ജീവാംശം: ഭാഗം 45

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ഇന്ദ്രനും ഡേവിയും നേരെ പാർക്കിലേക്കാണ് പോയത്.....അവിടെയുണ്ടായിരുന്ന സിമന്റ കൊണ്ടുളള ബഞ്ചിൽ രണ്ടാളും ഇരുന്നു..... സർന് എന്നെ അറിയാമോ???കുറച്ചു നേരത്തെ മൗനത്തിന് ശേഷം ഇന്ദ്രൻ മുഖമുയർത്തി ഡേവിയെ നോക്കി. . മ്മ്ഹം.....അറിയാം....ഇന്ദു എന്നോട് തന്നെ പറ്റി എല്ലാം പറഞ്ഞിട്ടുണ്ട്... അമ്പരപ്പോടെ ഇന്ദ്രൻ മുഖമുയർത്തി ഡേവിയെ നോക്കി..... ഇന്ദുവിന് തന്നെ ഒരുപാട് ഇഷ്ടമായിരുന്നു.....പക്ഷെ പ്രണവിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയാ അവൾ.....പറഞ്ഞു നിർത്തി ക്കൊണ്ട് അവനെ നോക്കി..... അറിയാം.....പാർവണയെ എനിക്ക് അറിയാം .....ചതിച്ചിട്ടില്ലാന്നും അറിയാം....സാഹചര്യം വില്ലനായതാ ഞങ്ങൾക്കിടയിൽ.....നോവുളളൊരു പുഞ്ചിരി അവന്റെ ചൊടികളിൽ വിരിഞ്ഞു ......

എന്നോട് അവൾ നിങ്ങളുടെ എഗ്രിമെന്റിന്റെ കാര്യം പറഞ്ഞിരുന്നു.....അവനെ വീണ്ടും നോക്കി ഇന്ദ്രൻ..... മ്മ്ഹം......ഒന്ന് മൂളുക മാത്രം ചെയ്തു ഡേവിഡ് .. പറയാൻ ഞാൻ ആരുമല്ല എന്നറിയാം എങ്കിലും പറയാ......എഗ്രിമെന്റിന്റെ കാലാവധി കഴിഞ്ഞാലും കൈവിട്ട് കളയരുത്.....ഒരു പാവാ അവള്.....നിങ്ങൾ അവളെ കൈവിട്ടാൽ ഒറ്റപ്പെട്ടു പോവും.....എനിക്ക് അത് സഹിക്കാൻ കഴിയില്ല....ഇടർച്ചയോടെ പറഞ്ഞു..... ഇപ്പോഴും ഇഷ്ടമാണോ പാർവണയെ??? പെട്ടെന്നുളള അവന്റെ ചോദ്യത്തിന് വിളറിയ ചിരിയായിരുന്നു മറുപടി പിന്നെ തുടർന്നു.... മ്മ്ഹം.....എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ അവളെന്നു മുണ്ടാവും.......ഒരിക്കലും മറക്കാൻ കഴിയില്ല.....അവളെ വെറുക്കാൻ എനിക്ക് കഴിയില്ല ......

അത്പോലെ അവൾ ദുഃഖിക്കൂന്നത് കാണാനും ആവില്ല....ദീർഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു... എഗ്രിമെന്റൊക്കെ ഞാനെന്നേ ഉപേക്ഷിച്ച് കഴിഞ്ഞു......ഇന്ദു ഇപ്പൊ എന്റെ ജീവനും ജീവിതവും പ്രണയവുമൊക്കയാ.....അവളും അവളുടെ വയറ്റിൽ വളരുന്ന ഞങ്ങളുടെ മക്കളുമാ ഇന്ന് എന്റെ ലോകം......എനിക്ക് കിട്ടിയ ഏറ്റവും വില പിടിച്ച ഗിഫ്റ്റ് അവളാ.....ഒരിക്കലും ഒന്നിനും വേണ്ടി ഞാനെന്റെ ഇന്ദുവിനെ കൈവിട്ട് കളയില്ല.....ദൂരേക്ക് നോട്ടം പായിച്ചു പറയുമ്പോഴും അവന്റെ കണ്ണുകളിൽ അവളോടൂളള പ്രണയം തെളിഞ്ഞു..... മതി....ഞാൻ കേൾക്കാൻ ആഗ്രഹിച്ചത് ഇത് തന്നെയാണ്.....ഇപ്പോഴാ എനിക്ക് സമാധാനം ആയത്.......പാർവണ ദുഃഖിക്കുന്നത് എനിക്ക് കണ്ടു നിൽക്കാനാവില്ല....

