ജീവാംശം: ഭാഗം 39

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ഡേവിഡ് പാറുവിനെയും കൊണ്ട് ക്യാബിനിലേക്ക് പോയി .....രണ്ടുപേർക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു.....ആദ്യമായി അമ്മയാവാൻ പോകുന്നതിന്റെ ഒരു സന്തോഷവും പാറുവിന് തോന്നിയില്ല....എഗ്രിമെന്റിന്റെ കാലാവധി അവസാനിക്കാൻ പോകുന്നതോർത്തുളള ദുഃഖമായിരുന്നവൾക്ക്....മനസിനെ സ്വയം പറഞ്ഞു പഠിപ്പിച്ചു തന്റെ വരുധിയ്ക്ക് നിർത്താൻ ആവുന്നത്ര ശ്രമിക്കുന്നുണ്ടായിരുന്നവൾ പക്ഷെ കഴിഞ്ഞില്ല.....ഒരു പാവ കണക്കേ ഡേവിഡിനൊപ്പം പോവുകയായിരുന്നവൾ.... ഇന്ദൂ .....ഈ വെളളം കുടിക്ക് ബ്ലാഡർ ഫുൾ ആയിരുന്നാലേ സ്കാൻ ചെയ്യാൻ പറ്റുളളൂ...തനിക്ക് നേരെ നീട്ടിയ മിനറൽ വാട്ടർ ബോട്ടിലേക്ക് ഉറ്റുനോക്കി നിൽക്കുന്നവളോടായി പറഞ്ഞു ഡേവിഡ്..... കൈ നീട്ടി അത് വാങ്ങി......

ഒരു തുളളി വെളളം കുടിക്കാൻ തോന്നിയില്ല......എങ്കിലും കുടിക്കാൻ തുടങ്ങി..... സ്കാനിംഗ് റൂമിലെ ബെഡിൽ കിടക്കുമ്പോഴും അവളുടെ ചിന്തയിൽ എഗ്രിമെന്റിന്റെ കാര്യമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.....തണുത്ത ജെൽ വയറ്റിലൂടെ നീങ്ങിയതും പതിയെ മുഖമുയർത്തി ഡേവിനെയൊന്ന് നോക്കി....ഒന്നും ഇല്ലെന്ന് കണ്ണ് ചിമ്മി കാട്ടിയവൻ.....മോണിറ്ററിൽ തെളിഞ്ഞ അവ്യക്തമായ ചിത്രം നോക്കി ഡേവിഡ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു....അവയെല്ലാം തൊട്ടടുത്തെ സിസ്റ്റത്തിനടുത്തിരുന്ന് അലക്സീന ടൈപ്പ് ചെയ്യുന്നുണ്ടായിരുന്നു ..... Wow......ഇടയ്ക്ക് മോണിറ്ററിലേക്ക് വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കിക്കൊണ്ട് പറയവേ ഡേവിഡിന്റെ കണ്ണുകൾ വിടർന്നു ..... What happened???

ഡേവിഡ്.....അലക്സീന അവന്റെ അമ്പരപ്പ് കണ്ട് ചോദിച്ചു.... Evidence of twin intra uterine pregnancy...... Oh really........ congrats.....അലക്സീന പുഞ്ചിരിയോടെ അവനെ നോക്കി......അവർ പരസ്പരം പറയുന്നത് എന്തെന്ന് മനസ്സിലാവാതെ രണ്ടു പേരെയും മാറി മാറി നോക്കി കിടന്നു പാറു.... പതിയെ അവളുടെ അടുത്തേക്ക് വന്നു ഡേവിഡ് ...... ഇന്ദൂ....അകത്ത് ഒരാളല്ല രണ്ടു പേരാ....ഇരട്ട കുഞ്ഞുങ്ങളാ.....അമ്പരപ്പോടെ നോക്കുന്നവളുടെ കവിളിൽ തട്ടി ക്കൊണ്ട് ഒന്ന് പുഞ്ചിരിച്ചു പിന്നെ വീണ്ടും മോണിറ്ററിലെ സ്ക്രീനിൽ നോക്കിയിരുന്നവൻ..... അത് വരെ ഉണ്ടായിരുന്ന വിഷമങ്ങളെല്ലാം അത് കേട്ടതും മാറിയ പോലെ.....രാവിലെ മുതൽ നടന്ന ഓരോ കാര്യങ്ങളും അവൾക്ക് പുതിയ അനുഭവങ്ങളായി തോന്നി.....

