ജീവാംശം: ഭാഗം 43

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

വർഷങ്ങൾക്കിപ്പുറം ഡെയ്നിനും ടെസ്സയ്ക്കും കുഞ്ഞുണ്ടാവാൻ പോകുന്നെന്ന വാർത്ത കേട്ട് ഹന്ന ഒരുപാട് സന്തോഷിച്ചു......ഒരിക്കലും കരുതിയതല്ല ഉടനെ ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ കഴിയുമെന്ന് പുഞ്ചിരിയോടെ ഓർത്തു അവർ.... ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു കൊണ്ടേ ഇരുന്നു.....ബെദ്ലഹേമിലെ എല്ലാവരും കുഞ്ഞുവാവമാരുടെ വരവിനായി കാത്തിരുന്നു.....ഡേവിഡിന്റെ കരുതലും സ്നേഹവും അറിയുമ്പോഴും ഓരോ ദിവസം കഴിയുന്തോറും ഡേവിഡിനെ പിരിയേണ്ടി വരുമല്ലോ എന്ന വേദന പാറുവിനെ നോവിച്ചു കൊണ്ടേയിരുന്നു...... ടെസ്സയ്ക്ക് പാറൂവിനോടുളള വെറുപ്പിന് അയവൊന്നുമില്ലെങ്കിലും അവളെ കൂടുതൽ കുത്ത് വാക്കുകൾ പറയാനോ ഉപദ്രവിക്കാനോ മുതിർന്നില്ല പിന്നീടുളള ദിവസങ്ങൾ...... ഹന്ന പൂർണ്ണമായി ആരോഗ്യം വീണ്ടെടുത്ത്.....രണ്ടു ആൺമക്കളെയും ഒരു പോലെ സ്നേഹിക്കാൻ തുടങ്ങി ഇപ്പോൾ......കുഞ്ഞ് നാളിൽ ഡേവിക്ക് കിട്ടാത്ത സ്നേഹം അവനറിയുകയായിരുന്നു ..... അഞ്ചു മാസത്തിനു ശേഷം എമി ഒരു ആൺകുഞ്ഞിന് ജന്മം നൽകി.....കുഞ്ഞിനെയും അമ്മയെയും കാണാൻ സഞ്ചയ് ജർമനിയിലേക്ക് പോയിരുന്നു.....രണ്ടാഴ്ചക്ക് ശേഷം തിരികെ വരികയും ചെയ്തു..... പ്രണവ്.....ആരുടെയും സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ തുടങ്ങി.....

സരിതയുടെ ട്രീറ്റ്മെന്റും പ്രത്യേകിച്ചൊരു മാറ്റവുമില്ലാതെ മുന്നോട്ട് പോയി....ഡേവിഡും പാറുവും ഇടക്കിടെ വീട്ടിലേക്ക് പോവുന്നത് അവർക്കും ഒരാശ്വാസം ആയിരുന്നു....പ്രണവിന്റെ ഫിസിയോ തെറാപ്പി ട്രീറ്റ്മെന്റ് കഴിയാത്തത് കാരണം ഇപ്പോഴും അവർ വാടക വീട്ടിൽ തന്നെ കഴിയുകയായിരുന്നു.... സാറാമ്മയും ഫിലിപ്പും ബെദ്ലഹേമിൽ തന്നെയാണ്....തിരികെ പോയില്ല....ടെസ്സയുടെയും പാറുവിന്റെയും ഡേലിവറി കഴിഞ്ഞ് കുഞ്ഞ് മക്കളെയും കൊഞ്ചിച്ച് കുറച്ചു കാലം അവർക്കൊപ്പം തങ്ങിയ ശേഷം തിരികെ പോകാന്നുളള തീരുമാനത്തിലായിരുന്നു അവർ.... 💓🥀 പാറുവിന് ഇപ്പോൾ ആറ് മാസം ആണ്....ഉളളിലെ കുഞ്ഞുങ്ങൾ രണ്ടു പേരും ചവിട്ടാനും തൊഴിക്കാനുമൊക്കെ തുടങ്ങിയിട്ടുണ്ടായിരുന്നു....നേരത്തെ ക്ഷീണവും വൊമിറ്റിംഗ് ഒക്കെ കുറവുണ്ട്....എങ്കിലും ഇടക്കിടെ ഇവയൊക്കെ പ്രത്യക്ഷ പെടാറുണ്ട്......പാറു ഇപ്പൊ കുറച്ചു കൂടി തടി വച്ചു.....രണ്ടു കുഞ്ഞുങ്ങൾ ആയത് കൊണ്ട് അതിന്റേതായ ബുദ്ധിമുട്ടുകളും കുറച്ചു കൂടുതൽ ആയിരുന്നു പാറുവിന്.... ടെസ്സയ്ക്ക് ഏഴുമാസം ആയി.....ഡോക്ടർ സൈറ ബാനുവിന്റെ ട്രീറ്റ്മെന്റിൽ ആണ് ടെസ്സ.....ടെസ്സ പ്രഗ്നന്റ് ആയതിൽ പിന്നെ സേറയും വാല് പോലെ അവളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു......

