ജീവാംശം: ഭാഗം 40

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

 ദിയ അമ്മ ഇതെന്തറിഞ്ഞിട്ടാ ഇങ്ങനെയൊക്കെ പറയുന്നേ.....അവളുടെ കാര്യം അറിയാല്ലോ....നിരഞ്ജൻ മരിച്ച വിഷമത്തിൽ നിന്നും അവളിത് വരെ കര കയറിയിട്ടില്ല അപ്പോഴാ......കെറുവിച്ചു കൊണ്ട് ഇന്ദ്രൻ അവരെ നോക്കി..... ടാ ചെക്കാ ഇപ്പൊ കല്യാണം കഴിക്കാൻ ഞാൻ പറഞ്ഞോ.....കുറച്ചു നാള് കഴിഞ്ഞ് മതി.....എന്തായാലും നിനക്കും ഒരു ജീവിതം വേണം.....അവളും ചെറുപ്പവാ അവൾക്കും ഒരു ജീവിതം വേണം....നല്ല കുട്ടിയാടാ അവള്....നമ്മുടെ കുടുംബത്തിന് യോജീച്ച് പോകുന്ന കൊച്ച്.....പിന്നെ വിച്ചൂട്ടനെ പിരിയാനും പറ്റില്ലിനി....അതൊക്കെ ഓർക്കുമ്പോ .....അവളെ വിട്ട് കളയാൻ തോന്നുന്നില്ല.....നീ അവളെ പൊന്ന് പോലെ നോക്കിയാ മതി.....ദുഃഖങ്ങളൊക്കെ അവൾ പതിയെ മറന്നോളും....പിന്നെ നീ പാർവണയെ മറന്നില്ലേൽ ചൂലിന് തല്ലും ഞാൻ.....അവനെ രൂക്ഷമായി നോക്കി ദാക്ഷായണിയമ്മ.....

അവനവരെ കൂർപ്പിച്ചു നോക്കുന്നുണ്ടായിരുന്നു..... അവളെ അങ്ങനെ മറക്കാൻ പറ്റില്ല.....ഏറു കണ്ണാലേ അവരെ നോക്കി ഇന്ദ്രൻ.... ഡാ ചെറുക്കാ.....അവളിപ്പോ വേറൊരുത്തന്റെ ഭാര്യയാ നാണവില്ലേ ഇനിയും അവളെയും മനസ്സിൽ പേറി നടക്കാൻ....വർഷങ്ങളായ് മനസ്സിൽ കൊണ്ടു നടന്നതല്ലേ അത് കൊണ്ട് പെട്ടെന്ന് മറക്കാൻ ബുദ്ധിമുട്ട് കാണും....എന്ന് വച്ചു സന്യസിക്കാനാണ് നിന്റെ ഉദ്ദേശമെങ്കിൽ.....ഹാ.....പറഞ്ഞേക്കാം.....അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് അവർ അകത്തേക്ക് പോയി.... ഇന്ദ്രന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.... പാർവണയുടെ ഓർമകളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാ വിച്ചൂട്ടന്റെ കളിചിരികളും കുറുമ്പും കൂട്ടു പിടിച്ചത്.....പക്ഷെ ഇനി ഒരിക്കലും അവനെ പിരിയാൻ പറ്റില്ല....അത്രമാത്രം ആ കുഞ്ഞ് എന്റെ ജീവന്റെ ഭാഗമായീ ദീർഘമായി നിശ്വസിച്ചു കൊണ്ട് ഓർത്തു.... 💓🥀

