജിവിതം രക്ഷിക്കാൻ തമ്പുരാൻ തിരിഞ്ഞെടുത്തത് ....ഇത്രയും ചെയ്ത് കൂട്ടീട്ടും അവന് നിന്നെ ജീവനാ.....അതല്ലേ നമുക്കൊപ്പം അവൻ ഇവിടെ തന്നെ കഴിയുന്നത്....അയാൾ അത് പറയുമ്പോൾ തിരിച്ചു മറുപടി പറയാൻ അർഹത പോലുമില്ലന്ന് തോന്നി ഹന്നയ്ക്ക് മുഖം കുനിഞ്ഞ് ഇരിക്കുക മാത്രം ചെയ്തു .... താൻ ഒരു കാര്യം ചെയ്യ് ....ആ സ്കാനിംഗ് റിപ്പോർട്ട്സ് ഒക്കെ താ....ഞാൻ അവനെയൊന്ന് കൊണ്ട് പോയി കാണിച്ചു വരാം.... അത് വേണോ ജോസഫ്......ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ......അവർ മുഖമുയർത്തി അയാളെ നോക്കി.... വേണം.....എനിക്ക് തന്റെ ജീവനാ വലുത് എനിക്ക് വേണ്ടി താനിത് സമ്മതിക്കണം.....അയാൾ കെഞ്ചി ജോസഫിന്റെ നിർബന്ധത്തിന് വഴങ്ങി ഹന്ന ആ ഫയലുകൾ അയാളെ ഏൽപ്പിച്ചു.....അത് മായി അയാൾ പുറത്തേക്ക് നടന്നു ... 🥀🌼🥀

ഡേവിച്ഛായാ ഇത്രയും കൂടി കഴിച്ചേ......... ലാപ്ടോപ്പിലേക്ക് മുഖം പൂഴ്ത്തിയിരുന്നവന് ചോറു വാരി കൊടുക്കുകയായിരുന്നു പാറു . ആഹ് മതിയെടി പെണ്ണേ എന്റെ വയറ് നിറഞ്ഞു..... ഇത്ര പെട്ടന്നോ......അതിന് മാത്രം ഒന്നും കഴിച്ചില്ലല്ലോ.....ചുണ്ടു കൂർപ്പിച്ചു പറയുന്നുണ്ടായിരുന്നവൾ.... അതേ....നീ ഊട്ടിയത് കൊണ്ടാവും വിശപ്പൊക്കെ പെട്ടെന്ന് മാറിയത് പറഞ്ഞു കൊണ്ട് വീണ്ടും ചെയ്യുന്നത് തുടർന്നു..... ഈ സമയം പുറത്ത് വാതിലിൽ മുട്ടുന്നത് കേട്ടു.....ജോസഫ് ആണെന്ന് കണ്ടതും പുഞ്ചിരിയോടെ അയാളെ അകത്തേക്ക് ക്ഷണിച്ചു പാറു.....പ്ലേറ്റ് മായവൾ താഴേക്ക് പോയതും അയാൾ ഡേവിയുടെ അടുത്തേക്ക് നടന്നു..... ഇടയ്ക്ക് എപോഴോ മുഖമുയർത്തി നോക്കവേ തന്റെ മുന്നിൽ നിൽക്കുന്ന ജോസഫിനെ കണ്ട് അവനമ്പരപ്പോടെ ചാടി എണീറ്റു.... എന്താ പപ്പാ....എന്തെങ്കിലും പറയാനുണ്ടോ അയാളുടെ മുഖത്തെ ഭാവം കണ്ട് കൊണ്ട് ചോദിച്ചു... മ്മ്ഹം......

ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാനാ ഞാൻ വന്നത്....ദീർഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു..... എന്താ പപ്പാ.....എന്ത് കാര്യവാ.... അത് മോനേ.....നിന്റെ അമ്മയ്ക്ക് സുഖവില്ലടാ......ജോസഫ് ഹന്ന ഹോസ്പിറ്റലിൽ പോയ് ഡോക്ടറെ കണ്ട കാര്യങ്ങൾ പറഞ്ഞു കൊണ്ട് കൈയിൽ കരുതിയ ഫയലുകൾ അവനെ ഏൽപ്പിച്ചു.... ഡേവിഡ് ഫയൽ വാങ്ങി നോക്കാൻ തുടങ്ങി .... ഓരോന്നും തുറന്നു നോക്കി നിൽക്കെ മുഖം മാറിയിരുന്നവന്റെ ..... പപ്പാ...മമ്മിടെ കാര്യം കുറച്ചു സീരിയസ് ആണ്........സമയം കുറവാണ്....മമ്മിയുടെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുവാ.....അത് കൊണ്ട് സർജറി ഉടനെ വേണം......

കഴിയുമെങ്കിൽ നാളെ കഴിഞ്ഞയുടനെ തന്നെ ചെയ്യണമെന്ന് മമ്മിയോട് പറയണം...ഓരോ ദിവസം കഴിഞ്ഞ് വരുന്തോറും റിസ്കാണ്.....പറഞ്ഞു കൊണ്ട് വീണ്ടും മറിച്ചു നോക്കി ക്കൊണ്ട് നിന്നു... മോനേ നീ എപ്പോഴാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവേണ്ടതെന്ന് പറഞ്ഞാൽ മതി ഞങ്ങൾ എത്തിക്കോളം..... എന്നാ നാളെ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വരണം പപ്പാ....ബാക്കി കാര്യങ്ങൾ അവിടെ വച്ച് പറയാം.....പറഞ്ഞു കൊണ്ട് ഫയൽ അയാൾക്ക് നേരെ നീട്ടി..... അപ്പോ എല്ലാം പറഞ്ഞത് പോലെ നാളെ ഞാൻ ഹന്നയെ ഹോസ്പിറ്റലിൽ കൊണ്ട് വരാം.....ഫയലുകളുമായി അദ്ദേഹം പുറത്തേക്കിറങ്ങാൻ തുടങ്ങി .................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story