ജീവാംശം: ഭാഗം 42

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

മേരി പാൽ ഗ്ലാസ് കൈയിലെടുത്തു മുകളിലേക്ക് നടന്നു.....മേരി അറിയാതെ സേറയും അവരുടെ പിന്നാലെ പോയി .....ഈ സമയം ടെസ്സയ്ക്ക് ഒരു ഫോൺ കോൾ വന്നത് കൊണ്ട് അവൾ പുറത്തേക്ക് പോയി..... 💓🥀 മേരി റൂമിലേക്ക് ചെല്ലുമ്പോൾ പാറു കിടക്കുകയായിരുന്നു...മേരിയെ കണ്ടതും പാറു പതിയെ എഴുന്നേറ്റു..... ഡേവി കുഞ്ഞ് എവിടെ മോളെ ഇവിടെ എങ്ങും കാണുന്നില്ലല്ലോ....ചുറ്റും നോക്കി ക്കൊണ്ട് ചോദിച്ചു.... ഡേവിച്ഛായൻ കുളിക്കുവാ മേരിയേച്ചീ.... ആന്നോ....എന്നാ മോള് ഈ പാല് വേഗം കുടിക്ക് ചെറു ചൂടല്ലേയുളളൂ....പാൽ ഗ്ലാസ് പാറുവിന് നേരെ നീട്ടി ക്കൊണ്ട് മേരി പറഞ്ഞു... മേരിയേച്ചി എനിക്ക് വേണ്ടാ ......ഇപ്പൊ തന്നെ വയറ് ഫുൾ ആയ പോലെ തോന്നാ...എനിക്ക് വേണ്ട പ്ലീസ് ....ഡേവി വരുന്നുണ്ടോന്നറിയാൻ ബാത്ത്റൂമിന്റെ ഡോറിലേക്ക് നോക്കി കൊണ്ട് പതിയെ പറഞ്ഞു..... കൊച്ചിനോട് ഇന്ന് രാവിലെ കൂടി പറഞ്ഞതല്ലേ.....നന്നായി ഭക്ഷണം കഴിച്ചാലേ കുഞ്ഞുങ്ങൾ രണ്ടു പേരും ആരോഗ്യത്തോടെ ഇരിക്കൂന്ന് ചെറു ശാസനയോടെ പറഞ്ഞു കൊണ്ട് പാല് അവളുടെ കൈയിൽ വച്ച് കൊടുത്തു..... പാറു അവരെ ദയനീയമായി നോക്കി.... ദേ മോളേ ഡേവി കുഞ്ഞ് വരുന്നതിന് മുമ്പ് കുടിക്കാൻ നോക്ക് വെറുതെ വഴക്ക് കേട്ട് വയ്ക്കണ്ട.....ചെറു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി.... പാറു പാൽ ഗ്ലാസിലേക്ക് നോക്കി....മടിച്ച് മടിച്ച് പാൽ കുടിക്കാനായി ചുണ്ടോട് ചേർത്തു.... പാർവണ!!!! വിളി കേട്ട് ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അവളുടെ അടുത്തേക്ക് ഓടി പാഞ്ഞു വരുന്ന ടെസ്സയെയാണ്.... എന്താ ചേച്ചി....ചെറു പരിഭ്രമത്തോടെ അവളെ നോക്കി.... ഈ പാല് നീ കുടിക്കേണ്ട....