നിറുകിൽ തണുത്ത കരസ്പർശം അറിയവേ ഉറക്കം വിട്ട് ഉണർന്നു പാറു....മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന ഡേവിഡിനെ കണ്ടതും ചിരിച്ചു കൊണ്ട് എണീക്കാൻ തുടങ്ങിയതും അവനവളെ പതീയെ പിടിച്ചെണീപ്പിച്ചു....... ഇന്ദൂ.....കുറച്ചു നാള് കൂടി കഴിഞ്ഞു ഇടത് വശം ചെരിഞ്ഞ് മാത്രേ കിടക്കാവൂ....അത് പോലെ വശം തിരിഞ്ഞു മാത്രേ എഴുന്നേൽക്കാനും പാടുളളൂ.....കുഞ്ഞിന്റെ ബ്ലഡ് സർക്കുലേഷന് അതാ നല്ലത്....ഇപ്പൊ വേണ്ട..ഞാൻ തന്നോട് പറയാം....പിന്നെ പതിയെ എണീക്കണം....ചാടി പിടച്ച് എണീക്കരുത്...അറിയാല്ലോ രണ്ടു പേരുണ്ട് അത്രയും നന്നായി തന്നെ കെയർ ചെയ്യണം....ദേ പിന്നെ എപ്പോഴും എപ്പോഴും സ്റ്റെപ്പിറങ്ങി താഴേക്ക് പോണ്ട.....കുറച്ചു നാള് എന്തായാലും ശ്രദ്ധിക്ക്.....പിന്നെ ആ സേറയെ സൂക്ഷിച്ചോണം എന്തെങ്കിലും തരുവാണേലും വാങ്ങി കഴിച്ചേക്കരുത്.....മേരിയേച്ചിയും വല്യമ്മച്ചിയും തരുന്നത് മാത്രം കഴിച്ചോ.....വേറെ ആരെയും എനിക്ക് വിശ്വാസം പോരാ......

ദേ നമ്മുടെ രണ്ടു മക്കളെയും എനിക്ക് പൂർണ്ണ ആരോഗ്യത്തോടെ തന്നേക്കണേടോ......പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ തട്ടി.... മറുപടിയായി ഒന്നൂ പുഞ്ചിരിച്ചു പാറു.... ഇച്ഛായൻ ഒന്നും ഓർത്തു ടെൻഷൻ ആവണ്ട....വാവമാരെ ഞാൻ പൊന്ന് പോലെ നോക്കാക്കോളാം അത് പോരെ പുഞ്ചിരിയോടെ ചോദിക്കുന്നവളുടെ നിറുകിൽ ചുമ്പിച്ചു ഡേവിഡ്.... 💓🥀 സേറ നീ രാവിലെ ഇതെങ്ങോട്ടാ.....കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് മുടി ചീകി കെട്ടുന്നവളോടായി ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി സേറ.... സേറ ഞങ്ങൾ ഡോ.ബൈറ ബാനുവിനെ കാണാൻ പോവാ.....രണ്ടു വർഷം മുന്നേ മാഡത്തിന്റെ ട്രീറ്റ്മെന്റിൽ ആയിരുന്നു ഞാൻ....പിന്നെ ഇടക്കിടെ കേരളത്തിൽ വന്ന് പോവേണ്ട ബുദ്ധിമുട്ട് ഓർത്തു നിർത്തിയതാ.....എന്തായാലും....ഇനി തിരികെ ക്യാനഡയിലേക്ക് പോവുമ്പോൾ ഞങ്ങളുടെ കുഞ്ഞിനെയും ഒപ്പം കൊണ്ട് പോണമെന്നുണ്ട്....

