ജീവാംശം: ഭാഗം 35

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ഹന്നയുടെ മുഖത്ത് പടർന്ന ഭയം കാണുന്നുണ്ടായിരുന്നു ഡേവിഡ്......മെല്ലെ പുഞ്ചിരിയോടെ അവരുടെ അടുത്തേക്ക് ചെന്നു.......നിറുകിൽ തലോടി..... മമ്മി.....പേടിയാണോ......കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ഹന്നയുടെ..... ഒരു നനഞ്ഞ കോട്ടണെടുത്ത് കണ്ണുകൾ തുടച്ചു കൊടുത്തു ഡേവിഡ്....... മമ്മി.....പേടിക്കേണ്ട ഞാനില്ലേ.......മമ്മിക്ക് എന്നെ വിശ്വാസം ഇല്ലേ.....പുഞ്ചിരിയോടെ ചോദിച്ചു കൊണ്ട് വീണ്ടും നിറുകിൽ തലോടുന്നുണ്ടായിരുന്നു.....ഒന്നും പേടിക്കേണ്ട ഞാനില്ലേ.....ഇതിപ്പോ കഴിയും വേദനിക്കത്തൊന്നും ഉണ്ടാവില്ല.....മമ്മി ടെൻഷൻ ആവല്ലേ.......പറഞ്ഞു കൊണ്ട് വീണ്ടും നിറുകിൽ തലോടുന്നത് തുടർന്നു......അത് വരെയുണ്ടായിരുന്ന ഹന്നയുടെ ഭയം കണ്ണുകളിൽ നിന്നും അകന്നിരുന്നപ്പോൾ....പക്ഷെ കുറ്റബോധം അവരുടെ കണ്ണുകളെ കീഴ്പ്പെടുത്തിയിരുന്നു.....അതിനു തെളിവായി കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.....

മമ്മി........കരയല്ലേ.....പറഞ്ഞു കൊണ്ട് കണ്ണുകൾ അടച്ചു കുരിശ് വരച്ചു പ്രാർത്ഥിച്ചു ഡേവിഡ്.......അവരെ നോക്കി വീണ്ടും ഒന്ന് പുഞ്ചിരിച്ച് കൊണ്ട് തിരിഞ്ഞു......സർജിക്കൽ നൈഫ് കൈകളിലെടുത്തു ആത്മവിശ്വാസത്തോടെ......തന്റെ പെറ്റമ്മയുടെ ജീവൻ ഇന്ന് തന്റെ കരങ്ങളിൽ ഭദ്രമായിരിക്കുമെന്ന ഉറപ്പോടെ...... 💓🥀 പാറുവും ജോസഫും പ്രാർത്ഥനയോടെ പുറത്ത് വെയ്റ്റ് ചെയ്തു.......മണിക്കൂറുകൾക്ക് ശേഷം ഓപ്പറേഷൻ തീയറ്ററിലെ ഡോർ തുറന്നു വരുന്ന ഡേവിഡിനടുത്തേക്ക് പാഞ്ഞു പോയി ജോസഫും പാറുവും.... രണ്ടു പേരുടെയും കണ്ണുകൾ അവന്റെ മുഖത്ത് ഉറ്റുനോക്കി.....കാതുകൾ അവന്റെ മറുപടിക്കായി കാതോർത്തു..... മോനേ...... പേടിക്കാനൊന്നുമില്ല പപ്പാ.....എവരിത്തിംഗ് ഈസ് ഫൈൻ....സർജറി സക്സസ് ആയിരുന്നു......മമ്മി ഇപ്പൊ ഒബ്സർവേഷനിൽ ആണ് ......

