ജീവാംശം: ഭാഗം 36

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

പാറു പുഞ്ചിരിയോടെ അവരുടെ കൈകൾ അവളുടെ കൈക്കുളളിലായ് വച്ചു..... ഈ സമയം അവിടേക്ക് കയറി വന്ന സേറയും ടെസ്സയും ഈ കാഴ്ചകൾ ഒക്കെ കണ്ടു നടുങ്ങി നിക്കാരുന്നു.....രണ്ടു പേരും പാറുവിനെ രൂക്ഷമായി നോക്കി..... ഡീ....ഇങ്ങോട്ട് മാറിയിരിക്കടീ .....മമ്മിടെ തൊട്ടടുത്ത് വന്നിരിക്കാനുള്ള എന്ത് അർഹതയാടി നിനക്കുള്ളത് ടെസ്സ പാഞ്ഞു വന്നു പാറുവിനെ ഹന്നയുടെ അടുത്ത് നിന്നും വലിച്ചെഴുന്നേൽപിച്ചു..... ഇപ്പൊ ഞങ്ങള് വന്നല്ലോ മമ്മിടെ കാര്യം ഇനി ഞങ്ങൾ രണ്ടു പേരും നോക്കിക്കോളാം നീ പുറത്ത് നിന്നേക്കണം.....സേറ പല്ല് ഞെരിച്ച് കൊണ്ട് നോക്കി പാറുവിനെ..... ഹന്ന പാറുവിനെ നോക്കി കിടക്കുകയായിരുന്നു....മുഖത്ത് ദയനീയത പടർന്നു.....പ്രതികരിക്കണമെന്നുണ്ട് പക്ഷെ വർത്തമാനം പറയുമ്പോഴെല്ലാം സർജറി ചെയ്ത ഭാഗത്തെ വേദന അസഹനീയമായി തോന്നുന്നുണ്ടായിരുന്നു ......

ടീ.....ഇതൊരു ഹോസ്പിറ്റലാ....അല്ലാതെ ചന്തയല്ല നിനക്കൊക്കെ കിടന്നു തല്ല് കൂടാൻ....മോളെ പാറു കുറച്ചു നേരത്തേക്ക് നീയൊന്ന് മാറി നിന്ന് കൊടുക്ക് ഇവളുമ്മാര് ഹന്നയെ നോക്കുന്നത് ഞാനൊന്ന് കാണട്ടേ.....സാറാമ്മ പാറുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു....... മ്മ്ഹം.....ഒന്ന് മൂളുക മാത്രം ചെയത് കൊണ്ട് പാറു പുറത്തേക്ക് നടന്നു.....കോറിഡോറിനടുത്ത് നിന്നതും പിന്നിലൂടെ ആരോ വന്ന് കണ്ണുകൾ പൊത്തി .......സ്ഥിരമായി ഉപയോഗിക്കുന്ന ബോഡി സ്പ്രേയുടെ ഗന്ധം നാസികയിലൂടെ തുളച്ചു കയറവേ അറിഞ്ഞു ആരാന്ന്..... ഡേവിച്ഛായാ......വിട്ടേ.....ആരേലും കണ്ടാൽ നാണക്കേടാട്ടോ.....പുഞ്ചിരിയോടെ പറഞ്ഞു..... ഡേവിഡ് കൈമാറ്റിയതും പാറു തിരിഞ്ഞു അവനെ നോക്കി...... എന്താടോ തന്നെ അവരൊക്കെ കൂടി പുറത്താക്കീന്ന് വല്യമ്മച്ചി പറഞ്ഞു.....ഛെറു ചിരിയോടെ ചോദിച്ചു.... മ്മ്ഹം.....