പുഞ്ചിരിയോടെ പറഞ്ഞു..... അത് നല്ലതാ....പക്ഷേ ആ പാർവണയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണ്ടേ....അവളെ ഇവിടെ നിന്നും പുറത്താക്കണ്ടേ....സേറ അവളെ തന്നെ നോക്കി ... സേറ പ്ലീസ് നല്ലൊരു കാര്യത്തിന് പോവാ....അതൊക്കെ വന്നിട്ട് തീരുമാനിക്കാം....വെറുതെ ആ ദരിദ്രവാസിയുടെ കാര്യം പറഞ്ഞു എന്റെ ഇന്നത്തെ ദിവസം കളയല്ലേ നീ പുച്ഛത്തോടെ പറഞ്ഞു കൊണ്ട് കബോഡിൻ തുറന്നു ഫയലുകൾ എടുക്കുന്നുണ്ടായിരുന്നു.... 💓🥀 നീ എവിടെ എണീറ്റ് പോവാ ഇന്ദൂ....ഈ ഒരു ഇഡ്ഡലി കഴിക്ക് കുറച്ചു കഴിഞ്ഞ് ഒരെണ്ണം കൂടി കഴിക്കാം.....ഭക്ഷണം കഴിച്ചു പൂർത്തിയാക്കാതെ എഴുന്നേറ്റ് പോവാൻ തുടങ്ങിയവളെ തടഞ്ഞു കൊണ്ട് പറഞ്ഞു ഡേവിഡ്.... ഇച്ഛായാ വേണ്ടാഞ്ഞിട്ടാ....വയറ് ഫുൾ ആയത് പോലെ തോന്നാ....ചിണുങ്ങി പറയുന്നവളെ കൂർപ്പിച്ചു നോക്കി ഡേവിഡ്.... തന്നോട് ഞാൻ പറഞ്ഞല്ലോ ഇമ്മാതിരി പ്രശ്നങ്ങൾ ഉണ്ടാവും എന്ന് കരുതി ഭക്ഷണം വേണ്ടാന്ന് വയ്ക്കരുതെന്ന്....കഴിക്കെടോ....

ഇഡ്ഡലി ഒരു പീസ് മുറിച്ചെടുത്ത് അവൾക്ക് നേരെ നീട്ടി ഡേവിഡ്..... വായ തുറന്നു അത് വാങ്ങി കഴിക്കുമ്പോൾ വല്ലാത്തൊരു സന്തോഷം വന്ന് പൊതിഞ്ഞു അവളിൽ..... ദേ കൊച്ചെ എന്തെങ്കിലുമൊക്കെ ഇടക്കിടക്ക് കഴിച്ചേക്കണം അറിയാല്ലോ ഒനാനല്ല രണ്ടു ജീവനാ അകത്ത്....നീ ഭക്ഷണം കഴിച്ചാലേ അത്ങ്ങള് വളരൊത്തൊളളൂ...മേരി ഒരു ഗ്ലാസ് പാലുമായി വന്നു.... മേരിയേച്ചി എനിക്ക് പാല് വേണ്ട പ്ലീസ്.... അതൊന്നും ഇവിടെ പറഞ്ഞാലൊക്കത്തില്ല .....എടുത്ത് കുടിക്ക് മോളെ......അവളുടെ നിറുകിൽ തലോടി സാറാമ്മ....നാല് ചുറ്റും നിന്ന് എല്ലാവരും അവളെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്നത് മാറി നിന്ന് കാണുവായിരുന്നു സേറ .....ഡേവിയുടെ ചിരിച്ച മുഖവും ഒപ്പം പാർവണയോട് കാണിക്കുന്ന സ്നേഹവും ഒക്കെ ഭ്രാന്ത് പിടിപ്പിച്ചു അവളെ.. .. 💓🥀 ഡോ .സൈറ ബാനുവിന്റെ ക്യാമ്പിനിലിരിക്കുകയായിരുന്നു ടെസ്സയും ഡെയ്നും.....അവളുടെ പഴയ റിപ്പോർട്ടുകളൊക്കെ നോക്കുകയായിരുന്നു സൈറ ബാനു.... സീ ...മിസിസ് ടെസ്സ.....

