ജീവാംശം: ഭാഗം 6

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ഡേവിഡ് അവളിൽ നിന്നും അകന്നു മാറിയതും പാറു ദീർഘമായി ഒന്ന് നിശ്വസിച്ചു.....അത് വരെ ശ്വാസം പിടിച്ച് നിൽക്കുകയായിരുന്നു അവൾ..... ഇന്ദു.....താങ്ക്സ്......അവൾക്കിട്ടൊരു കൊട്ട് കൊടുക്കാൻ എന്നോടൊപ്പം വന്നതിന് പുഞ്ചിരിയോടെ പറഞ്ഞു ഡേവിഡ്..... പുഞ്ചിരിക്കുന്ന അവന്റെ മുഖം തെല്ലാശ്ചര്യത്തോടെ നോക്കി കാണുകയായിരുന്നവൾ....എഗ്രിമെന്റ് സൈൻ ചെയ്യാൻ നേരം അവന്റെ ഗൗരവത്തിലുളള പെരുമാറ്റം കണ്ട് അവൾക്ക് ഭയം തോന്നിയിരുന്നു.....പക്ഷെ താനന്ന് കണ്ട ഡേവിഡ് അല്ല തന്റെ മുന്നിൽ നിൽക്കുന്നതെന്ന് അറിയുകയായിരുന്നവൾ... സർ....ഞാൻ പൊയ്ക്കോട്ടേ......പതിയെ ശബ്ദം താഴ്ത്തി ചോദിച്ചു കൊണ്ട് ഡേവിഡിനെ നോക്കി..... ഹോ....സോറി താൻ പൊയ്ക്കോ....പുഞ്ചിരിയൊടെ പറഞ്ഞു..... എമിയെയും സഞ്ചുവിനെയും നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ മുന്നോട്ട് നടന്നു.... ഡാ....ഡേവി....ഒരു പാവം കുട്ടിയാടാ അവള് സ്നേഹിച്ചൂടേ നിനക്കതിനെ നടന്നകലുന്ന പാർവണയെ നോക്കി സഞ്ചു പറഞ്ഞു...... ദേ ....സഞ്ചു നിന്നോട് പല തവണ ഞാൻ പറഞ്ഞത് ഇമ്മിതിരിയുളള ടോക്ക് വേണ്ടാന്ന് ......അവളും ഞാനും തമ്മിലുള്ള റിലേഷൻ എഗ്രിമെന്റിലുളളത് പോലെ തന്നെയാവും പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു......

ഹോ ഇവന്റെ ഒരു കാര്യം......നേരത്തേ വന്നിട്ട് പോയ ആ പൂതന ഇവനിട്ട് പണിതെന്നും പറഞ്ഞ് എല്ലാവരും അങ്ങനെ ആവുമോ.....സഞ്ചു പല്ല് ഞെരിച്ചു.... നീ വരുന്നുണ്ടോ എനിക്കൊരു സി.സെക്ഷൻ അറ്റണ്ട് ചെയ്യേണ്ടതാ.....ഡേവിഡ് സഞ്ചുവിനെ നോക്കി കണ്ണ് കൂർപ്പിച്ചു ....... ഓ വരുവാ....ഡാ....നീ ആ കൊച്ചിനെ കെട്ടാൻ പോവുന്ന കാര്യം വീട്ടിൽ അറിയിക്കണ്ടായോ.... ഇല്ല.....ഇപ്പൊ ഇതേ പറ്റി ഞാനായിട്ട് ആരോടും ഒന്നും പറയുന്നില്ല......പക്ഷെ ഇപ്പൊ ഇവിടെ നിന്നും പോയില്ല്യോ മൊതല് അത് വിളിച്ച് അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചോളും..... ടെസ്സ....എന്റെ ചേടത്തി അറിഞ്ഞാ മതിയല്ലോ വല്യപ്പച്ഛൻ വരെ അറിഞ്ഞോളും .......അധികം വൈകാതെ എല്ലാം കൂടി ഇവിടേയ്ക്ക് ലാൻഡ് ആവും.....ദീർഘമായി നിശ്വസിച്ചു ഡേവിഡ്.... ക്യാനഡയിൽ കിടക്കുന്ന നിന്റെ പപ്പയോ മമ്മിയോ ഇചഛായനോ ഏടത്തിയോ അറിഞ്ഞാലും ഇല്ലേലും പ്രശ്നം ഇല്ല.....നാട്ടിലുളള വല്യപ്പച്ചനെയും വല്യമ്മച്ചിയോടെങ്കിലും അറ്റ്ലീസ്റ്റ് നീ വിളിച്ചു പറയ്...അവരെങ്കിലും നിന്റെ നാവിൽ നിന്നും അറിയട്ടേ ......