മുഖം കുനിച്ച് തലയാട്ടി....... താൻ വിഷമിക്കല്ലേ അവര് മമ്മിയെ എത്രനേരം നോക്കാനാ ......അധിക നേരം ഇരിക്കില്ല....താൻ നോക്കിക്കോ തന്നെ തേടി വരൂം എന്തേലും പറഞ്ഞ് അത് വരെ നമുക്ക് എന്റെ ക്യാബിനിലിൽ ഇരിക്കാം.....പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവളെയും ചേർത്ത് പിടിച്ചു നടന്നു.... 🥀🌼🥀 എടോ താനും കൂടി എന്നോടൊപ്പം പോരടോ സൂപ്പർ മാർക്കറ്റിൽ തന്നെ ഞാൻ ഡ്രോപ് ചെയ്യാം......രാവിലെ ജോലിക്ക് പോകാൻ തുടങ്ങവേ.....സൂപ്പർ മാർക്കറ്റിൽ പോവാനായി ഒരുങ്ങി വന്ന ദിയയോട് പറഞ്ഞു.... പെട്ടെന്ന് അവന്റെ ബൈക്കിന് പിന്നാലെ ഇരുന്ന് പോവാൻ അവൾക്ക് ചമ്മൽ തോന്നി..... വേ....വേണ്ട......ജിത്തേട്ടാ ഞാൻ ബസിനു പൊയ്ക്കോളാം......ഇടർച്ചയോടെ പറഞ്ഞു ... ടോ .....ഇനി താൻ ബസ് സ്റ്റോപ്പ് വരെ നടന്ന് പിന്നെ തിരക്കിട്ട് ബസിൽ കയറി തളളി ഉന്തി സൂപ്പർ മാർക്കറ്റിലേക്ക് ചെല്ലുമ്പോഴേക്കും നേരം പിടിക്കും....

നീ ഇങ്ങോട്ട് കയറ് കൊച്ചേ.... വേണ്ട.....ജിത്തേട്ടാ.....അവൾ മുഖം കുനിച്ച് നിന്നു ഹാ....എന്റെ മോളെ നിന്ന് താളം ചവിട്ടാതെ അവനൊപ്പം പോയേ.....അവൻ പറഞ്ഞത് പോലെ ബസ് പിടിച്ചു നീയീനി എപ്പോ എത്താനാ.....വിച്ചൂട്ടനെയും ഒക്കത്തിരുത്തി ഭക്ഷണം വാരി വച്ച് കൊടുത്ത് കൊണ്ട് ദാക്ഷായണിയമ്മ പറഞ്ഞു..... പിന്നെ രണ്ടു പേരുടെയും നിർബന്ധത്തിന് വഴങ്ങി അവൾ ഇന്ദ്രനൊപ്പം ബൈക്കിൽ കയറി പോയി..... മുന്നോട്ട് ചെല്ലവേ എന്തോ ഒരു ഭയം മൂടുന്ന പോലെ തോന്നി അവൾക്ക്.....അവസാനമായി നിരഞ്ജനൊപ്പമാണ് ബൈക്കിൽ യാത്ര ചെയ്തതെന്ന് ഓർക്കവേ കണ്ണുകൾ നിറഞ്ഞു.....പക്ഷെ ഇന്ദ്രൻ അത് ശ്രദ്ധെക്കുന്നതിന് മുന്നേ കണ്ണുകൾ തുടച്ചു.... 🥀🌼🥀 ആഹാ....ഡാ ഡേവി കെട്ടിയോളെ നീ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തോ.....അലക്സീന ഒരു കേസ് ഷീറ്റുമായി അകത്തേക്ക് വന്നതായിരുന്നു.....

ഡേവിയ്ക്കൊപ്പം പാറുവിനെ കണ്ടതും പുഞ്ചിരിയോടെ ചോദിച്ചു.... പാറു വേഗം എഴുന്നേറ്റ് പുറത്തേക്ക് പോവാൻ തുടങ്ങി.... ഹാ.... എന്റെ പാർവണ താനിവിടെ ഇരിക്കെടോ....ഞാൻ വെറുതെ പറഞ്ഞതാ....അലക്സീന അവളെ ആ ചെയറിൽ തന്നെ പിടിച്ചിരുത്തി..... ഡാ.....ഡേവി നിന്റെ കെട്ടിയോള് എന്തൊരു തൊട്ടാവാടിയാടാ.....ഇച്ചിരൂടി ബോർഡാവാൻ പറയ് ആ റൃമിലിരിക്കുന്ന അവള് മാരോട് പിടിച്ചു നിക്കണ്ടേ.... എന്നാ പറ്റിയെടോ.....അത് പറഞ്ഞതും ഡേവിഡ് മുഖമുയർത്തി അവളെയൊന്ന് നോക്കി..... ഒന്നും പറയണ്ട ഡേവി.....ഞാനിപ്പോ തന്റെ മമ്മിയുടെ മുറിവ് പരിശോധിക്കാൻ പോയതാ.....അവരെ ഒന്ന് എണീപ്പിച്ചിരുത്താൻ പറഞ്ഞപ്പോ എണീപ്പിച്ചിരുത്തുന്നത് കണ്ട് ....സ്റ്റിച്ചൊക്കെ ഇന്ന് തന്നെ പറിഞ്ഞ് പോവുമെന്നാ ഞാൻ കരുതിയത്.....തന്റെ മമ്മി കരയുന്നുണ്ടായിരുന്നു......

