ജീവാംശം: ഭാഗം 37

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ഡേവിഡ് ഉടനെ തിരിഞ്ഞു നോക്കി.... എന്താ മമ്മി....പെയ്ൻ ഉണ്ടോ ......തെല്ലൊരു പരിഭ്രമത്തോടെ ചോദിച്ചു ഡേവിഡ്.... മ്മ്ഹം.....ഇല്ല....നിറ കണ്ണുകളാൽ തലയാട്ടി.... പിന്നെ എന്താ മമ്മി....അവരുടെ അടുത്തേക്ക് ചെന്നു ഡേവിഡ്.... ഡേവി....മ....മമ്മി...മമ്മി യോട് വെറുപ്പാണോ മോനേ.....ഇടർച്ചയോടെ ചോദിച്ചു..... ആദ്യം അവനൊന്ന് പുഞ്ചിരിച്ചു....പിന്നെ അവരുടെ അടുത്തേക്ക് വന്നിരുന്നു ഹന്നയുടെ കൈകൾ അവന്റെ കൈക്കുളളിലെടുത്ത് കൊണ്ട് അവരെ വീണ്ടും നോക്കി..... വെറുപ്പ്......എനിക്കല്ലല്ലോ മമ്മി.......വെറുത്തത് ഞാനല്ലല്ലോ മമ്മി......എന്നെയല്ലേ.....നേർത്ത് പോയി അവന്റെ സ്വരം..... ക്ഷമിക്കാൻ പറ്റാത്ത തെറ്റുകളാ മമ്മി മോനോട് ചെയ്തതെന്നറിയാം....മാപ്പ് ചോദിക്കാൻ കൂടി അർഹത ഇല്ലാന്നും അറിയാം....

എന്നാലും പറയാ....ക്ഷമിക്ക് മോനേ....കരയാൻ തുടങ്ങി ഹന്ന.... മമ്മി.....ഇങ്ങനെ കരയല്ലേ മമ്മി....എനിക്ക് മമ്മി കരയുന്നത് കാണാൻ വയ്യ......എനിക്കിപ്പോ വിഷമം ഒന്നും ഇല്ല മമ്മി....എന്നെ സ്നേഹിക്കാനും ചേർത്ത് പിടിക്കാനും ചുറ്റും ആൾക്കാരുണ്ടിപ്പോൾ....പറഞ്ഞു കൊണ്ട് സാറയെയും പാറുവിനെയും നോക്കി അവൻ..... മമ്മി.....ഒന്നും ഓർത്തു കരയല്ലേ.....എനിക്ക് മമ്മിയെ വെറുക്കാൻ കഴിയില്ല ഒരിക്കലും....പറഞ്ഞു കഴിഞ്ഞതും ഹന്ന പതിയെ എഴുന്നേറ്റിരുന്ന് അവന്റെ മുഖം കൈകളിലെടുത്ത് കൊണ്ട് നിറുകിൽ ചുമ്പിച്ചു..... ഹന്നയുടെ പ്രവൃത്തികളെല്ലാം അമ്പരപ്പോടെ കണ്ട് കൊണ്ട് നിക്കാരുന്നു സാറാമ്മയും പാറുവും.....രണ്ടു പേരുടെയും ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.....ഒപ്പം കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.....

മകനെ പുണർന്ന് കരയുന്ന അമ്മയെ അവർ രണ്ടു പേരും നോക്കി ഇരുന്നു.....അത് വരെ മനസ്സിൽ ഒതുക്കിയ കുറ്റബോധം കരഞ്ഞ് തീർത്തു ഹന്ന......ഹന്നയുടെ സ്നേഹത്തോടെയുളള ചേർത്ത് പിടിക്കലിൽ മനസ്സിലുണ്ടായിരുന്ന നൊമ്പരങ്ങളെല്ലാം അലിഞ്ഞില്ലാതായ പോലെ തോന്നി ഡേവിക്ക്.....കുറച്ചു നേരം രണ്ടാളെയും പരിഭവം പറയാനും പിണക്കം മാറ്റാനുമായി ഒറ്റയ്ക്ക് വിട്ടിട്ട് പാറുവും സാറാമ്മയും പുറത്തേക്ക് പോയി...... 🌼🥀 സാറാമ്മയ്ക്ക് ഹോസ്പിറ്റലിൽ നിന്നും വന്ന ശേഷം നല്ല കാല് വേദന ഉണ്ടായിരുന്നു....പാറു കുഴമ്പിട്ട് നന്നായി ഉഴിഞ്ഞു കൊടുത്തു......കുറച്ചു സമയം സാറാമ്മയോടൊപ്പം ആ റൂമിൽ തന്നെ ചിലവിട്ടിട്ട് ഫ്രഷ് ആവാനായി റൂമിലേക്ക് പോയി....റൂമിൽ ചെല്ലുമ്പോൾ ഡേവി എത്തിയിട്ടില്ലായിരുന്നു.....വേഗം ടൗവ്വലും ഉടുത്ത് മാറാനുളളതുമെടുത്ത് ബാത്ത്റൂമിലേക്ക് പോയി.....