.അവര് നിന്റെ ഏത് തീരുമാനത്തിനും ഒപ്പം ഉണ്ടാവുമല്ലോ ഡേവി..... അത് നേരാ.....എന്നാലും ആദ്യം രജിസ്റ്റർ മാരീജ് കഴിയട്ടേ എന്നിട്ട് പറയാം .....പറഞ്ഞു കൊണ്ട് മുന്നോട്ട് നടക്കാൻ തുടങ്ങി.... ഡാ ഇതിപ്പോ നിന്റെ ചേടത്തി ടെസ്സ പ്രശ്നം ഉണ്ടാക്കില്ലേ....ഒന്നാമത് സേറയെ വിവാഹം കഴിക്കാൻ പറഞ്ഞ് ഇപ്പോഴും അവര് നിന്നെ നിർബന്ധിച്ചു കൊണ്ട് ഇരിക്കുവല്ലേ.....സഞ്ചു ചെറിയൊരു പരിഭ്രമത്തോടെ പറഞ്ഞു... ആഹ്.....പക്ഷെ അവർക്കെന്നെ നല്ലോണം അറിയാം....എന്റെ തീരുമാനത്തിൽ നിന്നും ഞാനൊരിക്കലും മാറില്ലെന്ന്.... ഡേവീസ് നിന്റെ പപ്പയും മമ്മിയും സമ്മതിക്കില്ലേ.....എമി അവനെ മുഖമുയർത്തി നോക്കി... ഒരിക്കലും ഇല്ല.....എമി....പ്രത്യേകിച്ചും എന്റെ മമ്മി പാർവണയുടെ കുടുംബം എന്റെ വീട്ടുകാരെ പോലെ ഹൈക്ലാസ് അല്ലല്ലോ.....സ്വയം പുച്ഛത്തോടെ ചിരിച്ചു അവൻ...അവരൊക്കെ കൂടിയാ ജീവിതം തന്നെ വെറുപ്പിച്ചത്....മതിയായി....ഇനിയെങ്കിലും എനിക്ക് എന്റേതായ തീരുമാനം വേണ്ടേ സഞ്ജു....ദൂരേക്ക് നോക്കീ കൊണ്ട് പറഞ്ഞു ഡേവിഡ്.... ഹാ.....നീയിങ്ങനെ ഡെസ്പ് ആവല്ലേ ഡേവി എല്ലാം ഓ.കെ ആവും.....സഞ്ചു അവനെ സമാധാനിപ്പിച്ചു.... എന്ത് ഓ.കെ ആവാനാ സഞ്ചു.....എനിക്ക് ആറുമാസം ഉള്ളപ്പോൾ എന്നെ വല്യമ്മച്ചിയുടെ കൈയിൽ ഏൽപ്പിച്ച് പോയതാ എന്റെ അമ്മ....

