ജീവാംശം: ഭാഗം 34

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ജോസഫ് എന്താ പറഞ്ഞു വരുന്നത് ?? അയാളെ നോക്കി നെറ്റി ചുളിച്ചു..... അതോ......നാളെ ഹോസ്പിറ്റലിൽ തനിക്കൊപ്പം തങ്ങാൻ സേറയ്ക്കോ ടെസ്സക്കോ കഴിയില്ല ഹോം നഴ്സിനെ വെക്കാനാ അവര് പറഞ്ഞത്.....പക്ഷെ നീ ഇവിടെ നിന്നും ഒരിക്കൽ കഴുത്തിന് പിടിച്ചു പുറത്തേക്ക് തളളിയില്ലേ പാർവണ......നമ്മുടെ കുടുംബത്തിന് ചേർന്ന മരുമകളല്ലാന്ന് പറഞ്ഞു കുത്ത് വാക്കുകൾ കൊണ്ട് നീ വേദനിപ്പീക്കുന്നവൾ.....ആ കുട്ടി എന്താ പറഞ്ഞതെന്നറിയോ ഹോം നഴ്സിനെ വെക്കണ്ടാ......അമ്മയ്ക്കൊപ്പം ഹോസ്പിറ്റലിൽ അവൾ വന്നോളാം ന്ന്.....ചിറി കോട്ടി ചിരിച്ചു അയാൾ..... അത് കേട്ടതും അറിയാതെ ഹന്നയുടെ തല താഴ്ന്നു പോയി...... എന്ത് പറ്റി ഹന്ന കൈകുമ്പിളിൽ കൊണ്ട് നടന്ന് വളർത്തിയ മകനും......

എല്ലായ്പ്പോഴും കൂടെയുണ്ടാകുമെന്ന് വ്യാമോഹീച്ച് സ്നേഹം വാരി കോരി കൊടുത്ത് കൂടെ കൊണ്ട് നടന്ന മരുമകൾക്കും നിന്നെ വേണ്ടാന്ന്......ഹോസ്പിറ്റലിന്റെ മണം പിടിക്കില്ല പോലും ടെസ്സയ്ക്ക് ചിറി കോട്ടി കൊണ്ട് അയാൾ പറയുന്നത് കേട്ട് വല്ലാത്ത ദുഃഖം തോന്നി ഹന്നയ്ക്ക്....... സ്നേഹിച്ചിട്ടേ ഉളളൂ......എല്ലാത്തിനും അവരുടെ ചൊൽപ്പടിയിക്ക് അനുരിച്ച് നിന്നിട്ടേയുളളൂ......എന്നിട്ടും വിതുമ്പലടക്കി പിടിച്ചു നിശബ്ദമായി തേങ്ങി ഹന്ന ..... നീ ഒരുപാട് ദ്രോഹിച്ചതല്ലേ ഡേവിയെ പക്ഷെ നിനക്ക് ഒരു ആപത്ത് വന്നപ്പോൾ അവൻ നിന്നെ കൈവിട്ടോ??? ഇല്ല.....ഡെയ്നെ പോലെ നീ നൊന്ത് പ്രസവിച്ചതല്ലേ അവനെ പക്ഷെ ഒരു അമ്മ എന്ന നിലയ്ക്ക് എന്നെങ്കിലും നീ അവനെ സ്നേഹിച്ചിട്ടുണ്ടോ......ഇല്ല.....

അവനെ സ്നേഹിക്കന്നവരെ കൂടി അവനിൽ നിന്നും അകറ്റുവാനല്ലേ നീ ശ്രമിച്ചിട്ടുളളത്......അതിനു വേണ്ടിയല്ലേ അന്ന് പാർവണയെ നീ ഈ വീട്ടിൽ നിന്നും പുറത്താക്കാൻ നോക്കിയത്......സേറയുടെ സ്വഭാവം നിനക്ക് നല്ലോണം അറിയായിരുന്നു......എന്നിട്ടും കൂടി അവനെ മനപൂർവം ദ്രോഹിക്കാനും അവന്റെ ജീവിതം നശിപ്പിക്കാനും വേണ്ടിയല്ലേ ഓരോന്ന് പറഞ്ഞു അവന്റെ ജീവിതത്തിലേക്ക് തളളി വിട്ടത്.....പക്ഷെ അന്നൊക്കെ ഒരു പരാധിയും കൂടാതെ നീ പറഞ്ഞത് അനുസരിച്ചല്ലേയുള്ളൂ.....എന്നിട്ട് സേറ അവനോട് ചെയ്തതെന്തൊക്കെയാ......ഒരുപാട് ദ്രോഹിച്ചില്ലേ അവനെ.......അവൻ ഉപേക്ഷിച്ചപ്പോ അവനെതിരെ പീഢനത്തിന് കേസ് കൊടുത്തതിന് പിന്നിലും നിന്റെ കുടില ബുദ്ധിയല്ലേ ഹന്ന.....ഹന്ന നിന്ന് വിയർക്കാൻ തുടങ്ങി.....ഒരു നിമിഷം ഭൂമി പിളർന്ന് താഴേക്ക് പോയെങ്കിൽ എന്ന് വരെ ചിന്തിച്ചു.....

