ജീവാംശം: ഭാഗം 5

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

തന്നിലേക്ക് ഓടി പാഞ്ഞു വരുന്നവരുടെ മുഖത്തെ പരിഭ്രമം കണ്ട് അവനൊന്ന് പുഞ്ചിരിച്ചു.....അവന്റെ പുഞ്ചിരി അവരിലും തെല്ലാശ്വാസം നിറച്ചു.... സർ....പ്രണവ്.... സർജറി സക്സസ്സ് ആയിരുന്നു.....പ്രണവ് റിയാക്ഡ് ചെയ്യുന്നുണ്ട്....പേടിക്കാനൊന്നുമില്ല......ഇരുപത്തിനാല് മണിക്കൂർ ഒബ്സർവേഷനിലായിരിക്കും എല്ലാം ഓ കെ ആയാൽ നാളെ ഉച്ചയോടെ പ്രണവിനെ റൂമിലേക്ക് മാറ്റാം..... അത് കേട്ടതും രണ്ടു പേരും ഒരു ദീർഘ നിശ്വാസത്തോടെ പരസ്പരം നോക്കി പുഞ്ചിരിച്ചു..... ആഹ്.....പർവണ താനിവിടെ തന്നെ വേണം .....ഇടയ്ക്ക് സിസ്റ്ററോ ഡ്യൂട്ടി ഡോക്ടറോ പറയുമ്പോൾ ഫാർമസിയിൽ ചെന്ന് മെഡിസിൻ കളക്ട് ചെയ്ത് ഇവിടെ ഏൽപ്പിക്കണം.....ബില്ലൊക്കെ പേയ് ചെയ്തു കഴിഞ്ഞതാ.....

അതോർത്ത് ടെൻസ്ഡാവണ്ട.....ആന്റി ഇത്രയും സമയം ഇവിടെ ഇരുന്നതല്ലേ.....എന്തെങ്കിലും കഴിച്ചിട്ട് കുറച്ചു സമയം ചെന്ന് റെസ്റ്റെടുക്ക് വയ്യാത്ത ആളല്ലേ....പുഞ്ചിരിയോടെ പറഞ്ഞു സഞ്ചു .... മ്മ്ഹം......കഴിച്ചോളാം ഡോക്ടറേ..... എന്നാ ശരി പിന്നെ കാണാം......പറഞ്ഞു കൊണ്ട് ഇടനാഴിയിലൂടെ നടന്നകലുന്നവനെ തന്നെ നോക്കി നിന്നു പാറുവും സരിതയും..... 🥀🌼🥀 വൈകുന്നേരം കാന്റീനിൽ ഇരുന്നു കോഫി കുടിച്ച് കൊണ്ടിരിക്കുകയായിരുന്നു.....സഞ്ചുവും ഡേവിഡും എമിയും... ഡാ.....സഞ്ചു ആ പയ്യനിപ്പോ എങ്ങനുണ്ട്....മെഡിസിനോട് പ്രതികരിക്കുന്നുണ്ടോ അവൻ.....ഡേവിഡ് തെല്ലൊരു ആധിയോടെ ചോദിച്ചു.... ആഹ്.....അവനിനി പ്രശ്നം ഒന്നും ഇല്ലെടാ.....