അവർക്ക് വലുത് അവരുടെ ബിസിനസ് ....വല്ലപ്പോഴും വീട്ടിലേക്ക് വിളിച്ചു എന്റെ കാര്യങ്ങൾ തിരക്കും ഞാൻ ജീവനോടെ ഉണ്ടോന്ന് അറിയാനാവും അത് ....പപ്പ പിന്നെ മമ്മി പറയുന്നതിനപ്പുറം പോവില്ല.....മമ്മിയാ അവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്....വല്യപ്പച്ചന്റെ സ്വഭാവമാ മമ്മിയ്ക്കെന്ന് വല്യമ്മച്ചി ഇടക്കിടെ പറയും അത് സത്യവാന്ന് പലപ്പോഴും തോന്നാറുണ്ടെനിക്ക്.....നിർവികാരതയോടെ ചിരിച്ചു കൊണ്ട് പറയുന്നവനെ തന്നെ നോക്കി സഞ്ചു.... പക്ഷെ വല്യച്ഛനും അമ്മച്ചിയുമാടാ എന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം.....ഈ ഹോസ്പിറ്റൽ മുന്നിൽ കണ്ടു കൊണ്ടാ വല്യപ്പച്ചനെ പോലെ എന്നെയും ഒരു ഡോക്ടർ ആക്കിയത്....വല്യപ്പച്ചൻ എപ്പോഴും പറയുമായിരുന്നു....വല്യപ്പച്ചനെ പഠിപ്പിച്ചു ഡോക്ടർ ആക്കിയത് ഫിലിപ്പ് എന്ന് പേരുള്ള ഒരു ഫോറിനർ ആണെന്ന്.... വല്യപ്പച്ചന്റെ സ്പോൺസർ ആയിരുന്ന ഒരു ജർമൻ സായിപ്പ്.....ആ പേര് തന്നെ വല്യപ്പച്ചനും സ്വീകരിച്ചു......ഫിലിപ്പ് മരിച്ചപ്പോഴാണ് ഈ ഹോസ്പിറ്റലിന് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഫിലിപ്പ് മെമ്മോറിയൽ എന്ന പേര് കൊടുത്തത്..... എന്നിട്ടാന്നോടാ നീ വിവാഹക്കാര്യം വല്യപ്പച്ചനെ കൂടി അറിയിക്കാത്തത്.....സഞ്ചു അവനെ പാളി നോക്കി..... എന്നതായാലും ഇന്ന് തന്നെ അവരൊക്കെ അറിയും .....

രാത്രി എന്തായാലും ഫോൺ ചെയ്യും അപ്പോ പറയാം....പക്ഷെ എഗ്രിമെന്റിന്റെ കാര്യം ഒരിക്കലും ആരും അറിയാൻ പാടില്ല....നമ്മൾ നാലു പേരുമല്ലാതെ ...... നിശ്വാസത്തോടെ പറഞ്ഞു നിർത്തി..... 🥀🌼🥀 പിറ്റേന്ന് തന്നെ പ്രണവിനെ റൂമിലേക്ക് മാറ്റി.....ഓരോ ദിവസം കഴിയുന്തോറും അവനിൽ ചെറിയ ചെറിയ പുരോഗതി ഉണ്ടാവാൻ തുടങ്ങി.....ഡേവിഡ് എഗ്രിമെന്റിൽ പറഞ്ഞത് പോലെ സർജറിയ്ക്ക് ശേഷമുളള എല്ലാ ചിലവും ഡേവിഡ് തന്നെ നോക്കി.....എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഡേവിഡും എമിയും സഞ്ചുവിനൊപ്പം സ്ഥിരം സന്ദർശകരായി.....ഡേവിഡ് പാർവണയുമായി കൂടുതൽ സംസാരിക്കാറില്ലായിരുന്നു.....പക്ഷെ പ്രണവുമായി നന്നായി അടുത്തു.....അത് പോലെ പാറുവും എമിയും ഇതിനോടകം നല്ല സുഹൃത്തുക്കൾ ആയി കഴിഞ്ഞിരുന്നു.... 🥀🌼🥀 മൂന്നാഴ്ചകൾക്ക് ശേഷം ഡിസ്ചാർജ് ചെയ്യുന്ന ദിവസം വൈകുന്നേരം എമിയും സഞ്ചുവും കൂടി പ്രണവിനെ കാണാൻ എത്തി....ഈ സമയം പാർവണ പ്രണവിനുളള മെഡിസിൻ എടുക്കാനായി ഫാർമസിയിലേക്ക് പോയിരുന്നു.....സരിത ക്യാന്റീനിലേക്കും.....

