ജീവാംശം: ഭാഗം 33

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

പപ്പാ....ഒരു നിമിഷം....ഡേവിഡ് പിന്നിൽ നിന്നും വിളിക്കവേ ജോസഫ് തിരിഞ്ഞു നോക്കി..... എന്താ മോനേ.....അയാൾ നെറ്റി ചുളിച്ചു.... അത് മമ്മിടെ സർജറി കഴിഞ്ഞു ഏതാണ്ട് ഒരാഴ്ചയോളം ഹോസ്പിറ്റലിൽ തങ്ങേണ്ടി വരും....അപ്പോ മമ്മീടെ കാര്യങ്ങളൊക്കെ നോക്കാൻ സ്ത്രീകളാരെങ്കിലും കൂടെയുണ്ടാവും.....പിന്നെ പപ്പ അവിടെ ഉണ്ടാവുമല്ലോ..... മ്മ്ഹം.....ഞാനുണ്ടാവും....പിന്നെ സേറയോടോ ടെസ്സയോടോ കൂടെ വരാൻ പറയാം.....അത് പോരേ....പുഞ്ചിരിയോടെ അയാൾ ചോദിച്ചു..... മ്മ്ഹം.....മതി.....എന്തായാലും നാളെ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യും....അപ്പോ അതിന് വേണ്ടി പ്രിപ്പയേഡ് ആയിരിക്കാൻ മമ്മിയോട് പറയണം പപ്പാ.... ആഹ്.....ശരി മോനേ....പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്ക് പോയി.... 💓🥀

വിച്ചൂട്ടാ.....നിനക്ക് ഇതിഷ്ടായോടാ.....ഒരു ടോയ് കാർ വിച്ചുവിന്റെ കൈയിൽ വച്ച് കൊടുത്ത് അവനെ കളിപ്പിക്കുവാരുന്നു ഇന്ദ്രൻ..... ഈ സമയം അവൻ ദിയയെ നോക്കവേ കണ്ടു അവളുടെ മുഖം മങ്ങി ഇരിക്കുന്നത്..... എന്താടോ....തനിക്ക് ഇതെന്ത് പറ്റി അല്ലെങ്കിൽ ഇങ്ങനെ അല്ലല്ലോ.....പിരികമുയർത്തി കൊണ്ട് ചോദിച്ചു..... ഏയ് .... ഒന്നൂല്ല ജിത്തേട്ടാ.....വിളറിയ പുഞ്ചിരിയോടെ പറഞ്ഞു..... അത് നുണ.....സത്യം പറയെടോ എന്ത് പറ്റി....അവൻ വീണ്ടും ചോദിച്ചു.... അത് ജിത്തേട്ടാ.....ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും രണ്ടു ദിവസത്തിനകം ഇറങ്ങി കൊടുക്കണം എന്ന് പറഞ്ഞിരിക്കുവാ.....അതിന്റെ ഉടമസ്ഥൻ ആ വീട് പൊളിച്ചു പണിയാൻ പോവാന്ന്.....രണ്ട് ദിവസം കൊണ്ട് എന്റെ ബഡ്ജറ്റിലൊതുങ്ങുന്ന വീട് ഞാൻ എവിടെ നിന്ന് കണ്ടു പിടിക്കാനാ.....ഓർത്തിട്ട് ആകെ പേടിയാവാ.....പറഞ്ഞു കൊണ്ട് നെറ്റിയുഴിഞ്ഞു.....

