ജീവാംശം: ഭാഗം 41

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

വേണ്ട.....എനിക്ക് ചേച്ചീടെ ഈ സഹായം വേണ്ട.....എന്റെ മക്കളെ കൊല്ലുന്ന കാര്യം ഇനി പറയല്ലേ ചേച്ചി....കണ്ണുകൾ നിറഞ്ഞു പാറുവിന്റെ...... നിനക്കെന്താടീ ഭ്രാന്തുണ്ടോ.....ഇത്ര ചെറു പ്രായത്തിലേ.....ശരീരം കീറി മുറിക്കുന്നത് നല്ലതാണെന്നാണോ കരുതുന്നത്.....പുച്ഛത്തോടെ ചിറി കോട്ടീ...എത്രയോ സ്ത്രീകളാ പ്രസവത്തോടെ മരിക്കുന്നത്....നിന്റെ നന്മയ്ക്കായി പറയാ പെണ്ണേ.....നിന്റെ ആരോഗ്യവും ആയുസും നോക്ക് ആദ്യം....പിന്നെ കുട്ടികളെ കുറിച്ച് ചിന്തിക്കാം സ്നേഹം അഭിനയിച്ചു കൊണ്ട് സേറ അവളെ പാളി നോക്കി.... വേണ്ട....എനിക്ക് എന്ത് വന്നാലും ഞാൻ സഹിച്ചോളാം.....എന്റെ മക്കളെ എനിക്ക് വേണം....ഡേവിച്ഛായന്റെ സ്വപ്നവാ എന്റെ കുഞ്ഞുങ്ങൾ.....ആ പാവം എത്ര നാളായി ആഗ്രഹിക്കുന്നുണ്ടെന്നറിയോ.....

വയറിലേക്ക് കൈ ചേർത്ത് വച്ചു കൊണ്ട് പറയുന്നുണ്ടായിരുന്നു പാറു..... പാവമോ.....മ്മ്.... അവനോ.....പുച്ഛത്തോടെ വീണ്ടും അവളെ നോക്കി.....നീ അവനെ കണ്ണടച്ചു വിശ്വസിക്കുന്നത് കൊണ്ട് നിനക്ക് തോന്നുന്നതാ അങ്ങനെ.....അവനത്രയ്ക്ക് നല്ലവനൊന്നുമല്ല.....നീയല്ലാതെ എത്രയോ സ്ത്രീകളുമായി അവന് ബന്ധമുണ്ടെന്നറിയോ നിനക്ക്..... ചേച്ചി...മതി എനിക്ക് ഇനിയൊന്നും കേൾക്കേണ്ട....അവളെ തടഞ്ഞു കൊണ്ട് പാറു പറഞ്ഞു... നീ അറിയണം....ആ സഞ്ചയ് ഇല്ലെ അവന്റെ ഭാര്യ ഇല്ലേ എമി അവളുമായി ഡേവിഡിന് വഴിവിട്ട ബന്ധം ഉണ്ടെന്നാ ഞാൻ അറിഞ്ഞത്.....അതിന് കുടപിടിക്കാൻ ആ സഞ്ചയും....അവനെത്ര നാണം ഉണ്ടായിട്ടാ സ്വന്തം ഭാര്യയെ...... 💥 പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നെ പാറുവിന്റെ വലതു കൈ സേറയുടെ കവിളിൽ പതിഞ്ഞിരുന്നു.... ഡീ!!!!! സേറ അലറി.....