നാളെ രാവിലെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം ഇപ്പൊ മെഡിക്കേഷന്റെ എഫക്ടിൽ നല്ല മയക്കത്തിലാ മമ്മി...... പാറു നീ ഒന്നും കഴിച്ചില്ലല്ലോ......പാറുവിനെ നോക്കി ഡേവിഡ്..... മ്മ്ഹം .....ഇല്ലെന്ന് തലയാട്ടി..... അവളെയൊന്ന് കൂർപ്പിച്ചു നോക്കി ഡേവിഡ്.... നിന്നോട് എപ്പോഴും ഞാൻ പറയുന്നതാ പട്ടിണി കിടക്കരുതെന്ന് ചെന്ന് എന്തെങ്കിലും കഴിക്കെടോ.....മമ്മിയ്ക്ക് ഇനി പ്രശ്നം ഒന്നുമില്ല.....അത് കേട്ടതും ചെറുതായി ഒന്ന് പുഞ്ചിരിച്ചു പാറു...... പപ്പാ നിങ്ങൾ റൂമിലേക്ക് പൊയ്ക്കോളൂ.....മമ്മിയെ ഇന്ന് കയറി കാണാൻ പറ്റില്ല.....സർജറി കഴിഞ്ഞു റൂമിലേക്ക് മാറ്റുന്നത് വരെ വിസിറ്റേഴ്സിനെ അലോവ് ചെയ്യില്ല.....ഇൻഫെക്ഷന്റെ റിസ്ക് കണക്കിലെടുത്ത്....ഇവിടെ മമ്മിടെ ഒപ്പം ഞാനുണ്ടാവും പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോകുന്നവനെ തന്നെ നോക്കി നിൽക്കാരുന്നു ജോസഫ്.......ഹന്നയുടെ ദ്രോഹങ്ങൾ കാരണം മനസ് തകർന്നവനാ....

.ജീവിതം പോലും മടുത്തവൻ... ഇന്ന് അവളുടെ ജീവിതത്തിന് പ്രകാശമാവാൻ അവൻ മാത്രേ ഉള്ളൂ....പുഞ്ചിരിയോടെ ഓർത്തു...... 💓🥀 വൈകുന്നേരം ഒരു ഓട്ടോ വന്ന് വീടിന് മുന്നിൽ നിൽക്കുന്ന ശബ്ദം കേട്ട് ദിയ പുറത്തേക്കിറങ്ങി വന്നു...വിച്ചൂട്ടനും കൈയിൽ ഇരുപ്പുണ്ടായിരുന്നു......ഓട്ടോയിൽ നിന്നിറങ്ങിയ ദാക്ഷായണിയമ്മയെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു..... ആഹ്.....അമ്മയോ.....വരൂ അമ്മാ.....കയറി ഇരിക്കൂ....ജിത്തേട്ടൻ വന്നില്ലേ അമ്മ......പുഞ്ചിരിയോടെ ചോദിച്ചു.... അവൻ വരും മോളെ.....മോള് ഒരു കാര്യം ചെയ്യ് മോനെ ഇങ്ങ് തന്നിട്ട് അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ എടുത്ത് വയ്ക്ക് വേഗം വേണം അവനിപ്പോ വരും....പറഞ്ഞു കൊണ്ട് വിച്ചൂട്ടനെ കൈ നീട്ടി എടുത്തു.....ദിയ സംശയത്തോടെ നെറ്റിചുളുച്ചു നോക്കി ദാക്ഷായണിയമ്മയെ..... എന്റെ മോളെ നീ വീടു മാറുന്ന കാര്യം അവനോട് പറഞ്ഞിരുന്നോ.???? ആഹ്....പറഞ്ഞിരുന്നു....