അത് കേട്ടതും ഇന്ദ്രന് വല്ലായ്മ തോന്നി....സാരവില്ലടോ രണ്ടു ദിവസം ഇല്ലേ നമുക്ക് എന്തെങ്കിലും ചെയ്യാം.... എന്ത് ചെയ്യാന്നാ ജിത്തേട്ടാ.....ഇതറിഞ്ഞ് അമ്മാമ്മ അവരുടെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് മാറി....ഞാനിപ്പോ ഒറ്റയ്ക്കാ.....ആ വീടിനടുത്ത് ഒരു കളള് ഷാപ്പ് ഉളളതാ രാത്രിയാവുമ്പോ.....കളളുകുടിയന്മാരുടെ ബഹളവാ അവിടെ ആകുലതയോടെ പറഞ്ഞു.... ഞാൻ പറഞ്ഞില്ലേ....ഞാനൊന്ന് നോക്കട്ടേ....എന്തെങ്കിലും വഴി കാണാതിരിക്കില്ല...പറഞ്ഞു കൊണ്ട് വിച്ചൂട്ടനെ വീണ്ടും കൈകളിലെടുത്ത് കൊഞ്ചിക്കാൻ തുടങ്ങി...... 💓🥀 പതിയെ നടക്ക് പ്രണവ്....പേടിക്കണ്ടാട്ടോ...ചേച്ചി പിടിച്ചോളാട്ടോ....പ്രണവിനെ പതിയെ പിടിച്ചു നടത്തിക്കുകയായിരുന്നു പാറു.....അന്ന് ഹോസ്പിറ്റലിൽ പോവാത്തത് കാരണം വൈകുന്നേരം രണ്ടാളും കൂടി പ്രണവിനെ കാണാനിറങ്ങിയതായിരുന്നു.....

പ്രണവ് വാക്കറിന്റെ സഹായത്തോടെ നടക്കുന്നത് കാണേ അവൾക്ക് വലിയ സന്തോഷം തോന്നി....പ്രണവിനെ പഴയത് പോലെ നടന്നു കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു പാറു.... അവളുടെ മുഖത്തെ സന്തോഷവും ചിരിയും കുറച്ചു മാറി ഇരുന്നൂ നോക്കി കാണുകയായിരുന്നു ഡേവിഡ്.....അവളുടെ മുഖത്തെ നിഷ്കളങ്കമായ ചിരി കാണേ....അവന്റെ ചുണ്ടുകളിലും പുഞ്ചിരി വിടർന്നു.... ഇനി ഈ ചായ കുടിക്ക് മക്കളേ...പറഞ്ഞു കൊണ്ട് ഒരു ട്രേയിൽ അവർക്കുളള ചായയുമായി സരിത വന്നു..... മൂന്നു പേർക്കും ചായ കൊടുത്ത ശേഷം അവർ ഒരു ചെയറിൽ ഇരുന്നു..... ഈ സമയം ഹന്നയുടെ സർജറിയുടെ കാര്യം പാറു സരിതയോട് സംസാരിക്കാൻ തുടങ്ങി....വീണ്ടും കുറച്ചു സമയം അവർക്കൊപ്പം ചില വഴിച്ചിട്ടാണ് അവർ തിരികെ പോയത്..... 💓🥀 എന്റെ എമീ....നീയിങ്ങനെ ഭക്ഷണം കഴിക്കാതെ കിടന്നാലെങ്ങനാ.....

എണീറ്റ് ഈ ഫ്രൂട്ട് സാലഡ് എങ്കിലും കഴിച്ചേ.....എമിയ്ക്കിപ്പോ നാല് മാസം കഴിഞ്ഞു.....എങ്കിലും ഇടക്കിടെ ശർദ്ദിയും ക്ഷീണവുമൊക്കെ ഉണ്ട്... എങ്കിലും ഹോസ്പിറ്റലിൽ പോവുന്നത് മുടക്കാറില്ല....ഡേവിഡ് അവൾക്ക് ഡ്യൂട്ടി ടൈമിലൊക്കെ ഇളവ് ചെയ്ത് കൊടുത്തിട്ടുണ്ടായിരുന്നു.... മതി സഞ്ചു.....ഞാനിപ്പോ ഇത് കൂടി കഴിച്ചാൽ അതെല്ലാം വൊമിറ്റ് ചെയ്യും വെറുതേ എന്തിനാ....എന്തായാലും കുറച്ചു സമയം കഴിയട്ടേ ഞാൻ കഴിച്ചോളാം.....അവൾ വീണ്ടും ബെഡിലേക്ക് ചാഞ്ഞു.... അവളുടെ മുഖത്തെ ക്ഷീണവും പരവേശവും കാണേ വല്ലാതെ ദുഃഖം തോന്നി സഞ്ചുവിന് ....അവനവളെ ചേർത്ത് പിടിച്ചു..... നമ്മുടെ വാവയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുവാ അല്ലേ എമീ.....അവളുടെ നിറുകിൽ തലോടി ക്കൊണ്ട് ചോദിച്ചു..... എന്താ സഞ്ചു ഇത് ഇതൊക്കെ സാധാരണ എല്ലാ സ്ത്രീകളും അനുഭവിക്കുന്നതല്ലേ.....