ഇ....ഇത് എനിക്കുളളതാ....പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ നിന്നും പാല് പിടിച്ചു വാങ്ങി അതുമായി താഴേക്ക് പോയി.... ഒന്നും മനസ്സിലാവാതെ കണ്ണും മിഴിച്ചു നിൽക്കുകയായിരുന്നു പാറു..... എന്തായാലും ചേച്ചി അത് കൊണ്ട് പോയത് നന്നായി....ഇന്ന് പാല് കുടിക്കണ്ടല്ലോ രക്ഷപ്പെട്ടു.....ചെറു ചിരിയോടെ പിറു പിറുത്തു കൊണ്ട് കട്ടിലേക്ക് ചാഞ്ഞു വീണ്ടും.... ടെസ്സ പാറുവിന്റെ കൈയിൽ നിന്നും പാല് പിടിച്ചു വാങ്ങി കൊണ്ട് താഴേക്ക് പോകുന്നത് കണ്ട് കൊണ്ട് പുറത്ത് തന്നെ നിപ്പുണ്ടായിരുന്നു സേറ.....അവൾ വേഗം അവളുടെ പിന്നാലെ താഴേക്ക് പാഞ്ഞു പോയി..... നോക്കുമ്പോൾ കാണുന്നത് പാല് വാഷ്ബേസിനിലേക്ക് ഒഴിക്കുന്ന ടെസ്സയെയാണ്..... ടെസ്സ നിനക്കെന്താ ഭ്രാന്താണോ....നീയെന്തിനാ ഇത് അവളുടെ കൈയിൽ നിന്നും തട്ടി പറിച്ച് ഒഴിച്ച് കളഞ്ഞത്.....എത്ര കഷ്ടപ്പെട്ടാണെന്നോ ആ പിൽസ് ഒപ്പിച്ചത്.....ദേഷ്യത്തോടെ ചോദിച്ചു സേറ.... വേണ്ട സേറ ......ഒന്നും അറിയാത്ത പിഞ്ചു ജീവനെന്ത് പിഴച്ചിട്ടാ അതിനെയൊക്കെ കൊല്ലുന്നത്...ഈശ്വരൻ പോലും പൊറുക്കില്ല....എന്റെ ഉളളിലും വളരാൻ തുടങ്ങിയിരിക്കുവാ അത് പോലൊരു ജീവൻ.......അറിഞ്ഞു വച്ചോണ്ട് എങ്ങനാ സേറ ആ കുഞ്ഞുങ്ങളെ കൊല്ലാൻ കൂട്ട് നിക്കാ ഞാൻ..... പറഞ്ഞു കൊണ്ട് വയറിൽ കൈ ചേർത്തു ടെസ്സ... കേട്ടത് വിശ്വസിക്കാൻ കഴിയാതെ തറഞ്ഞു നിന്നു പോയി സേറ.... നീ എന്താ ഇപ്പൊ പറഞ്ഞത്.... സത്യാ ....ഞാൻ....ഞാൻ അമ്മയാവാൻ പോവാ സേറ....

കുറച്ചു മുന്നേ സൈറ ബാനു മാഡം വിളിച്ചിരുന്നു....ഞാൻ പറഞ്ഞിരുന്നല്ലോ കുറേ ടെസ്റ്റൊക്കെ ചെയ്യാൻ സാമ്പിളുകൾ കൊടുത്ത കാര്യം.....മൂന്ന് മാസായിട്ട് പീരീഡ് മിസ്സായിരുന്നെനിക്ക്.....നേരത്തേ ഇറെഗുലർ ആയിരുന്നത് കൊണ്ട് ഞാൻ ശ്രദ്ധിച്ചില്ല....ടെസ്റ്റ് ചെയ്ത കൂട്ടത്തിൽ അവർ പ്രഗ്നൻസി ടെസ്റ്റ് കൂടി ചെയ്തിരുന്നു.....പോസ്റ്റിവ് ആണ്.....ഞാനിത് ഡെയ്നോട് കൂടി പറഞ്ഞില്ല.....ഡോക്ടർ പറഞ്ഞു വച്ചയുടനെ പാർവണയുടെ അടുത്തേക്ക് ഓടുകയായിരുന്നു..... അപ്പോ നിനക്ക് കുഞ്ഞുണ്ടാവാൻ പോവാ അല്ലേ ....എന്ന് വച്ച് ഞാനെന്റെ ലക്ഷ്യം വേണ്ടെന്ന് വെക്കണോ.....സേറ ദേഷ്യപ്പെട്ടു.... ഡേവിയ്ക്ക് വേണ്ടിയല്ലേ നീയാ കുഞ്ഞുങ്ങളെ കൊല്ലാൻ പോയത്.....അവൻ നിന്റേതാവണം എന്ന് തന്നാ എന്റെ ആഗ്രഹവും.....അവരെ വെറുതെ വിട്ടേയ്ക്ക് അല്ലാതെ നമുക്ക് എന്തെങ്കിലും വഴിയാലോചിക്കാം..... നീ ഒന്നും പറയേണ്ട......ആ ദരിദ്രവാസിയോട് നിനക്കും സിംപതി തുടങ്ങിയോ....പല്ര് ഞെരിച്ച് കൊണ്ട് ചോദിച്ചു സേറ..... അല്ല.....എനിക്ക് അവളെ ഇപ്പോഴും വെറുപ്പ് തന്നാ....പക്ഷെ അവളെ ഇവിടെ നിന്നും ഓടിക്കാൻ വേണ്ടി ഒന്നുമറിയാത്ത ആ ജീവനെ നശിപ്പിക്കരുതെന്നേ ഞാൻ പറഞ്ഞുളളൂ...പ്ലീസ് സേറ എനിക്ക് വേണ്ടിയെങ്കിലും നീ യിത് അനുസരിക്കണം....കെഞ്ചി പറയുന്നുണ്ടായിരുന്നു ടെസ്സ..... മ്മ്ഹം ശരി....ഇനി ഇതിന്റെ പേരിൽ നീ ടെൻഷനടിച്ച് നിന്റെ വാവയ്ക്ക് പ്രശ്നം ആവണ്ട.....നീ ഡെയ്നിച്ഛായനോട് ചെന്ന് പറഞ്ഞേക്ക്.....