അവളൊരിക്കൽ പറഞ്ഞതാ......അവളുടെ ജീവിതത്തിൽ നിങ്ങൾ അല്ലാതെ മറ്റൊരു പുരുഷൻ ഇനി ഉണ്ടാവില്ലെന്ന്.....ഇപ്പൊ ഏനിക്ക് സമാധാനം ആയി... എന്നാ ശരി സർ ഞാൻ പോവാ.. ....പുഞ്ചിരിയോടെ പറഞ്ഞു കണ്ട് ബഞ്ചിൽ നിന്നും എഴുന്നേറ്റു ഇന്ദ്രൻ.... ഇന്ദ്രൻ പോകുന്നതും നോക്കി ഡേവിഡ് അവിടെ ഇരുന്നു..... 💓🥀 റൂമിലേക്ക് ചെല്ലുമ്പോൾ പാറു അവിടെയുളള ബെഡിൽ കിടക്കുകയായിരുന്നു.....വയറിൽ കൈ വച്ചിട്ടുണ്ട്....ചരിഞ്ഞ് കിടന്ന് കുഞ്ഞുങ്ങളുടെ അനങ്ങുന്നത് അറിയുകയാണെന്ന് അവളുടെ ചുണ്ടുകളിൽ തെളിഞ്ഞ പുഞ്ചിരി കാണേ മനസ്സിലായി അവന്..... പതിയെ അവളുടെ അടുത്തേക്ക് ചെന്നു.... ഇന്ദൂ.....മൃദുവായി വിളിച്ചു.... ഇച്ഛായാ.....പതിയെ എണീറ്റിരുന്നു..... എന്റെ മക്കൾ എന്ത് പറയുവാ....

പറഞ്ഞു കൊണ്ട് വയറിന് അവന്റെ കൈ വച്ചു..... നല്ല ബഹളവാ അകത്ത് കിടന്ന് ഇന്ന് കുറേ നേരം ഉറക്കവായിരുന്നുന്നാ തോന്നത് ഇപ്പൊ എണീറ്റേയുളളുന്നാ തോന്നണത്....എണീറ്റതും ...കളിക്കാൻ തുടങ്ങി രണ്ടാളും....പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് പതിയെ വയറിൽ തലോടി ..... അവളുടെ മുഖത്തെ സന്തോഷം കാണേ ഡേവിഡിന്റെ മനസ് നിറഞ്ഞു.... ഇന്ദൂ..... മ്മ്ഹം.... ജിത്തിനെ കണ്ടിരുന്നല്ലേ ......അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.... മ്മ്ഹം....മുഖം മങ്ങി പാറുവിന്റെ..... അത് കൊണ്ടാണല്ലേ നെരത്തെ കരഞ്ഞത്......ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ലേ നിനക്ക്.....ഇപ്പോഴും..... പറയാൻ അനുവദിക്കാതെ അവന്റെ വായ് പൊതിഞ്ഞു പിടിച്ചു പാറു.... വേണ്ട......ഒന്നും പറയണ്ട.....

ഇപ്പൊ എന്റെ മനസ്സിൽ ഡേവിച്ഛായനും നമ്മുടെ മക്കളും മാത്രേ ഉളളൂ.....എനിക്ക് നിങ്ങളെ കുറിച്ച് ചിന്തിക്കാൻ മാത്രേ ഇനി കഴിയൂ....മറ്റൊന്നും എന്റെ മനസ്സിൽ ഇല്ല.....പുഞ്ചിരിയോടെ പറയുമ്പോഴും കണ്ണുകൾ നിറഞ്ഞു..... അവളുടെ വീർത്ത വയറിൽ ചുണ്ടുകൾ ചേർത്തു ഡേവിഡ്..... ഇന്ദൂ....ഇനി ഇത് പോലെ കരയല്ലേ സഹിക്കാൻ കഴിയില്ലെനിക്ക്.....നീയും നമ്മുടെ മക്കളുമാ ഇപ്പൊ എന്റെ സന്തോഷം ....നിന്റെ കണ്ണ് നനഞ്ഞാൽ വേദനിക്കുന്നതെനിക്കാ....പറഞ്ഞു കൊണ്ട് അവളുടെ നിറുകിൽ ചുണ്ടുകൾ അമർത്തി.... 💓🥀 റൂമിലെ സകലതും വലിച്ചു നിലത്തേക്കെറിയുകയായിരുന്നു സേറ....ഭ്രാന്ത് പിടിച്ച പോലെ തലമുടിയൊക്കെ പിച്ചു വലിക്കുന്നുമുണ്ട്..... ഡേവി....നിനക്ക് വേണ്ടിയാ ഞാൻ എല്ലാം ഉപേക്ഷിച്ച് ഇവിടേക്ക് വന്നത്....