അതൊന്നും ഓർത്തു സഞ്ചു വിഷമിക്കേണ്ട.....കുറച്ചു നാളുകൂടി ഉണ്ടാവും ഇത് പോലുളള പ്രശ്നങ്ങൾ അത് കഴിയുമ്പോ എല്ലാം മാറി ക്കോളും പിന്നെ എനിക്ക് ഈ സാലഡ് ഒന്നും തികയാതെ വരും കേട്ടോ......കുറുമ്പോടെ പറയുന്നവളെ നെഞ്ചിലേക്ക് ചേർത്തണച്ച് നിറുകിൽ ചുമ്പിച്ചു..... 💓🥀 രാത്രി അത്താഴം കഴിഞ്ഞ് ഹന്ന ഒഴികെ ബാക്കി എല്ലാവരും ഒരുമിച്ചിരിക്കെയാണ് പാറുവും ഡേവിയും തിരിച്ചെത്തുന്നത്.... രണ്ടു പേരും ഒരുമിച്ചു കയറി വരുന്നത് കാണേ സേറ പല്ല് കടിച്ചു കൊണ്ട് നോക്കി രണ്ടാളെയും.... ആഹ്....ഡേവി മോനെ നീ ഇവിടെ ഇരിക്ക് എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്....പാർവണാ....മോളും ഇരിക്ക് പറഞ്ഞു കൊണ്ട് അയാൾ അടുത്ത് കിടന്ന ചെയറിലേക്ക് ചൂണ്ടി കാണിച്ചു....രണ്ട് പേരും ചെയറിൽ വന്നിരുന്നു.... മമ്മിയുടെ സർജറിടെ കാര്യം ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ.....ഡേവിയുടെ ഹോസ്പിറ്റലിൽ വച്ചാ സർജറി നടക്കുന്നത്.....

അതിന് വേണ്ടി കുറച്ച് ബ്ലഡ് ടെസ്റ്റും സ്കാനിംഗുമൊക്കെ ചെയ്യണം അതിന് വേണ്ടി നാളെ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവണമെന്നാ ഡേവി പറഞ്ഞത്....അപ്പോ നാളെ മുതൽ ഒരാഴ്ചയോളം ഹന്ന ഹോസ്പിറ്റലിൽ ആയിരിക്കും....കുറച്ചു കോംപ്ലിക്കേറ്റഡ് ആയ സർജറിയാണെന്നാ ഡേവി പറഞ്ഞത്....നാളെ മുതൽ ഹന്നയോടോപ്പം ബൈസ്റ്റാന്റർ ആയി സ്ത്രീകളാരെങ്കിലും വേണം......അതിന് നിങ്ങളിൽ ആരാ വരുന്നത്....സേറയാണോ ടെസ്സയാണോ... രണ്ടു പെരെയും മാറി മാറി നോക്കി അയാൾ.... ഞാനില്ല ഡാഡ് എനിക്ക് കുറച്ചു വർക്ക് ചെയ്തു തീർക്കാൻ ഉണ്ട്....അത് കൊണ്ട് എന്നെ നിർബന്ധിക്കേണ്ട ഞാനില്ല......അവൾ തീർത്തു പറഞ്ഞു..... സേറ വരുന്നില്ലെങ്കിൽ എന്നാ ടെസ്സ മോളിരിക്കുമല്ലോ അല്ലേ...പറഞ്ഞു കൊണ്ട് അവളെ പ്രതീക്ഷയോടെ നോക്കി അയാൾ അതാവുമ്പോ ഹന്നയുടെ എല്ലാ കാര്യങ്ങളും മോള് നോക്കിക്കോളും അല്ലേ.... പപ്പാ അതിനിപ്പോ ഞാനെന്തിനാ ഏതെങ്കിലും ഹോം നഴ്സിനെ തരപ്പെടുത്തിയാ പോരേ....

