ജീവാംശം: ഭാഗം 4

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ഇതിപ്പോ എന്താവും സഞ്ചു......ഈ ഡേവീസ് ഇനി എന്നാ മാറാൻ പോകുന്നത്......എമി ഡേവിഡ് പോകുന്നത് നോക്കി പറഞ്ഞു..... സേറ അവനേൽപിച്ച മുറിവ് അത്ര ആഴത്തിലുളളതാ എമി അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല അതൊന്നും......സേറ.....ഒരു ഫാഷൻ ഡിസൈൻ ..... അവന്റെ ചേട്ടത്തിയുടെ അനുജത്തി കൂടി ആയിരുന്നു.....അവൾക്ക് അവനോട് മുടിഞ്ഞ പ്രമമാന്ന് പറഞ്ഞു അവന്റെ പിന്നാലെ നടന്നു .........ആദ്യമൊക്കെ അവളുടെ ഒരു തമാശയായി കണ്ട് അവൻ അവളിൽ നിന്നും അകലം പാലിച്ചു........പിന്നെ തുടരെ തുടരെയുളള അവന്റെ പാരന്റ്സിന്റെയും ഇച്ചായന്മാരുടെയുമൊക്കെ നിർബന്ധത്തിന് വഴങ്ങി അന്ന് അവനാ അലൈൻസിന് സമ്മതം അറിയിച്ചു....

പിന്നെ സേറ അമേരിക്കയിൽ നിന്നും നാട്ടിലേക്ക് വന്നപ്പോൾ അവനൊപ്പം അവന്റെ വീട്ടിൽ താമസിച്ച് അവളുടെ കോഴ്സ് ചെയ്യാൻ തുടങ്ങി ...... ഒരു ലിവിങ്ങ് ടുഗേതർ റിലേഷൻ തന്നെയായിരുന്നു അവരുടേത്.....ആദ്യം അവൻ കണ്ട സേറ ആയിരുന്നില്ല പിന്നീട് അവൻ കണ്ടത്......സദാ സമയവും മറ്റു ബോയ് ഫ്രണ്ട്സിനൊപ്പം സമയം ചിലവഴിക്കുന്ന.....ബാറിലും പബ്ബിലും ചുറ്റിത്തിരിഞ്ഞ് നടക്കുന്ന തന്റേടിയായ സേറ.....ഭാര്യയെ കുറിച്ചുളള അവന്റെ സകല കോൺസെപ്റ്റും അവിടെ കീഴ്മേൽ മറിയുകയായിരുന്നു......വല്യപ്പച്ചനും വല്യമ്മച്ചിക്കും ഒപ്പം ജീവിച്ച് വളർന്നു വന്നവനാ അവൻ.....സാധാരണ ഒരു ഫാമിലി ലൈഫ്.....ജോലി കഴിഞ്ഞു വരുന്ന തനിക്ക് താങ്ങാവുന്ന സാധാരണക്കാരിയായ ഒരു ഭാര്യ......

സന്തുഷ്ടമായ അവരുടെ കുടുംബ ജീവിതം..... അതൊക്കെയായിരുന്നു അവന്റെ സ്വപ്നങ്ങൾ.....പക്ഷെ ഒരിക്കലും സേറ അങ്ങനൊന്നും ആയിരുന്നില്ല.....വിദേശത്ത് വളർന്നതിന്റെയും ശാസന കിട്ടാതെ അമിത സ്വാതന്ത്ര്യത്തിൽ വളർന്നു വന്നതിന്റെയും എല്ലാ ദോഷങ്ങളും അവൾക്കുണ്ടായിരുന്നു .......തോന്നിയ പോലെ വീട്ടിൽ നിന്നും ഇറങ്ങി പോവുകയും മദ്യപിച്ച് ലക്ക് കെട്ട് പാതി രാത്രി കയറി വരുന്ധതും അവളുടെ പതിവായിരുന്നു.......പിന്നെപ്പോഴോ മദ്യത്തിനൊപ്പം അവൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതും അവന്റെ ശ്രദ്ധയിൽ പെട്ടു.....എന്നിട്ടും ആരോടും ഒന്നും പറയാതെ എല്ലാം ഉളളിലൊതുക്കി അവളെ മാറ്റിയെടുക്കാൻ പരമാവധി ശ്രമിച്ചു.....പക്ഷെ അവളുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നെന്ന് പറഞ്ഞു അവനുമായി വഴക്കുണ്ടാക്കാനേ അവൾക്ക് നേരം ഉണ്ടായിരുന്നുളളൂ.....

