ജീവാംശം: ഭാഗം 44

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ഞാനൊരിക്കലും ഇച്ഛായന്റെ ജീവിതത്തിൽ തടസ്സം ആയി നിൽക്കില്ല.....ഇച്ഛായൻ പറഞ്ഞത് പോലെ മക്കളെ തന്നിട്ട് ഇച്ഛായന്റെ ജീവിതത്തിൽ നിന്നും പൊയ്ക്കോളാം......അത് കഴിഞ്ഞു നിങ്ങളും ഞാനുമായോ ഞാനും വാവമാരുമായോ ഒരൂ തരത്തിലുള്ള ബന്ധവും ഉണ്ടാവാൻ പാടില്ലാന്നല്ലേ എഗ്രിമെന്റ്.....ഇച്ഛായൻ പറഞ്ഞത് പോലെ സില്ലി ഇമോഷൻസിന്റെ പേരിൽ കടിച്ചു തൂങ്ങില്ല ഞാൻ ....നിറ കണ്ണുകൾ തുടച്ചു ഡേവിഡ് കാണാതെ.... ഇന്ദൂ താനെന്റെ ക്യാബിനിലേക്ക് പൊയ്ക്കോ.....ഞാൻ വന്നേക്കാം.....സ്കാനിംഗ് കഴിഞ്ഞു ഇറങ്ങാൻ തുടങ്ങിയവളോടായി പറഞ്ഞു ഡേവിഡ്..... മ്മ്ഹം.....ശരി ഇച്ഛായാ....പാറു പതിയെ പുറത്തേക്കിറങ്ങി...മുന്നോട്ട് നടന്നു.....ഇടനാഴി കഴിഞ്ഞ് അകത്തേക്ക് കുറച്ചു നടന്നതും കണ്ടു ഒരു ഫ്ലാസ്കും കൈയിൽ പിടിച്ച് നടന്നു വരുന്ന ഇന്ദ്രനെ..... രണ്ടു പേരും പരസ്പരം കണ്ട നിമിഷം അമ്പരപ്പ് നിറഞ്ഞു കണ്ണുകളിൽ.....

പതിയെ അവളുടെ വീർത്ത വയറിലേക്ക് അവന്റെ കണ്ണുകൾ എത്തിയിരുന്നു...... പാർവണ തനിക്ക് സുഖവല്ലേടോ.....പുഞ്ചിരിയോടെ ചോദിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു ഇന്ദ്രൻ...... സുഖവാ ജിത്തേട്ടാ....ജിത്തേട്ടൻ എന്താ ഇവിടെ???? ആർക്കാ വയ്യാത്തത്???പതിയെ ചോദിച്ചു..... എന്റെ ഫ്രണ്ടിന്റെ മകനാ.....താനൊറ്റയ്ക്കേയുളളോ...ഹസ്ബന്റ് വന്നില്ലേ...... വന്നു.....ഇച്ഛായൻ സ്കാനിംഗ് റൂമിലാ...എന്നോട് ക്യാബിനിലേക്ക് പോവാൻ പറഞ്ഞു അതാ.....വീണ്ടും പുഞ്ചിരിച്ചു.... പാർവണ താൻ ഹാപ്പി ആണോടോ.....ഇപ്പോഴും ആ പഴയ തീരുമാനത്തിൽ തന്നെയാണോ താൻ.....അവളുടെ മുഖത്തേക്കൂറ്റു നോക്കി ക്കൊണ്ട് ചോദിച്ചു ഇന്ദ്രൻ..... മ്മ്ഹം....അതേ....എന്റെ തീരുമാനത്തിന് ഒരു മാറ്റവും ഉണ്ടാവില്ല ജിത്തേട്ടാ....... എഗ്രിമെന്റ് കഴിയുമ്പോ തന്നെ അയാൾ ഉപേക്ഷിക്കില്ലേ.....