അതാവുമ്പോ മമ്മിയുടെ ഹോസ്പിറ്റലിലെ കാര്യം മാത്രം അല്ല വീട്ടിലേക്ക് കൊണ്ടു വന്നിട്ടുളള എല്ലാ കാര്യങ്ങളും നന്നായിട്ട് നോക്കുകയും ചെയ്യും....അതിനുളള തൂക മാസാ മാസം കൊടുത്താൽ മതിയല്ലോ.....അവൾ പറഞ്ഞു കൊണ്ട് അയാളെ നോക്കി.... ടെസ്സയിൽ നിന്നും ഇങ്ങനെ ഒരു മറുപടി അയാൾ പ്രതീക്ഷിച്ചിരുന്നില്ല ... അല്ല മോളെ ഇവിടെ നിങ്ങൾ ഒക്കെ ഉളളപ്പോൾ പുറത്ത് നിന്നും ഒരു ഹോം നഴ്സിന്റെ ആവശ്യം ഉണ്ടോ....അയാൾ വീണ്ടും ടെസ്സയെ നോക്കി..... പപ്പാ പ്ലീസ് എനിക്ക് മമ്മിയുടെ ഒപ്പം ഹോസ്പിറ്റലിൽ തങ്ങാൻ പറ്റില്ല....ഒന്നാമത്തെ കാരണം എനിക്ക് ഹോസ്പിറ്റലിലെ സ്മെൽ ഇഷ്ടമല്ല....എനിക്ക് ശ്വാസം മുട്ടും .....ലാഘവത്തോടെ പറഞ്ഞു.... അപ്പോ നിങ്ങൾക്ക് ആർക്കും മമ്മിയെ നോക്കാനും അവളുടെ കൂടെ ഒരാഴ്ച ഹോസ്പിറ്റലിൽ നിക്കാനും സാധിക്കില്ലല്ലേ....എന്നാ ശരി ഞാൻ ഹോം നഴ്സിനെ നോക്കാം...

. പപ്പാ.....ഹോം നഴ്സിനെ വിളിക്കേണ്ട.....ഡേവിച്ഛായൻ സമ്മതിച്ചാൽ ഞാൻ നിന്നോളാം മമ്മിടെ കൂടെ .....പ്രണവിന്റെ സർജറി ആ ഹോസ്പിറ്റലിൽ ആയിരുന്നു....അപ്പോ കുറേ കാര്യങ്ങൾ ഒക്കെ എനിക്ക് അറിയാം.....പറഞ്ഞു കൊണ്ട് ഡേവിയെ നോക്കി അവൾ..... വേണ്ട മോളെ നീ വരേണ്ട.... അവള് നിന്നെ ഒരുപാട് ദ്രോഹിച്ചിട്ടും നിനക്ക് തോന്നിയല്ലോ അവളെ സഹായിക്കാൻ അത് മതി.....വെറുതെ അവൾക്ക് വേണ്ടി മോള് ബുദ്ധിമുട്ടേണ്ട......ജോസഫ് പറയുന്നത് കേട്ട് ടെസ്സ പകയോടെ പാറുവിനെ നോക്കി.... പപ്പാ....ഇന്ദു ഉണ്ടല്ലോ ഇനിപ്പോ ഹോംനഴ്സിന്റെ ആവശ്യം ഇല്ല....അവൾക്ക് മമ്മിയുടെ കാര്യങ്ങൾ നോക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ല.....ഇന്ദൂ നീ വന്നേ നാളെത്തേക്ക് ഹോസ്പിറ്റലിൽ കൊണ്ട് പേവേണ്ടതൊക്കെ പാക്ക് ചെയ്യണ്ടേ....പറഞ്ഞു കൊണ്ട് ഡേവിഡ് എഴുന്നേറ്റ് മുകളിലേക്ക് കയറി പോയി.....പിന്നാലെ തന്നെ പാറുവും .... രണ്ടു പേരും പോവുന്നത് നോക്കി ദേഷ്യത്തോടെ ഇരുന്നു ടെസ്സയും സേറയും.... 💓🥀