എന്നിട്ടും അവളെ ചേർത്ത് പിടിച്ചു.....മിന്നു കെട്ടിയില്ലേലും കുറേക്കാലമായിട്ട് കൂടെ പൊറുത്തതല്യോ.... വിട്ടു കളയാൻ മനസ്സില്ലായിരുന്നു അവന്......അവൾ പ്രഗ്നന്റായപ്പോ അവളെ പുറത്ത് ചുറ്റിക്കറങ്ങാൻ വിടാതെയും ഡ്രഗ്സും ലിക്വറും ഉപയോഗിക്കാതെ ശ്രദ്ധിക്കാനുമായി കാവലിരുന്നു.....എന്നിട്ട് ആ പന്ന മോളെന്താ ചെയ്തത് അവന്റെ ഓവർ കെയറിംഗ് അവളെ ടോർച്ചർ ചെയ്യുവാന്നും പറഞ്ഞ് അവനറിയാതെ ആ കുഞ്ഞിനെ അബോർട്ട് ചെയ്തു ......അത് അവനെ വല്ലാതെ തളർത്തി കളഞ്ഞു.......അവനാ കുഞ്ഞിനെ ഒരുപാടാഗ്രഹിച്ചിരുന്നു.....ആർത്തലച്ചു കരഞ്ഞ ഡേവിയുടെ മുഖം ഇന്നും എന്റെ കണ്ണുകളിൽ കാണാം അത് പറയുമ്പോൾ സഞ്ചുവിന്റെ കണ്ണുകളിൽ ദുഃഖം നിഴലിച്ചു ......

അതോടെ അവനവളെ വെറുത്തു സഹി കെട്ടിട്ടാ ബ്രേക്ക് അപ്പ് ചെയ്യാൻ തീരുമാനിച്ചത്........സിഗരറ്റോ മദ്യമോ ഒന്നും കൈ കൊണ്ട് തൊടാത്തവനാ ഒരു തരത്തിലുളള ദുശ്ശീലങ്ങളും അവനില്ല.....എന്നിട്ടും ഈ കാലത്തിനിടയിൽ മനസ്സമാധാനം ഉണ്ടായിട്ടില്ലവന്..... ഈ പൊല്ലാപ്പെല്ലാം ഉണ്ടാക്കിയിട്ടും അവൾ അവനെ വെറുതെ വിട്ടോ രണ്ടു വർഷം വിവാഹ വാഗ്ദാനം നൽകി പീഢിപ്പിച്ചെന്ന് പറഞ്ഞു പരാതി കൊടുത്തു......അന്നത്തെ എ സി.പി....ഞങ്ങൾടെ പഴയ ക്ലാസ് മേറ്റായത് കൊണ്ടും ഡേവിയെ നന്നായി അറിയാവുന്നത് കൊണ്ടും സേറയെ നന്നായൊന്ന് കുടഞ്ഞ്.....അവസാനം സത്യം മുഴുവൻ അവളുടെ നാവിൽ നിന്നും വീണു.....പിന്നെ നാണക്കേട് ഭയന്ന് കേസ് പിൻവലിക്കുകയും ചെയ്തു....