പിന്നെ വലിയൊരു സർജറി കഴിഞ്ഞതല്ലേ അതിന്റേതായ ബുദ്ധിമുട്ട് ഉണ്ടാവും.....ഗ്രാജ്വലി അതൊക്കെ മാറിക്കോളും.... ഡേവീസ് നീ ആ കുട്ടിയെ പോയി കാണുന്നില്ലേ....നിന്റെ ഫിയാൻസെയുടെ ബ്രദർ അല്ലേ....മ്മ്....പുഞ്ചിരിയോടെ പുരികമുയർത്തി ചോദിച്ചു....എമി ആഹ്....പോവാം റൂമിലേക്ക് മാറ്റട്ടേ.....ഇപ്പൊ പോവാണേലും ഐ.സി.യു.വിനുളളിൽ കയറി കാണണ്ടേ.....ഡേവിഡ് സഞ്ജയ്നെ നോക്കി.... മ്മ്ഹം....അത് നേരാ.....ഇപ്പൊ ആരെയും അവിടേക്ക് അലോവ് ചെയ്യാതിരിക്കുന്നതാ നല്ലത്...... ഡേവിഡ്......പരിചിതമായ ആ ശബ്ദം പിന്നിൽ നിന്നും കേട്ടതും ഡേവിഡ് ഞെട്ടി ക്കൊണ്ട് തിരിഞ്ഞു നോക്കി..... തന്റെ മുന്നിൽ നിൽക്കുന്നവളെ കണ്ട് അവനൊന്ന് പതറി.....കണ്ണെടുക്കാതെ അവളെ തന്നെ ഉറ്റുനോക്കി നിന്നു.....

ഇതേ അവസ്ഥ തന്നെയായിരുന്നു സഞ്ചുവിലും....എമിയ്ക്ക് വന്ന ആളിനെ അറിയാത്തത് കൊണ്ട് പ്രത്യേകിച്ച് ഭാവ മാറ്റമൊന്നും വന്നില്ല....പക്ഷെ മറ്റു രണ്ടു പേരെയും അവൾ മാറി മാറി നോക്കി ..... സേറ......നീയോ......സഞ്ചു ആദ്യം മൗനത്തെ ഭേദിച്ച് കൊണ്ട് ചോദിച്ചു..... ഞാൻ ഡേവിയെ കാണാൻ വന്നത്......വശ്യമായ ചിരിയോടെ അവൾ ഡേവിഡിനെ നോക്കി....അവളിൽ നിന്നും നോട്ടം മാറ്റി ദൂരേക്ക് നോക്കി നിക്കാരുന്നു ഡേവിഡ്..... അവന്റെ ആ പെരുമാറ്റം അവളിൽ ചെറിയൊരു ഈർഷ്യ ഉണ്ടാക്കി..... ഡേവിഡ് എനിക്ക് നിന്നോടു സംസാരിക്കാൻ ഉണ്ട്.....അവനെ നോക്കി കൊണ്ട് പറഞ്ഞു അവൾ.... ഡേവി ഞങ്ങൾ മാറിത്തരാം പറഞ്ഞു കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങിയവനെ ഡേവിഡ് കൈ കൊണ്ട് തടഞ്ഞു.....

എനിക്ക് ആരോടും ഒറ്റയ്ക്ക് സംസാരിക്കനോ ആരെയും കേൾക്കാനോ താത്പര്യമില്ല.....എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇവരു കൂടി നിൽക്കുമ്പോ പറഞ്ഞാ മതി പരുഷമായി പറഞ്ഞു കൊണ്ട് അവളെ രൂക്ഷമായി നോക്കി ഡേവിഡ്.... മ്മ്ഹം......ശരി ഞാൻ പറയാനുളളത് പറയാം....ഡേവിഡ് ഞാൻ സോറി പറയാനാ വന്നത്.....എനിക്ക് മാപ്പ് തരണം....ഞാൻ ചെയ്തത് തെറ്റ് തന്നാ....നീ ആയിരുന്നു ശരി......നീ അകന്നിരുന്നപ്പോഴാ എനിക്കത് മനസ്സിലായത്....ഒരവസരം കൂടി..... മതി.....നിർത്ത് സേറ നിന്നെ വീണ്ടും എന്റെ ജീവിതത്തിലോട്ട് വലിച്ചു കയറ്റി....ഇപ്പൊ ഉളള സമാധാനം കൂടി കളയാൻ ഞാനില്ല....അവളെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ പറഞ്ഞു....