മിണ്ടരുത് നിങ്ങൾ ഞാൻ തിരികെ പ്രതികരിക്കില്ലെന്ന് കരുതി എന്തും പറയാന്നായോ.....ഡേവിച്ഛായനെയോ എമി ചേച്ചിയെയോ കുറിച്ച് ഇനി ഒരക്ഷരം നിങ്ങളുടെ നാവിൽ നിന്നും വന്നാൽ ഇങ്ങനെയാവില്ലിനി.....അവൾക്ക് നേരെ വിരൽ ചൂണ്ടി കലി തുളളി പറഞ്ഞു പാറു.... കവിളിൽ കൈ ചേർത്ത് വച്ചു അമ്പരപ്പോടെ പാറുവിനെ തന്നെ നോക്കി നിന്നു സേറ ഒന്ന് പ്രതികരിക്കാൻ പോലും മറന്ന്..... ഇത് ഞാൻ അന്നേ തരേണ്ടതായിരുന്നു ....ഇച്ഛായനെ വിട്ട് ഞാൻ പോവാൻ വേണ്ടി നിങ്ങൾ അന്നൊരു ചീപ്പ് ഡ്രാമയുമായി വന്ന ദിവസം പക്ഷെ കഴിഞ്ഞില്ല.....എന്റെ ഇച്ഛായനെ എനിക്ക് വിശ്വാസവാ അത് പോലെ തന്നെ എമി ചേച്ചിയെയും.....അവർ തമ്മിലുള്ള ബന്ധം നല്ല സൗഹൃദമാണ്.....നിന്നെ പോലെ ദുഷിപ്പ് മാത്രം ചിന്തിക്കുന്നവർക്ക് അത് തെറ്റായേ തോന്നൂ.....ഈ ലോകത്തെ എല്ലാ സ്ത്രീകളും നിങ്ങളെ പോലെ ആണെന്ന് കരുതരുത്.....എന്റെ ഇച്ഛായന്റെ ജീവിതത്തിൽ ഇപ്പൊ ഞാൻ മാത്രേ ഉളളൂ....

എന്നെ നീ എന്ത് പറഞ്ഞാലും ഞാൻ പൊറുക്കും കേട്ടിലാന്ന് വയ്ക്കും പക്ഷെ എന്റെ ഭർത്താവിനെ പറ്റി ഇനി മേലിൽ നിങ്ങളുടെ നാവിൽ നിന്നും ഒരനാവശ്യ കാര്യം വരരുത് ......വന്നാൽ താക്കീതോടെ അവൾക്ക് നേരെ വിരൽ ചൂണ്ടി.....സ്വന്തം ഭർത്താവിനെ കുറിച്ചു മറ്റൊരു സ്ത്രീ മോശമായി പറയുന്നത് ഈ ലോകത്ത് ഒരു ഭാര്യയും സഹിക്കില്ല.....സേറയെ രൂക്ഷമായി നോക്കി പാറു.... ഡീ.....നീയെന്നെ തല്ലി അല്ലേ ഓർത്തു വച്ചോ നിന്റെ ഉളളിൽ വളരുന്ന ഈ വിഷ വിത്തുകൾ പുറം ലോകം കാണില്ല ഈ സേറയാ പറയുന്നെ.....അവളെ രൂക്ഷമായി നോക്കി സേറ.... അവളുടെ നാവിൽ നിന്നും കേട്ടതൊക്ക വല്ലാതെ പൊളളിച്ചു പാറുവിനെ.... അത് നീയല്ല സേറ തീരുമാനിക്കേണ്ടത്....എന്റെ മക്കൾ പുറം ലോകം കാണണം എന്ന് തീരുമാനിക്കേണ്ടത് നീയല്ല....ഡേവിഡിന്റെ ശബ്ദം കേട്ടതും രണ്ടു പേരും ഞെട്ടി പിടിച്ച് കൊണ്ട് തിരിഞ്ഞു നോക്കി..... ഡേവിച്ഛായാ......