ഒറ്റപ്പെട്ടു പോവില്ലെടോ താൻ.....ഒന്നൂടെ ആലോചിച്ചൂടെ തന്റെ ഭാവിയല്ലേ...തന്റെ ഭാവി.... ഇല്ല ജിത്തേട്ടാ ഈ പാർവണയ്ക്ക് വാക്ക് ഒന്നേയുളളൂ...അവനെ പറഞ്ഞു പൂർത്തിയാക്കാനനുവദിക്കാതെ തുടർന്നു......മരണം വരെ അതിന് ഒരു മാറ്റവും ഉണ്ടാവില്ല.......എന്റെ അവസാന ശ്വാസം വരെയും എന്റെ മനസ്സിലും ജീവിതത്തിലും ഡേവിച്ഛായനല്ലാതെ മറ്റൊരു പുരുഷൻ ഉണ്ടാവില്ല ......പറഞ്ഞു കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു.... ഞാൻ.....പോവാ....ജിത്തേട്ടാ.....നല്ല ക്ഷീണം തോന്നാ.....ഇടർച്ചയോടെ പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു പാറു...... അവൾ പോകുന്നതും നോക്കി നിന്നു ഇന്ദ്രൻ....എന്തോ വല്ലാത്ത ദുഃഖം തോന്നാ അവളെയോർത്ത്.....പാർവണയെ വെറുക്കാൻ തനിക്ക് കഴിയില്ല ഒരിക്കലും.....സ്വന്തം കൂടപിറപ്പിന്റെ പ്രാണൻ രക്ഷിക്കാൻ വേണ്ടി അറിഞ്ഞു കൊണ്ട് തന്നെ സ്വയം ജീവിതം ഹോമിക്കാൻ തയ്യാറായവൾ.....ഒന്ന് ദീർഘമായി നിശ്വസിച്ചു കൊണ്ട് റൂമിലേക്ക് നടന്നു..... പാറുവിന്റെ മുഖം ഓർത്തു ഒരു സമാധാനവും ഇല്ലായിരുന്നു ഇന്ദ്രന്....

ഡേവിഡ് അവളെ ഉപേക്ഷിച്ച് കഴിഞ്ഞുളള അവളുടെ ജീവിതം ഊഹിക്കാവുന്നതേ ഉളളൂ....സമൂഹത്തിൽ തന്നെ ഒറ്റപ്പെട്ടു പോവും ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് സ്വന്തം സുഖം തേടി പോയവൾ എന്ന് എല്ലാവരും തെറ്റിദ്ധരിക്കില്ലേ.....ഓർത്തു കൊണ്ട് റൂമിലേക്ക് ചെല്ലുമ്പോൾ വിച്ചൂട്ടൻ നല്ല ഉറക്കം ആയിരുന്നു.....ദിയയെ അവിടെ തിരഞ്ഞെങ്കിലും കണ്ടില്ല.... ഇന്ദ്രൻ പതിയെ വിച്ചൂട്ടന്റെ അടുത്തേക്ക് ചെന്ന് ബെഡിനോരമുളള ചെയറിൽ ഇരുന്നു.... ഒറ്റ ദിവസം കൊണ്ട് കുഞ്ഞ് ഒരു പാട് ക്ഷീണിച്ചിരിക്കുന്നു ഓർത്തു കൊണ്ട് നിറുകിൽ ചുമ്പിച്ചു.....അവനെ തലോടി കൊണ്ട് അടുത്ത് തന്നെ ഇരുന്നു ഇന്ദ്രൻ..... ജിത്തേട്ടാ....ദിയയുടെ വിളി കേട്ടതും തിരിഞ്ഞു നോക്കി..... ഫാർമസിയിൽ നിന്നും മെഡിസിൻ വാങ്ങിയുളള വരവായിരുന്നു..... ആഹ്....ദിയ താനെന്തിനാ മോനെ ഒറ്റയ്ക്ക് ആക്കി പോയത്....ഞാൻ വന്നിട്ട് പൊയ്ക്കൂടാരുന്നോ ശാസനയോടെ പറഞ്ഞു... അവൻ നല്ല ഉറക്കത്തിലായിരുന്നു ജിത്തേട്ടാ അതാ ഞാൻ....