ആ....അവനൊരു വീട് കണ്ടു വച്ചു ഇന്ന് തന്നെ നിന്നെയും കുഞ്ഞിനെയും അങ്ങോട്ട് കൊണ്ട് പോവാന്ന് പറയുന്നുണ്ടായിരുന്നു.....അത്യാവശ്യം വീട്ട് സാധനങ്ങൾ കൊണ്ട് പോവാൻ ഗുഡ്സ് ഓട്ടോ വിളിക്കാൻ പോയിരിക്കുവാ അവൻ.....ദാക്ഷായണിയമ്മ അത് പറയുമ്പോഴേക്കും ഇന്ദ്രൻ ഗുഡ്സ് ഓട്ടോയുമായി അവിടെ എത്യിയിരുന്നു.... തന്നെ നോക്കി കണ്ണ് മിഴിച്ചു നിൽക്കുന്ന പെണ്ണിനെ തന്നെ നോക്കി അവൻ... എന്താടോ ഇങ്ങനെ നോക്കുന്നത് .....താനല്ലേ പറഞ്ഞത് വീട് മാറണം ന്ന്....കുസൃതി ചിരിയോടെ ചോദിച്ച് കൊണ്ട് അടുത്തേക്ക് വരുന്നവനെ നോക്കി നിന്നു ദിയ..... ജിത്തേട്ടാ ഞാൻ കാരണം ബുദ്ധിമുട്ട് ആയില്ലേ.....ചെറിയ പകപ്പോടെ പറയുന്നവളെ നോക്കി പുഞ്ചിരിച്ചു ഇന്ദ്രൻ.... അന്ന് ഞാൻ രക്തത്തിൽ കുളിച്ചു റോഡിൽ കിടന്നപ്പോൾ തനിക്ക് ബുദ്ധിമുട്ട് ആയില്ലല്ലോ.....പിന്നെ എനിക്കെങ്ങനെ ബുദ്ധിമുട്ട് ആവാനാടോ.....പറഞ്ഞു കൊണ്ട് വിച്ചൂട്ടനെ തലോടി.....വിച്ചൂട്ടൻ അവനടുത്തേക്ക് പോവനായി അവന്റെ ഷർട്ടിൽ എത്തി പിടിക്കാൻ തുടങ്ങി......

അയ്യോ എന്റെ വിച്ചൂട്ടാ .... ഇത്തിരി ജോലിയുണ്ടെടാ.....അങ്കിൾ എടുക്കാവേ.....പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു പോകുന്നവനെ അത്ഭുതത്തോടെ നോക്കി നിന്നു ദിയ...... 💓🥀 റൂമിൽ നിന്ന് ജനാലയിലൂടെ പുറത്തേക്ക് നോക്കി നിക്കാരുന്നു പാറു.....റൂമിനടുത്തായി ഗാർഡനും അതിനടുത്തായി കുട്ടികൾക്കുളൺ പാർക്കും നോക്കി കാണുകയായിരുന്നു അവൾ....വൈകുന്നേരം വെയിൽ താഴ്ന്നതും പാർക്കിൽ കുട്ടികളുടെ എണ്ണം കൂടി വന്നു.....അതനുസരിച്ച് അവരുടെ കലപില ശബ്ദവും എല്ലാം ആസ്വദിച്ച് നിൽക്കവേ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു....തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് ഫീലിപ്പിനെയും സാറാമ്മയെയുമാണ്.....രണ്ടു പേരെയും കണ്ടതും പുഞ്ചിരിയോടെ അവൾ അവരുടെ അടുത്തേക്ക് തിടുക്കത്തിൽ പോയി.....അവളെ കണ്ടതും വാത്സല്യത്തോടെ ചേർത്ത് പിടിച്ചു സാറാമ്മ..... സുഖവാണോടീ മോളെ... മ്മ്ഹം സുഖവാ വല്യയമ്മച്ചീ.....