.എന്നിട്ട് നിനക്കിപ്പോ അവള് മതിയല്ലേ.....പറഞ്ഞതല്ലേ എനിക്ക് നിന്നെ വേണമെന്ന്....നീയില്ലാതെ പറ്റില്ലെന്ന് ........ആട്ടിപ്പായിച്ചു അല്ലേ......പക്ഷെ ഓർത്തോ അവൾ ആ പാർവണ ജീവനോടിരുന്നാലല്ലേ നീ അവളോടൊപ്പം സന്തോഷത്തോടെ ജീവിക്കൂ ......നാളെത്തെ പ്രഭാതം കാണാൻ അവളുണ്ടാവില്ല....ഒപ്പം അവളുടെ വയറ്റിൽ വളരുന്ന നിങ്ങളുടെ കുഞ്ഞുങ്ങളും പറഞ്ഞു കൊണ്ട് കബോർഡ് തുറന്ന് ഒരു ചെറിയ ബോട്ടിൽ കൈയിലെടുത്തു..... ഇതെന്താന്നറിയോ @@@@@ ആണ് ....ഇതിൽ നിന്നും ഒരഞ്ചു തുളളി മതി ഡേവി നിന്റെ ഇന്ദുവും കുഞ്ഞുങ്ങളും ഒറ്റയടിക്ക് അങ്ങ് പരലോകത്തെത്താൻ ക്രൂരമായ ചിരിയോടെ പിറു പിറുത്തു സേറ.... 💓🥀 രാത്രി വിച്ചൂട്ടനെ തോളിലിട്ട് ഹോസ്പിറ്റലിലെ കോറിഡോറിലൂടെ നടക്കുകയായിരുന്നു ഇന്ദ്രൻ...

ജിത്തേട്ടാ......മതീട്ടോ....ഇങ്ങനെ തുടങ്ങിയാൽ എന്നും ചെക്കൻ വാശി പിടിക്കേ ഉളളൂ ഇത് പോലെ കൊണ്ട് നടക്കാൻ.....ദിയ അവിടേക്ക് വന്ന് പറയുന്നുണ്ടായിരുന്നു.... താനൊന്ന് പോയേ.....എന്റെ മോനെ എത്ര നേരം വേണേലും ഞാൻ കൊണ്ട് നടന്നോളാം...എനിക്കൊരു മടിയും ഇല്ല....അല്ലേടാ വിച്ചൂട്ടാ.....ദിയയുടെ ശബ്ദം കേട്ടതും തലയുയർത്തി നോക്കിയ വിച്ചൂട്ടനോട് പറഞ്ഞു.... അച്ഛേ....മ്മ....കുഞ്ഞി ചെക്കൻ ദിയയെ നോക്കി പറയാൻ തുടങ്ങി..... അമ്മയോട് പോവാൻ പറ മോനേ.....അച്ച മതില്ലേ കുഞ്ഞിന് ചിരിയോടെ പറഞ്ഞു കൊണ്ട് ദിയയെ നോക്കി.....രണ്ടാളെയും കൂർപ്പിച്ചു നോക്കി നിന്നു ദിയ... അച്ഛനും മോനും ഇന്ന് രാത്രി ഇവിടെ തന്നെ കൂടിക്കോ.....പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളുടെ കൈയിൽ പിടുത്തമിട്ടു ഇന്ദ്രൻ....

പെട്ടെന്നുളള അവന്റെ പ്രവൃത്തിയിൽ അവളോന്നൂ ഞെട്ടി തിരിഞ്ഞു നോക്കി.....അപ്പോഴേക്കും അവനവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചിരുന്നു.....പകപ്പോടെ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കിയ പെണ്ണിനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു ഇന്ദ്രൻ.... ദിയാ....ഈ മോനെ എനിക്ക് തന്നൂടെ എന്റെ മോനായിട്ട്.....തനിക്ക് എന്റേതായിക്കൂടേ....തെല്ലൊരു മടിയോടെ പറഞ്ഞു.... ജിത്തേട്ടാ.....എന്തോക്കെയാ ഈ പറയുന്നത്....ഞാൻ.....ഞാൻ....ഒരു വിധവയാ....പോരാത്തതിന് ഒരു കു....പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ അവളുടെ വായ് പൊതിഞ്ഞു പിടിച്ചു.... ഈ പുരാണം ഇനി കേൾക്കണ്ട എനിക്ക്.....എന്നെ വിവാഹം കഴിക്കാൻ ഇഷ്ടം ആണോ അല്ലയോ എന്ന് മാത്രം പറഞ്ഞാൽ മതി.....