ഡേവിഡ് ശാന്തമായാണ് എല്ലാം പറയുന്നതെങ്കിലും ദൃഡമായിരുന്നു അവന്റെ ശബ്ദം.... ഡേവിഡ് പ്ലീസ്......അവൾ കെഞ്ചി.... എന്താടി ബോയ് ഫ്രണ്ട്സ് ആയിട്ട് അഞ്ഞൂറെണ്ണം കൂടെ ചുറ്റി വരാറുണ്ടല്ലോ......ഇപ്പൊ ഒരുത്തനും തിരിഞ്ഞു നോക്കാത്തത് കൊണ്ടാണോടീ പന്ന മോളെ ഇവനെ തേടി നീ വീണ്ടും കെട്ടിയെടുത്തത്.....മറുപടി കൊടുത്തത് സഞ്ജയ് ആയിരുന്നു..... യൂ....ബ്ലഡി....മൈൻഡ് യുവർ വേഡ്സ്.....സേറ അവന് നേരെ ചീറി....ഞാൻ ഡേവിഡിനോടാ സംസാരിക്കുന്നത് ഡേവിഡ് പറയട്ടേ.....അവനെ പുച്ഛത്തോടെ നോക്കി അവൾ പറഞ്ഞു...... സഞ്ചു ചോദിച്ചത് തന്നാ എനിക്കും ചോദിക്കാൻ ഉണ്ടായിരുന്നത്.....നീയുമായുളള എല്ലാ ബന്ധവും ഞാൻ അവസാനിപ്പിച്ചതാ.....നിന്റെ സ്വാർത്ഥതയ്ക്ക് വേണ്ടിയല്ലേ നീ എന്റെ കുഞ്ഞിനെ നശിപ്പിച്ചത്.....

നിനക്കറിയോ ഒരു ഡോക്ടറെന്ന നിലയിൽ എന്റെ കൈയിലേക്ക് വരുന്ന ഒരു കുരുന്നു ജീവൻ പോലും നഷ്ടപ്പെടാതിരിക്കാൻ പ്രാർത്ഥനയോടെയാ ഞാൻ പരിശ്രമിക്കുന്നത്.....എത്രയോ പേര് ഒരു കുഞ്ഞിന് വേണ്ടി വർഷങ്ങളോളമുളള കാത്തിരിപ്പുമായി എന്റെ അടുത്തേക്ക് വരാറുണ്ടെന്നറിയോ.....ഈശ്വരൻ അറിഞ്ഞു തന്ന പിഞ്ചു ജീവനയല്ലേടീ നീ ഇല്ലായ്മ ചെയ്തത്.....മൂന്ന് മാസത്തെ വളർച്ചയുണ്ടായിരുന്നു എന്റെ കുഞ്ഞിന്.....മൂന്നു മാസം ആവുമ്പോ ഓൾമോസ്റ്റ് ഒരു ബേബിയായി കഴിഞ്ഞു......അതിനെയാടീ നീ ......നിന്നെ ഇനിയും ഞാൻ സ്വീകരിക്കണോ ......പുച്ഛത്തോടെ അവളെ പറഞ്ഞു കൊണ്ട് തിരിഞ്ഞതും കാണുന്നത് ഒരു കൈയിൽ ചൂടു വെളളത്തിനുളള ഫ്ലാസ്കുമായി ക്യാന്റീനിലേക്ക് കയറി വരുന്ന പാർവണയെയാണ്.....