പറഞ്ഞു നിർത്തി ക്കൊണ്ട് അവനെ നോക്കി.... എന്നാലും അവനിടയ്ക്ക് ഉണർന്നെങ്കിലോ....അടുത്ത് തന്നെ കാണാതെ വരുമ്പോൾ....കരയില്ലേ....വയ്യാത്ത കുഞ്ഞല്ലേ...ഒന്നിനും വേണ്ടി താൻ പുറത്തേക്ക് പോവണ്ട ....ഞാനുണ്ടല്ലോ ഇവിടെ കെറുവിച്ചു കൊണ്ട് അവളെ നോക്കി.... അവന് കുഞ്ഞിനോടുളള കരുതലും സ്നേഹവും നോക്കി കാണുകയായിരുന്നു ദിയ അവന്റെ കണ്ണുകളിലപ്പോൾ.... 🥀💓 ഒരുപാട് വൈകിയാണ് ഡേവിഡ് ക്യാബിനിലിൽ എത്തിയത് അകത്തേക്ക് ചെന്ന് നോക്കുമ്പോൾ കാണുന്നത് ടേബിളിനു മുകളിൽ മുഖം വയ്ച് കിടക്കുകയായിരുന്ന പാർവണയെയാണ് .... ഇന്ദൂ.....അവൻ അവളുടെ നിറുകിൽ തലോടി....ഞെട്ടി എണീറ്റ് കൊണ്ട് ബദ്ധപ്പെട്ട് കണ്ണുകൾ തുടക്കുന്നവളെ തന്നെ നോക്കി ഡേവിഡ്.....കരഞ്ഞ് കലങ്ങിയ കണ്ണുകളും ചുവന്ന മുഖവും കാണേ നെറ്റിചുളുച്ചു കൊണ്ട് അവളെ നോക്കി.... ഇന്ദൂ......എന്താടാ പറ്റിയത്..

..എന്തിനാ താൻ കരയുന്നത് പറഞ്ഞു കൊണ്ട് അവളുടെ മുഖം കൈയിലെടുത്തു.... മ്മ്ഹം....ഒ....ഒന്നൂല്ല ഇച്ഛായാ.....വിതുമ്പലടക്കി പറഞ്ഞു... അല്ല...നീ നുണ പറയുവാ.... ദേ ഇന്ദൂ.....നിനക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നോട്.....എന്തോ ഒന്നുണ്ട് നിന്നെ അലട്ടുന്ന പ്രശ്നം.....അതാ നീയിങ്ങനെ.....ഈ പ്രഗ്നൻസിയുടെ തുടക്കം മുതൽ ഞാൻ ശ്രദ്ധിക്കുവാ അത് എന്താന്ന് എന്നോട് പറഞ്ഞൂടേ നിനക്ക്..... ഒന്നും.....ഇ.....ഇല്ല...ഇച്ഛായാ....കരച്ചിലടക്കാൻ പാട് പെട്ട് കൊണ്ട് പറഞ്ഞു.... നുണയാ.....പറയ് എന്ത് കൊണ്ടാ സ്കാനിംഗ് ചെയ്തപ്പോൾ കുഞ്ഞിനെ കാണണ്ടാന്ന് പറഞ്ഞു മുഖം തിരിച്ചത്....അവളെ പിടിച്ചു നിർത്തി ചോദിച്ചു.... ഇച്ഛായാ...ഞാൻ പറഞ്ഞല്ലോ ഒന്നും ഇല്ലെന്ന്.....പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നവളെ വീണ്ടും പിടിച്ചു നിർത്തി ഡേവിഡ്....പറ എന്താ കാര്യം..... ഇച്ഛായാ.....പ്ലീസ്.....ഞാൻ....പറയില്ല.....എനിക്ക് കഴിയില്ല....കരഞ്ഞ് പോയി വീണ്ടും....