പാറു ഓടി ചെന്ന് വാതിലിനടുത്ത് നിൽക്കുന്നവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി..... ഒന്നൃല്ലെടാ.....നമ്മുടെ മക്കൾക്ക് ഒന്നും വരില്ല അവളെ ചേർത്ത് പിടിച്ചു കൊണ്ട് സേറയെ രൂക്ഷമായി നോക്കി ഡേവിഡ്..... ഇനി മേലിൽ നിന്റെ നാവിൽ നിന്നും ഇത് പോലൊരു സംസാരം വന്നാൽ നീ എന്റെ ഏട്ടന്റെ ഭാര്യയുടെ അനുജത്തി ആണെന്ന് ഞാനങ്ങ് മറക്കും.....അവളെ രൂക്ഷമായി നോക്കി ഡേവിഡ്.... സേറ നാണം കെട്ട് ചവിട്ടി തുളളി പുറത്തേക്ക് പോയി... സേറയുടെ നാവിൽ നിന്നും വന്നതൊക്കെ പാറുവിന്റെ ചെവികളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.....അവന്റെ ഷർട്ടിൽ കണ്ണു നീരിന്റെ നനവ് പടർന്നതും ഡേവിഡ് അവളെ മാറ്റി നിർത്തി...... അയ്യേ......ഇത്രേക്കേ ഉളളോ എന്റെ ഇന്ദൂട്ടീ.....കുറച്ചു മുന്നേ സേറയുടെ കരണം പുകയ്ക്കാൻ കാട്ടിയ ചങ്കുറപ്പ് ഇത്ര പെട്ടെന്ന് പോയോ ....ചിരിയോടെ ചോദിച്ചു..... ഡേവിച്ഛായാ നമ്മുടെ മക്കളെ അവരെന്തേലും ചെയ്യുമോന്ന് പേടി തോന്നാ....വിറയോടെ പറഞ്ഞു.... ഒന്നും ഉണ്ടാവില്ല ...

..നീ വെറുതെ മനസ് വിഷമിപ്പിക്കല്ലേ പറഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചു മുന്നോട്ട് നടന്നു ഡേവിഡ്..... 💓🥀 വിടില്ല.....ഞാൻ.....എന്നെ കൈവച്ച ആ ദരിദ്രവാസിയെ വെറുതെ വിടില്ല.....ഈ വീട്ടിലെ വേലക്കാരി ആവേണ്ട യോഗ്ത പോലും ഇല്ലാത്തവളാ എന്നെ കൈ നീട്ടി അടിച്ചത് വിടില്ല ഞാൻ....നീയും നിന്റെ ഡേവിച്ഛായനും വാവിട്ട് കരയും .....കരയിക്കും ഈ സേറ പറഞ്ഞു കൊണ്ട് എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ ഓർത്തു കൊണ്ട് കാറിന്റെ ചാവിയുമെടുത്ത് പുറത്തേക്ക് പോയി.... 💓🥀 സേറ ഹാളിൽ എത്തിയപ്പോൾ കാണുന്നത് ഹോസ്പിറ്റലിൽ നിന്നും തിരികെ വരുന്ന ടെസ്സയെയാണ്.... ടെസ്സ പോയ കാര്യം എന്തായി .....ഡോക്ടർ എന്ത് പറഞ്ഞു.....ആകാംഷയോടെ ചോദിച്ചു.. .. ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊടുത്തിരിക്കുവാ സേറ....

സ്കാനിംഗ് ചെയ്യാൻ കഴിഞ്ഞില്ല ....അവിടത്തെ സ്കാനിംഗ് മെഷീൻ എന്തോ പ്രവർത്തനം നിന്നു പോയെന്നാ പറഞ്ഞത്.....നാളെ വൈകുന്നേരം എല്ലാ ടെസ്റ്റുകളുടെയും റിപ്പോർട്ട് വരും .....അത് കളക്ട് ചെയ്യാൻ പോവുമ്പോ സ്കാൻ ചെയ്യാൻ പറഞ്ഞു.. മ്മ്ഹം .. അല്ലാ നീയിതെങ്ങോട്ടാ ഈ നേരത്ത് .....ടെസ്സ തിരക്കി..... ഞാ....ഞാൻ ....ഇപ്പൊ വരാം എന്റെ ഒരു ഫ്രണ്ടിനെ കാണാൻ പോവാ....പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി പോയീ.. . 🥀🥀 ഡേവിച്ഛായാ എന്താ ഇന്ന് നേരത്തെ വന്നത്....മുഖമുയർത്തി അവനെ നോക്കി പാറു..... ക്യാബിനിലിൽ ഇരുന്നിട്ട് ഇരൂപ്പുറച്ചില്ല പാറു......സേറയും ടെസ്സയും കൂടി നിന്നെ വേദനിപ്പിക്കുമോ എന്നൂ പേടിയായിരുന്നു എനിക്ക്......ഓടി പിടച്ച് വന്നപ്പോ കണ്ടതോ എനിക്ക് വേണ്ടി ആ സേറയ്ക്കിട്ട് പൊട്ടിക്കുന്ന നിന്നെയും.....അപ്പോൾ വേണ്ടി വന്നാൽ തിരിച്ചു പ്രതികരിക്കാനും അറിയാം അല്ലേ....