താനേറെ വെറുക്കുന്ന ഡേവിഡിൽ നിന്നും ഒരു സഹായവും തനിക്ക് വേണ്ട എന്ന് പറയാൻ ആത്മാഭിമാനം അലമുറയിടമ്പോഴും ഓരോ ദിവസവും മോശമായി കൊണ്ടിരിക്കുന്ന തന്റെ ആരോഗ്യത്തെ കുറിച്ചു ഓർക്കെ ആത്മാഭിമാനത്തെ മനപൂർവം അവഗണിച്ചു ഹന്ന.... നിനക്കറിയോ ഹന്ന നീ ഡെയ്നിനെ സ്നേഹ ലാളനകളാൽ പൊതിയുമ്പോഴും.....അവന്റെ സ്പ്നങ്ങൾക്കും ആശകൾക്കുമൊപ്പം കൂടെ നിൽക്കുമ്പോഴും.....നിന്റെ ഒരിറ്റ് സ്നേഹം കൊതിച്ച്....വാത്സല്യത്തോടെയുളള ഒരു നോട്ടമെങ്കിലും പ്രതീക്ഷിച്ചു ദൂരെ മാറി നിന്ന് കണ്ണുനീർ പൊഴിക്കുന്ന ഡേവിയെ ഞാൻ എത്രയോ തവണ കണ്ടിട്ടുണ്ട്......എന്നാലാവും വീധം ഞാനവനെ ചേർത്ത് പിടിച്ചിട്ടുണ്ട്...പക്ഷെ അതിനും നീ അനുവാദിക്കാറില്ല....

.അവന്റെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങളെ പോലും നീ തടസ്സം പറഞ്ഞ് മുളയിലേ നുളളിക്കളയും....അവൻ ജനിച്ചു ഇത്രയും വർഷത്തിനിടെ അവനെ ചേർത്ത് പിടിച്ച് വാത്സല്യത്തോടെ നീ ഒന്ന് ചുമ്പിച്ചിട്ടുണ്ടോ ഹന്ന .....ഇല്ല.....ആ ക്രൂരമായ രാത്രിയുടെ സമ്മാനമാണ് ഡേവി എന്നത് കൊണ്ടാണ് നീ അവനെ വെറുക്കുന്നതെന്ന് പറയുന്നതിൽ എന്ത് ന്യായമാ ഉളളത്.....ഒരു സ്ത്രീയ്ക്കും സഹിക്കാൻ കഴിയാത്ത വേദന തന്നാ നിന്റെ ജീവിതത്തിൽ ഉണ്ടായത്......നീ അതൊന്നും ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കുന്നില്ല....എങ്കിലും മരണം വരെ ആ ഓർമ്മകൾ നിന്നെ വേട്ടയാടുന്നുണ്ടാവാം...എന്തൊക്കെ ന്യായീകരിച്ചാലും അവനെ നിനക്ക് സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ വേണ്ട....പക്ഷെ ഇത്രയും ദ്രോഹിക്കരുതായിരുന്നു.....എന്റെ വാക്കുകൾക്ക് പോലും വില നൽകാത്ത പ്രവൃത്തികളായിരുന്നു നിന്നിൽ നിന്നും ഉണ്ടായിട്ടുളളത്......

