ജീവാംശം: ഭാഗം 38

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

പാറുവിന്റെ കണ്ണുകൾ വയറിലേക്ക് പതിഞ്ഞു......അറിയാതെ തന്നെ കൈ ചേർത്ത് വച്ചു.....ഒരുപാട് സന്തോഷം തോന്നിയ നിമിഷം.....പക്ഷെ എഗ്രിമെന്റിന്റെ കാര്യം മനസ്സിലേക്ക് കടന്നു വന്നതും ഒരു നിമിഷം മനസ്സിൽ നിറഞ്ഞ സന്തോഷം ആവിയായി പോയ പോലെ.....ദേഹമാകെ വിറകൊണ്ടു ശരീരം തളർന്നു.....നിലത്തേക്ക് ഊർന്നു വീഴാൻ തുടങ്ങിയതും സാറാമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു..... അയ്യോ.....മോളെ എന്നാ പറ്റി......മേരി ഒന്ന് വന്നേ കൊച്ചിനെ ഒന്ന് പാടിച്ചേടി നില വിളിക്കാൻ തുടങ്ങി....മേരിയും സാറാമ്മയും കൂടി അവളെ കട്ടിലിൽ പിടിച്ചിരുത്തി......സാറാമ്മയുടെ തോളിൽ ചാഞ്ഞു കിടന്നവളെ പതിയെ ബെഡിലേക്ക് ചരിച്ചു കിടത്തി...... മേരി പറഞ്ഞതെല്ലാം കേട്ട് നടുങ്ങി നിക്കാരുന്നു സേറ ...... ഒരു കുഞ്ഞ് കൂടി വന്നു കഴിഞ്ഞാൽ ഡേവിഡ് എന്നെന്നേക്കുമായി പാറുവിന് സ്വന്തം ആവുമെന്നോർക്കെ അവളോടുളള പക ആളി കത്താൻ തുടങ്ങി.. പാറു അമ്മയാവാൻ പോവാന്നറിഞ്ഞതും ഹന്നയുടെ മുഖത്തും ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.....

പക്ഷെ തന്റെ മൂത്ത മകനും ഭാര്യയ്ക്കും ഇത് വരെ ഈ സന്തോഷം ലഭിക്കാത്ത ഓർക്കെ ചെറിയൊരു നോവ് പടർന്നു ഉളളിൽ..... കുറച്ചു നേരം കിടന്നപ്പോൾ ശരീരത്തിന്റെ ക്ഷീണം തെല്ലൊന്നകന്ന പോലെ തോന്നി പാറുവിന് പതിയെ എഴുന്നേറ്റിരുന്നു..... മോള് കിടന്നോ കുറച്ചു കഴിഞ്ഞ് എണീറ്റാൽ മതി സാറാമ്മയാണ് അത് പറഞ്ഞത്......ഒരു വെളറിയ പുഞ്ചിരി തെളിഞ്ഞു പാറുവിന്റെ മുഖത്ത്......എല്ലൃവരും ചുറ്റും നിന്നപ്പോഴും ഒറ്റപ്പെട്ടു പോയ പോലെ തോന്നി അവൾക്ക് .....എന്നെന്നേക്കുമായി ഡേവിഡിന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങി പോവുന്ന കാര്യം ഓർക്കെ മനസ് തുറന്നു സന്തോഷിക്കാൻ കഴിഞ്ഞില്ല..... മോളെ.....ഡേവി കുഞ്ഞിനോട് കാർഡ് വാങ്ങി വരാൻ പറയ്.....അതിൽ നോക്കുമ്പോൾ അറിയാല്ലോ....

അല്ലെങ്കിൽ ഹോസ്പിറ്റലിൽ പോവുമ്പോ അവര് നോക്കിക്കോളും അവളുടെ കവിളിൽ തലോടി കൊണ്ട് മരിയ പറഞ്ഞു...... എന്താ മോളെ മുഖത്തൊരു സന്തോഷം ഇല്ലാത്തത്....വയ്യായ്ക മാറിയില്ലേ നിനക്ക് പുഞ്ചിരിയോടെ ചോദിച്ചു സാറാമ്മ.... ഏയ് ഒന്നും ഇല്ല വല്യമ്മച്ചി ഞാൻ റൂമിലേക്ക് പോവാ....പതിയെ എഴുന്നേറ്റ് റൂമിലേക്ക് നടന്നു...... ഇതെല്ലാം കണ്ടും കേട്ടും പല്ല് ഞെരിച്ച് കൊണ്ട് പകയോടെ നോക്കി നിന്നു സേറ.....എല്ലാവരും പാറുവിനോട് കാട്ടുന്ന സ്നേഹം അവളെ ഭ്രാന്ത് പിടിപ്പിച്ചു..... 🥀🌼 പാറു റൂമിലേക്ക് ചെല്ലുമ്പോൾ ഡേവിഡ് എന്തോ തിരയുകയായിരുന്നു......തിടുക്കത്തിൽ അവിടെയും ഇവിടെയും വാരി വലിച്ചു നോക്കുന്നുണ്ടായിരുന്നു.....