.പറഞ്ഞു കൊണ്ട് ഫിലിപ്പിനെ നോക്കി..... ജോസഫ് എന്ത്യേ മോളെ.....ഫിലിപ്പ് ചുറ്റും പരതി.... ക്യാന്റീനിൽ പോയിരിക്കാ വല്യപ്പച്ചാ..... ആണോ.....ഹന്നയുടെ കാര്യം എന്തേലും പറഞ്ഞാരുന്നോ ഡേവി.....ആധിയോടെ ചോദിച്ചു...... നാളെ വാർഡിലേക്ക് മാറ്റും എന്നാ ഡേവിച്ഛായൻ പറഞ്ഞത്.....ഇന്നിനീപ്പോ വിസിറ്റേഴ്സിനെ കയറി കാണാൻ അനുവദിക്കില്ലാന്നാ പറഞ്ഞത്..... മ്മ്ഹം......അതല്ലേലും അങ്ങനാണല്ലോ.....വെറുതെ ഇൻഫെക്ഷന് റിസ്ക് കൂട്ടേണ്ട.....അത് പോട്ടെ മോള് എന്നതേലും കഴിച്ചാരുന്നോ......അവളെ നോക്കി ഫിലിപ്പ്.... മ്മ്ഹം...കഴിച്ചു വല്യപ്പച്ചാ.... സാറേ....നീ ഇവിടെ കൊച്ചിനടുത്തിരിക്ക് ഞാൻ പോയി ഡേവിയെ ഒന്ന് കണ്ടിട്ട് വരാം പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു ഫിലിപ്പ്.... ആ ടെസ്സയും സേറയൊന്നും വന്നില്ല അല്യോ മോളെ..... മറുപടി പറയാതെ മുഖം കുനിച്ച് നിന്നു പാറു.... ജോസഫ് വിളിച്ചപ്പോൾ എല്ലാം പറഞ്ഞിരുന്നു....ഇതാ പറയുന്നത് ഉപയോഗ ശൂന്യമെന്ന് പറഞ്ഞു വലിച്ചെറിഞ്ഞ കല്ലാ മൂലക്കല്ലായതെന്ന്.....മ്മ്ഹം ( പുച്ഛത്തോടെ ചിരിച്ചു).....

എന്റെ ഡേവിയെ ആട്ടിയകറ്റീട്ടേയുളളൂ ഹന്ന പക്ഷെ അവൾക്കൊരാവശ്യം വന്നപ്പോൾ കണ്ടില്ലേ അവനേ ഉളളൂ......തേനേ പാലേന്ന് പോറ്റി വളർത്തിയവനാ ഡെയ്ൻ.....അത് പോലെ അവന്റെ ഭാര്യടെ താളത്തിനൊത്ത് തുളളുവായിരുന്നു ഹന്ന....എന്നിട്ടിപ്പോ അവർക്കാർക്കും വേണ്ടല്ല്യോ അവളെ പറഞ്ഞു കൊണ്ട് പാറുവിനെ നോക്കി....മറുപടി ഒരു വിളറിയ പുഞ്ചിരിയിലൊതുക്കി അവൾ.... മ്മ്ഹം.....ഇനിയെങ്കിലും എന്റെ ഡേവിയെ മനസ്സിലാക്കട്ടേ അവൾ.....ഇത് വരെ അകറ്റി നിർത്തിയതിന് അവനെ ചേർത്ത് പിടിക്കട്ടേ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു കൊണ്ട് അടുത്ത് കിടന്ന കട്ടിലിൽ ഇരുന്നു..... 💓🥀 അത്യാവശ്യം വലിയൊരു വീടിന് മുന്നിലായ് ദിയയും ദാക്ഷായണിയമ്മയും ഓട്ടോയിൽ വന്നിറങ്ങി.....ഈ സമയം ഇന്ദ്രൻ വീട്ട് സാധനങ്ങൾ കയറ്റിയ ഗുഡ്സ് ഓട്ടോയുമായി അവിടേക്ക് എത്തിയിരുന്നു.....