പറഞ്ഞു നിർത്തി ക്കൊണ്ട് അവരെ നോക്കി ജോസഫ് ..... ചാട്ടുളി പോലുളള ജോസഫിന്റെ ഓരോ ഛോദ്യങ്ങളും അവരുടെ ഹൃദയത്തിൽ വന്ന് കൊളളുന്ന പോലെ തോന്നി ഹന്നയ്ക്ക്....കുറ്റബോധത്തീന്റെ നാമ്പുകൾ എവിടെയെയൊക്കയോ മുള പൊട്ടിയിരുന്നു.....ഒന്നും തിരിച്ചു പറയാതെ തല കുനിച്ച് നിക്കാരുന്നു ഹന്ന.... 💓🥀 നാളെ ഡേവിച്ഛായന്റെ മമ്മിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുവല്ലേ....ഡേവിഡിന്റെ ഇടനെഞ്ചിൽ തലചായ്ച് കിടക്കവേ ഇടയ്ക്ക് മുഖമുയർത്തി അവനെയൊന്ന് നോക്കി പാറു.... മ്മ്ഹം.....എന്തേ ??പിരികമുയർത്തി കൊണ്ട് ചോദിച്ചു ഡേവിഡ്..... മമ്മി ഇനിയെങ്കിലും ഈ മോനെ സ്നേഹിക്കുമായിരിക്കും അല്ലേ..... മറുപടിയായി നിറമില്ലാതൊന്ന് പുഞ്ചിരിച്ചു......അറിയില്ല.... പക്ഷെ ഞാൻ പ്രതീക്ഷിക്കുന്നില്ല......മമ്മിയുടെ സ്നേഹത്തോടെയുളള ചേർത്ത് പിടിക്കലുകൾക്കും.... നോട്ടത്തിനും .....

ചുമ്പനങ്ങൾക്കുമെല്ലാം കൊതിച്ചിട്ടുണ്ടായിരുന്നു......പക്ഷെ അന്നൊന്നും അതൊക്കെ എനിക്ക് നിഷിദ്ധം ആയിരുന്നു......അപ്പോഴൊന്നും മമ്മി എന്നെ വെറുക്കുന്നത് കൊണ്ടാ ഇങ്ങനെ എന്നോട് പെരുമാറുന്നതെന്ന് ചിന്തിച്ചിട്ടില്ല.....ഡെയ്ൻ മമ്മിയോടൊപ്പം എപ്പോഴും ഉളളത് കൊണ്ടാവും ഇത്രയും അറ്റാച്ച്മെന്റ് എന്നെ വല്ലപ്പോഴും കാണുന്നതല്ലേ അതാവും ഒരു അകൽച്ച എന്നൊക്കെയാ ഞാൻ സ്വയം കരുതിയിരുന്നത്.....പക്ഷെ ഇന്ന് എനിക്കറിയാം മമ്മിയ്ക്ക് എന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന്.....കാരണം മമ്മി ഒരിക്കലും ഓർക്കാൻ കൂടി ആഗ്രഹിക്കാത്ത നിമിഷങ്ങളുടെ ശേഷിപ്പല്ലേ ഞാൻ.....മമ്മിയെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തില്ലെടോ.....മമ്മിയുടെ മനസ്സിനേറ്റ ആ മുറിവ് അത്രയ്ക്ക് വലുതാടോ....പറഞ്ഞു കൊണ്ട് നിറ കണ്ണുകൾ തുടച്ചു..... പാറു തലയുയർത്തി അവനെ നോക്കവേ ഒരു വിളറിയ പുഞ്ചിരി അവന്റെ ചൊടികളിൽ വിരിഞ്ഞു.....

അവന്റെ നനഞ്ഞ കൺപീലികളിലും മുഖത്തും അവളുടെ അധരങ്ങൾ പതിഞ്ഞു.....കണ്ണുകൾ അടച്ചു പിടിച്ച് അവനവളുടെ സ്നേഹ ചുമ്പനങ്ങൾ ഏറ്റു വാങ്ങുമ്പോഴും പെറ്റമ്മയുടെ സ്നേഹത്തിനായി കേഴുന്ന കുഞ്ഞിനെ പോലെ ആർത്തു കരയുന്നുണ്ടായിരുന്നു അവന്റെ ഹൃദയം.... 💓🥀 പിറ്റേന്ന് രാവിലെ തന്നെ ജോസഫ് ഹന്നയെയും പാറുവിനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.....ഡേവിഡിന് രാവിലെ ഒരു സർജറി അറ്റന്റ് ചെയ്യിനുളളത് കൊണ്ട് നേരത്തെ തന്നെ തിരിക്കേണ്ടി വന്നു....... ഹോസ്പിറ്റലിൽ എത്തിയ ഉടനെ അവരെ പരിശോധിക്കാനായി അടുത്ത റൂമിലേക്ക് കൊണ്ട് പോയി.....അവരെ പരിശോദിക്കുന്ന സമയത്തൊന്നും ഡേവിയുടെ മുഖത്ത് പോലും നോക്കാതെ ദൂരേക്ക് നോക്കി കിടന്നു ഹന്ന.....ഡേവിയ്ക്കൊപ്പം നിന്ന അലക്സീനയോട് ഡേവിഡ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.....