ജീവിതത്തിൽ ആദ്യമായി അമ്മയാവാൻ പോവുക.....പ്രഗ്നനൻസി ഡിറ്റക്ടിങ്ങ് കിറ്റിലൂടെ പ്രഗ്നന്റ് ആണെന്നറിയുക.....സ്കാൻ ചെയ്യുക......ഉളളിലെ ജീവന്റെ തുടിപ്പ് ഒന്നല്ല രണ്ടു പേരാന്നറിയുക....എല്ലാം അവളോർത്തു..... 💓🥀 തിരികെ വീട്ടിലേക്ക് പോകുന്ന വഴി അവൾക്ക് വേണ്ട ഫ്രൂട്ട്സും നട്ട്സും ഡേവിഡ് പർചേസ് ചെയ്തിരുന്നു.....വലിയൊരു കിറ്റുമായി സൂപ്പർ മാർക്കറ്റിൽ നിന്നും ഇറങ്ങി വരുന്നവനെ തന്നെ നോക്കി അവൾ...... ഇന്ദൂ.....ഇനി മുതൽ തനിക്ക് പുതിയ ഡയറ്റ് ചാർട്ട് ആണ്.....ഓരോ രണ്ടു മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കണം....ഒരുപാട് കഴിക്കണം എന്നല്ല....ഒരു നേരം കഴിക്കേണ്ട ഭക്ഷണം രണ്ട് തവണയായി കഴിക്കണം....അങ്ങനെ പറ്റുളളൂ....ഭക്ഷണം പഴയത് പോലെ പെട്ടന്ന് കഴിക്കാൻ പറ്റില്ലിനി തനിക്ക്.....ഒരു പാട് പ്രശ്നങ്ങൾ ഉണ്ടാവും...ഗ്യാസ് ട്രബിൾ....വൊമിറ്റ്ഗ്.....നെഞ്ചിരിച്ചിൽ ...

അപ്പോ ഭക്ഷണം വളരെ കുറച്ചു എന്നാലും പല തവണയായി കഴിക്കണം.....മനസ്സിലായോ....അവളെ നോക്കീ ഡേവിഡ്.... മ്മ്ഹം...പുഞ്ചിരിയോടെ പറഞ്ഞു.... പിന്നെ താനിനി അധികം ഹെവിയായിട്ടുളള ജോലികളൊന്നും ചെയ്യരുത്.....അറിയാല്ലോ രണ്ടു പേരുടെയും ആരോഗ്യം തന്റെ ഉത്തരവാദിത്വം ആണ്....കുറച്ചു നാളു കൂടി കഴിഞ്ഞ് ചെറിയ ചെറിയ ജോലികളൊക്കെ ചെയ്യാം ഇപ്പൊ മാക്സിമം റെസ്റ്റെടുക്ക്......ഡേവിഡ് ഓരോന്നും പറയുമ്പോഴും വല്ലാത്ത ഭയം തോന്നുന്നുണ്ടായിരുന്നു പാറുവിന്.... 💓🥀 വിച്ചൂട്ടാ ഇത് കൂടി കഴിക്കെടാ.....പെട്ടെന്ന് കഴിക്കുവാണേൽ നമുക്ക് പാർക്കിൽ പോവാം വൈകുന്നേരം വിച്ചൂട്ടനെ പുറത്തേക്ക് കൊണ്ട് നടന്നു ഭക്ഷണം കഴിപ്പിക്കുവാരുന്നു ഇന്ദ്രൻ.....