പുഞ്ചിരിയോടെ ചേർത്ത് പിടിച്ചു ഡേവിഡ്..... അത് പിന്നെ ഇച്ഛായനെ പറ്റി അങ്ങനെ പറഞ്ഞപ്പോൾ....ചമ്മലോടെ മുഖം കുനിച്ച് നിന്നു പാറു..... ഇന്ദൂ..... മ്മ്ഹം..... എന്നെ അത്രമാത്രം ഇഷ്ടവാണോ ഇന്ദൂട്ടി .....അവളുടെ മുഖം കൈ കുമ്പിളിൽ എടുത്ത് കൊണ്ട് ചോദിച്ചു.. . മ്മ്ഹം....എന്റെ പ്രാണനാ ഡേവിച്ഛായാ നിങ്ങൾ.....പുഞ്ചിരിയോടെ അവന്റെ നെഞ്ചിൽ ചേർന്ന് കൊണ്ടു പറഞ്ഞു...... അവളെ പൊതിഞ്ഞു പിടിച്ചു നിറുകിൽ ചുമ്പിച്ചു ഡേവിഡ്..... 💓🥀 താനെന്താടോ ഒന്നും കഴിക്കാത്തത് വിശപ്പില്ലേ തനിക്ക് പ്ലേറ്റിൽ നിന്നും ഭക്ഷണം നുളളി പെറുക്കി ഇരിക്കുന്ന ദിയയെ നോക്കി ചോദിച്ചു ഇന്ദ്രൻ.... വിശപ്പില്ലാത്തത് പോലെ.....പറഞ്ഞു കൊണ്ട് കഴീപ്പ് നിർത്തി പ്ലേറ്റുമെടുത്ത് പോയിരുന്നു ദിയ.... ഭക്ഷണം കഴിച്ചു കഴിഞ്ഞ് പുറത്തേക്ക് നോക്കി നിന്ന ഇന്ദ്രൻ കാണുന്നത് ദൂരേക്ക് നോട്ടം പായിച്ചു നിൽക്കുന്നവളെയാണ്....

അവൻ വേഗം അവളുടെ അടുത്തേക്ക് നടന്നു.... ദിയാ....എന്ത് പറ്റിയെടോ ആകെ ഒരു മ്ലാനത ജിത്തേട്ടാ ഞാൻ ഒരു കാര്യം പറയാനുണ്ട്...മടിയോടെ അവനെ നോക്കി... എന്താടോ....എന്തായാലും താൻ പറയ് അത് ....ജിത്തേട്ടാ ഞങ്ങൾ ഇനിയും ഇവിടെ നിൽക്കുന്നില്ല പോവാ ഞങ്ങൾ ഇവിടെ നിൽക്കുന്തോറും ജിഥത്തേട്ടനാ അതിന്റെ ദോഷം....നിങ്ങൾക്ക് ഭാവിയിൽ കിട്ടേണ്ട നല്ലൊരു ജീവിതം ആവും നഷ്ടപ്പെടുക... ഇപ്പൊ എന്താ ഇങ്ങനെ പ്റയാൻ കാരണം.....അവനവളെ രൂക്ഷമായി നോക്കി.... അത് നമ്മൾ രണ്ടാളെയും പറ്റി ആൾക്കാർ ഓരോന്നും പറയാന്ന് പറഞ്ഞറിഞ്ഞിരുന്നു....മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു.... അതിനാണോ താനിങ്ങനെ വേദനിക്കുന്നത്.....ടോ ആയിരം കൂടം മൂടി കെട്ടാം പക്ഷെ നാട്ടുകാരുടെ വായ മൂടി വെയ്ക്കാനാ പറ്റാത്തത് താൻ അതോർത്ത് ടെൻഷൻ ആവല്ലേ.....