എമർജൻസിയായി സർജറി വേണം എന്ന് പറഞ്ഞത് മാത്രം ഹന്നയ്ക്ക് മനസ്സിലായി...... 🥀💓 അധികം വൈകാതെ ഹന്നായെ അഡ്മിറ്റ് ചെയ്ത് അവർക്ക് അനുവദിച്ച റൂമിലേക്ക് കൊണ്ട് പോയി....ഹന്നയെ റൂമിലേക്ക് മാറ്റിയതും ജോസഫ് തിരികെ വീട്ടിലേക്ക് പോയിരുന്നു .....പാറുവും ഒപ്പം തന്നെ ഉണ്ടായിരുന്നു...... അവളോടും ഒന്ന് സംസാരിക്കുകയോ എന്തിന് ഒന്ന് നോക്കുക പോലും ചെയ്തില്ല ഹന്ന.... എന്നിട്ടും ഒരു പരിഭവവും പുറത്ത് കാട്ടാതെ അവരോട് സ്നേഹത്തോടെ പെരുമാറുന്നവളെ അത്ഭുതത്തോടെ നോക്കി ഹന്ന...... താനിത്രയും ദ്രോഹിച്ചിട്ടും എങ്ങനെ തന്നോട് പരിഭവമില്ലാതെ പെരുമാറാൻ ഇവൾക്ക് കഴിയുന്നു എന്ന് ചിന്തിക്കുമ്പോഴും.....പൂർണ്ണമായും അവളെയും അവൾ കാണിക്കുന്ന സ്നേഹവും അംഗീകരിക്കാൻ തോന്നിയില്ല ഹന്നയ്ക്ക്...... അധികം വൈകാതെ ബ്ലഡ് ടെസ്റ്റ്കൾക്കും സ്കാനിംഗിനുമൊക്കെയായി അവരെ കൊണ്ട് പോവാൻ നഴ്സ് വന്നു....

.ഒറ്റയ്ക്കാണ് പോവേണ്ടത് എന്ന് പറഞ്ഞ് കേട്ടതും ഉളളിലൊരു ഭയം തോന്നി ഹന്നയ്ക്ക് അത് മുഖത്ത് കാണാൻ കഴിഞ്ഞതും പാറുവും കൂടി ഡേവിയോട് അനുവാദം വാങ്ങി ഹന്നയ്ക്ക് ഒപ്പം പോയി..... പാറുവിന്റെ സാമീപ്യത്തിൽ ഭയം തെല്ലൊന്നകന്നത് ഹന്ന അറിയുകയായിരുന്നു...... വൈകുന്നേരം എല്ലാ ടെസ്റ്റ് റിപ്പോർട്ടും വന്നിരുന്നൂ.....എല്ലാം നോർമൽ ആയത് കൊണ്ട് പിറ്റേന്ന് തന്നെ സർജറി ചെയ്യാനുളള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നൂ ഡേവിഡ് .....രാത്രി ഏറെ വൈകിയാണ് ഡേവിഡ് അന്ന് വീട്ടിലേക്ക് പോയത്....വീട്ടിലേക്ക് പോവുന്നതിന് മുന്നേ റൂമിലേക്ക് വന്ന് പിറ്റേ ദിവസം രാവിലെ തന്നെ സർജറി ചെയ്യണമെന്നും അത് കൊണ്ട് ഹന്നയുടെ രാത്രിയിലുളള ഭക്ഷണം ഒഴിവാക്കാനും പാറുവിനോട് പറഞ്ഞേൽപിച്ചിരുന്നു........ ഹോസ്പിറ്റലിൽ ആണെങ്കിലും ഇടക്കിടെ റൂമിലേക്ക് വന്ന് പാറുവിനോട് കാര്യങ്ങൾ എല്ലാം തിരക്കുമായിരുന്നവൻ.....