പതിയെ അവളിൽ നിന്നും കൈമാറ്റി കൊണ്ട് ചോദിച്ചു.... മറുപടി ഒരു പുഞ്ചിരിയായിരുന്നു .....നിരഞ്ജന്റെ സ്ഥാനത്ത് ഒരിക്കലും മറ്റൊരാളെ സങ്കൽപിക്കാൻ കൂടി കഴിയില്ലായിരുന്നെനിക്ക്.....പക്ഷെ ജിത്തേട്ടാ....ഇപ്പൊ എനിക്കും ജീവിക്കാൻ തോന്നാ ....എന്റെ മോന്റെ ഈ അച്ഛന്റെ സ്നേഹത്തണലിൽ പുഞ്ചിരിയോടെ പറയുന്നവളെ അമ്പരപ്പോടെ നോക്കി..... ശരിക്കും ആലോചിച്ചിട്ടാണോ ഈ പറയുന്നത്....അവൻ വീണ്ടും അവളെ നോക്കി..... മ്മ്ഹം....ശരിക്കും ആലോചിച്ചു.....എന്റെ മോനെ ഇത് പോലെ സ്നേഹിക്കാൻ ഇനിയൊരാൾക്കും കഴിയില്ല.....അവന് ഈ അച്ഛന്റെ സ്നേഹം ഒരിക്കലും നഷ്ടപ്പെടാൻ പാടില്ല....പറഞ്ഞു നിർത്തി ക്കൊണ്ട് അവനെ നോക്കി..... എന്റെ ജീവനാടോ എന്റെ മോൻ.....

ഇവനാ എനിക്ക് നഷ്ടപ്പെട്ട സന്തോഷം തിരികെ തന്നത്....ഒരിക്കൽ നിരാശയിലേക്ക് കൂപ്പ് കുത്തിയ എന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് ഇവന്റെ കളിയും ചിരിയുമാ .....ഇവൻ മാത്രം മതി നമുക്ക്....തനിക്ക് ഇഷ്ടം ഉണ്ടെങ്കിൽ മാത്രം മതി എന്റേതായൊരു കുഞ്ഞ്......ഇല്ലെങ്കിൽ അതും വേണ്ട.......പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കുന്നവനെ അമ്പരപ്പോടെ നോക്കി നിന്നു അവൾ.... ആരും ഇങ്ങനെയൊക്കെ ചിന്തിക്കില്ല.....സ്വന്തം ചോരയല്ലാത്ത കുഞ്ഞിനെ ചേർത്ത് പിടിക്കില്ല.....എങ്ങനാ ഒരാൾക്ക് ഇത് പോലെ സ്നേഹിക്കാൻ കഴായണത് ....ഓർത്തു ദിയ... രാത്രി വീടിനു പുറത്ത് ഗാർഡനിലെ ബഞ്ചിൽ ഒറ്റയ്ക്കിരിക്കുകയായിരുന്നു പാറു...മനസ്സാകെ കലുഷിതമായിരുന്നു...കുറച്ചു നാൾ കൂടി കഴിഞ്ഞാൽ താൻ ഡേവിച്ഛായനെ വിട്ട് പോവെണ്ടതാ....പക്ഷെ അക്കാര്യം ഓർക്കാൻ കൂടി കഴിയുന്നില്ല.....

എങ്ങനാ ഞാനെന്റെ കുഞ്ഞുങ്ങളെ കാണാതിരിക്കുക.....ഇപ്പൊ തന്നെ അവരുടെ മുഖം ഒന്ന് കാണാൻ കൊതിച്ചു പോവാ.....അവരെ ഇട്ടെറിഞ്ഞ് പോവാൻ കഴിയോ തനിക്ക്.....ഇല്ല...ഒരിക്കലും കഴിയില്ല....ഇവിടെ മേരിയേച്ചിയെ പോലെ ജോലിക്കാരായായെങ്കിലും കഴിഞ്ഞു കൂടാൻ അനുവദിച്ചെങ്കിൽ എന്റെ കുഞ്ഞുങ്ങളെയും ഡേവിച്ഛായനെയും പിരിയേണ്ടി വരില്ലായിരുന്നു....അല്ലെങ്കിൽ രണ്ട് മക്കളിൽ ഒരാളെ എനിക്ക് തന്നിരുന്നെങ്കിൽ.....ഓർത്തു നിൽക്കവേ അറിഞ്ഞു ഡേവിഡിന്റെ സാമീപ്യം തൊട്ട് പിന്നിൽ.... തുടരും..... 🥀🌼🥀ജീവാംശം 🥀🌼🥀ഭാഗം 46  ഡേവിഡ് പിന്നിലായ് നിന്നു കൊണ്ട് പാറുവിന്റെ തോളിൽ താടി കുത്തി .... ഇന്ദൂട്ടി ഇവിടെ വന്നിരിക്കാ ... ഈ അസമയത്ത് ഒറ്റയ്ക്ക് വന്നിരുന്ന് എന്തേലും കണ്ട് പേടിച്ച് ബി.പി.കൂട്ടോ താൻ .....പുഞ്ചിരിയോടെ ചോദിച്ചു..... മ്മ്ഹം.....