അവളെ കണ്ടതും ഒരു നിമിഷം ഡേവിയുടെ കണ്ണുകൾ തിളങ്ങി.....തേടി നടന്നതെന്തോ കൈയിൽ വന്നു ചേർന്ന പോലെ തോന്നി അവന്.....മുഖത്ത് ഒരു കുഞ്ഞ് പുഞ്ചിരി വിടർന്നു..... എക്സ് ക്യൂസ് മീ.....വൺ മിനിറ്റ് ഞാനിപ്പോ വരാവേ പറഞ്ഞു കൊണ്ട് മുന്നോട്ട് പോയി..... പാർവണ.....ഡേവിഡിന്റെ ശബ്ദം കേട്ടതും പിടപ്പോടവൾ തിരിഞ്ഞു നോക്കി.... താൻ കോഫി വാങ്ങാൻ വന്നതാ.....അവളുടെ കൈയിൽ ഇരുന്ന ഫ്ലാസ്കിലേക്ക് നോക്കി ഡേവിഡ്..... മ്മ്ഹം.....ചൂടു വെളളം....എടുക്കാൻ....പറഞ്ഞു നിർത്തി....അവളുടെ ഇടറിയ ശബ്ദത്തിൽ നിന്നും ഉളളിലെ പരിഭ്രമം വായിച്ചെടുക്കാൻ കഴിഞ്ഞു അവന്.... If you never mind നമുക്ക് ഒരാളെ പരിജയപ്പെടാം വാ.....പറഞ്ഞു കൊണ്ട് പെറുവിന്റെ ഇടുപ്പിലൂടെ കൈവച്ച് ഡേവിഡ് അവളെ ചേർത്ത് പിടിച്ചു കൊണ്ട് സേറയുടെ അടുത്തേക്ക് നടന്നു.....

പ്രതീക്ഷിക്കാതെയുളള അവന്റെ ആ പ്രവൃത്തിയിൽ അവളൊന്ന് ചൂളിപ്പോയി.......അവന്റെ കൈ വച്ചയിടത്ത് എന്തൊ ഒരു അസ്വസ്ഥത പോലെ അവന്റെ മുഖത്ത് നോക്കിയതും കുസൃതിയോടെ കണ്ണിറുക്കി കാണിച്ചു..... പാറുവിനെയും ചേർത്ത് പിടിച്ചു കൊണ്ട് വരുന്ന ഡേവിഡിനെ കാണേ വല്ലാത്തൊരു നഷ്ട ബോധം അവളുടെ മുഖത്ത് വന്നു.....ആ കൊച്ചു പെണ്ണ് ആരാന്നറിയാൻ അവളും ആകാംഷയോടെ നോക്കി.... ആഹ്....സേറ ഞാനൊരു കാര്യം പറയാൻ വിട്ടു പോയി.....എന്റെ മാരീജ് ഫിക്സ് ചെയ്തു മിക്കവാറും നെക്സ്റ്റ് മൻത്ത്.....ഇതാ എന്റെ ഫിയാൻസെ....പാർവണേന്ദു.....പുഞ്ചിരിയോടെ അവൻ പറയുന്നത് ഞെട്ടലോടെ കേട്ട് നിന്നു സേറ.....

ഹാ.... ഇന്ദൂ....ഇത് സേറ എന്റെ എക്സ് ഗേൾ ഫ്രണ്ടാ.....കനപ്പിച്ച് പറഞ്ഞു ഡേവിഡ്.... അപ്പോ സേറ മാരീജ് വലിയ ആഘോഷമായിട്ടൊന്നും കാണില്ല ഒരു കുഞ്ഞ് പാർട്ടി ഉറപ്പായും ഉണ്ടാവും നീ വരണം....അവളെ ആക്കി പറഞ്ഞു..... ഡേവിഡ് പറയുന്നത് കേട്ടിട്ട് അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി ......അധികം നേരം അവിടെ ചിലവഴിക്കുന്നത് ബുദ്ധിമുട്ടായി തോന്നിയതും അവരെയൊന്നിരുത്തി നോക്കി ക്കൊണ്ട് അവിടെ നിന്നും പുറത്തേക്ക് പോയി.... അവൾ പോകുന്നതും നോക്കി ചിരി കടിച്ചു പിടിച്ചു നിക്കാരുന്നു എമിയും സഞ്ചുവും..... അവൾ പോയ്ക്കഴിഞ്ഞതും പാറുവിൽ നിന്നും കൈയെടുത്ത് അകന്നു മാറി ഡേവിഡ്.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story