ഇന്ദൂ...ഇങ്ങനെ കരയല്ലേ.....എന്നോട്.....പറയാൻ....പറ്റാത്ത എന്ത് രഹസ്യം ആണെടോ തനിക്ക്...ആവളുടെ മുഖം കൈയിലെടുത്തു കൊണ്ട് ചോദിച്ചു ഡേവിഡ്..... ഈ സമയം ഡേവിഡിന്റെ ക്യാബിനിലെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.....അവൻ അവളിൽ നിന്നും പിടി വിട്ട് ചെന്ന് ഫോൺ അറ്റന്റ് ചെയ്തു ..... എക്സ്ക്യൂസ് മീ സർ....സർനെ കാണാൻ ഒരാൾ വെയിറ്റ് ചെയ്യാ റിസപ്ഷനിൽ... സർന്റെ ക്യാബിനിലേക്ക് അയാളെ പറഞ്ഞു വിടട്ടേ???.....റിസപ്ഷനിസ്റ്റ് ആയിരുന്നു കോൾ.....ചെയ്തത്.... ആരാ....നേഹാ....?? ഇന്ദ്രജിത്ത് എന്നാ പേര് പറഞ്ഞത് സർനോട് അത്യാവശ്യം ആയി എന്തോ പറയാനുണ്ടെന്ന് പറഞ്ഞു..... മ്മ്ഹം അയാളോട് അവിടെ നിക്കാൻ പറയൂ ഞാൻ അവിടേക്ക് വരാം....പാറുവിനെ ഒന്ന് നോക്കിയ ശേഷം കോൾ കട്ട് ചെയ്തു .... ദേ ഇന്ദൂ....താഴെ ഒരാളെന്നെ വെയ്റ്റ് ചെയ്യാ ഞാൻ അവിടേക്ക് പോവാ...താൻ അവിടെ പോയ് റെസ്റ്റെടുക്ക്....തൊട്ടടുത്ത പ്രൈവറ്റ് റൂം ചൂണ്ടിക്കൊണ്ട് പറഞ്ഞു .... ആ....പിന്നെ....

ഞാൻ തിരികെ വരുമ്പോൾ എനിക്കറിയണം തന്നെ അലട്ടുന്ന പ്രശ്നം എന്താണെന്ന് രൂക്ഷമായി അവളെ നോക്കി ക്കൊണ്ട് പുറത്തേക്ക് പോയി ഡേവിഡ്.... അവനെ നിർജീവമായി നോക്കി ക്കൊണ്ട് പാറു ചെയറിലേക്കിരുന്നു..... 💓🥀 ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് ടെസ്സയ്ക്കും തനിക്കുമുളള വസ്ത്രങ്ങൾ സെലക്ട് ചെയ്യുകയായിരുന്നു സേറ ...... അവൾക്ക് വേണ്ട വസ്ത്രങ്ങൾ തിരഞ്ഞെടുത്ത ശേഷം ടെസ്സക്ക് വേണ്ടി കുറച്ച് വസ്ത്രങ്ങൾ നോക്കി സെലക്ട് ചെയ്തു.....ഗർഭിണികൾക്കുളള വസ്ത്രങ്ങൾ പ്രത്യേകം പറഞ്ഞെടുപ്പിച്ച് സെലക്ട് ചെയ്യുകയായിരുന്നു അവൾ.... ബില്ല് പേയ് ചെയ്തു തിരിയവേ കണ്ടു കുറച്ചു മാറി നിന്ന് വസ്ത്രം സെലക്ട് ചെയ്തുകൊണ്ടിരുന്ന റോവിനെ....അവനെ കണ്ടതും കണ്ണുകൾ തിളങ്ങി സേറയുടെ ഓടി അവന്റെ അടുത്തേക്ക് പോയി..... റോവീ.....പിന്നിൽ നിന്നുളള വിളികേട്ടതും അവൻ തിരിഞ്ഞു നോക്കി..... സേറയെ കണ്ട് അമ്പരന്നു അവൻ... എന്താ റോവി ഇവിടെ?? മുഖം ചുളുച്ചു കൊണ്ട് ചോദിച്ചു സേറ.... ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ എന്തിനാ വരുന്നതെന്ന് തന്നോട് പ്രത്യകം പറയണോ....ഗൗരവത്തോടെ ചോദിച്ചു.... അതല്ല റോവീ...