അതൊക്കെ കഴിഞ്ഞു വീണ്ടും അവനോട് പക പോക്കാനെന്ന പോലെ അവളുടെ പുതിയ ബോയ് ഫ്രണ്ട് ആ പഞ്ചാബി ഗുസ്തിക്കാരനെ കൊണ്ട് അവനെ തല്ലീ ചതച്ചില്ലായോ......ഇതൊക്കെ പോരെ ഒരാള് ജീവിതം തന്നെ വെറുത്ത് വിവാഹം തന്നെ വേണ്ടാന്ന് വയ്ക്കാൻ.....പിന്നെ ഇതിപ്പോ അവന്റെ ഒരു ഭ്രാന്ത്.....അവന്റേതായൊരു കുഞ്ഞ് അതും ഇങ്ങനെ ഒരു കോൺട്രാക്ടിന്റെ ബെയ്സിൽ......ദീർഘമായി നിശ്വസിച്ചു കൊണ്ട് അവൻ പറഞ്ഞു.... എല്ലാം ശ്രദ്ധയോടെ കേട്ട് കൊണ്ട് അവനൊപ്പം നടക്കാരുന്നു എമി.....ഡേവിഡിനെ കുറിച്ചോർക്കെ വല്ലാത്ത വേദന തോന്നി അവൾക്ക്..... സഞ്ജയ്.......എനിക്ക് തോന്നുന്നത് ഇത് വിധി ആണെന്നാ.....പാർവണ നല്ല കുട്ടി ആണ്.....അവനെ അവൾ സ്നേഹിച്ച് തുടങ്ങുമ്പോൾ അവന്റെ ഇപ്പോഴുത്തെ ഫ്രസ്ട്രേഷൻ മാറും എന്റെ മനസ്സിൽ അങ്ങനെ തോന്നുന്നു......

പുഞ്ചിരിയോടെ പറഞ്ഞു...... പാർവണ നല്ല കുട്ടിയാ.....പക്ഷെ അവന്റെ മനസ് മാറുമെന്ന് തോന്നുന്നില്ല എമി....ആത്മവിശ്വാസം നഷ്ടപ്പെട്ടത് പോലെ പറഞ്ഞു..... ബീ.....പോസിറ്റീവ് സഞ്ചു.....എല്ലാം നല്ലതിനാണെന്ന് ചിന്തിക്ക് എവരിത്തിംഗ് വിൽ ബീ ഫൈൻ......പറഞ്ഞു കൊണ്ട് അവന്റെ തോളിലേക്ക് തലചായ്ചു എമി..... 🥀🌼🥀 രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും പാറുവിന് ഉറക്കം വരുന്നുണ്ടായിരുന്നില്ല.....മനസ്സിൽ മുഴുവൻ ഇന്ദ്രൻ ആയിരുന്നു....കോളേജിൽ തന്റെ സീനിയർ ആയിരുന്ന ഇന്ദ്രദേവ്.....ഒന്നര വർഷം തന്റെ നിഴല് പോലെ പിന്നാലെ നടന്നവൻ.......ഉളളിലെവിടെയോ തോന്നിയ ആ ഇഷ്ടത്തെ മനസ്സിൽ തന്നെ മറച്ച് വച്ചു.....

അമ്മയുടെ മുഖമോർക്കെ നിറമുള്ള പ്രണയകാലത്തെ പൂർണ്ണമായും തളളി കളയുകയായിരുന്നു....ഇന്ദ്രനോട് ഇഷ്ടമാണെന്നോ അല്ലെന്നോ പറയാനുള്ള ധൈര്യം തനിക്ക് ഇല്ലായിരുന്നു..... കോഴ്സ് കഴിഞ്ഞ് മാർക്ക് ലിസ്റ്റ് വാങ്ങാനെത്തിയപ്പോഴാണ് ഇന്ദ്രനെ താൻ അവസാനമായി കണ്ടത്......ഗൾഫിൽ ജോലി ശരിയായെന്നും..... തിരിച്ചു വരും .....കാത്തിരിക്കണമെന്നും മാത്രം പറഞ്ഞു തിരികെ പോയി.....അപ്പോഴും തന്റെ മനസ്സിലുളളത് തുറന്നു പറഞ്ഞില്ല....നിറമിഴികളോടെ അതോർക്കവേ....നെഞ്ചിൽ നീറ്റൽ തോന്നി അവൾക്ക്..... പക്ഷെ ജീവച്ഛവമായി കിടക്കുന്ന തന്റെ കുഞ്ഞനുജന്റെ മുഖമോർക്കെ അവളുടെ മോഹങ്ങൾക്കൊന്നും വിലകൊടുക്കാൻ തോന്നിയില്ലവൾക്ക്...... പിന്നെയും എന്തൊക്കെയോ ഓർത്തു കിടന്ന് എപ്പോഴോ മയങ്ങി...... 🥀🌼🥀