സഞ്ചു റൂമിലേക്ക് വരുമ്പോൾ പ്രണവിനെ കട്ടിലിൽ ചേർത്ത് ഇരുത്തിയിരുന്നു.... അവനെ ചെക്ക് ചെയ്ത ശേഷം വീട്ടിൽ എത്തിയ ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു..... ഈ സമയം ക്യാന്റീനിൽ പോയ സരിത തിരികെ വന്നു..... രണ്ടു പേരെയും കണ്ട് പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി..... ചായ എടുക്കട്ടേ ......സരിത രണ്ടു പേരോടുമായി ചോദിച്ചു.... വേണ്ട ആന്റി ഞങ്ങൾ കുടിച്ചിട്ടാ വന്നത്.....ആന്റി ഞങ്ങൾക്ക് ആന്റിയോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്.....അത് കേട്ട് കഴിഞ്ഞ് പോസിറ്റീവ് ആയൊരു മറുപടി ആന്റി തരണമെന്നാ ഞങ്ങളുടെ ആഗ്രഹം.....ചെറിയൊരു പരിഭ്രമത്തോടെ സഞ്ചു പറഞ്ഞു.... എന്താ സാറേ കാര്യം.....എന്തായാലും പറഞ്ഞോളു......സരിത രണ്ടു പേരെയും നോക്കി..... ആന്റി......അത്....ഞങ്ങൾക്കൊപ്പം വരുന്ന ഡേവിഡിനെ ആന്റിക്ക് അറിയാല്ലോ..... ആഹ്.....സംശയത്തോടെ അവനെ നോക്കി.... അവനൊരു കാര്യം ആന്റിയോട് പറയാൻ ഏൽപ്പിച്ചിരുന്നു.....അത് ജാതിയും മതവും പ്രശ്നമല്ലെങ്കിൽ നിങ്ങളുടെ പാർവണയെ അവന് വിവാഹം കഴിച്ചു കൊടുത്തേക്കാവോന്ന് ചോദിച്ചു....അവന് ആന്റിയോട് ഇതേ പറ്റി നേരിട്ട് പറയാനുളള മടി കൊണ്ടാ ഞാൻ തന്നെ വന്നത്..... മോനേ അത്..... പൊന്നും പണവും ഒന്നും വേണ്ട.....

അതൊന്നും നിങ്ങളുടെ കൈയിൽ ഉണ്ടാവില്ലാന്നും അറിയാം......ഞാൻ പറഞ്ഞിരുന്നല്ലോ ഈ ഹോസ്പിറ്റൽ അവന്റയാ.....അവനും നല്ലൊരു ഡോക്ടർ ആണ്.....അവന് പാർവണയെ അത്രയ്ക്ക് ഇഷ്ടം ആയോണ്ടാ.....ആന്റിയുടെ അഭിപ്രായം എന്തായാലും പറയണേ..... സഞ്ചു പറയുന്നത് കേട്ട് അന്തിച്ച് ഇരിക്കുകയായിരുന്നു സരിത.... സാറേ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അവളാ.....പക്ഷെ എനിക്ക് ഉറപ്പാ അവളീ വിവാഹത്തിന് സമ്മതിക്കുമെന്ന്......ദൈവ ദൂതനെ പോലെ എന്റെ മോന്റെ സർജറിക്കുളള പണം തന്ന് ഞങ്ങളെ സഹായിച്ചത് ആ സാറാ മറക്കില്ല മരണം വരെ.....കൈ കൂപ്പി കൊണ്ട് പറഞ്ഞു അവർ.....അവളെ ആ സാറിനെ ഏൽപിക്കാൻ എനിക്ക് പൂർണ്ണ സമ്മതമാ....നിറ കണ്ണുകളോടെ പറഞ്ഞു.... എന്നാൽ പിന്നെ വൈകാതെ ഒരു ദിവസം ഞങ്ങൾ വീട്ടിലേക്ക് വരാം.....വലിയ ആഡംബരമായൊന്നും വേണ്ട.....ചെറിയൊരു രജിസ്റ്റർ മാരീജ് അത് മാത്രം മതിയെന്നാ അവൻ പറയുന്നത്..... ആ സാറിന്റെ തീരുമാനം തന്നെ നടക്കട്ടേ....ഞങ്ങൾ എതിരു പറയില്ല.....ആ സാറിനൊപ്പം എന്റെ മകൾ സുരക്ഷിതയായിരുന്നാൽ മതി...... കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു... .. അതോർത്ത് ആന്റി വിഷമിക്കേണ്ട.....അവൻ നിങ്ങളുടെ മകൾക്ക് ഒരു കുറവും വരുത്തില്ല .....