.ഇത് ലേഡീസ് സെക്ഷൻ അല്ലേ......ഇവിടെ എന്തിനാ താൻ വന്നതെന്നാ ഞാൻ.....പറഞ്ഞു നിർത്തി ക്കൊണ്ട് അവനെ നോക്കി .... ഈ സമയം ഒരു കുർത്തിയും പാലസാസോയും ധരിച്ച ഒരു സുന്ദരിയായ പെൺകുട്ടി റോവിയുടെ അടുത്തേക്ക് വന്നു.... റോവിച്ചാ.....സെലക്ട് ചെയ്താരുന്നോ....വന്നയുടനെ അവന്റെ കൈ കോർത്തു കൊണ്ട് അവൾ ചോദിച്ചു..... ആഹ്.....കുറച്ചു സെലക്ട് ചെയ്തു താനൊന്ന് നോക്കിയേ ഇഷ്ടമായോന്ന് പറഞ്ഞു കൊണ്ട് സെലക്ട് ചെയ്ത വസ്ത്രങ്ങൾ അവളെ കാണിക്കാൻ തുടങ്ങി.... എനിക്ക് കാണണം എന്നില്ല റോവിച്ചന്റ സെലക്ഷൻ അല്ലേ മോശമാവില്ല.....അതുമല്ല....റോവിച്ചന്റ ഇഷ്ടം തന്നാ എന്റെയും ഇഷ്ടം പുഞ്ചിരിയോടെ പറഞ്ഞു അവൾ .... ഇതെല്ലാം കണ്ട് കണ്ണ് മിഴിച്ചു നിൽക്കുന്നുണ്ടായിരുന്നു സേറ......റോവിയോട് തൊട്ട് മുട്ടി സംസാരിക്കുന്ന ആ പെൺകുട്ടിയോട് വല്ലാത്ത ദേഷ്യം തോന്നി സേറയ്ക്ക്..... റോവി ആരാ ഇവള്.....കുറച്ചു ദേഷ്യത്തോടെ ചോദിച്ചു സേറ.... ഓഹ്....സോറി സേറ....

താനിവിടെ നിൽക്കുന്ന കാര്യം ഞാൻ വിട്ട് പോയി....ആഹ് എന്താ ചോദിച്ചത്...ഇവൾ ആരാന്നല്ലേ.... എന്റെ ഭാര്യ എസ്ഥേർ.....പുഞ്ചിരിയോടെ പറഞ്ഞു... വാട്ട്!!! നിന്റെ മാരീജ് കഴിഞ്ഞെന്നോ....വീണ്ടും അലറി സേറ.....ഈ സമയം അവളുടെ കണ്ണുകൾ എസ്ഥേറിന്റെ കഴുത്തിലെ മിന്നിലെത്തിയതും അവളെയും റോവിയെയും മാറി മാറി നോക്കി...... മ്മ്ഹം...കഴിഞ്ഞു.....എല്ലാം പെട്ടെന്നെടുത്ത തീരുമാനം ആയിരുന്നു....പുഞ്ചിരിയോടെ പറയാൻ തുടങ്ങി......ആരെയും വിളിക്കാൻ പറ്റിയില്ല....മമ്മിയുടെയും ഡാഡിന്റെയും ഇഷ്ടം ആയിരുന്നു....നീ അന്ന് എന്നെ ഇട്ടെറിഞ്ഞ് പോയപ്പോൾ ഞാൻ ആകെ ഡെസ്പ് ആയിപ്പോയി....അങ്ങനെ മൈൻഡ് ഒന്ന് റിലാക്സ്ഡ് ആവാൻ ഇവിടെ നിന്നും കുറച്ചു നാൾ മാറി നിക്കാമെന്ന് കരുതി..കുറച്ചു നാളെത്തേക്ക് ലീവെടുത്ത് ബാംഗ്ലൂരിലേക്ക് പോയി ......അവിടെ വച്ച് എന്റെ സമ്മതം പോലും ചോദിക്കാതെ ഡാഡും മമ്മിയും കൂടി എടുത്ത തീരുമാനം ആയിരുന്നു ഇവളുമായുളള എന്റെ വിവാഹം....