ഇല്ലെന്ന് തലയാട്ടി അവൾ.... ഇന്ദൂ..... മ്മ്ഹം.... നിനക്കെന്നോട് എന്തെങ്കിലും പറയാനുണ്ടോ.....അവൻ പറയുന്നത് കേട്ട് തറഞ്ഞു ഇരുന്ന് പോയി പാറൂ.... പറയാൻ ഒരുപാടുണ്ട് പക്ഷെ എന്തോ ഭയമാണ്......ഞാനെന്തെങ്കിലും പറഞ്ഞാൽ കോൺട്രാക്ടിലെ നിബന്ധനകൾ ലംഘിക്കുന്ന പോലെ ആവില്ലേ.....ഓർത്തു കൊണ്ട് മൗനം പാലിച്ചു കൊണ്ട് എഴുന്നേറ്റ് മുന്നോട്ട് നടന്നു അവൾ..... ഇന്ദൂ.....പറയ് എന്താ പറയേണ്ടത്....വിണ്ടും ചോദിച്ചു.... മ്മ്ഹം ഒന്നും ഇല്ല ഇച്ഛായാ.....പകപ്പോടെ പറഞ്ഞു.... നുണ......പാറുവിനെ തിരിച്ചു നിർത്തി ക്കൊണ്ട് അവളുടെ കണ്ണുകളിൽ നോക്കി....പറയ് എനിക്കറിയാം നിന്നെ അലട്ടുന്ന എന്തോ പ്രശ്നം ഉണ്ട് അതെന്താന്ന് പറഞ്ഞേ തീരു.... ഒ....ഒനും ഇല്ല......ഇച്ഛായാ....ഇടർച്ചയോടെ പറഞ്ഞു.... പറയ്.....

വെറുതെ എന്തിനാ ഓരോന്നും ആലോചിച്ചു നെഞ്ച് നീറ്റുന്നത്.....എന്റെ മക്കളെ കൂടി വിഷമിപ്പിക്കുമോ പെണ്ണേ നീ....ചോദിച്ചു കൊണ്ട് അവളുടെ കവിളിൽ തട്ടി.... പാറു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു......കുറച്ചു സമയം മൗനം പാലിച്ചു പിന്നെ തുടർന്നു..... ഇച്ഛായാ.....ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടുവോ.....അവനിൽ നിന്നും അകന്നു മാറി ക്കൊണ്ട് മുഖം കുനിച്ച് ചോദിച്ചു..... ഒരിക്കലും ഇല്ല.....ഈ അവസ്ഥയിൽ ഞാൻ ദേഷ്യപ്പെട്ടാൽ നീ വിഷമിക്കും അതെന്റെ മക്കളെയാ ബാധിക്കുന്നത്.....പറഞ്ഞു കൊണ്ട് അവളുടെ മുഖം കൈയിലെടുത്തു....ഇനി പറ എന്താ നിനക്ക് പറയാനുള്ളത്.....ആർദ്രമായ് ചോദിച്ചു.... ഇച്ഛായാ....ഞാൻ.....അത്....പിന്നെ.....വിറയോടെ അവനെ നോക്കി.... ആദ്യം ഒന്ന് റിലാക്സ്ഡ് ആവ് പിന്നെ പറയ്....അവളുടെ കവിളിൽ തട്ടി ക്കൊണ്ട് പറഞ്ഞു.....

പാറു തിരിഞ്ഞു നിന്നു.... ഇച്ഛായാ.....കുറച്ചു നാള് കൂടി കഴിഞ്ഞ് നമ്മുടെ വാവമാര് വരാമ്പോവല്ലേ...... മ്മ്ഹം.....നെറ്റിചുളുച്ചു കൊണ്ട് അവളെ നോക്കി.... വാവമാര് വന്ന് കഴിഞ്ഞാൽ ഞാൻ എ....എന്നെന്നേക്കുമായി നിങ്ങളുടെ ജീ......ജീവിതത്തിൽ നിന്നും ഒഴിഞ്ഞു തരണമെന്നല്ലേ എഗ്രിമെന്റ്.....സില്ലി ഇമോഷൻസിന്റെ പേരിൽ കടിച്ചു തൂങ്ങരുതെന്നല്ലേ ഇച്ഛായൻ പറഞ്ഞത്..... അവൾ പറയുന്നതൊക്കെ ഞെട്ടലോടെ കേട്ട് നിക്കാരുന്നു ഡേവിഡ്.... എ....എന്താ ഇന്ദൂ.....തനിക്ക് പോണം എന്ന് തന്നെയാണോ അവൻ പകപ്പോടെ അവളെ ഉറ്റുനോക്കി.... മ്മ്ഹം....മാറി തരാം ഇച്ഛായൻ പറഞ്ഞത് പോലെ ഒന്നിന്റെ പേരിലും നിങ്ങളുടെ ജീവിതത്തിൽ കടിച്ചു തൂങ്ങാൻ വരില്ല.... അവൾ പറയുന്നത് കേട്ട് തറഞ്ഞു നിന്നു ഡേവിഡ്....