റൂമിൽ എത്തിയതും ഡേവിഡ് പാറുവിനെ പിന്നിലൂടെ മുറുകെ പുണർന്നു .... അവളുടെ തോളിൽ താടി കുത്തി നിന്നു ഡേവിഡ്.... ഇന്ദൂ....അവളുടെ കാതോരം പതിയെ വിളിച്ചു..... മ്മ്ഹം....ചെറു വിറയോടെ വിളി കേട്ടു..... ഐ.ലവ്.യു.....ഞാൻ പറയാതെ തന്നെ മമ്മിടെ ഒപ്പം ഹോസ്പിറ്റലിൽ നിന്നോളാന്ന് പറഞ്ഞില്ലെ അതിന്....താങ്ക്സ്....പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ ചുമ്പിച്ചു മാറി ഡേവിഡ്.... ഡോവിച്ഛായാ.....പതിയെ വിളിച്ചു.... മ്മ്ഹം....എന്താടാ..... താങ്ക്സ്..... എന്തിനാടാ....നെറ്റി ചുളിച്ച് കൊണ്ട് അവളെ നോക്കി..... എന്റെ പ്രണവിന്റെ ജീവിതം തിരികെ തന്നതിന്.....ഇന്ന് അവൻ ഒറ്റടി വച്ച് നടക്കുന്ന കണ്ടപ്പോൾ എനിക്ക് എന്തോരം സന്തോഷം തോന്നിന്നറിയോ....ഇത് പോലെ അവനൊന്ന് നടന്നു കാണാൻ കാത്തിരിക്കുവായിരുന്നു ഞാൻ......എന്റെ കുടുംബത്തിന്റെ സന്തോഷം .....എന്റെ അമ്മയുടെ മുഖത്തെ തെളിച്ചമുളള പുഞ്ചിരി എല്ലാം ഡേവിച്ഛായൻ കാരണവാ....

പറഞ്ഞു കൊണ്ട് തിരിഞ്ഞു അവന്റെ നെഞ്ചിൽ മുഖമമർത്തി.....ഡേവിഡ് അവളെ ചേർത്ത് പിടിച്ചു ....... 💓🥀 ചർച്ചയെല്ലാം കഴിഞ്ഞു റൂമിലേക്ക് ചെല്ലുമ്പോൾ ജോസഫ് കാണുന്നത് ജനലഴികളിലൊന്നിൽ പിടി മുറുക്കി നിന്ന് പുറത്തേക്ക് നോക്കി നിൽക്കുന്ന ഹന്നയെയാണ്.....പതിയെ അവരുടെ അടുത്തേക്ക് നടന്നു... ഹന്നാ......താൻ ഉറങ്ങീലേ ഇതുവരെ.... ഉടനെ അവർ തിരിഞ്ഞു നോക്കി .. നാളെ ഹോസ്പിറ്റലിൽ പോവേണ്ടതാ......താൻ പോയി കിടക്ക്......അവളുടെ നിറുകിൽ തലോടി ക്കൊണ്ട് പറഞ്ഞു..... മ്മ്ഹം.....നിർജീവമായി ഒന്ന് മൂളിക്കൊണ്ട് കട്ടിലിനരികിലേക്ക് നടന്നു ഹന്ന.... ഡോ.....അവസാനം ഞാൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു.....താൻ ആട്ടിയകറ്റിയവരൊക്കെയുളളൂ തനിക്ക് തുണയാവാൻ ..... ജോസഫ് അത് പറഞ്ഞതും അമ്പരപ്പോടെ തിരിഞ്ഞു നോക്കി ഹന്ന................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story