ഞാനന്ന് പറഞ്ഞത് പോലെ ഐ.വി എഫ് ചെയ്യാൻ നിങ്ങൾക്ക് സമ്മതം ആണെങ്കിൽ അടൂത്ത ആഴ്ചയുളള ഓ.പിയിലെ വരണം....ട്രീറ്റ്മെന്റിനു മുന്നേ കുറച്ചു നാൾ മെഡിക്കേഷൻ ഉണ്ട്.... ഞാൻ പറഞ്ഞു വരുന്നത് ഇന്ന് കുറച്ചു ബ്ലഡ് ടെസ്റ്റുകളും സ്കാനിംഗും ഒക്കെ ചെയ്യാനുണ്ട്....ചിലതിന്റെ റിപ്പോർട്ട് വരാൻ വൈകും മേ ബീ.....നാളെ വൈകിട്ടാവുമ്പോ എല്ലാ റിപ്പോർട്ടുകളും ആകും ....റിപ്പോർട്ട് ആകുമ്പോൾ ഞങ്ങൾ തന്നെ വിളിച്ചു പറയും അപ്പോൾ വന്ന് കളക്ട് ചെയ്യ്താൽ മതി.... മ്മ്ഹം....ശരി മാഡം....ഡെയ്ൻ പറഞ്ഞു.... സിസ്റ്റർ. സൂസി കം ടു മൈ ക്യാബിൻ മുന്നിൽ ഇരിക്കുന്ന മൈക്കിലൂടെ വിളിച്ചു പറഞ്ഞു ഭാനു ഈ സമയം ഒരു നഴ്സ് അവിടേക്ക് വന്നു.... സൂസി.....ഈ പേഷ്യന്റിന്റെ ബ്ലഡ് സാമ്പിളുകൾ കളക്ട് ചെയ്യണം അവരെ കൊണ്ട് പൊയ്ക്കോളു....പറഞ്ഞു കൊണ്ട് ടെസ്സതുടെ ഫയൽ അവരെ ഏൽപ്പിച്ചു.... വരൂ മാഡം..

.ടെസ്സയെ കൂട്ടി മുന്നോട്ട് നടന്നു അവർ പിന്നാലെ ഡെയ്നും.... 💓🥀 ക്യാബിനിലിൽ ഇരുന്നിട്ട് ഇരുപ്പ് ഉറയ്ക്കുന്നുണ്ടായിരുന്നില്ല ഡേവിഡിന്...വല്ലാത്തൊരു ഭയം പോലെ ടെസ്സ യും സേറയും പാറുവിനെ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്യും എന്നുളള ഭയമായിരുന്നു അവന്.... ഡാ....ഡേവി എന്തോർത്ത് ഇരിക്കുവാടാ നീ....തലയ്ക്ക് കൈയും കൊടുത്ത് മുഖം കുനിച്ച് ഇരിക്കുന്നവനെ തന്നെ നോക്കി കൊണ്ട് സഞ്ചു അകത്തേക്ക് വന്നു പിന്നാലെ എമിയും .... ഏയ് ഒന്നൂല്ലടാ.....ഞാൻ വെറുതെ ഓരോന്നോർത്ത് ഇരുന്നതാ......അലസമായി പറഞ്ഞു.... പാറുവിന്റെ കാര്യം ഓർത്തുളള ടെൻഷനാല്ലേ....ചിരിയോടെ ചോദിച്ചു സഞ്ചു.... ആടാ...ഇച്ചിരി ടെൻഷൻ ഇല്ലാതില്ല....ആ സേറയും ടെസ്സയുമാ അവിടെത്തെ പ്രശ്നം.....പാറുവിനെ എന്തെങ്കിലും ചെയ്യുമോന്ന് പേടിയാടാ എനിക്ക്.....ആകുലതയോടെ പറഞ്ഞു.....