ആദ്യം ഞാനെതിർത്തെങ്കിലും പിന്നെ സമ്മതം മൂളി.... എസ്ഥേറിന്റെ പാരന്റസ് ബാംഗ്ലൂരിൽ സെറ്റിൽഡാണ്.....ഇവളുടെ പപ്പാ ഡാഡിന്റെ ബെസ്റ്റ് ഫ്രണ്ടും....പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു....അധികം ആരെയും ക്ഷണിക്കാതെ ചർച്ചിൽ വച്ച് ചെറിയൊരു കെട്ട് കല്യാണം....പിന്നെ റിലേറ്റീവ്സ് മാത്രമായി ഒരു റിസപ്ഷൻ.....ആദ്യമാദ്യം എനിക്ക് ഇവളെ ഉൾക്കൊള്ളാൻ പ്രയാസം ആയിരുന്നു.....പക്ഷെ പതിയെ പതിയെ അതോക്കെ മാറി....ഇപ്പൊ ഇവളെന്റെ പ്രാണനാ....ശരിക്കും നിന്നെക്കാൾ എന്റെ രീതികളുമായി പൊരുത്തപ്പെടാൻ ഇവൾക്ക് കഴിയുന്നുണ്ട്.....പറഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് നിൽക്കുന്നവനെ രൂക്ഷമായി നോക്കി സേറ.... സേറ....ഞങ്ങൾ ഇറങ്ങുവാ.....എന്റെ ഫ്രണ്ടിന്റെ മകൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് അവിടേക്ക് പോണം ആ കുഞ്ഞിനുളള വസ്ത്രം കൂടി വാങ്ങണം പറഞ്ഞു കൊണ്ട് എസ്ഥേറിന്റെ കൈയും പിടിച്ച് മുന്നോട്ട് നടന്നു റോവിൻ..... സേറ പല്ല് ഞെരിച്ച് കൊണ്ട് അവരെ നോക്കി നിന്നു.... 💓🥀

ഡേവിഡ് റിസപ്ഷനിലേക്ക് ചെല്ലുമ്പോൾ ഇന്ദ്രൻ അവിടെ നിപ്പുണ്ടായിരുന്നു..... ഇന്ദ്രനെ അന്ന് സേറയുടെ ഫോണിൽ പാറുവിനൊപ്പം ഫോട്ടോയിൽ കണ്ട ഒരോർമ്മ മാത്രേ ഉളളൂ....ഡേവിഡ് ഓർത്തു.... ഡേവിഡ് ചെല്ലുമ്പോൾ പുറം തിരിഞ്ഞു നിക്കാരുന്നു ഇന്ദ്രൻ..... എക്സ്ക്യൂസ് മീ.....വിളിക്കേട്ടതും തിരിഞ്ഞു നോക്കി ഇന്ദ്രൻ... മിസ്റ്റർ. ഇന്ദ്ര ജിത്ത് ??? ഡേവിഡ് അവനെ തന്നെ ഉറ്റുനോക്കി ... അതേ....സർ അല്ലേ ഡോ.ഡേവിഡ് ഫിലിപ്പ്... അതേ....എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്.....പുഞ്ചിരിയോടെ തിരക്കി ഡേവിഡ്.... സർ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്....നമുക്ക് കുറച്ചു മാറി നിന്ന് സംസാരിച്ചാലോ ഇന്ദ്രൻ ഡേവിയെ നോക്കി.... ഒഫ് കോസ്.....വരൂ.....പറഞ്ഞു കൊണ്ട് രണ്ടു പേരും പുറത്തേക്ക് നടന്നു................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story