ടെസ്സ എത്ര വിലക്കിയാലും പാറുവിനെ കുത്തി നോവിക്കാൻ കിട്ടുന്ന ഒരവസരവും അവൾ പാഴാക്കില്ലായിരുന്നു..... 💓🥀 രാത്രി ഡേവിഡ് റൂമിലേക്ക് വരുമ്പോൾ കാണുന്നത് പുറത്ത് നിന്ന് ആകാശം നോക്കി നിൽക്കുന്ന പാറുവിനെയാണ്..... ഇന്ദൂ.... മ്മ്ഹം....ഡേവിച്ഛായാ....പുഞ്ചിരിയോടെ അവനെ നോക്കി അവൾ..... താനുറങ്ങുന്നില്ലേ.....നേരം ഒരുപാട് വൈകി.... നാളെ ഹോസ്പിറ്റലിൽ പോവേണ്ടതല്ലേ....അവളുടെ അടുത്തേക്ക് വന്നു.... മ്മ്ഹം .....കുറച്ചു നേരം കൂടി ഞാനെങ്ങനെ നിന്നോട്ടേ ഇച്ഛായാ......പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ തലചായ്ചു..... ഇന്ദൂ.... നീ ഹാപ്പിയല്ലേടോ.....അവളുടെ നിറുകിൽ തലോടി ക്കൊണ്ട് ചോദിച്ചു.... മ്മ്ഹം.....അവനെ കണ്ണുകളുയർത്തി നോക്കി പാറു.... തനിക്കെനതോ ടെൻഷൻ ഉളളപോലെ പലപ്പോഴും തോന്നീട്ടുണ്ടെനിക്ക്.....ഇനി ഡേലിവറിയുടെ കാര്യം ഓർത്താണെങ്കിൽ അതൊന്നും ഓർത്തു ടെൻഷൻ ആവണ്ട.....അതൊക്കെ ഞാൻ നോക്കിക്കോളാം.....പറഞ്ഞു കൊണ്ട് അവളുടെ നിറുകിൽ ചുമ്പിച്ചു..... എനിക്ക് ടെൻഷൻ ഒന്നും ഇല്ല ഡേവിച്ഛായാ.....അതൊക്കെ ഡേവിച്ഛായന് തോന്നണതാ..... അത് നൂണയാ.....തനിക്ക് എന്തോ ടെൻഷൻ ഉണ്ട് .... എന്നോട് പറയണമെന്ന് തനിക്ക് തോന്നുമ്പോൾ പറഞ്ഞാൽ മതി....പുഞ്ചിരിയോടെ പറഞ്ഞു ഡേവിഡ്.....

നിങ്ങളെയും മക്കളെയും വിട്ട് പോവണമെന്നോർക്കുമ്പോ എന്റെ പ്രണൻ വിട്ട് പോവുന്ന പോലെ നോവാ ഡേവിച്ഛായാ....ഞാൻ.....ഞാൻ എങ്ങനെ നിങ്ങളും മക്കളുമില്ലാതെ ജീവിക്കും മരിച്ചു പോവേയുളളൂ ഞാൻ.....അത് ഓർക്കുമ്പോൾ തന്നെ ഹൃദയം പിടയുവാ....നിങ്ങളില്ലാതെ ഒരു നിമിഷം കൂടി എനിക്ക് ജീവിക്കാൻ ആവില്ല.....അത്രയ്ക്ക് എന്റെ പ്രാണനിൽ ചേർന്ന് പോയി നിങ്ങൾ....ഇപ്പൊ നിങ്ങളും നമ്മുടെ മക്കളുവാ എന്റെ ശ്വാസം പോലും .....ഓർക്കവേ കണ്ണുകൾ നിറഞ്ഞു....ഡേവിഡ് അത് കാണാതിരിക്കാൻ വേഗം കണ്ണുകൾ തുടച്ചു....ഹ 💓🥀 രാത്രി വിച്ചൂട്ടന്റെ മൂളലും നിരക്കവും കേട്ട് ഉണർന്നതായിരുന്നു ദിയ നോക്കുമ്പോൾ കാണുന്നത്.....വായിൽ നിന്നും നൂരയും പതയും വന്ന് വിറ കൊളളുന്ന കുഞ്ഞീനെയാണ്.....അലറി വിളിച്ചു കുഞ്ഞിന്റെ അവസ്ഥ കണ്ടു.....തൊട്ട് നോക്കുമ്പോൾ പൊളളുന്ന പനിയും....വൈകുന്നേരം ചെറിയ പനിയുണ്ടായിരുന്നു തലേന്ന് തത്തി തത്തി മഴയത്ത് ഇറങ്ങി പോയിരുന്നു അത് കൊണ്ടാവുമെന്ന് കരുതി പനിക്കുള്ള സിറപ്പ് കൊടുത്തിരുന്നു.....കുറച്ചു കഴിഞ്ഞു പനി കുറയുകയും ചെയ്തു...... ദിയാ.....ദിയാ.......എന്താടോ.....എന്താ പറ്റിയേ....വാതിൽ തുറന്നേ.....ദിയയുടെ അലർച്ച കേട്ട് തൊട്ടടുത്ത റൂമിൽ കിടന്നുറങ്ങിയ ഇന്ദ്രൻ ഓടി വന്ന് വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങി....ദിയ വേഗം കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് ഓടി കൊണ്ട് വാതിൽ തുറന്നു ...

ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു....ഭയം കാരണം ദേഹം തളരുന്ന പോലെ.....ഒരടി നടക്കാൻ കൃടി കഴിയാത്ത പോലെ.... ജി.....ജീത്തേ....ജിത്തേട്ടാ മോന്.....മോന് വ....വയ്യാ.....എനിക്ക്.....പേടിയാവാ....ദേ....വാവയ്ക്ക് അപസ്മാരം വന്നതാ....പേടിയാവാ.....ഇടർച്ചയോടെ പറയുമ്പോഴും അവന്റെ ശ്രദ്ധ അവളുടെ മാറോട് ചേർത്ത് പിടിച്ച കുഞ്ഞിലായിരുന്നു വാടിയ ചേമ്പിൻ തണ്ടു പോലെ കുഴഞ്ഞു കിടക്കുന്ന വാവയെ കാണേ നെഞ്ചൊന്ന് പൊളളി ഇന്ദ്രന്.... വിച്ചൂട്ടാ....വിച്ചൂട്ടാ......കണ്ണ് തുറക്കെടാ....മോനേ....കണ്ണുകൾ നിറഞ്ഞു തൂവി.....വേഗം കുഞ്ഞിനെ അവളിൽ നിന്നും വാങ്ങി മാറോട് ചേർത്തു.....താൻ വാ....നമുക്ക് ഇപ്പൊ തന്നെ ഹോസ്പിറ്റലിൽ പോവാം.....മോ...മോനൊന്നും വരില്ല....ഒരു പിതാവിന്റെ കരുതലോടെ അവനെയും കൊണ്ട് പുറത്തേക്ക് പാഞ്ഞു.....കുഞ്ഞിനെ ദിയയുടെ കൈകളിലേക്ക് ഏൽപിച്ചു....ബൈക്ക് സ്റ്റാർട്ടാക്കി..... 💓🥀 നേരെ ഫിലിപ്പ് മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് തന്നെ കൊണ്ട് പോയി....അവിടെ കിട്ടുന്ന ചികിത്സയോളം വരില്ല മറ്റൊരിടത്തും..... അറ്റന്റർമാരും നഴ്സുമാരും ഓടിയെത്തി കുഞ്ഞിനെ കൈയിൽ വാങ്ങി നേരെ ഐ.സി.യുവിലേക്ക് പാഞ്ഞു..... ഹൃദയം പിടയുന്ന വേദനയോടെ ചുമരിൽ ചാരി നിലത്തൂർന്നിരിക്കുന്നവളുടെ അടുത്തേക്ക് പോയി ഇന്ദ്രൻ അവളുടെ അടുത്തായി ഇരുന്നു.... ഹൃദയം പിടയുന്ന വേദന തന്റെ ചോര അല്ലാതിരുന്നിട്ടും കൂടി തനിക്ക് എല്ലാമെല്ലാമായ കുഞ്ഞിന്റെ അവസ്ഥ ഓർക്കവേ ഹൃദയം പിളരുന്ന നോവ്.....