പുഞ്ചിരിയോടെ പറഞ്ഞു.... ടെസ്സ പതിയെ സ്റ്റോപ്പ് കയറി മുകളിലേക്ക് പോയി..... ഇല്ല ടെസ്സ നീ എന്നല്ലാ ആരു പറഞ്ഞാലും എന്റെ ലക്ഷ്യത്തിൽ നിന്നും ഞാൻ പിന്മാറില്ല....ആ കുഞ്ഞുങ്ങൾ ഈ ഭൂമിയിൽ കാല് കുത്തില്ല....ദീർഘമായി നിശ്വസിച്ചു കൊണ്ട് സേറ പറഞ്ഞു.... 💓🥀 ബാൽക്കണിയിൽ നിന്ന് ആരോടോ സംസാരിക്കുകയായിരുന്നു ഡെയ്ൻ.....പുഞ്ചിരിയോടെ വരുന്നവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു.... എന്താ ടെസ്സാ ഇന്ന് വലിയ സന്തോഷത്തിലാണല്ലോ....എന്താ കാര്യം.....അവളെ തന്നോട് ചേർത്ത് നിർത്തി ക്കൊണ്ട് ചോദിച്ചു.... ഡെയ്ൻ......ഞാനതെങ്ങനാ പറയുന്നെ .....നീയും ഞാനും ഒരുപാട് കണ്ടൊരു സ്വപ്നം ഇന്ന് യാഥാർത്ഥ്യം ആയിരിക്കുവാ.....സന്തോഷത്തോടെ അവനടുത്തേക്ക് വന്നു അവൾ.... സ്വപ്നമോ എന്ത് സ്വപ്നവാ ടെസ്സ?? പറഞ്ഞു കൊണ്ട് അവനവളെ നോക്കി.... ഡെയ്ൻ നമ്മൾ അമ്മയും പപ്പായും ആവാൻ പോവാ....പുഞ്ചിരിയോടെ പറഞ്ഞു.... നീ സത്യം ആണോ....പക്ഷെ എങ്ങനെ....അവൻ നെറ്റിചുളുച്ചു കൊണ്ട് ചോദിച്ചു.... മ്മ്ഹം. സത്യം....കുറച്ചു മുമ്പ് നടന്നതൊക്കെ അവനോട് പറഞ്ഞ ശേഷം ആ നെഞ്ചിലേക്ക് ചേർന്നു. ... അമ്പരപ്പോടെയാണ് ആദ്യം ഡെയ്ൻ കേട്ട് നിന്നത്.....അവന്റെ കണ്ണുകൾ നിറഞ്ഞു....