വന്നയുടനെ തന്നെ ഇന്ദ്രൻ എല്ലാ സാധനങ്ങളും നിലത്തേക്ക് ഇറക്കി വച്ചു....ദിയയും കുഞ്ഞും ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും അവളുടെ സർട്ടിഫിക്കറ്റുകളും കുഞ്ഞിന്റെ ടോയ്സും .... പിന്നെ അത്യാവശ്യം ചില വീട്ടുപകരണങ്ങളും മാത്രമേ എടുത്തിട്ടുളളായിരുന്നുളളൂ..... ഓട്ടോയിൽ നിന്നും പുറത്തേക്ക് ഇറങ്ങി ചുറ്റുമൊന്ന് കണ്ണോടിച്ചു ദിയ..... ഇതാണോ ജിത്തേട്ടാ ഞങ്ങൾക്ക് താമസിക്കാൻ കണ്ടെത്തിയ വിട്....അമ്പരപ്പോടെ ചോദിച്ചു... മ്മ്ഹം.....എന്താടോ ഇഷ്ടായില്ലേ തനിക്ക്....അലസമായി പറഞ്ഞു കൊണ്ട് ഓട്ടോ കാരനുളള കൂലി കൊടുത്തു ജീത്തു.... അതല്ല ഇത്രയും വലിയ വീടാവുമ്പോ വാടകയും കൂടില്ലേ....തെല്ലൊരു ആശങ്കയോടെ ചോദിച്ചു.... മ്മ്ഹം....പിന്നേ വാടക കൂടുതലാ....താനെത്രയാ മാസാമാസം വാടകയായി കൊടുക്കാൻ ഉദ്ദേശിക്കുന്നത്.....അവൻ പറയുന്നത് കേട്ടതും ദിയയുടെ മുഖം മങ്ങി....

എടോ താനീ വീടിന് വാടക കൊടുക്കുകയൊന്നും വേണ്ട.....തനിക്ക് ഇഷ്ടം ഉളള അത്രയും നാൾ ഇവിടെ താമസിക്കാം പറഞ്ഞു കൊണ്ട് ഓരോന്നും അകത്തേക്ക് കൊണ്ട് പോയി വയ്ക്കാനായി കൈകളിൽ എടുത്തു.... അവൻ പറയുന്നത് എന്താന്ന് മനസ്സിലാവാതെ നിന്നതും വീട് തുറന്ന് ദാക്ഷായണിയമ്മ അകത്തേക്ക് കയറി..... ദിയ അമ്പരപ്പോടെ അവരെ നോക്കി .... എന്റെ മോളെ മിഴിച്ചു നിൽക്കാതെ മോനെയും കൊണ്ട് ഇങ്ങോട്ട് കേറി പോര് ഇത് ഞങ്ങളുടെ വീടാ.....നിനക്ക് ഇഷ്ടം ഉളള അത്രയും കാലം ഇവിടെ കഴിയാം പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ പിടിച്ച് അകത്തേക്ക് കയറ്റീ.....ഈ സമയം അവളറിയുന്നുണ്ടായിരുന്നില്ല ഇത് തന്റെ ജീവിതത്തിന്റെ പുതിയൊരു തുടക്കം എന്ന് .....കരുത്തുറ്റ രണ്ടു കൈകൾ ഇതീനോടകം തന്നെ അവൾക്ക് താങ്ങായി മാറിയെന്ന്..... ഇവിടെ മൊത്തം നാല് ബെഡ്റൂമുണ്ട് രണ്ടെണ്ണം റിസർവ്ഡ് ആണ് ...

.ഇനി രണ്ടെണ്ണം ഉണ്ട് അതിൽ തനിക്ക് ഇഷ്ടം ഉളളത തിരഞ്ഞെടുക്കാം പറഞ്ഞു കൊണ്ട് ദിയയുടെ ബാഗുകളുമായി അകത്തേക്ക് കയറി വരുന്നവനെ നിറ മിഴികൾ ഉയർത്തി നോക്കി ദിയ.... എന്താടോ ഇത് കരയാൻ തുടങ്ങായോ താൻ...കുസൃതിയോടെ ചോദിച്ചു ഇന്ദ്രൻ..... കണ്ണുകൾ തുടച്ചു കൊണ്ട് ഇല്ലെന്ന് തലയാട്ടി.... ജിത്തേട്ടാ....ഞാൻ വീണ്ടും വീണ്ടും ബുദ്ധിമുട്ടിക്കാ അല്ലേ.... പിന്നേ.... എനിക്ക് വലിയ ബുദ്ധിമുട്ട് ആണല്ലോ.....ബുദ്ധിമുട്ട് കാരണം തലയുയർത്തി നടക്കാൻ കഴിയണില്ലേ.....അല്ലേടാ വിച്ചൂട്ടാ പറഞ്ഞു കൊണ്ട് കുഞ്ഞിനെ കൈയിൽ വാങ്ങി.... എന്റെ ദിയാ...താനിങ്ങനെ ഓരോന്നോർത്ത് സമയം കളയാതെ ഇതെല്ലാം റൂമിലേക്ക് എടുത്ത് വയ്ക്ക് .....ഇവിടെ ഞാനും അമ്മയും മാത്രം അല്ലേ ഉളളൂ.....ഞങ്ങൾ രണ്ടാളും മുഖത്തോട് മുഖം നോക്കി ഇരുന്ന് മടുത്തു.....രാവിലെ ഞാൻ ജോലിക്ക് പോയി കഴിഞ്ഞു അമ്മ ഒറ്റയ്ക്കാ.....