ആഹ്....നീ വെറുതെ ടെൻഷൻ ആവല്ലേ ഡേവി....നിന്റെ വല്യമ്മച്ചി ഉണ്ടല്ലോ അവിടെ പിന്നെന്താ.... മ്മ്ഹം അതാ ഒരാശ്വാസം ദീർഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു.... അല്ല നീയെന്താ ഈ നേരത്ത്.....അവനെ നോക്കി നെറ്റിചുളുച്ചു ഡേവിഡ്.... ഡാ എമീടെ പാരന്റ്സ് ഇന്നലെ വന്നിട്ടുണ്ട്......അവളെ ജർമനിയിലേക്ക് കൊണ്ട് പോണംന്ന് പറയാ അവര്.....നിനക്കറിയാല്ലോ അവളുടെ അമ്മ ഒരു മലയാളിയാ പോരാത്തതിന് ഡോക്ടറും .... ഡെലിവറി കഴിഞ്ഞു മൂന്നു മാസം കഴിമ്പോ കുഞ്ഞിനെയും അവളെയും ഇവിടേക്ക് കൊണ്ട് വിടാന്നാ അവര് പറയുന്നത്.....നിനക്കറിയാല്ലോ അവൾ എന്നോടൊപ്പം ഇറങ്ങി വന്നതിന്റെ പേരിൽ ഇത്രയും നാൾ പിണങ്ങി ഇരുന്നതാ അവരൊക്കെ ....ഇപ്പൊ ഇവൾ പ്രഗ്നന്റ് ആണെന്ന് അറിഞ്ഞത് മുതലാ ഞങ്ങളെ കോൺടാക്ട് ചെയ്തത് തന്നെ....അത് കൊണ്ട് എമി തത്കാലത്തേക്ക് ഒരു ലോങ്ങ് ലീവെടുക്കുവാ പറഞ്ഞു കൊണ്ട് ഒരു എൻവലപ്പ് അവന് നേരെ നീട്ടി.... അതേതായാലും നന്നായി....ഇവിടെ അവളൊറ്റയ്ക്കല്ലേ ഉളളൂ.....

പറഞ്ഞു കൊണ്ട് ആ എൻവലപ്പ് വാങ്ങി..... അപ്പോ എമി ഇനി കുഞ്ഞുമായി വരുമ്പോ കാണാം....നീ എപ്പോ തിരികെ വന്നാലും നിന്റെ പോസ്റ്റ് ഒഴിഞ്ഞ് തന്നെ കിടക്കും....എപ്പോ വേണമെങ്കിലും നിനക്ക് തിരികെ ജോയിന്റ് ചെയ്യാം പുഞ്ചിരിയോടെ പറഞ്ഞു ഡേവിഡ്.... ഓ.കെ.ഡാ മൺഡെയ് രാവിലെ ഉളള ഫ്ലൈറ്റിനാ ഇവൾ പോകുന്നത്.....ഇന്ന് കുറച്ചു ഷോപ്പിംഗ് ഉണ്ട്.....ഞാനിന്ന് ലീവാണേ...സഞ്ചു പറയുന്നുണ്ടായിരുന്നു..... ഓ.കെ....നീ പൊയ്ക്കോ......എമീ ഹാപ്പി ജേണീ.... മറുപടിയായി അവളൊന്ന് പുഞ്ചിരിച്ചു.... 💓🥀 പാർവണ പുസ്തകം വായിക്കുവാണോ.....ഡെവിയുടെ റൂമിലേക്ക് കയറി വന്ന് കൊണ്ട് ചോദിച്ചു സേറ..... പെട്ടെന്ന് സേറയെ കൺമുന്നിൽ കണ്ടത് പകപ്പോടെ നോക്കി പാറു....മുഖത്ത് ഭയം നിറഞ്ഞു അവളുടെ..... ചേ....ചേച്ചി.....എ....എന്താ...ഇവിടെ....പേടിയോടെ ചോദിച്ചു.... നീ പേടിക്കേണ്ട ഞാൻ നിന്നെ കാണാൻ വേണ്ടി വന്നതാ....നീ പ്രഗ്നന്റ് ആണെന്നറിഞ്ഞിട്ട് നിന്നെ വന്ന് കാണതിരുന്നാലെങ്ങനാ.....