അത് പറഞ്ഞതും പാറു നെഞ്ചിൽ കൈ വച്ചു കൊണ്ട് വേഗം എണീറ്റു.... ഇച്ഛായാ....ഞാൻ എന്നാ റൂമിലേക്ക് പോട്ടേ....തിരിയാൻ തുടങ്ങിയതും.... ഡോ....അവിടിരുന്നേ.....അവര് രണ്ടു പേരിലൊരാൾ നിന്നെ അന്വേഷിച്ചു ഇവിടെ വരാതെ ഇവിടെ നിന്നിറങ്ങിയാൽ നോക്കിക്കോ തന്നെ....ഇരിക്കെടോ അവിടെ ....ശാസനയോടെ പറഞ്ഞു.... ഡേവിച്ഛായാ അമ്മ.....ഉമിനീരക്കി കൊണ്ട് അവനെ നോക്കി.... മമ്മി തനിച്ചല്ലല്ലോ വല്യമ്മച്ചിയും ഉണ്ടല്ലോ ....ഇപ്പൊ താൻ അങ്ങോട്ട് പോവാണേൽ നെരത്തെ ചെയ്ത പോലെ വീണ്ടും നിന്നോട് ചെയ്യും....മടുത്ത് കഴിയുമ്പോ അവരായിട്ട് തന്നെ നിന്നെ വന്ന് വിളിക്കും പിന്നെ ചൊറിയാൻ വരില്ല നിന്നോട്.... അപ്പോൾ അതാണോ കാര്യം പാർവണയെ പുറത്താക്കിയതാണോ.... മ്മ്ഹം..... ഡേവി ഞാനിപ്പോ വന്നത് ഈ കേസ് ഷീറ്റ് തരാനാ പറഞ്ഞു കൊണ്ട് ഫയൽ അവനെ ഏൽപ്പിച്ചു എന്തൊക്കെയോ വീണ്ടും സംസാരിച്ചു നിന്ന ശേഷം അലക്സീന പുറത്തേക്ക് പോയി....

ഹാ.....നീ ഇവിടെ വന്നിരിക്കുകയാണോ.....നിനക്ക് മമ്മിയെ നോക്കി മടുത്ത് കാണും അല്ലേടീ.... അത് കൊണ്ടല്ലേ ഞങ്ങൾ നോക്കിക്കോളാന്ന് പറഞ്ഞതും എല്ലാം ഇട്ടെറിഞ്ഞ പോലെ ഇവിടെ വന്നിരുന്നത്....ഡേവിഡിന്റെ ക്യാബിനിലേക്ക് ഇടിച്ചു കയറി വന്ന് പാറുവിനെ വഴക്ക് പറയാൻ തുടങ്ങി ടെസ്സ..... ചേച്ചി.....ഞാൻ....അത്.....എന്തോ പറയാൻ തുടങ്ങിയവളെ കൈയുയർത്തി തടഞ്ഞു ടെസ്സ.... മിണ്ടരുത് നീ....നീ ആള് കൊളളാലോ.....ആരെങ്കിലും ഒന്ന് മാറി നിക്കാൻ പറയാൻ കാത്തിരുന്നല്ലേ......ഞങ്ങൾ രണ്ടാളും കൂടി മമ്മിയെ എങ്ങനെ നോക്കാനാ.....അവിടെ നിന്ന് ഞങ്ങളെ കൂടി സഹായിക്കണം എന്നൊന്നും അവൾക്കില്ല.....ഇങ്ങനെ ആണോടീ മമ്മിയെ നോക്കുന്നത്.....

മണിക്കൂറുകളോളം കുത്തിയിരുന്നു മമ്മിയെ നോക്കാൻ നിന്നെ പോലെ പഠിപ്പും വിവരവും ഇല്ലാതെ വീട്ടിൽ വെറുതെ ഇരിക്കുവല്ല ഞങ്ങൾ.....ഞങ്ങൾക്ക് ജോലി ചെയ്യേണ്ടതാ.....രൂക്ഷമായി അവളെ നോക്കി ടെസ്സ.... ദേ ടെസ്സ.....മതിയാക്ക്.....നീയും സേറയും കൂടിയല്ലേ ഇന്ദുവിനെ പുറത്താക്കിയത്.....കുറച്ചു നേരം മമ്മിയെ നോക്കിയപ്പോ മതിയായോ നിനക്കൊക്കെ....എന്നിട്ട് വന്ന് നിന്ന് ഇമ്മാതിരി മുട്ടാ പോക്ക് ന്യായം പറഞ്ഞാലുണ്ടല്ലോ.... ഇച്ഛായന്റെ കെട്ടിയോളാണെന്ന് ഞാനങ്ങ് മറക്കും ....വെറുതെ എന്റെ നാവെടുപ്പിക്കാതെ സേറയെയും കൊണ്ട് വീട് പിടിക്കാൻ നോക്ക്.....മമ്മി നോക്കാനിവിടെ ആളുണ്ട് നീ വേണ്ട ദേഷ്യത്തോടെ അവളെ നോക്കി ഡേവിഡ്..... മ്മ്ഹം.....അല്ലേലും നിക്കുന്നില്ല പോവാ.....വീണ്ടും പാറുവിനെ രൂക്ഷമായി നോക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി.... ഇച്ഛായാ ഞാനിനി റൂമിലേക്ക് പൊയ്ക്കോട്ടേ...