ഭക്ഷണം കഴിക്കാൻ കുഞ്ഞി ചെക്കൻ നന്നായി വാശി കാണിക്കുന്നുണ്ടായിരുന്നു..... ഹാ....ജിത്തേട്ടനെ ബുദ്ധിമുട്ടിപ്പിക്കുവാണല്ലോ ചെക്കൻ....ജോലിക്ക് പോയി തിരികെ ഗേറ്റ് കടന്നു വരുന്ന ദിയ കുഞ്ഞിച്ചെക്കന്റെ പിടി വാശി കണ്ടെന്നവണ്ണം ചോദിച്ചു.... കുറച്ചേ കഴിച്ചുളളൂ....മടിയാടോ ചെക്കന്.....പറഞ്ഞു കൊണ്ട് അവന്റെ നിറുകിൽ ചുമ്പിച്ചു ഇന്ദ്രൻ..... പ്പ....പ്പ.....ഇന്ദ്രന്റെ മുഖത്ത് നോക്കി കുഞ്ഞി ചെക്കൻ വിളിച്ചതും രണ്ടാളും അമ്പരപ്പോടെ നോക്കി അവനെ....പെട്ടെന്ന് ദിയയുടെ മുഖം വല്ലാണ്ടായി......ഒരു നിമിഷം കൂടി അവിടെ നിക്കാൻ തോന്നിയില്ലവൾക്ക് വേഗം വീടിനുള്ളിലേക്ക് കയറി പോയി.... ഇന്ദ്രൻ കുഞ്ഞി ചെക്കനെ നോക്കി.....കവിളിൽ ചുണ്ടുകൾ ചേർത്തു.... ടാ....നീ വിളിച്ചോട്ടോ പപ്പാ ന്നോ അച്ഛാന്നോ എന്താന്ന് വച്ചാ നിന്റെ നാവിന് വഴങ്ങണ പോലെ നീയെന്റെ മോൻ തന്നാട്ടോ....പുഞ്ചിരിയോടെ പറഞ്ഞു..... 💓🥀

രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് ബാൽക്കണിയിൽ നിക്കാരുന്നു പാറു.... വല്ലാത്തൊരു മാനസികാവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നവൾ അന്നേരം....കുഞ്ഞുങ്ങളെ കുറിച്ച് ഓർക്കേ സന്തോഷം ആണെങ്കിൽ ഡേവിഡിനെ പിരിയുന്ന കാര്യം ഓർത്തു ദുഃഖവും മനസും ശരിരവും മരവിച്ച പോലെ..... ഡേവിഡ് പിന്നിലൂടെ പുണർന്നതും ഞെട്ടലോടെ തിരിഞ്ഞു നോക്കി.....പിടപ്പോടെ അവനെ നോക്കവേ അവന്റെ മുഖത്ത് തെളിഞ്ഞു കാണാൻ കഴിയുന്ന സന്തോഷം ഒരു പരിധിവരെ അവളുടെ മനസ്സിന്റെ ദുഃഖങ്ങൾ അകറ്റുന്ന പോലെ തോന്നി അവൾക്ക്...... ഇന്ദൂ......രാവിലെ മുതൽ ഞാൻ ശ്രദ്ധീക്കുവാ പ്രഗ്നന്റ് ആണെന്നറിഞ്ഞിട്ടും നിനക്ക് അതിന്റെ ഒരു സന്തോഷവുമില്ലല്ലോ.....എന്താടാ പറ്റിയേ നിനക്ക്.....

സാധാരണ അമ്മയാവാൻ പോവാന്നറിയുമ്പോ എല്ലാവരും സന്തോഷിക്കുവാ ചെയ്യുന്നത്.....ഇപ്പൊ നീ ഈ പ്രഗ്നൻസി ആഗ്രഹിച്ചിരുന്നില്ലേ....അവളുടെ മുഖത്തേക്ക് കൈചേർത്തു കൊണ്ട് ചോദിച്ചു..... അയ്യോ .....അങ്ങനെ ഒന്നും ഇല്ല ഡേവിച്ഛായാ.....ഡേവിച്ഛായന്റെ കുഞ്ഞുങ്ങൾ എന്റെ ഉളളിൽ വളരുന്നതും അവർക്ക് ജന്മം നൽകി ഡേവിച്ഛായന്റെ കരങ്ങളിലേക്ക് തരുന്നതിലും എനിക്ക് സന്തോഷം മാത്രേ ഉളളൂ പുഞ്ചിരിയോടെ പറഞ്ഞു...... ഇന്ദൂ.....നീയെന്തിനാ എപ്പോഴും ഡേവിച്ഛായന്റെ കുഞ്ഞുങ്ങളെന്ന് പറയൂന്നേ....എന്റെയും തന്റെയും കുഞ്ഞുങ്ങൾ.....നമ്മുടെ കുഞ്ഞുങ്ങളല്ലേടോ അങ്ങനേ പറയാവൂ .....ഓ.കെ....അവളെ ചേർത്തണച്ചു വീണ്ടും.... മ്മ്ഹം....മൂളലോടെ മുഖം കുനിച്ച് നിന്നവളെ നെഞ്ചോട് ചേർത്തു ഡേവിഡ്..... എങ്ങനാ ഇച്ഛായാ മനസ് തുറന്നു ഞാൻ നമ്മുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നേ..