ഫ്രഷ് ആയി വന്നപ്പോഴാണ് ജഗ്ഗിൽ വെളളം നിറയ്ക്കാൻ ഡേവിഡ് പറഞ്ഞത് പാറു ഓർത്തത്..... പാറു വേഗം ജഗ്ഗ് കൈയിലെടുത്തു.....പക്ഷെ അതിൽ നിറയെ വെളളം ഉണ്ടായിരുന്നു..... ഇതിൽ വെളളം ഉണ്ടല്ലോ പിന്നെ ഡേവിച്ഛായനെന്തിനാ വെളളം നിലത്ത് വീണെന്ന് പറഞ്ഞത് ......ഇനി മേരിയേടത്തിയെങ്ങാനും കൊണ്ട് വച്ചതാവുമോ.....ഓരോന്നോർത്ത് നിൽക്കവേ വാതിൽ ചേർത്ത് അടയ്ക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് കളള നോട്ടത്തോടെ നടന്നടുക്കുന്ന ഡേവിയെയാണ്..... അവന്റെ മുഖത്തെ സന്തോഷം കണ്ട് അവളുടെ മുഖവും തെളിഞ്ഞു..... ഇച്ഛായാ.....വെളളം ഇല്ലാന്നല്ലേ പറഞ്ഞത് ദേ ജഗ്ഗ് നിറഞ്ഞ് ഇരിപ്പുണ്ടല്ലോ ......അവൾ പുഞ്ചിരിയോടെ പറഞ്ഞു...... അതേ വെളളം ഒക്കെ ഉണ്ടെന്ന് എനിക്ക് അറിയാം.....ഇതിന്റെ പേര് പറഞ്ഞാലെ തന്നെ ഇവിടെ കിട്ടുളളൂ.....

അതാ പറഞ്ഞു കഴിഞ്ഞും അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടിരുന്നു ഡേവിഡ്.....പാറു ചമ്മലോടെ അവനിൽ നിന്നും അകന്നു മാറാൻ തുടങ്ങിയതും അവനവളെ കൂർപ്പിച്ചു നോക്കി..... അതേ തനിക്ക് ഇന്ന് ഇവിടെയാ ജോലി..പറഞ്ഞു കൊണ്ട് അവളെ മുറുകെ പുണർന്നു...... ഇച്ഛായാ മതീട്ടോ അമ്മ അവിടെ ഒറ്റയ്ക്കാ....പറഞ്ഞു കൊണ്ട് അവനിൽ നിന്നും പിടി അയയ്ക്കാൻ നോക്കി പക്ഷെ അവളീലെ പിടി ഒന്ന് കൂടി മുറുക്കി ഡേവിഡ്.... ആരാ പറഞ്ഞത് അമ്മ ഒറ്റയ്ക്കാന്ന്......അമ്മയ്ക്ക് അവിടെ വല്യമ്മച്ചിയും മേരി ചേടത്തിയൊക്കെയുണ്ട്......ഞാനാ ഈ റൂമിൽ ഒറ്റയ്ക്ക് കുറുമ്പോടെ പറഞ്ഞു കൊണ്ട് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി..... ഇച്ഛായാ വിട്ടേ....മമ്മിയ്ക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാനും കൂടി ഇല്ലാതെ കഴിയില്ല ......പ്ലിസ് ഡേവിച്ഛായാ.....അവനെ പിടിച്ചു മാറ്റാൻ നോക്കി പാറു..... ഇല്ല......നീയിന്ന് പോണില്ല.....പാറുവിനെ ചുറ്റി പിടിച്ചു കൊണ്ട് ഡേവി പറഞ്ഞു..... ഇന്ദൂ.....പതിയെ വിളിച്ചു ഡേവിഡ്..... മ്മ്ഹം .....