ഇച്ഛായാ ഒരു കുഞ്ഞിന് വേണ്ടിയല്ലേ ഇച്ഛായൻ കോൺട്രാക്ടിനനുസരിച്ച് എന്നെ വിവാഹം കഴിച്ചതും സ്നേഹിച്ചതും എല്ലാം.......നമുക്ക് രണ്ടു മക്കൾ വരുമ്പോവല്ലേ.....ഒ....ഒരാളെ എനിക്ക് തന്നൂടേ.....പൊന്നു പോലെ നോക്കി ക്കോളാം ഞാൻ ......ഇച്ഛായന്റെ സംരക്ഷണയിൽ ഇവിടെ വളരുന്ന കുഞ്ഞിന് കിട്ടിയേക്കാവുന്ന എല്ലാ സൗഭാഗ്യങ്ങളും കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും.....എന്റേതായ രീതിയിൽ ഒരു കുറവും വരുത്താതെ നോക്കിക്കോളാം....പറഞ്ഞു കഴിഞ്ഞു പേടിയോടെ അവനെ നോക്കി.... അവളെ തന്നെ ഉറ്റുനോക്കി നിക്കാരുന്നു ഡേവിഡ്.... ഇല്ല പാർവണ....ഒരിക്കലും തരില്ല.....നിന്റെ അമ്മയ്ക്ക് നീയും പ്രണവും എങ്ങനെയാ അത് പോലെ തന്നാ എനിക്ക് എന്റെ രണ്ടു മക്കളും....ആരെങ്കിലും വന്ന് നിങ്ങളിൽ ഒരാളെ വളർത്തിക്കോളാന്നൂ പറഞ്ഞു ചോദിച്ചാൽ നിന്റെ അമ്മ സമ്മതിച്ചു കൊടുക്കോ????അവളെ നോക്കി ഡേവിഡ്....

മ്മ്ഹം ഇല്ല ....മുഖം കുനിച്ച് കൊണ്ട് നിന്നു പാറു.... അത് പോലെയാ എനിക്ക് എന്റെ മക്കൾ......സോറി പാർവണ എനിക്ക് ഇത് അംഗീകരിക്കാൻ കഴിയില്ല....എനിക്ക് എന്റെ രണ്ടു മക്കളെയും വേണം ..... പറഞ്ഞു കൊണ്ട് അവളെ നോക്കി.... സാരല്ല......ഞാൻ ചോദിച്ചൂന്വേയുളള ഡേവിച്ഛായന്റെ മറുപടി ഇത് തന്നെയാവും എന്ന് പ്രതീക്ഷിച്ചതാ ഞാനും...വിളറിയ ചിരിയോടെ പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നവളെ വലിച്ചു പതിയെ തന്നോട് ചേർത്തു ഡേവിഡ്....എന്റെ മക്കളെ മാത്രമല്ല അവരുടെ അമ്മയെയും എനിക്ക് വേണം......പെട്ടെന്ന് അവന്റെ നാവിൽ നിന്നും അത് കേട്ടതും അന്തിപ്പോടെ മുഖമുയർത്തി അവനെ നോക്കി.... നിനക്ക് എന്നെയും മക്കളെയും ഇട്ടേച്ച് പോണമെങ്കിൽ കൂടി വിടില്ല ഞാൻ.....

അവളുടെ നിറുകിൽ ചുമ്പിച്ചു കൊണ്ട് അവനത് പറയുമ്പോൾ അത് വരെ നെഞ്ചിൽ ഒതുക്കിയ തീക്കനൽ കെട്ടടങ്ങീയീരുന്നു പാറുവിൽ.... ഇച്ഛായാ.....ഞാൻ ഈ കേട്ടത് സത്യാണോ....കേട്ടത് വിശ്വസിക്കാൻ കഴിയാതെ വീണ്ടും ചോദിച്ചു.... മ്മ്ഹം....സത്യാ പെണ്ണേ.....ആ എഗ്രിമെന്റൊക്കെ ഞാനെന്നേ നശിപ്പിച്ചു കളഞ്ഞതാ.....എനിക്ക് വേണ്ടി നിന്റെ പ്രണയത്തെ എന്നെന്നേയ്ക്കുമായി നീ വേണ്ടെന്ന് വയ്ച്ചപ്പോൾ തീരുമാനിച്ചതാ ഇനി ഒന്നിന്റെ പേരിലും നിന്നെ ഞാൻ കൈവിട്ട് കളയില്ലെന്ന്.....അവനത് പറഞ്ഞു കഴിഞ്ഞതും അവന്റെ നെഞ്ചിലേക്ക് വീണ് ആർത്ത് കരയുന്നുണ്ടായിരുന്നു....കുറേ സമയം ഇത് തന്നെ തുടർന്നു അവനവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു..... അപ്പോ ഇതായിരുന്നോ ഇത്രയും നാൾ നെഞ്ചിലിട്ട് നീറ്റിയത്.....അവളുടെ മുഖം അവനഭിമുഖമായി തിരിച്ചു വച്ച് കൊണ്ട് ചോദിച്ചു.... മ്മ്ഹം.....