വർഷങ്ങളായുളള തങ്ങളുടെ ആഗ്രഹം....സ്വപ്നം എല്ലാം ഇതൊന്ന് മാത്രമായിരുന്നു.....എല്ലാ സൗഭാഗ്യങ്ങളും കൈയെത്തി പിടിച്ചപ്പോഴും ഒരു കുഞ്ഞ് ഞങ്ങളിൽ നിന്നും ഒരുപാട് അകലെയായിരുന്നു.....ഒരിക്കൽ തങ്ങൾക്കിടയിലേക്ക് മറ്റൊരാൾ ഉടനെ വേണ്ടെന്ന തീരുമാനത്തിൽ വേണ്ടെന്ന് വച്ച ഒരു കുരുന്നു ജീവന്റെ ശാപമാവാം ഇത്രയും കാലം ഒരു കുഞ്ഞെന്ന മോഹം വിദൂരത്തായി പോയത്....അയാൾ ഓർത്തു... ഡെയ്ൻ നിറ മിഴികളോടെ ടെസ്സയുടെ മുഖത്തേക്ക് നോക്കി.....മുഖം കൈയിൽ കോരിയെടുത്ത് നിറുകിൽ ചുമ്പിച്ചു......പതിയെ അവന്റെ കൈകൾ അവളുടെ ഉദരത്തിലേക്ക് ചേർത്ത് വച്ചു.... ഇത് മമ്മിയെ അറിയിക്കണ്ടേടോ....വീണ്ടും അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.... മ്മ്ഹം ....വേണം ഡെയ്ൻ മമ്മിയും ഒരുപാട് ആഗ്രഹിക്കുന്നുണ്ടാവും ഈ വാർത്ത കേൾക്കാൻ പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് രണ്ടു പേരും അപ്പോൾ തന്നെ ഹന്നയുടെ റൂമിലേക്ക് പോയി...... 💓🥀 പാറു നീ പാല് കുടിച്ചു കഴിഞ്ഞോ....

കുളിച്ചു കഴിഞ്ഞ് ബാത്ത്റൂമിൽ നിന്നും ഇറങ്ങി തലതുവർത്തി കൊണ്ട് വരുന്നതിനിടെ ഡേവിഡ് ചോദിച്ചു.... ഈശ്വരാ പെട്ടൂലോ ഇച്ഛായനോട് എങ്ങനെ കളളം പറയും.....പാറു ഓർത്തു... മ്മ്ഹം....കു....കുടിച്ചു.....വിറയോടെ പറഞ്ഞു.. നുണ പറയുന്നത് നോക്കിയേ ഒരു ഉളുപ്പുമില്ലാതെ .....പറഞ്ഞു കൊണ്ട് അവളുടെ ചെവിയിൽ പിടുത്തമിട്ടു....ഉടനെ തന്നെ കൈ മാറ്റുകയും ചെയ്തു... അതിച്ഛായ ടെസ്സ ചേച്ചി വന്നിരുന്നു ചേച്ചിയ്ക്ക് എടുത്ത് വച്ച പാലാന്ന് പറഞ്ഞു കൊണ്ട് പോയി.....അതാ....മുഖം കുനിച്ച് പറഞ്ഞു.... എന്നാലേ മേരിയേടത്തിയോട് പറഞ്ഞു വേറെ എടുപ്പിക്കാം....അത് പോരേ...കുസൃതി ചിരിയോടെ അവളെ നോക്കി ഡേവിഡ്..... ഇച്ഛായാ.....പ്ലീസ് എനിക്ക് വേണ്ടാഞ്ഞിട്ടാ.....ചുണ്ട് കൂർപ്പിച്ചു പറയുന്നവളെ തന്നെ നോക്കി ഡേവിഡ്.... മ്മ്ഹം....ശരി ഇന്നത്തേക്ക് മാത്രം......പറഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചു ഡേവിഡ്.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story