.ടെസ്സ പോയതും ഡേവിയെ നോക്കി ചോദിച്ചു.... മ്മ്ഹം .....ഇനി ഈ പോയതൊന്നും തിരിച്ചു വരില്ല ..... സമാധാനവായിട്ട് ചെല്ല്....പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവളെ നോക്കി.... മ്മ്ഹം.....ഞാൻ പോവാ ഇച്ഛായാ....പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങുന്നവളെ തന്നെ പുഞ്ചിരിയോടെ നോക്കി ഇരുന്നു ഡേവിഡ്..... 🥀🌼🥀 പാറു റൂമിലേക്ക് ചെല്ലുമ്പോൾ ടെസ്സയും സേറയൂം പൊയ്ക്കഴിഞ്ഞു......പതിയെ അകത്തു കയറി നോക്കുമ്പോൾ കാണുന്നത് കണ്ണുകൾ തുറന്നു കിടക്കുന്ന ഹന്നയെയാണ്.... പുഞ്ചിരിയോടെ അവരുടെ അടുത്തായി ഇരുന്നു..... ആഹ്.....മോള് വന്നോ.....അവളുമ്മാര് ഇപ്പൊ പോയതേ ഉളളൂ.....ഒന്നും പറയേണ്ട....തല്ലി പുറത്താക്കാനാ തോന്നിയേ രണ്ടിനേം.....ബാത്ത്റൂമിൽ നിന്ന് പുറത്തേക്കിറങ്ങി കൊണ്ട് പറഞ്ഞു സാറാമ്മ... എന്ത് പറ്റി വല്യമ്മച്ചി....പരിഭ്രമത്തോടെ തിരക്കി.... എന്റെ മോളെ ഹന്നയ്ക്ക് സ്വന്തമായി എണീറ്റ് ഇരിക്കാൻ പറ്റില്ലല്ലോ അത് ചിന്തിക്കാതെ ഏണീക്ക് മമ്മി...എണീക്ക് എന്ന് പറഞ്ഞോണ്ട് കൈയിൽ പിടിച്ച് വലിക്കുവാ രണ്ടും കൂടി താങ്ങി ഇരുത്തണ്ടെ അത് ചെയ്യുന്നില്ല.... നേരത്തെ ഡോക്ടർ വന്നപ്പോഴേ....

പിന്നെ ഹന്നയെ ഒന്ന് ബാത്ത്റൂമിലേക്ക് കൊണ്ട് പോവാൻ രണ്ടു പേർക്കും മടി....പിന്നെ ഞാനാ മോളെ കൊണ്ട് പോയത്.... അയ്യോ വല്യമ്മച്ചി....ഞാൻ.....ക ഇച്ഛായന്റെ ക്യാമ്പിനിലായിരുന്നു.....ഒന്ന് വിളിച്ചെങ്കിൽ ഓടിയെത്തിയേനേല്ലോ..... അത് സാരല്ല മോളെ......എന്തായാലും അവളുമ്മാരുടെ തനി നിറം പുറത്തേക്ക് വന്നല്ലോ.....അത് മതി പുഞ്ചിരിയോടെ പറഞ്ഞു സാറാമ്മ..... അന്ന് വൈകുന്നേരം സരിത ഹന്നയെ കാണാൻ എത്തിയിരുന്നു.... അമ്പലത്തിൽ പോയി പ്രാർഥിച്ചു പ്രസാദവുമായാണ് അവർ വന്നത്..... തന്റെ ആരുമല്ലാഞ്ഞിട്ടും കൂടി തനിക്ക് വേണ്ടി അമ്പലത്തിൽ പോയി പ്രാർഥിച്ചു എന്നറിയവേ ഹന്നയുടെ കണ്ണുകൾ നിറഞ്ഞു..... ദിവസങ്ങൾ വീണ്ടും കടന്നു പോയി.....ഒരാഴ്ച കഴിഞ്ഞ് എല്ലാം നോർമലാണെന്ന് കണ്ട് ഹന്നയെ ഡിസ്ചാർജ് ചെയ്തു.....ഈ ഒരാഴ്ചയ്ക്കിടെ സേറയും ടെസ്സയും ഇടക്കിടെ വരും വെറുതെ വന്നിരുന്നു കുറേ കുറ്റം കണ്ടു പിടിച്ച് പറഞ്ഞിട്ട് തിരികെ പോകുമെന്നല്ലാതെ ഒരു ഉപകാരവും ചെയ്തില്ല.....