.ഇച്ഛായനെയും എന്റെ കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു പോണമെന്ന് ഇച്ഛായൻ തന്നയല്ലേ പറഞ്ഞിട്ടുളളത് ....അവളോർത്തു.... 💓🥀 രാത്രി ഡെയ്ന്റെ തോളിൽ ചാഞ്ഞു കിടക്കുകയായിരുന്നു ടെസ്സ.....പതിവിലും വിപരീതമായി അവളുടെ മുഖത്ത് സന്തോഷത്തിന്റെ ഒരു ചെറു കണിക പോലുമില്ലെന്ന് തോന്നി ഡെയ്നിന്.... ടെസ്സ.....നീ എന്താ ഇങ്ങനെ ദുഃഖിച്ചിരിക്കുന്നത്.....നിനക്ക് എന്തെങ്കിലും എന്നോട് പറയാനുണ്ടോ....ഡെയ്ൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു..... മ്മ്ഹം.....ഇച്ഛായി......നമുക്ക് നാളെ ഏതെങ്കിലും ഒരു നല്ല ഹോസ്പിറ്റലിൽ പോണം..... അത് പറഞ്ഞതും അവനവളെ അമ്പരപ്പോടെ നോക്കി..... ഇച്ഛായാ.....ഡേവിയ്ക്ക് കുഞ്ഞുണ്ടാവാൻപോവല്ലേ....നമുക്കും വേണ്ടേ ഒരു കുഞ്ഞ്......

ഇപ്പൊ എനിക്കും അങ്ങനെ തോന്നാ.....അവനെ മുഖമുയർത്തി നോക്കി അവൾ.... ഇന്ന് പാറു പ്രഗ്നന്റ് ആണെന്ന് അറിഞ്ഞത് കൊണ്ടല്ലേ നിനക്കൂം അമ്മയാവണം എന്ന ചിന്തയുണ്ടായത്.....എത്രയോ നാളായി ഞാൻ നിന്നോട് പറയുന്നതാ നമുക്ക് ഡോ.സൈറ ബാനു വിനെ പോയ് കാണാമെന്ന് അവരെ അന്ന് നമ്മൾ അവസാനമായി കണ്ടത് രണ്ടു വർഷം മുന്നേയാ....നീ ഓർക്കൂന്നൂണ്ടോ .....അന്ന് അവര് ഐ.വി.എഫ്.ട്രീറ്റ്മെന്റിന്റെ കാര്യം പറഞ്ഞതുവാ....പക്ഷെ നീയല്ലേ ഇത്രയും വൈകിച്ചത്......ഇപ്പോ അവളോടുളള അസൂയ മൂത്താണോ നിനക്ക് ഇങ്ങനെ തോന്നിയത്....അവളെ പുച്ഛത്തോടെ നോക്കി ഡെയ്ൻ..... ആദ്യം ഞാൻ അങ്ങനെയാ കരുതിയത്.....പക്ഷെ അല്ല ഡെയ്ൻ.....അമ്മയാവുന്നതിന്റെ സന്തോഷം എനിക്കും അനുഭവിക്കണമെന്ന് പലപ്പോഴും തോന്നാറുളളതാ...പക്ഷെ എന്തോ....