സഞ്ചുവിന്റെ ഫ്ലാറ്റിൽ നിന്നും ഡിന്നർ കഴിഞ്ഞു തിരികെ വീട്ടിലെത്തിയപ്പോഴേക്കും രാത്രി ഒരുപാട് വൈകിയിരുന്നു..... കോളിംഗ് ബെല്ലമർത്തി കുറച്ചു നേരം വെയ്റ്റ് ചെയ്തപ്പോഴേക്കും മരിയ (സെർവെന്റ്) വന്ന് വാതിൽ തുറന്നു കൊടുത്തു..... ബാഗും വൈറ്റ് കോട്ടുമായി അകത്തേക്ക് കയറി.......കോട്ട് സോഫായുടെ മുകളിൽ അലസമായി ഇട്ടിട്ട് മുകളിലേക്ക് നടക്കാൻ തുടങ്ങി.... ഡേവി മോനേ കഴിക്കാനെടുക്കട്ടേ.....അവന്റെ പോക്ക് കണ്ട് മരിയ ചോദിച്ചു...... വേണ്ട മരിയേടത്തി......ഞാൻ കഴിച്ചതാ....ഡോർ ലോക്ക് ചെയ്ത് ചേടത്തി കിടന്നോ.....പറഞ്ഞു കൊണ്ട് വീണ്ടും മുന്നോട്ട് പോയി.... റൂമിലേക്ക് കയറി കതകടച്ചു.....ഉടുത്ത് മാറാനുളളതും ടൗവ്വലുമെടുത്ത് ബാത്ത്റൂമിലേക്ക് നടന്നു.....

ഷവർ തുറന്ന് അതിനു ചുവട്ടിൽ നിൽക്കുമ്പോഴും മനസ്സിൽ കഴിഞ്ഞു പോയ കുറേ കറുത്ത ദിവസങ്ങൾ കടന്നു വന്നു.....താനൊരിക്കലും ഓർക്കാനിഷ്ടപ്പെടാത്ത ദിവസങ്ങൾ......സേറയോടൊപ്പമുളള ദിവസങ്ങൾ.....തനിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതായിരുന്നു അവളുടെ രീതികൾ.....തന്നോട് അവൾക്കുണ്ടായിരുന്നത് പ്രണയമല്ല വെറുമൊരു ആകർഷണം മാത്രമാണെന്ന് അറിഞ്ഞപ്പോഴേക്കും പരസ്പരം എല്ലാ അർത്ഥത്തിലും ഞങ്ങളുടെ ബന്ധം അതിരു കടന്നിരുന്നു........അവളുടെ എല്ലാ ശീലങ്ങളും ക്ഷമിച്ച് തിരുത്താൻ ശ്രമിച്ചു......പക്ഷെ ഓരോ ദിവസവും താൻ പരാജയപ്പെട്ടു....എന്നിട്ടും അവളെ പിരിയാൻ തോന്നിയില്ല ......പക്ഷെ ഒന്നും അറിയാത്ത തന്റെ ചോരയെ തന്റെ സമ്മതം പോലും ചോദിക്കാതെ സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി ഇല്ലാതാക്കിയപ്പോൾ അറപ്പ് തോന്നി അവളോട്.....

അന്ന് കൈയിൽ നിന്നും വഴുതി പോയി തന്റെ ജീവിതമെന്ന നിറമുളള സ്വപ്നം....അതോർക്കെ രണ്ടു കണ്ണുകളിലും മിഴിനീർ ഉരുണ്ടു കൂടി പെയ്യാൻ തുടങ്ങിയിരുന്നു..... 🥀🌼🥀 രാവിലെ തന്നെ പ്രണവിന്റെ സർജറിയ്ക്ക് വേണ്ട എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു സഞ്ചു.....മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ്.....ന വൈകാതെ പ്രണവിനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റി.....പുറത്ത് പാറുവും അമ്മയും പുറത്ത് പ്രാർഥനയോടെ കാത്തിരുന്നു......ഓരോ നിമിഷത്തിനും ദൈർഘ്യം കൂടുന്നത് പോലെ തോന്നി അവർക്ക്.......ഓപ്പറേഷൻ തീയേറ്ററിന്റെ വാതിലിൽ തന്നെ കണ്ണും നാട്ടി ഇരുന്നു രണ്ടാളും...... മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം......ഡോർ തുറന്നു പുറത്തേക്ക് വരുന്ന സഞ്ജയ്നെ കണ്ട് അവനടുത്തേക്ക് പാഞ്ഞു അവർ................ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story