പിന്നെ എനിക്ക് വേറൊരു ജീവിതത്തെ കുറിച്ചു ചിന്തിക്കാൻ കൂടി കഴിയില്ലിപ്പോ.....എല്ലാം തന്നോട് ഞാൻ പറഞ്ഞതല്ലെ .....ദീർഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞ ശേഷം അകത്തേക്ക് പോയി.... 💓🥀 മേരി ഇതാർക്കുളള പാലാണ്.....പാനിൽ നിന്നു തിളച്ച പാൽ ഗ്ലാസിലേക്ക് പാൽ പകർത്തുന്ന മേരിയോട് ചോദിച്ചു സേറ.... ഇത് പാർവണ കുഞ്ഞിനുളള പാലാ.....ചൂടാറട്ടേ....പറഞ്ഞു കൊണ്ട് സ്ലാബിനു മുകളിൽ വച്ചിട്ട് മറ്റെന്താ എടുക്കാൻ തിരിഞ്ഞ സമയം കൈയിൽ കരുതിയ.... പിൽസ് ആ പാലിലേക്ക് മിക്സ് ചെയ്തു സേറ..... സേറ....എന്താ നീയീ കാട്ടുന്നത്....ശബ്ദം കേട്ട് ഞെട്ടി പിടിച്ചു കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് ടെസ്സയെ... ഹോ....നീയാരുന്നോ ഞാൻ പെട്ടെന്ന് പേടിച്ച് പോയി....ഇത് ആ ദരിദ്ര വാസിക്കുളള പാലാ....ഇതിൽ ഞാൻ @@@ പിൽസ് മിക്സ് ചെയ്തിരിക്കുവാണ്.....ഇത് അകത്തു പോയാലേ....

ആ ദരിദ്രവാസിയുടെ ഉളളിൽ വളരുന്ന രണ്ടു ജീവനും താനേ പൊലിഞ്ഞോളും....അവളെ ഡേവി തന്നെ ചവിട്ടി പുറത്താക്കേം ചെയ്യും ഗൂഢമായി ചിരിച്ചു കൊണ്ട് ടെസ്സ കേൾക്കാൻ പാകത്തിന് പറഞ്ഞു.... അത് കേട്ടതും ടെസ്സയുടെ മുഖം മങ്ങി....അത് വേണോ....രണ്ടു ജീവനാടീ പാവം....അവളെ എനിക്കും ഇഷ്ടം അല്ല പക്ഷെ കുഞ്ഞുങ്ങൾ??? പറഞ്ഞു നിർത്തി ടെസ്സ.... നിനക്കെന്താ ഇപ്പൊ ആ കുഞ്ഞുങ്ങളോട് ഒരു സോഫ്റ്റ് കോർണർ.....ഒന്നൃ മിണ്ടാതെ ചെന്നിരിക്ക്....നീയും കാണണതല്ലേ എല്ലാ വരും കൂടി അവളെ തലയിൽ താങ്ങി നടക്കുന്നത്.....ഇനി അവളിവിടെ വേണ്ട....

.അതിനു ഈ വഴിയേ ഉളളൂ....നീയായിട്ട് ഇത് കുളമാക്കല്ലേ ....ടെസ്സയെ രൂക്ഷമായി നോക്കി സേറ.... ഓഹ്....ഇല്ല....നിന്റെ ഇഷ്ടം പോലെ ചെയ്തോ....പക്ഷെ പിടിക്കപ്പെട്ടാൽ?? സംശയത്തോടെ നെറ്റിചുളുച്ചു നോക്കി സേറയെ.... മേരിയല്ലേ പാല് കൊണ്ട് കൊടുക്കുക അവളുടെ തലയിൽ ആയിക്കോളും അല്ലെങ്കിൽ ആ ദരിദ്രവാസി കുഞ്ഞുങ്ങളെ ഇല്ലാതാക്കാൻ ചെയ്തതാന്ന് വിളിച്ചു പറയും ഞാൻ....ഗൂഢമായി ചിരിച്ചു കൊണ്ട് പറഞ്ഞു.... ഈ സമയം മേരി അവിടേക്ക് വന്നു....പാൽ ചൂടാറാത്തത് കൊണ്ട് മറ്റൊരു ഗ്ലാസിലേക്കൊഴിച്ച് ആറ്റാനായി തുടങ്ങി.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story