അവനൊന്നും സംഭവിക്കരുതെയെന്ന് ആത്മാർഥമായി പ്രാർത്ഥിച്ചു.... ദിയാ....... തന്റെ തൊട്ടടുത്ത് തകർന്നിരിക്കുന്നവളിൽ വീണ്ടും നോട്ടം എത്തിയതും അവൻ പതിയെ വിളിച്ചു.... അപ്പോഴേക്കും അവന്റെ നെഞ്ചിലേക്ക് വീണ് അലറി കരയാൻ തുടങ്ങി അവൾ..... ജിത്തേട്ടാ.....എനിക്ക് ആരുമില്ല....എന്റെ വിച്ചൂട്ടൻ.....എനിക്ക് പേടിയാവാ.....എന്റെ കുഞ്ഞ്...വീണ്ടും വീണ്ടും കരയുന്നവളെ പൊതിഞ്ഞു പിടിച്ചു അവന്റെ കൈകൾ.... ഹാ....ക.....കരയല്ലേടോ.....മോന് ഒന്നും വരില്ല....താൻ സമാധാനിക്ക് ഓരോന്നും പറഞ്ഞ് ആശ്വസിപ്പിച്ചു ഇന്ദ്രൻ..... വിഹാന്റെ ആരെങ്കിലും ഉണ്ടോ???അത്പ സമയം കഴിഞ്ഞ് ഗ്ലാസ് ഡോർ തുറന്നു ഒരു നഴ്സ് പുറത്തേക്ക് വന്നു..... ആഹ്....ഉണ്ട് ...ഉച്ചത്തിൽ വിളിച്ചു കൊണ്ട് നിലത്ത് നിന്നും ഇന്ദ്രൻ ചാടി എണീറ്റു.....അവരുടെ അടുത്തേക്ക് പായുമ്പോഴും ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി..... ഈ മെഡിസിൻ ഫാർമസിയിൽ നിന്നും എടുത്തേക്കണേ....പറഞ്ഞു കൊണ്ട് ഡോക്ടർ നൽകിയ പ്രിസ്ക്രിപ്ഷൻ ഇന്ദ്രനെ ഏൽപ്പിച്ചു.... മ്മ്ഹം ....സിസ്റ്റർ...മോന്...??? കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു.... പേടിക്കാനൊന്നുമില്ല......പനി കൂടിയത് കൊണ്ട് ഉണ്ടായത്.....ഒന്ന് രണ്ടു ടെസ്റ്റ് കൂടി ചെയ്യാനുണ്ട് പ്രശ്നം ഒന്നും ഇല്ലെങ്കിൽ പനി കുറയൈമ്പോൾ ഡിസ്ചാർജ് ചെയ്യും....

പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു....ദീർഘമായി നിശ്വസിച്ചു കൊണ്ട് ഇന്ദ്രൻ ദിയയെ നോക്കി.....ആശ്വാസത്തിന്റെ നേരിയൊരു പുഞ്ചിരി ആ ചുണ്ടുകളിലും തെളിഞ്ഞു.... 💓🥀 ദിയാ.....രാവിലെ തന്നെ ചുമരിലേക്ക് തലചായ്ചിരുന്നവളെ തട്ടി വിളിച്ചു ഇന്ദ്രൻ.... ജിത്തേട്ടാ.... എടോ മോനേ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പോവാ.....വാ എണീക്ക് പറഞ്ഞു കൊണ്ട് അവളെ പിടിച്ച് എണീപ്പിച്ചു.....ഈ സ്മയം ഐ.സി.യുവിന്റെ വാതിൽ തുറന്നു ഒരു സ്ട്രക്ചർ പുറത്തേക്ക് വന്നു....നോക്കുമ്പോൾ കണ്ടു ശാന്തമായി ഉറങ്ങുന്ന കുഞ്ഞിനെ....ദിശ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു കൊണ്ട് കുഞ്ഞിന്റെ അടുത്തേക്ക് നടന്നു.....കുഞ്ഞ് മുഖത്ത് എണ്ണമറ്റ ചുമ്പനങ്ങൾ നൽകി.... ദിയാ.....അവനുറങ്ങട്ടേ ശല്യം ചെയ്യല്ലേ.....ഇന്ദ്രൻ അവളെ പിടിച്ച് മാറ്റി.... റൂമിൽ കൊണ്ട് പോയി കിടത്തിയ ശേഷം രണ്ടു പേരും കുഞ്ഞിനടുത്തായി വന്നിരുന്നു.... ഇന്ദ്രൻ വാവയുടെ നിറുകിൽ തലോടി കൊണ്ടിരുന്നു ഇടക്കിടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു നീക്കുന്നു മുണ്ടായിരുന്നു.... തന്റെ കുഞ്ഞിനോ തനിക്കോ ഇവനാരുമല്ല പക്ഷെ.....പ്രാണൻ കോടുത്ത് സ്നേഹിക്കുന്നുണ്ട് തന്റെ കുഞ്ഞിനെ....സ്വന്തം ചോരയല്ല ആ കുഞ്ഞ് അവന്.....താനും അവനാരുമല്ല...