അവൾ അവന്റെ അടുത്ത് ഹാപ്പി ആയിരിക്കും......സരിതയോടങ്ങനെ പറയുമ്പോഴും എഗ്രിമെന്റിന്റെ കാര്യം ഓർത്തു വല്ലാത്ത കുറ്റബോധം തോന്നി അവന്..... സഞ്ചു പറയുന്നത് കേട്ട് അവരുടെ മുഖം സന്തോഷം കൊണ്ട് തെളിഞ്ഞു...... 🥀🌼🥀 ഫാർമസിയിൽ നിന്നും മെഡിസിനും വാങ്ങി തിരിഞ്ഞതും പാർവണ കാണുന്നത് അവളെ തന്നെ നോക്കി നിൽക്കുന്ന സഞ്ചുവിനെയും ഡേവിഡിനെയുമാണ്...... അവരെ കണ്ടതും പുഞ്ചിരിയോടെ അടുത്തേക്ക് വന്നു.... പാർവണ തന്റെ അമ്മയോട് വിവാഹകാര്യം ഞങ്ങൾ സൂചിപ്പിച്ചിട്ടുണ്ട് .....അവർക്ക് സമ്മതവാ.....താനിനി വാക്ക് മാറില്ലല്ലോ അല്ലേ.....പിരികമുയർത്തി കൊണ്ട് അവളെ നോക്കി...... വാക്ക് മാറേ......ഒരിക്കലും ഇല്ല സർ.....എന്റെ അനുജന്റെ ജീവിനും ജീവിതവുമാ സർ തിരികെ തന്നത്.....അതിലും വലുതല്ല എനിക്ക് മറ്റൊന്നും......സർന്റെ എഗ്രിമെന്റ് പറഞ്ഞത് പോലെ സർന്റെ കുഞ്ഞിന് ഞാൻ ജന്മം നൽകിക്കോളാം...പുഞ്ചിരിയോടെ പറയുമ്പോൾ കണ്ണുകൾ നിറഞ്ഞു.... 🥀🌼🥀

വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു ക്യാമ്പിനിൽ വന്ന് കയറുമ്പോൾ പതിവിലും സന്തോഷത്തിലായിരുന്നു ഡേവിഡ്.....ചുമരിൽ ഒട്ടിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളിൽ കണ്ണുകളുടക്കിയതും വല്ലാത്തൊരു കൊതിയോടെ അവനാ ചിത്രങ്ങളുടെ അടുത്തേക്ക് നടന്നു......പുഞ്ചിരിയോടെ അവയിലൂടെ വിരലോടിക്കുമ്പോഴും ഒരു കുഞ്ഞ് എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യം ആവാൻ പോകുന്നതിന്റെ ആനന്ദത്തിലായിരുന്നവൻ......പാർവണയുടെ മുഖം മനസ്സിലേക്ക് വരവേ അവളോട് ബഹുമാനം തോന്നി അവന്.....തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കാൻ തന്റെ എല്ലാ വ്യവസ്ഥകളും പാലിക്കാൻ തയ്യാറായവൾ അവനോർത്തു...... ഈ സമയം ക്യാബിൻ തുറന്നു അവിടേക്ക് സഞ്ചു വന്നു..... ടാ ....ഡേവി നീ വരുന്നീല്ല.....ഞങ്ങളുടെ ഷിഫ്റ്റ് കഴിഞ്ഞു.....ഞങ്ങൾ ഇറങ്ങാ..... ഞാനില്ല സഞ്ചു നിങ്ങൾ പൊയ്ക്കോ....ഡോക്ടർ അലക്സീന ഇന്നുണ്ടാവില്ല.....അവരുടെ രണ്ടു പേഷ്യൻസിനെ കുറച്ചു മുന്നേ ലേബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തിരിക്കുവാ....ഞാനും കൂടി പോയാൽ ശരിയാവില്ല....അലസമായി പറഞ്ഞു കൊണ്ട് ചെയറിലേക്ക് ചാഞ്ഞു.... ഡാ....കുറച്ചു മുന്നേ പാർവണയുടെ വീട്ടിലേക്ക് ഞാൻ വിളിച്ചിരുന്നു....അവരെ ത്തിയോന്നറിയാനാ വിളിച്ചതേ ....നമ്മൾ എന്നാ അവിടേക്ക് ചെല്ലുന്നതെന്ന് ചോദിച്ചു.... നിന്നോട് സംസാരിച്ചിട്ട് വിളിക്കാമെന്നാ പറഞ്ഞത്.... നമുക്ക് ഉടനെ പോണം സഞ്ചു.....ഇനിയും കാത്തിരിക്കാൻ ആവില്ലെനിക്ക്......

പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവനെ നോക്കി.... എന്താടാ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നേ.....സഞ്ചുവിന്റെ മുഖം മങ്ങിയതോർത്ത് അവൻ തിരിക്കി.... പാവങ്ങളാടാ അവർ.....അവള് സന്തോഷത്തോടെ ഇരിക്കണമെന്നാ അവളുടെ അമ്മ ആഗ്രഹിക്കുന്നത്.....ഇവിടെ വന്നാലും അവൾക്ക് സന്തോഷത്തോടെ ഇരിക്കാൻ പറ്റുവോടാ.....ആ എഗ്രിമെന്റ് കഴിയുന്നത് വരെയുള്ളൂ നിങ്ങളുടെ ബന്ധത്തിന് ആയുസ് എന്നോർക്കുമ്പോ പേടിയാവാടാ.....എന്നെങ്കിലും അവരിതേ പറ്റീ അറിയില്ലേ തകർന്ന് പോവില്ലേ അപ്പോൾ.....ശപിക്കുവായിരിക്കും.....എന്നെയാവും ആ ശാപം ബാധിക്കുക.... ഞാനല്ലേടാ അവളെ ഇതിലേക്ക് വലിച്ചിട്ടത് ......മുതലെടുക്കുവാരുന്നില്ലേ അവരുടെ നിസ്സഹായതയെ.......പറയുമ്പോൾ കുറ്റബോധത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞു..... ഹാ നീയെന്തിനാ സഞ്ചു ഇപ്പൊ ഇങ്ങനൊക്കെ ആലോചിക്കുന്നത്.....ഞാൻ എന്റെ കുഞ്ഞിനെ കുറിച്ചു മാത്രേ ഓർക്കാറുളളൂ.....നീയിമ്മാതിരിയുളള സംസാരം നിർത്തി പോവാൻ നോക്ക്......ഡേവിഡ് അവനെ കൂർപ്പിച്ചു നോക്കി.....

മ്മ് ഹം.....ഞാനിറങ്ങാ.....പറഞ്ഞു കൊണ്ട് ക്യാമ്പിൽ തുറന്നു പുറത്തേക്ക് പോയി സഞ്ചു..... അവൻപൊയ്ക്കഴിഞ്ഞതും ഡേവിഡ് കോട്ടും സ്തെതസ്കോപ്പും കൈയിൽ എടുത്ത് കൊണ്ട് ലേബർ റൂമിലേക്ക് നടന്നു.....അവന്റെ മനസ്സിൽ നിറയെ പാർവണയും പ്രണവും അവരുടെ അമ്മയുടെ ചിരിക്കുന്ന മുഖവുമായിരുന്നു ഒപ്പം അവൻ കാത്തിരിക്കുന്ന അവന്റെ കുഞ്ഞ് മാലാഖയും..... 🥀🌼🥀 ഒരു മാസത്തിനു ശേഷം..... ഇന്നാണ് ഡേവിഡിന്റെയും പാർവണയുടെയും രജിസ്റ്റർ മാരീജ്..... രജിസ്റ്റർ ഓഫീസിൽ പോകാനായി ഡേവിഡ് റെഡിയായി താഴേക്ക് വന്നു.....ഈ സമയം ഗേറ്റ് കടന്നു വീടിന്റെ മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നു................... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story