താങ്ക്സ് എന്റെ മമ്മിയെ പൊന്ന് പോലെ നോക്കുന്നതിന്....മമ്മി ഇപ്പൊ ഒരുപാട് മാറി.അല്ലെടോ...ഞാൻ ഒരിക്കലും കരുതീയതല്ല മമ്മി എന്നെ ഇന്നത്തെ പോലെ സ്നേഹത്തോടെ ചേർത്ത് പിടിക്കുമെന്നാ.....സ്നേഹത്തോടെ ചുമ്പിക്കുമെന്നോ ഒന്നും.....മമ്മി ഒന്ന് സ്നേഹത്തോടെ നോക്കുമെന്ന് പോലും പ്രതീക്ഷിച്ചതല്ല ഞാൻ.....തന്നോട് അടുപ്പം കാട്ടിയിട്ടൂം കൂടി എന്നോട് അകൽച കാട്ടിയപ്പോൾ ഞാൻ കരുതി ഇപ്പോഴും വെറുപ്പാന്ന്.......മമ്മിടെ സ്നേഹം വല്ലാത്തൊരു ഫീൽ ആണ്....ഇന്ദൂ.....താനൊക്കെ എന്തോരം ഭാഗ്യം ചെയ്ത ജന്മവാടോ......ജീവനെ പോലെ നിസ്വാർത്ഥമായി സ്നേഹീക്കുന്ന അമ്മയെ കിട്ടിയില്ലേ.....നിന്റെ അമ്മയെ കാണുമ്പോഴൊക്കെ ഞാൻ കരുതിയീട്ടുണ്ട്......ഓഹ് ഗോഡ് എനിക്ക് ഈ അമ്മയെ തരാത്തതെന്തേന്ന് പറഞ്ഞു കൊണ്ട് ചിരിച്ചു ഡേവിഡ്.....

ഉത്സാഹത്തോടെ ഓരോന്നും പറയൂന്നവന്റെ മുഖത്ത് നിറയുന്ന സന്തോഷമായിരുന്നു പാറു നോക്കി കണ്ടത്.....അവനോടൊപ്പമുളള യാത്ര തുടങ്ങിയിട്ട് ഇത്രയും നാളായെങ്കിലും ഒന്ന് മനസ് നിറഞ്ഞു ചിരിച്ചു കണ്ടത് ഇപ്പോഴാ അവളോർത്തു.....വല്ലാത്ത സംതൃപ്തി തോന്നി അവളുടെ മനസ്സിനും......ആദ്യമായി ഡേവിഡിനെ കണ്ടപ്പോൾ തന്റെ മനസ്സിൽ തോന്നിയ ചിത്രമേയല്ല പിന്നീടുള്ള ഓരോ ദിവസവും താൻ കണ്ട ഡേവിച്ഛായൻ.....അവളോർത്തു.... അവന്റെ നെഞ്ചിൽ തണലിൽ ഓരോ തവണ കുറുകി കൃടുമ്പോഴും അവനെ ഒരിക്കലും വിട്ട് പിരിയാനാവാതെ അടൂക്കുകയായിരുന്നു പാറു.....അപ്പോഴും എഗ്രിമെന്റിന്റെ കാര്യം അവളെ കുത്തി നോവിച്ചു കൊണ്ടേയിരുന്നു..... 🥀🌼 അമ്മേ......ഇത്രയും കൂടി കഴിച്ചേ .....നന്നായിട്ട് ഭക്ഷണം കഴിച്ചിട്ട് മെഡിസിൻ എടുത്തില്ലേൽ തളർച്ചയുണ്ടാവും....ഹന്നായെ നിർബന്ധിച്ച് പ്രാതൽ കഴിപ്പിക്കുകയായിരുന്നു പാറു..... ഈ സമയം മേരി അവിടേക്ക് വന്നു.....കൈയിൽ ഹന്നയ്ക്കുളള പാല്മായാണ് മേരി വന്നത്..... ഹന്നാ മേഡം വേഗം ഈ പാലും കൂടി കുടിച്ചേര്.....