.എന്നിട്ടും ഒരു അച്ഛനെ പോലെ തന്റെ കുഞ്ഞിനെ ചേർത്ത് പിടിക്കാൻ അവനോളം ആർക്കും കഴിയില്ല ഓർക്കവേ ഇന്ദ്രനോടുളള ഇഷ്ടം മറ്റൊരു തലത്തിലേക്ക് ഉയരുന്നത് അവളറിയാൻ തുടങ്ങി..... ദിയാ.....ഞാൻ വീട്ടിലേക്ക് ഒന്ന് പോയി വരാം....രാവിലെ ദിയയ്ക്കും കുഞ്ഞിനുമുളള ഭക്ഷണം ക്യാന്റീനിൽ നിന്നും വാങ്ങി വന്ന് അവൾക്ക് നേരെ നീട്ടി ഇന്ദ്രൻ താനിവിടിരിക്ക് ഞാൻ ചെന്ന് കുഞ്ഞിനും തനിക്കും മാറിയുടുക്കാനുളളതും പിന്നെ അത്യാവശ്യം വേണ്ടതൊക്കെ എടുത്തിട്ട് വരാം....അമ്മ അറിഞ്ഞിട്ടില്ല നമ്മൾ ഇവിടേക്ക് വന്ന കാര്യം....ടെൻഷനടിച്ച് പരുവപ്പെട്ടു കാണും..അപ്പോഴത്തെ ടെൻഷനിൽ ഫോണും എടുത്തില്ല...ഞാൻ പോയി അമ്മയെയും കൂട്ടി വേഗം വരാം .... ശരി ജിത്തേട്ടാ....അവൻ നീട്ടിയ ഭക്ഷണ പൊതി കൈ നീട്ടി വാങ്ങി പുഞ്ചിരിയോടെ പറഞ്ഞു.... ഇന്ദ്രൻ പോയി കഴിഞ്ഞു റൂം ചാരിയിട്ട് ചെയറിൽ ഇരുന്നു ദിയ കണ്ണുകൾ അപ്പോഴും വാടി തളർന്നു കിടക്കുന്ന കുഞ്ഞിലായിരുന്നു.... 💓🥀 ഇന്ദൂ.....ദേ....ഈ കേൾക്കുന്നത് എന്താന്നറിയോ....സ്കാനിംഗ് റൂമിൽ കട്ടിലിൽ കിടക്കുന്നവളോടായ് ചോദിച്ചു ഡേവിഡ്.... ഇല്ല എന്ന് തലയാട്ടി പാറു.... കുഞ്ഞുങ്ങളുടെ ഹാർട്ട് ബീറ്റാ....ചിരിയോടെ പറയുമ്പോൾ ഒരു വിളറിയ ചിരി അവളുടെ ചൊടികളിൽ വിരിഞ്ഞു.....

ടോ .....തനിക്ക് നമ്മുടെ കുഞ്ഞുങ്ങളെ കാണണ്ടേ.....ദേ നോക്കിയേ.....ഉത്സാഹത്തോടെ സ്ക്രീൻ അവൾക്ക് നേരെ തിരിച്ചു കൊണ്ട് ഡേവിഡ് ചോദിച്ചു.... വേണ്ടിച്ഛായ........താത്പര്യമില്ലാതെ പറഞ്ഞു കൊണ്ട് മുഖം തിരിച്ചു പാറു.... ഹാ അത് കൊളളാം എല്ലാ വരും ഈ കാഴ്ച കാണാനാ കൊതിക്കുന്നത് തനിക്ക് എന്ത് പറ്റിയെടോ....പറഞ്ഞു കൊണ്ട്....വീണ്ടും സ്ക്രീനിൻ നോക്കി ഡേവിഡ്..... എന്തിനാ ഞാൻ കാണണത്.......എനിക്ക് എന്റെ മക്കളെ സ്നേഹിക്കാനോ ലാളിക്കാനോ കൂടി അവകാശം ഇല്ലല്ലോ.....അവര് വന്ന് കഴിയുമ്പോ ഇട്ടെറിഞ്ഞ് പോണ്ടേ....പേടിയാ ഇച്ഛായാ....ഒരുപാട് മോഹിച്ചിട്ട് നിങ്ങളെയും എന്റെ മക്കളെയും പിരിയേണ്ടി വരുമ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുമോ എന്ന പേടി.....ഓർക്കവേ കണ്ണുകൾ നിറഞ്ഞു പാറുവിന്റെ............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story