ഏങ്ങലടിയോടെ അതേയെന്ന് തലയാട്ടി.....എന്നാലും ഇച്ഛായൻ എന്നോടിതേ പറ്റി പറഞ്ഞില്ലല്ലോ.....എനിക്ക് ഇച്ഛായനെയും നമ്മുടെ മക്കളെയും പിരിയാൻ കഴിയില്ല ഒരിക്കലും....എന്നും ഇങ്ങനെ ഈ നെഞ്ചോരം ചേർന്ന് നിക്കണം.....ഒരിക്കലും മതിവരാതെ ഈ സ്നേഹം ആവോളം അറിയണം പറഞ്ഞു കൊണ്ട് വീണ്ടും അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി..... നീ എനിക്ക് കിട്ടിയ നിധിയാ ഇന്ദൂ....ഈ നിധിയെ ഞാനെങ്ങനെ കൈവിട്ട് കളയാനാ കഴിയില്ലെനിക്കതിന്....ശബ്ദം താഴ്ത്തി പറഞ്ഞു..... ഇന്ദൂ.... ഇനിയും ഇവിടെ നിന്ന് നമ്മുടെ മക്കളെ വിഷമിപ്പിക്കേണ്ട വന്നേ.....പറഞ്ഞു കൊണ്ട് അവളെയും കൊണ്ട് മുകളിലേക്ക് പോയി.... ഇതെല്ലാം മാറി നിന്ന് സേറ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു....ഡേവിഡ് അവളോട് പറഞ്ഞത് കേട്ട് ദേഷ്യത്തോടെ പല്ല് ഞെരിച്ചു.... എന്ത് എഗ്രിമെന്റിന്റെ കാര്യം ഇവൾ പറഞ്ഞത്....

എന്തായാലും ഒരു കാര്യം ഉറപ്പിച്ചു ഡേവിയായിട്ട് ഒരിക്കലും അവളെയും കുഞ്ഞുങ്ങളെയും ഉപേക്ഷിക്കില്ല....പക്ഷെ ഡേവിഡ് നിനക്ക് അവൾടെ കൂടെ ജീവിക്കാൻ യോഗമില്ലാതെ പോയി.....നാളെ എല്ലാവരും ഉണരുന്നത് പാർവണയുടെ മരണ വാർത്ത അറിഞ്ഞു കൊണ്ടാവും....റോവിയും കൈവിട്ട് പോയി.....അവനെ പോലും ഉപേക്ഷിച്ച് ഞാൻ വന്നത് നിനക്ക് വേണ്ടിയാ ഡേവി.....നിന്നെ കൈവിട്ട് കളഞ്ഞാൽ എനിക്ക് ഭ്രാന്ത് പിടിക്കും.....ഓർത്തു കൊണ്ട് വന്യമായ ചിരിയോടെ അവൾ അകത്തേക്ക് നടന്നു.... 🥀💓 മോളെ പാറു ഇതെങ്കിലും കഴിച്ചൂടെ നിനക്ക്.....പാറുവിനെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയായിരുന്നു ഹന്ന.... വേണ്ടമ്മ പ്ലീസ് കഴിക്കാൻ തോന്നുന്നില്ല അതാ....കെഞ്ചി പറയുന്നുണ്ടായിരുന്നു അവൾ.... അതൊന്നും പറഞ്ഞാൽ പറ്റില്ല....രണ്ടു കുഞ്ഞുങ്ങളെയും നീ ഇന്ന് പട്ടിണിക്കിടാൻ പോവാണോ കഴിച്ചേ വേഗം...