പറഞ്ഞു കൊണ്ട് പാല് അവർക്ക് നേരെ നീട്ടി..... എനിക്ക് വേണ്ടാഞ്ഞിട്ടാ മേരി.....നീയൊരു കാര്യം ചെയ്യ് ഈ പാല് ദേ പാറുവിന് കൊടുക്ക് ഹോസ്പിറ്റലിലായിരുന്നപ്പോഴും വന്നശേഷവും രാപകലില്ലാതെ എന്റെ പിന്നാലെ ആയോണ്ടാവും ദേ മുഖത്ത് നല്ല ക്ഷീണം ഉണ്ട്.....ഹന്ന പിറുവിന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു...... ഇത് കണ്ടോണ്ട് കയറി വരികയായിരുന്നു സേറ....പാറുവിനോടുളള ഹന്നയുടെ സ്നേഹം കണ്ട് മുഖം ദേഷ്യം കൊണ്ടു ചുവന്നു..... നേരാ ഹന്നാ മേഡം പറഞ്ഞത് പാറു മോൾക്ക് നല്ല ക്ഷീണം തോന്നാ മുഖത്ത്.....മേരി അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.... അതേ എനിക്ക് ക്ഷീണം ഒന്നുമില്ല രണ്ടാളും കൂടി പറഞ്ഞു പറഞ്ഞു എന്നെ രോഗിയാക്കുവോ....മേരിയുടെ കവിളിൽ പതിയെ പിച്ചി കൊണ്ട് കുറുമ്പോടെ ചോദിച്ചു അവൾ.... അവൾ പറയുന്നത് കേട്ട് രണ്ടു പേരും പുഞ്ചിരിച്ചു...... ഓഹ്.....

അല്ലേലും ഇവൾക്കെന്ത് ക്ഷീണമെന്നാ മമ്മി ഈ പറയുന്നേ.....ഇവിടെ ഒരു ജോലിയും ചെയ്യാതെ ഇരിക്കുവല്ലേ.....പട്ടിക്കാട്ട് കാരി പുച്ഛത്തോടെ പറഞ്ഞു..... അവൾ പറയുന്നത് കേട്ട് പാറു മുഖം കുനിച്ച് നിന്നു.....ഹന്നയും മേരിയും സേറയെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു..... സേറ.....നീ ഒന്ന് മിണ്ടാതെ പോയേ.....നീയും ഞാനുമൊക്കെ എന്റെ മോളെ ഒരുപാട് നോവിച്ചതാ.....ഇപ്പൊ ഈ വീഴ്ച വന്നപ്പോൾ കൈകുമ്പിളിൽ കൊണ്ട് നടന്ന നീയെന്താ എനിക്ക് വേണ്ടി ചെയ്തത്.....ഒന്നും ചെയ്തില്ല....എന്റെ ഒരു വസ്ത്രം എങ്കിലും അലക്കിയോ നീ ...ഇല്ല.....പക്ഷെ എന്റെ മോള് എനിക്ക് വേണ്ടി എന്തൊക്കെ ചെയ്തൂന്നറിയോ....ഉറക്കം പോലും കളഞ്ഞാ എന്റെ ഒപ്പം നിന്നത് എനിക്ക് താങ്ങായും തണലായും.....ഇനിയും എന്റെ മോളെ വേദനിപ്പിക്കരുത് നീ ഓരു താക്കീതോടെ പറഞ്ഞു.... ഹന്ന ആദ്യമായി തനിക്ക് വേണ്ടി സേറയോട് കയർത്തു സംസാരിക്കുന്നത് കൗതുകത്തോടെ കാണുകയായിരുന്നു പാറു...