അതാ ഞാൻ ഇവിടേയ്ക്ക് വന്നത്.... മറുപടിയായി ഒന്ന് പുഞ്ചിരിച്ചു പാറു.... ട്വിൻസാ അല്ലേ.... മ്മ്ഹം....പുഞ്ചിരിച്ച് കൊണ്ട് മുഖം താഴ്ത്തി.... പാർവണ തന്നോട് എനിക്ക് ഒരു ദേഷ്യവും ഇല്ല.....എനിക്ക് ദേഷ്യം മുഴുവൻ ആ ഡേവിഡിനോടാ...... അത് പറയാൻ തുടങ്ങിയതും മുഖമുയർത്തി സേറയെ നോക്കി പാറു .... നീ ഇങ്ങനെ നോക്കേണ്ട.....ഡേവിഡ് എന്തൊരു സ്വാർത്ഥനാ.....നീ ചെറിയ കുട്ടിയല്ലേ.....അവനാണേൽ നിന്നെക്കാൾ പ്രായ കൂടുതൽ ഉളളതുമാ....എന്നിട്ടും നിങ്ങളുടെ വീട്ടിലെ സാഹചര്യം മുതലാക്കിയാവും അല്ലേ നിന്നെ വിവാഹം കഴിച്ചത്.....എന്നിട്ട് കണ്ടില്ലേ കൂട്ടിലടച്ചത് പോലെ ഒരു സ്വാതന്ത്ര്യവും തരാത്തത്.....ദേ ഇപ്പൊ നിന്റെ ആരോഗ്യം പോലും നോക്കാതെ അല്ലേ ഈ പ്രഗ്നൻസി....പറഞ്ഞു കൊണ്ട് അവളെ പാളി നോക്കി ചേച്ചി ഇങ്ങനെ ഒന്നും പറയല്ലേ....ഡേവിച്ഛായൻ നല്ലയാളാ.....എന്റെ ഭാഗ്യം ആണ് ഡേവിച്ഛായൻ....

പാറു പറയുന്നത് കേട്ട് ദേഷ്യംഅരിച്ചു കയറിയെങ്കിലും കടിച്ചു പിടിച്ചു നിന്നു..... അതൊക്കെ നിന്റെ തോന്നലാ പാർവണ....അവന് ഒറ്റ ലക്ഷ്യം മാത്രേ ഉളളൂ നിന്റെ ഉളളിൽ വളരുന്ന കുഞ്ഞുങ്ങൾ....അവയെ കിട്ടാൻ വേണ്ടിയുളള സ്നേഹ പ്രകടനവാ.....കുഞ്ഞുങ്ങളെ കിട്ടി കഴിയുമ്പോ നിന്നെ അവൻ വലിച്ചെറിയും..... മറുപടിയായി വിളർച്ചയോടെ പുഞ്ചിരിച്ചു പാറു.... ദേ പാർവണ ഇത്ര ചെറു പ്രായത്തിൽ തന്നെ ഇരട്ട കുഞ്ഞളെ വഹിക്കാനുളള ശേഷി നിന്റെ ബോഡിക്കില്ലെന്ന് അറിയില്ലേ നിനക്ക് ....ഇതൊക്കെ അവനും അറിയാം എന്നിട്ട് കൂടി നിന്നെ ദ്രോഹിക്കുകയല്ലെ..... അവൾ പറയുന്നത് കേട്ട് അമ്പരപ്പോടെ ഇരുന്നു പാറു..... പാർവണ....നിനക്ക് നിന്റെ ആരോഗ്യം നോക്കണം എന്നുണ്ടെങ്കിൽ......അവന്റെ കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നതാ നല്ലത്.... ചേച്ചി !!!!അവൾ പറയുന്നത് കേട്ട് നടുങ്ങി പാറു.... ദേ പെണ്ണേ ആരും അറിയില്ല....പിൽസ് വേണമെങ്കിൽ ഞാൻ വാങ്ങി കൊണ്ട് തരാം....ദേ അവന്റെ സ്വാർത്ഥത കാരണം നിന്റെ ജീവിതം നശിപ്പിച്ചു കളയരുത് ....ഇനി നിനക്ക് തീരുമാനിക്കാം ....ലാഘവത്തോടെ പറഞ്ഞു സേറ............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story