.അവനോട് ഇക്കാര്യം എങ്ങനെ പറയുമെന്ന് ആലോചിച്ചു വാതിലിനടുത്ത് നിന്നു.... ഇതിനിടയിൽ അവൻ തിരഞ്ഞ ഫയൽ കിട്ടിയിരുന്നു.....ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് പാറുവിനെയാണ്.....അവളെ കണ്ടപ്പോൾ തന്നെ എന്തോ ഓർത്തു നിൽക്കുകയാണെന്ന് മനസ്സിലായി.... അവൻ വീണ്ടും തിരിഞ്ഞ് മേശപ്പൂറത്ത് നിന്നുട ലാപ്ടോപ്പും ഫയലുമെടുത്ത് ബാൽക്കണിയിയിലേക്ക് പോയി..... കുറച്ചു സമയം കഴിഞ്ഞു പാറു ബാൽക്കണിയിലേക്ക് ചെല്ലുമ്പോൾ ഡേവിഡ് തിരക്കിട്ട് എന്തൊക്കയോ ടൈപ്പ് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു.... ഇച്ഛായാ.... മ്മ്ഹം.....ചെയ്യുന്നത് തുടർന്നു കൊണ്ട് തന്നെ വിളി കേട്ടു..... അവനെന്തോ തിരക്കിലാണെന്ന് തോന്നി പാറുവിന്.......പിന്നെ ഒന്നു പറയാതെ മുഖം താഴ്ത്തി നിന്നു പാറു . എന്താടോ .....ഒച്ചയെടുത്തു ഡേവിഡ് മ്മ്ഹം....ഞെട്ടി കൊണ്ട് അവനെ നോക്കി ഇല്ലെന്ന് തലയാട്ടി..... എന്തെങ്കിലും പറയാനുണ്ടോ.....വിണ്ടും ലാപ്ടോപ്പിലേക്ക് നോക്കി കൊണ്ട് ചോദിച്ചു....

അത് എനിക്ക്......ഇച്ഛായൻ......പുറത്തേക്ക്.....പോവുന്നെങ്കിൽ......ഒരു....പ്രഗ്നൻസി....കാർഡ്....വാങ്ങി വരാവോ.....ഇടർച്ചയോടെ പറഞ്ഞു.... മ്മ്ഹം.....വാങ്ങാം അലസമായി പറഞ്ഞു കൊണ്ട് തുടർന്നു...... പാറുവിനെന്തോ അവന്റെ പ്രവൃത്തിയിൽ വിഷമം തോന്നി അവൾ തിരികെ നടക്കാൻ തുടങ്ങിയതും.... ഇന്ദൂ......ഡേവിഡിന്റെ വിളി കേട്ടതും തിരിഞ്ഞു നോക്കി.... നീ .....നീ....ഇപ്പൊ എന്ത് വാങ്ങുന്ന കാര്യവാ പറഞ്ഞേ.....തന്റെ നേർക്ക് അമ്പരപ്പോടെ നടന്നടുക്കുന്നവനെ കണ്ട് വിടർന്ന കണ്ണുകൾ നാണത്തോടെ താഴ്ത്തി നിന്നു പാറു... അപ്പോഴേക്കും ഡേവിഡ് അവളുടെ അടുത്തേക്ക് വന്നിരുന്നു.....അവനടുത്ത് വന്നതും അത് വരെ തോന്നാത്തൊരു പിടപ്പ് തോന്നി അവൾക്ക്......പതിയെ തിരിഞ്ഞു നടക്കാൻ തുടങ്ങിയവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തു പിടിച്ചു ഡേവിഡ്... ഇന്ദൂ......നീ പ്രഗ്നന്റ് ആണോ.....

അവളുടെ നിറുകിൽ തലോടി ക്കൊണ്ട് ശബ്ദം താഴ്ത്തി ചോദിച്ചു..... അറിയില്ല സംശയവാ.....പതിവ് തെറ്റിയിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുവാ....മമ്മിടെ സർജറിയുടെ തിരക്കിനിടയിൽ ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു....പിന്നെ ഇന്ന് രാവിലെ വൊമിറ്റ് ചെയ്തപ്പോ വല്യമ്മച്ചി ഇതേ പറ്റി സൂചിപ്പിച്ചു അപ്പോഴാ ഞാൻ ഓർത്തത് പുഞ്ചിരിയോടെ അവനെ നോക്കി .... അവന്റെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു നിന്നു....മുഖത്തെ പുഞ്ചിരിയ്ക്ക് പതിവിലും തിളക്കം തോന്നി അവൾക്ക്.....വീണ്ടും അവളെ അണച്ചു പിടിച്ചു നിറുകിൽ ചുമ്പിച്ചു.....കുറച്ചു നേരം രണ്ടു പേർക്കിടയിലും മൗനം തളം കെട്ടി..... ഇന്ദൂ ......ഞാനൊന്ന് മെഡിക്കൽ ഷോപ്പിൽ പോയി വരാം.....നമുക്കിത് കൺഫോം ചെയ്യണ്ടേ എന്നിട്ട് ഹോസ്പിറ്റലിൽ പോവാം.....അവളുടെ കവിളിൽ തട്ടി പറഞ്ഞു കൊണ്ട് തിടുക്കത്തിൽ കബോഡിനടുത്തേക്ക് നടന്നു.... 🥀🌼