.ഈ സമയം അവരെ ആദ്യമായി കണ്ട ദിവസത്തെ സംഭവമാണ് അവളുടെ മനസ്സിൽ തെളിഞ്ഞു വന്നത്.....ഒരു ദാക്ഷിണ്യവും കൂടാതെ തന്നെ പുറത്തേക്ക് പിടിച്ചു തളളിയത്.... ഓഹ്.....മമ്മിയ്ക്ക് ഇവളെന്തോ കൈവിഷം തന്നു അതാ മമ്മി ഇപ്പൊ അവൾക്ക് വേണ്ടി സംസാരിക്കുന്നത് പല്ല് ഞെരിച്ച് കൊണ്ട് പാറുവിനെ നോക്കി...... ആ....അവളെനിക്ക് കൈവിഷം അല്ല കറയില്ലാത്ത സ്നേഹമാടീ തന്നത്....പറഞ്ഞു കൊണ്ട് പുഞ്ചിരിയോടെ നോക്കി പാറുവിനെ.... എന്താ പിളളാരെ രാവിലെ തന്നെ ഇവള് കടി പിടി കൂടാൻ വന്നോ....സാറാമ്മ ഒരു കൈയിൽ പാറുവിനുളള പാലും മറു കൈയിൽ പ്രാതലുമായി വന്നു..... പാറു വേഗം ഇതെടുത്ത് കഴിക്ക്.....ഇന്നലെ അവിടെ കറങ്ങി ഇവിടെ കറങ്ങി കഴിച്ചപ്പോ തന്നെ പത്ത് മണി കഴിഞ്ഞു.....ഹന്നയുടെ കാര്യം നോക്കുന്ന കൂട്ടത്തിൽ നിന്റെ ആരോഗ്യം മറക്കല്ലേ നീ ശാസനയോടെ പറഞ്ഞു കൊണ്ട് പാല് അവൾക്ക് നേരെ നീട്ടി.... ദാ ഇത് പെട്ടെന്ന് കുടിക്ക്.....

ഇപ്പൊ ചെറു ചൂടുണ്ട് ഇനിയും വച്ചിരുന്നാൽ തണുത്ത് പാട കെട്ടും മ്മ്....വേഗം.... പാറു പാൽ വാങ്ങി ചുണ്ടോട് ചേർത്തതും എന്തോ പാലിന്റെ സ്മെൽ മൂക്കിലേക്ക് എത്തിയതും മനം പുരട്ടും പോലെ തോന്നി.....ഓടി ബാത്ത്റൂമിലേക്ക് ചെന്ന് ഓക്കാനിക്കാൻ തുടങ്ങി.....സാറാമ്മ പിന്നാലെ ചെന്ന് പുറം തടവി കൊടുക്കുന്നുണ്ടായിരുന്നു..... എന്താ മോളെ....നിനക്കിത് എന്നാ പറ്റി .....എന്നും പാല് കുടിക്കണതാണല്ലോ ഇന്നെന്നാ പറ്റി....മുഖവും വായും കഴുകി കഴിഞ്ഞതും തളർന്നു പോയവളെ പതിയെ റൂമിലേക്ക് പിടിച്ചു കൊണ്ട് വന്ന് കട്ടിലിൽ ഇരുത്തി....സേറ ഇതൊക്കെ പുച്ഛത്തോടെ നോക്കി നിക്കാരുന്നു....

ഇതിപ്പോ രണ്ടാമത്തെ തവണയാണല്ലോ മോളെ....രാവിലെ പറയുന്ന കേട്ടു....ഭക്ഷണം കാണ്ടപ്പോഴേ ഓക്കാനം വരുവാന്ന്..... ആന്നോ....വെറുതെയല്ല മുഖത്തൊരു വാട്ടം എന്തോ ഓർത്തെടുത്ത പോലെ ചിരിച്ചു സാറാമ്മ.... എടി മോളെ പതിവ് തെറ്റിയോന്നൊന്ന് നോക്ക് എന്നാൽ വേഗം ഡേവിയോടൊപ്പം ഹോസ്പിറ്റലിൽ പൊയ് ഒരു ചെക്കപ്പ് നടത്തിയേരെ.....ഒന്നും മനസ്സിലാവാതെ കണ്ണും മിഴിച്ചു നിന്നവളുടെ കവിളിൽ പതിയേ തലോടി സാറാമ്മ..... കൊച്ചിന് മനസ്സിലായില്ലേ ടീച്ചറമ്മ പറഞ്ഞത് .....ഡേവി കുഞ്ഞൊരു അപ്പനാവാൻ പോവാണെന്ന് പുഞ്ചിരിയോടെ മേരി പറഞ്ഞത് കേട്ട് അമ്പരന്ന് നിന്നു പോയി പാറു............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story