.അമ്മ യെ വീണ്ടും ഒറ്റയ്ക്കാക്കാൻ മടിച്ചാ ദുബായിലെ എന്റെ ജോലി പോലും ഉപേക്ഷിച്ച് നാട്ടിൽ തന്നെ വീണ്ടും കൂടിയത്.....താനും വിച്ചൂട്ടനും കൂടി ഉണ്ടെങ്കിൽ ഞങ്ങൾ ഹാപ്പി അല്ലേ മ അമ്മേ.... ഇന്ദ്രൻ പുഞ്ചിരിയോടെ പറയുന്നതിന് അതേ എന്ന് തലയാട്ടി അവർ.... പിന്നെ....നാളെ തൊട്ട് താൻ ജോലിക്ക് പോവുമ്പോ വിച്ചൂട്ടനെ അമ്മയെ ഏൽപ്പിച്ചു പൊയ്ക്കോ......അമ്മ നോക്കും വിച്ചൂട്ടനെ പോന്ന് പോലെ അല്ലേ അമ്മേ....വിച്ചൂട്ടന്റെ കവിളിൽ മുത്തമിട്ടു ഇന്രൻ..... അത് നേരാ മോളെ.......മോനെ ഇനി ഞാൻ നോക്കി കോളാം.....പുഞ്ചിരിയോടെ പറഞ്ഞു... തന്റെ ആരുമല്ലാതിരുന്നിട്ടും ആപത്തിൽ തന്നെ ചേർത്ത് പിടിച്ച ആ അമ്മയും മകനും ദിയയുടെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നപ്പോൾ..... 💓🥀 ഡേവിഡ് പറഞ്ഞത് പോലെ പിറ്റേന്ന് രാവിലെ തന്നെ ഹന്നയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു...

റൂമിൽ സാറയെയും ഫിലിപ്പിനെയും കണ്ട് അവർ പുഞ്ചിരിച്ചു....പാറുവിനെ ഒന്ന് നോക്കി....പതിയെ അവളെ അടുത്തേക്ക് വരാൻ കൈയാട്ടി വിളിച്ചു.....അവൾ ഹന്ന കിടക്കുന്ന ബെഡിനോരം ചെന്നിരുന്നതും അവളുടെ കൈ പിടിച്ച് ചുമ്പിച്ചു ഹന്ന പെട്ടെന്നുളള അവരുടെ പ്രവൃത്തി അമ്പരപ്പോടെ കണ്ട് നിക്കാരുന്നു ഫിലിപ്പും സാറയും....പാറുവിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല..... അമ്പരപ്പോടെ അവരെ നോക്കുമ്പോൾ കാണുന്നത് നിറഞ്ഞൊഴുകുന്ന അവരുടെ കണ്ണുകളാണ്....ഇത്രയും നാൾ ഡേവിയോടും പാറുവിനോടും ചെയ്ത ദ്രോഹങ്ങൾക്ക് മൗനമായി ക്ഷമാപണം നടത്തുകയായിരുന്നു ഹന്നയുടെ ഹൃദയം.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story