.ഈ സമയം പാറുവിനോടുള്ള ഡേവിയുടെ കരുതലും തിരിച്ച് പാറുവിന് അവനോടുളള സ്നേഹവും നോക്കി കാണുകയായിരുന്നു ഹന്ന...... 💓🥀 പിറ്റേന്ന് രാവിലെ തന്നെ ജോസഫ് എത്തിയിരുന്നു......അത്പം കഴിഞ്ഞു ഒരു നഴ്സ് വന്ന് ഹന്നയെ റെഡിയാക്കി സർജറി സമയത്ത് ധരിക്കുന്ന ഗൗൺ ധരിപ്പിച്ചു.....തലമുടി പിന്നി കെട്ടിയിട്ടു.....ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ട് പോയി അവർക്കൊപ്പം തന്നെ പാറുവും പോയി.....ഓപ്പറേഷൻ തീയറ്ററിന് മുന്നിൽ ചെന്ന് നിൽക്കവേ വല്ലാത്ത ഭയം തോന്നി ഹന്നയ്ക്ക്.....ഓപ്പറേഷൻ തീയറ്ററിലെ വാതിൽ തുറന്നു കൊണ്ട് അകത്തേക്ക് കയറാൻ നഴ്സ് പറയുന്നത് കേട്ട് ഭയത്തോടെ പാറുവിന്റെ കൈകളിൽ പിടുത്തമിട്ടു ഹന്ന.... പാറു അമ്പരപ്പോടെ അവരെ നോക്കി...... അവരുടെ മുഖത്തെ ഭയം കണ്ട് അവൾ അവരെ സമാധാനിപ്പിച്ചു.... അമ്മ പേടിക്കേണ്ട......ഒന്നും ഇല്ല ഡേവിച്ഛായൻ അകത്തുണ്ടല്ലോ.....ഒന്നും വരില്ലാട്ടോ.....ഞാൻ ഇവിടെ തന്നെ ഉണ്ട്......

പ്രാർഥിച്ചോളാം ഈശ്വരൻ കൂടെയുണ്ടാവും പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവരുടെ കൈയിൽ തലോടി കൊണ്ട് പതിയെ കൈ വിടുവിച്ചു..... 💓🥀 ഓപ്പറേഷൻ തീയറ്ററിലെ ശീതീകരിച്ച റൂമിലേക്ക് അവരെ കൊണ്ട് പോയി ഉയരമുള്ള ബെഡിൽ കിടത്തി ......ഈ സമയം ഡേവിഡ് വന്ന് ഹന്നയുടെ പൾസ് റേറ്റൊക്കെ ചെക്ക് ചെയ്തു......അധികം വൈകാതെ അനസ്തേഷ്യാ കൊടുത്തു.....ശരീരത്ത് മരവിപ്പ് പടർന്നതറിഞ്ഞു ഹന്ന.......ശരീരം തന്റെ ഇഷ്ടത്തിന് അനക്കാൻ കഴിയുന്നില്ല.....കഴുത്തിന് കീഴ്പോട്ട് ശരീരം ഉണ്ടെന്ന് തോന്നിയില്ല അവർക്കന്നേരം..... സർജറിക്കായുളള പല തരത്തിലുള്ള സർജിക്കൻ നൈവ്സും സിസേസും മറ്റും നിരത്തിയ ട്രാളി അവരുടെ അടുത്തേക്ക് കൊണ്ട് വന്നു വച്ചു..... മുകളിലായ് സർജിക്കൽ ലൈറ്റ് നല്ല തെളിച്ചത്തോടെ പ്രകാശിച്ചു.....മാസ്കും ഗൗണും ധരിച്ച് വരുന്ന ഡേവിഡിനെ കണ്ടതും വല്ലാത്ത ഭയം കണ്ണുകളിൽ നിറഞ്ഞു..... ശീതികരിച്ച മുറിയ്ക്കുളളിലായിട്ട് കൂടി വെട്ടി വിയർക്കാൻ തുടങ്ങി ഹന്ന............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story