ഹന്ന പാറുവിനോട് സംസാരിക്കുകയും സ്നേഹത്തോടെ പെരുമാറുന്നു മൊക്കെ ചെയ്യുന്നുണ്ടെങ്കിലും ഡേവിയോട് വലിയ അടുപ്പം കാട്ടിയില്ല....എങ്കിലും അവനോട് ഇപ്പൊ വെറുപ്പില്ലെന്ന് അവരുടെ മുഖത്തെ പ്രസന്ന ഭാവത്തിൽ നിന്നും മനസ്സിലാക്കാം..... ഒരാഴ്ച കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോഴാണ് പാറുവിന് ശ്വാസം നേരെ വീണത്.....വന്നയുടനെ അലങ്കോലപ്പെട്ടു കിടന്ന റൂമൊക്കെ ഒതുക്കിയ ശേഷം കുളിച്ചു ഫ്രഷ് ആയി ഹന്നയുടെ റൂമിലേക്ക് ചെന്നു പാറു.....പിന്നീടുള്ള സമയം അത്രയും അവരുടെ അടുത്ത് തന്നെയിരുന്ന് അവർക്ക് വേണ്ടതൊക്കെ ചെയ്തു കൊടുത്തു .....രാത്രി മേരിയുടെ സഹായത്തോടെ ഹന്നയെ ഇളം ചൂട് വെളളത്തിൽ കുളിപ്പിച്ചു......വേറെ വസ്ത്രം ധരിപ്പിച്ച് കട്ടിലിൽ ഇരുത്തി.....അപ്പോഴേക്കും നല്ല ആശ്വൃസം തോന്നി ഹന്നയ്ക്ക്..... ഈ സമയം ഡേവി അവിടേക്ക് വന്നു ...

.ഡേവി അവർക്കുളള മെഡിസിൻ ഒക്കെ എടുത്ത് കൊടുത്ത് അവരുടെ ബി.പിയൊക്കെ ചെക്ക് ചെയ്തു......ഹന്ന അവനെ ഇടക്കിടെ നോക്കിയെങ്കിലും ഒന്നും മിണ്ടിയീല്ല.... മെഡിസിൻ കൊടുത്തു കഴിഞ്ഞ് പിറ്റേന്ന് മുതൽ കൊടുക്കേണ്ട മെഡിസിനും അത് കൊടുക്കേണ്ട സമയം രേഖപ്പെടുത്തിയ പ്രിസ്ക്രിപ്ഷനും പാറുവിനെ ഏൽപ്പിച്ചു .... ഇന്ദൂ.... ഇച്ഛായാ..... ഡോ റൂമിലേക്ക് വെളളം കൂടി എടുത്ത് വച്ചേക്കണേ.....പറഞ്ഞു കൊണ്ട് അവളെ നോക്കി.... കുറച്ച് മുന്നേ ഞാൻ വെളളം കൊണ്ട് പോയി വയ്ച്ചതാ ഇച്ഛായാ..... അത് എന്റെ കൈ തട്ടി നിലത്തേക്ക് വീണു പോയി....എല്ലാ വെളളവും നിലത്തേക്ക് തൂവി....ഗൗരവത്തോടെ അവളെ നോക്കി..... ആണോ....എന്നാ ഞാൻ വേറെ വെളളം കൊണ്ട് വന്ന് വയ്ച്ചേക്കാം.....പറഞ്ഞു കൊണ്ട് ബെഡിൽ ബെഡ് ഷീറ്റ് വിവരിക്കാൻ തുടങ്ങി..... ഡേവിഡ് ഹന്നയെ ഒന്ന് കൂടി നോക്കി ക്കൊണ്ട് തിരികെ പോവാൻ തുടങ്ങിയതും അവന്റെ കൈ തണ്ടയിൽ ഹന്നയുടെ പിടി മുറുകിയിരുന്നു............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story