ഇതിന് വേണ്ടി എത്രയോ നാൾ നമ്മൾ രണ്ടാളും എത്രയോ ഹോസ്പിറ്റലുകൾ മാറി മാറി കയറിയിറങ്ങിയതാ എന്നിട്ടും ഒരു ഫലവും ഇല്ലല്ലോ എന്നോർക്കുമ്പോ മനസ് മടുത്ത് പോവാ.....അത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞു അവളുടെ..... ടെസ്സ പറഞ്ഞത് ആത്മാർത്ഥതയോടെയാണെന്ന് അവളുടെ ആ നിറഞ്ഞ കണ്ണുകൾ കാണെ ഡെയ്നിനു മനസ്സിലായി.......അവനെന്തോ അവളുടെ വിഷമം കണ്ട് വല്ലാത്ത ദുഃഖം തോന്നി.....തനിക്ക് മാത്രമേ ഈ ഒരു അവസ്ഥയിൽ അവൾക്ക് താങ്ങാവാൻ കഴിയു എന്നയാൾ ഓർത്തു.... സാരവില്ല....എല്ലാം നേരയാവും നമുക്കും ഈശ്വരൻ ഒരു കുഞ്ഞിനെ തരും വിഷമിക്കേണ്ട വീണ്ടും അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു...... .💓🥀 ഇന്ദൂ.....നിനക്ക് ഭക്ഷണം കഴിക്കാൻ അല്ലേലും മടിയാ.... ഈ പാല് കൂടി കുടിച്ചേ...വേഗം.....മേരി പാറുവിനുളള പാല്മായി റൂമിലേക്ക് വന്നതായിരുന്നു....

പാല് കണ്ടപ്പോഴേ വേണ്ടാന്ന് പറഞ്ഞു തിരികെ കൊടുത്തു വിടാൻ തുടങ്ങിയതും ഡേവിഡ് അത് കൈയോടെ പിടിച്ചു....വായും പൊത്തിപ്പിടിച്ച് വേണ്ട പറയുന്നവളെ ശാസനയോടെ നിർബന്ധിച്ച് പാല് കുടിപ്പിക്കുകയായിരുന്നു ഡേവിഡ്..... ഇച്ഛായാ.....എനിക്ക് ഇതിന്റെ സ്മെല്ലും ടേസ്റ്റും പറ്റില്ല.....പ്ലീസ് എനിക്ക് വേണ്ട....ഞാൻ വൊമിറ്റ് ചെയ്യും.....അവനടുത്ത് നിന്നും മാറി നിന്ന് കൊണ്ട് പറഞ്ഞു.... എന്നാ ഒരു കാര്യം ചെയ്യാം കുറച്ചു ഡേറ്റ്സും ഏലയ്ക്കാ പൊടിയും മിക്സ് ചെയ്ത് കഴിക്ക് അതാവുമ്പോ സ്മെല്ലും ടേസ്റ്റും മാറി കിട്ടും ..അവളെ കനപ്പിച്ച് നോക്കി ഡേവിഡ്.... വേണ്ട....എനിക്കിനി ഇന്നൊന്നും വേണ്ടിച്ഛായ പ്ലീസ് .... അവനെ ദയനീയമായി നോക്കി..... നീ ഒന്നും പറയേണ്ട.....പാല് അവൊയ്ഡ് ചെയ്യാൻ പറ്റില്ല.....കുഞ്ഞിന് വേണ്ട പ്രോട്ടീനും കാത്സ്യവുമെല്ലാം കിട്ടേണ്ടത് പാലിൽ നിന്നാ വേഗം കുടിച്ചേ......

അവസാനം ഗതി കെട്ട് പാറു മേരി കൊണ്ട് വന്ന പാല് കുടിച്ചു.... ഈ ഇച്ഛായന് വാവ വന്നതിൽ പിന്നെ എന്നോട് ഒരു സ്നേഹവും ഇല്ല അത് കൊണ്ടല്ലേ ഇങ്ങനെ.....കെറുവിച്ചു കൊണ്ട് മു ന്നോട്ട് നടന്നവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.... എന്തേ....സ്നേഹിക്കണോ....കളളച്ചിരിയോടെ അവളെ നോക്കിയതും അവളവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..... വേണ്ട......കണ്ണുകൾ ഉയർത്തി അവനെ നോക്കി പാറു..... അങ്ങനെ പറയല്ലേ ഇന്ദൂ.....അവളെ ഉയർത്തി യെടുത്ത് ബാൽക്കണിയിലേക്ക് കൊണ്ട് പോയി സെറ്റിയിലായി ഇരുത്തി.....അവനും അവളുടെ അടുത്തായി ചാരി കിടന്നു കൊണ്ട് വലത് കൈ വിരിച്ചു വയ്ച് അവളെ നോക്കി കുറുമ്പോടെ പാറു അവന്റെ നെഞ്ചിലേക്ക് ചേർന്നു..... ഇന്ദൂ .....പതിയെ വിളിച്ചു.... നിനക്ക് തോന്നണുണ്ടോ എനിക്ക് നിന്നോടുളള സ്നേഹം കുറഞ്ഞ് പോയീന്ന്.....