ചെറു ശാസനയോടെ പറഞ്ഞു... എന്താ മമ്മി അവൾക്ക് ഒന്നും വേണ്ടെന്നോ....പാറുവിന്റെ അടുത്തേക്ക് വന്നിരുന്ന് കൊണ്ട് ചോദിച്ചു ഡേവിഡ്.... നീ ഇത് എവിടെയായീരുന്നു ഡേവി....എല്ലാവരും കഴിച്ചു കഴിഞ്ഞതാ....നീ വന്ന് കഴിച്ചിട്ടേ കഴിക്കൂ എന്ന് പറഞ്ഞു വാശി പിടിച്ചിരുന്നതാ അതാ നിർബന്ധിച്ച് കഴിപ്പിക്കുന്നത്....പറഞ്ഞു കൊണ്ട് ഒരു പ്ലേറ്റിൽ അവനുളള ചപ്പാത്തിയും കറിയും വിളമ്പി അവന് മുന്നിൽ വച്ച് കൊടുത്തു.... ദേ ഇന്ദൂ കഴിച്ചിട്ടേ നിന്നെ റൂമിലേക്ക് കയറ്റത്തൊളളൂ അല്ലാതെ നീയിന്ന് ഉറങ്ങണ്ട....പറഞ്ഞു കൊണ്ട് കഴിക്കാൻ തുടങ്ങി ഡേവിഡ് ..... ഇച്ഛായാ വേണ്ടാഞ്ഞിട്ടാ.....എനിക്ക് വൊ....പറഞ്ഞു തീരുന്നതിന് മുന്നേ അടുക്കളയിലേക്ക് ഓടി പിൻ വാതിൽ തുറന്നു പുറത്തേക്ക് ഓടി ഓക്കാനിച്ചു....

കഴിച്ചത് മൊത്തം അപ്പോ തന്നെ പുറത്തേക്ക് പോയി.....മുഖം കഴുകി തളർച്ചയോടെ പടികളൊന്നിൽ ഇരുന്നതും ഡേവിഡ് അവളെ താങ്ങിയെടുത്ത് അകത്തേക്ക് കൊണ്ട് പോയി ..... ഇച്ഛായാ എനിക്ക് ഒന്ന് കിടന്നാൽ മതി തീരെ വയ്യാഞ്ഞിട്ടാ....എനിക്കിനി ഭക്ഷണം ഒന്നും വേണ്ട.....ചുണ്ടു കൂർപ്പിച്ചു പറഞ്ഞു... മ്മ്ഹം.....ശരി താൻ വാ....പറഞ്ഞു കൊണ്ട് അവളെയൂം കൊണ്ട് റൂമിലേക്ക് നടന്നു... 💓🥀 ഈ ജ്യൂസ് ഞാനെടുത്തോട്ടേ മേരി ചിരിയോടെ ചോദിച്ചു കൊണ്ട് ടേബിളിനു മുകളിൽ വച്ച ജ്യൂസ് കൈയിലെടുത്തു സേറ.... അയ്യോ കുഞ്ഞേ അത് പാർവണ മോൾക്ക് ഉളളതാ....ഇന്ന് ആ കൊച്ച് ഭക്ഷണം ഒന്നും കഴിച്ചില്ല....ഇതെങ്കിലും കുടിച്ചോട്ടേന്ന് കരുതി......പറഞ്ഞു കൊണ്ട്.....തിരീഞ്ഞ് റാക്കിൽ നിന്നു ഗ്ലാസ് എടുക്കാൻ തുടങ്ങി....

.ഈ സമയം സേറ കൈയിൽ കരുതിയ കുഞ്ഞ് ബോട്ടിൽ തുറന്നു നാലഞ്ച് തുളളി @@@##അതിലേക്ക് ഒഴിച്ചു....മേരി തിരിഞ്ഞു നോക്കുന്നതിന് മുന്നേ റൂമിലേക്ക് പോയി..... 🥀💓 സേറ വാതിൽക്കൽ നിൽക്കവേ കണ്ടു ജ്യൂസ് നിറച്ച ഗ്ലാസുമായി ഡേവിഡിന്റെ റൂമിലേക്ക് പോകുന്ന മേരിയെ.... പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അവൾ റൂമിലേക്ക് ചെന്ന് ബെഡിലേക്ക് ചാഞ്ഞു....രാവിലെ പാറുവിന്റെ മരണവാർത്ത കേട്ട് ഉണരാമെന്നുളള പ്രതീക്ഷയിൽ.... കുറച്ചു സമയം കഴിഞ്ഞ് ഹാളിൽ ആരുടെയൊക്കയോ ഒച്ചപ്പാടൂം ഉച്ചത്തിലുളളനിലവിളിയും കേട്ട് കൊണ്ട് ഉണർന്നു സേറ......താൻ പ്രതീക്ഷിച്ച കാര്യം നടന്നെന്ന് മനസ്സിലായി അവൾക്ക്.....വല്യ സന്തോഷത്തോടെ ബെഡിൽ നിന്നും എണീറ്റ് ഹാളിലേയ്ക്ക് നടന്നു സേറ........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story