സേറ നീ ഈ പറയുന്നതൊക്കെ ശരിക്കും ഉളളതാണോ.....ടെസ്സയോട് രാവിലെ നടന്നതൊക്കെ പറഞ്ഞിരുന്നു സേറ.... ആ.....ഇനി ഞാൻ എങ്ങനാ നിന്നോട് പറയുന്നത്.....അവൾ പ്രഗ്നന്റ് ആണ്....ദേഷ്യം കൊണ്ട് പല്ല് ഞെരിച്ചു സേറ..... സേറ....ഞങ്ങൾ ഇതിനോടകം ഒരുപാട് ഡോക്ടർസിനെ കണ്ടിരുന്നു എല്ലാവരും പറഞ്ഞത് എനിക്കും ഡെയ്നും കുഞ്ഞ് ഉണ്ടാവേണ്ട സാദ്യത വെറും 25% എന്നാ....ആ സ്ഥിതിക്ക് ഒരു കുഞ്ഞ് ഞങ്ങൾക്ക് ഉടനെയെങ്ങും ഉണ്ടാവില്ല....പക്ഷെ ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിക്കുന്നതിന് മുന്നേ ആ പെണ്ണ് അമ്മയായാൽ എല്ലാവരും കൂടി അവളെ എടുത്ത് തോളിലേറ്റി നടക്കില്ലേ.....എന്റെ മുന്നിൽ അവളുടെ കുഞ്ഞ് വളരുന്നത് ഓർക്കാൻ കൂടി കഴിയുന്നില്ല.....അല്ലെങ്കിൽ തന്നെ അവൾക്ക് അഹങ്കാരവാ....ഇനി ഇപ്പൊ ഇതൂടി ആവുമ്പോ പിന്നെ തിരിഞ്ഞു നോക്കണ്ട.....എനിക്ക് ഭ്രാന്ത് പിടിക്കുവാ സേറ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ചെയറിൽ ഇരുന്നു ടെസ്സ..... നീ എന്റെ കാര്യം ഒന്ന് ഓർത്തു നോക്ക് ടെസ്സ.....

അവളെ ഇവിടെ നിന്നും പുറത്താക്കി ഡേവിയുടെ മനസ്സിൽ കയറി പറ്റണമെന്നേ എനിക്കുളളൂ....ഇനീപ്പോ അവളെ അവൻ ഉപേക്ഷിച്ച് കളയോ ഇല്ല.....ഇപ്പൊ ചേർത്ത് പിടിക്കുന്നതിലും ഇരട്ടിയായ് ചേർത്ത് പിടിക്കില്ലേ.....സ്നേഹിക്കില്ലേ...ഒരിക്കൽ ഞാൻ ആ ചേർത്ത് പിടിക്കൽ അനുഭവിച്ചതാ....പക്ഷെ അന്നെനിക്കത് വീർപ്പ് മുട്ടലായി തോന്നി അവന്റെ കുഞ്ഞിന് വേണ്ടി എന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പോലെ അതാ ഞാനതിനെ ഇല്ലാതാക്കിയത്......അത് പോലെ അവളെ കെയർ ചെയ്യുന്നത് ഞാൻ കാണേണ്ടി വരില്ലേ.....അതൊക്കെ ഞാൻ എങ്ങനെ കണ്ടു നിൽക്കും..... അവളീ കുഞ്ഞിനെ പ്രസവിച്ചാലല്ലേ....അതിനു ഞാൻ സമ്മതിക്കില്ല ടെസ്സ....അന്ന് എന്റെ ഉള്ളിൽ പിറവിയെടുത്ത ജീവനെ നിഷ്പ്രയാസം കൊന്നു തളളാൻ രണ്ടു പിൽസേ വേണ്ടി വന്നുളളൂ.....ഇവിടെ ഇവളുടെ കുഞ്ഞിനെയും ഞാനങ്ങ് ഇല്ലാതാക്കും..