ഇല്ല ഇച്ഛായാ....ഞാൻ വെറുതെ പറഞ്ഞതാ..... നീയും നമ്മുടെ കുഞ്ഞുങ്ങളുവാ ഇപ്പൊ എന്റെ ലോകം.....ഓരോ ദിവസവും ഉറങ്ങാൻ നേരം നാളെ ഞാൻ ഉണരരുതേ എന്ന് ആഗ്രഹിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നെടോ.....അവിടെ നിന്നും എന്റെ ജീവിതം മാത്രം സന്തോഷം മാത്രം നിറഞ്ഞതായത് നിന്റെ വരവോട് കൂടിയാ ഇന്ദൂ.....ശരിക്കുളള സന്തോഷം എന്താണെന്ന് ഞാനറിഞ്ഞതേ നിന്നിൽ നിന്നുമാ.....ദേ ഇപ്പൊ ഇരട്ടി സന്തോഷം പോലെ നമ്മുടെ മക്കളും ഇപ്പൊ ജീവിക്കാൻ കൊതിയാടോ എനിക്ക്.....നിന്നോടും നമ്മുടെ മക്കൾക്കൊപ്പവും അവളുടെ നിറുകിൽ ചുമ്പിച്ചു കൊണ്ട് പറഞ്ഞു നിർത്തി ഡേവിഡ്.... അവന്റെ വാക്കുകൾ ഒരുപാട് സന്തോഷം കൊടുക്കുന്നവയായിരുന്നിട്ട് കൂടി മനസ് തുറന്ന് സന്തോഷിക്കാൻ കഴിയാത്തത് അവൾ അറിഞ്ഞു..... 🥀💓 ദിയാ.....ദേ മോനുറങ്ങി......

താനവനെ ബെഡിൽ കൊണ്ട് പോയി കിടത്തിക്കൊ....പറഞ്ഞു കൊണ്ട് തന്റെ തോളിൽ കിടന്നുറങ്ങിയ കുഞ്ഞിനെ എടുത്ത് ദിയയുടെ കൈകളിലേക്ക് ഏൽപിച്ചു ദിയ.... വന്ന് വന്ന് ചെക്കനിപ്പോ എന്തിനും ഏതിനും ജിത്തേട്ടൻ മതീന്നായല്ലോ.....ദിയ പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് ഉറക്കത്തിൽ ഒന്ന് കുറുകികി കൊണ്ട് അനങ്ങിയ കുഞ്ഞിനെ അണച്ചു പിടിച്ചു..... അത് പിന്നെ അങ്ങനല്ലേ വരൂ.....രാവെന്നില്ലാ പകലെന്നില്ലാതെ അവനൊപ്പവല്ലേ വിച്ചൂട്ടൻ.....രാവിലെ അപ്പാ ന്ന് വിളിച്ചത് കേട്ടില്ലേ......ദാക്ഷായണിയമ്മ അത് പറഞ്ഞതും അവളുടെ മുഖം മങ്ങി .....കുഞ്ഞിനെയും കൊണ്ട് അകത്തേക്ക് കയറി പോയി ...

ഹാ അമ്മ എന്തിനാ അവളോട് അങ്ങനെ പറയാൻ പോയത്.... അവൾക്ക് വിഷമം ആയിട്ടുണ്ടാവും അല്ലേലും ആരോട് എന്ത് സംസാരിക്കണമെന്ന് അമ്മയ്ക്കറിയില്ല....അവൻ കെറുവിച്ചു.... അല്ലേ ... ഇതെന്ത് കൂത്ത് ഞാൻ ഉളളതല്ലേ പറഞ്ഞത്....ശരിക്കും ആ കൊച്ച് നിന്നെ അപ്പാ എന്ന് വിളിച്ചാലും എനിക്ക് സന്തോഷം തന്നയാ.....എന്തായാലും ഇവിടെ വരെ ആയില്ലേ ആ പെൺകൊച്ചിനൊരു ജീവിതം കൊടുത്താലെന്താ നിനക്ക്.....ദാക്ഷായണിയമ്മയുടെ പെട്ടെന്നുളള ചോദ്യം കേട്ട് തറഞ്ഞു നിന്നു പോയി ഇന്ദ്രൻ........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story