മുളയിലേ നുളളും.....ഡേവിഡ് അവളുടെ കുഞ്ഞിന്റെ അപ്പനാവണ്ട....അവനായിട്ട് തന്നെ അവളെ ആട്ടി പുറത്താക്കും അന്ന് എന്നെ പുറത്തേക്ക് തളളിയ പോലെ ക്രൂരമായീ ചിരിച്ചു സേറ..... 🌼🥀 ബാത്ത്റൂം തുറന്നു പുറത്തേക്കിറങ്ങി വരുന്നവളെ തന്നെ ആകാംഷയോടെ നോക്കി ഡേവിഡ്......രണ്ടു ചുവന്ന വരകൾ തെളിഞ്ഞ കാർഡ് അവന് നേരെ നീട്ടുമ്പോൾ അതിന്റെ അർത്ഥം അവൾക്കറിയില്ലായിരുന്നു....കൗതുകത്തോടെ അവനേയും ആ കാർഡിലും അവൾ മാറി മാറി നോക്കി.....അതുവരെ ടെൻഷനോടെ നിന്ന ഡേവിഡിന്റെ മുഖത്ത് തെളിഞ്ഞു വന്ന നിറഞ്ഞ പുഞ്ചിരി കാണേ.....അവൾക്കും ബോധ്യമായി തന്റെ ഡേവിച്ഛായന്റെ ചോര അവളിൽ നാമ്പിട്ടെന്ന്.....പുഞ്ചിരിയോടെ അവനെ നോക്കുമ്പോഴും ചേർത്ത് പിടിച്ചിരുന്നവൻ അവളെ .... ഇന്ദൂ....പോസിറ്റീവ് ആണ്.....യു ആർ പ്രഗ്നന്റ്....ഒരു കാര്യം ചെയ്യ് റെഡിയായി വാ .....

നമുക്ക് ഹോസ്പിറ്റലിൽ പോണം താൻ പറഞ്ഞത് വച്ച് സിക്സ് വീക്ക്സ് കഴിഞ്ഞു.....ഇന്ന് തന്നെ സ്കാൻ ചെയ്യണം....നമ്മുടെ ബേബീടെ ഹാർട്ട് ബീറ്റ് ആയിട്ടുണ്ടാവും അതൊക്കെ നോക്കാം....പുഞ്ചിരിയോടെ പറയുന്നവന്റെ മുഖത്ത് തെളിഞ്ഞു വരുന്ന ഭാവങ്ങൾ നോക്കി കാണുകയായിരുന്നു അവളപ്പോൾ ... എത്ര നാളായുളള എന്റെ മോഹമാണെന്നറിയോ എന്റേതായൊരു കുഞ്ഞ്...അതാ....ഇന്ന് യാഥാർത്ഥ്യമായത്.....ഹോസ്പിറ്റലിലേക്കുളള ഡ്രൈവിംഗിനിടെ പാറുവിനെ നോക്കി ഡേവിഡ് പറയുന്നുണ്ടായിരുന്നു..... ഇനി താൻ ശരീരം നന്നായിട്ട് സൂക്ഷിക്കണം....പഴയത് പോലെ ഓടിച്ചാടി നടന്നേക്കരുത്.....ഉളളിലൊരു ജീവനാ വളരുന്ന്......ഓരോ നിമിഷവും അത് വളർന്നു കൊണ്ടിരിക്കുവാ ആ ചിന്ത എപ്പോഴും വേണം.....

താൻ കഴിക്കുന്ന ഭക്ഷണവൂം വൈറ്റമിൻ ടാബ്സുമാ നമ്മുടെ കുഞ്ഞിനും എത്തേണ്ടത്.....അത് പോലെ തന്റെ മൈൻഡ് എപ്പോഴും റിലാക്സ്ഡ് ആയിട്ട് ഇരിക്കണം ...അനാവശ്യ ടെൻഷനൊക്കെ ഈ സമയത്ത് തന്നെ ആരോഗ്യത്തെ ബാധിക്കുന്നതിനനുസരിച്ച് കുഞ്ഞിനെയും ബാധിച്ചേക്കാം.......സോ സമയാസമയം ഭക്ഷണം കഴിക്കണം ആവശ്യത്തിന് വിശ്രമിക്കണം....ഒരുപാട് വെളളം കൂടിക്കണം....പിന്നെ സ്കാനിംഗ് കഴിഞ്ഞു ബാക്കി പറയാം.....പുഞ്ചിരിയോടെ അവളെ നോക്കി വീണ്ടും.... ഹോസ്പിറ്റലിലെ മെയിൻ ഗേറ്റ് കടന്ന് കാർ പാർക്കിംഗ് ഏര്യായിൽ കാർ നിർത്തുമ്പോഴും പതിവിന് വിപരീതമായി ഡേവിഡിന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു വരുന്നത് അവനറിയുന്നുണ്ടായിരുന്നു.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story