ജീവാംശം: ഭാഗം 7

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

കാറിൽ നിന്നും ഇറങ്ങി വരുന്നവളെ കണ്ട് ഡേവിഡിന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു..... സേറ......നീയോ നീയെന്തിനാ ഇവിടേക്ക് വന്നേ.....അവനവളോട് കയർത്തു..... ഞാൻ ഇവിടെ അല്ലാതെ എവിടെ പോവാനാ ഡേവിഡ്.....നിനക്കറിയാല്ലോ ഞാൻ നാട്ടിൽ വന്നാൽ ഇവിടെയാ തങ്ങുന്നതെന്ന്.....വന്നിട്ട് ഒരാഴ്ചയായി ഞാൻ ഹോട്ടലിൽ ആണ് താമസിച്ചത്....ഈ വീടുളളപ്പോൾ ഞാനെന്തിനാ ഡേവിഡ് മാറി താമസിക്കുന്നത്.....അതുമല്ല ഈ വീട് നിന്റെ പേരിലേക്ക് മാറ്റിയിട്ടില്ലല്ലോ.....ഇപ്പോഴും ഇത് നിന്റെ പപ്പായുടെ പേരിലല്ലേ.....അപ്പോ ഡെയ്നിച്ഛായനും അവകാശപ്പെട്ടതാ....അങ്ങനെ വരുമ്പോൾ ഭാര്യയുടെ സഹോദരി ആയ എനിക്ക് ഇവിടെ താമസിച്ചൂടേ.....ലാഘവത്തോടെ പറയുന്നവളെ തന്നെ കൂർപ്പിച്ചു നോക്കി അവൻ..... അധികാരാരത്തോടെ ബാഗുകളുമായി ഉളളിലേക്ക് കയറി പോകുന്നവളെ നോക്കി പല്ലു ഞെരിച്ചു..... മേരി ചേടത്തി.....വരുന്നുണ്ടോ....അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു...... ആഹ്.....ഇതാ വരുന്നു കുഞ്ഞേ....പറഞ്ഞു കൊണ്ട് സാരിയുടെ മുന്താണി തൂത്ത് നേരെയാക്കി കൊണ്ട് അവർ അവിടേക്ക് വന്നു..... ഈ സമയം അകത്തു പോയ സേറ അവിടേക്ക് വീണ്ടും വന്നു....അവളെ കണ്ടതും മേരി അത്ഭുതത്തോടെ നോക്കി..... കുഞ്ഞെന്താ ഇവിടെ.....നെറ്റിചുളുച്ചു കൊണ്ട് ചോദിച്ചു....

അതെന്താ മേരി എനിക്ക് ഇവിടെ വരാമ്പാടില്ലാന്നുണ്ടോ.....വീട്ടിലെ ജോലിക്കാരി ആ പണി ചെയ്താ മതി എന്നെ ഭരിക്കാൻ വരണ്ട......അവരെ കൂർപ്പിച്ചു നോക്കി ക്കൊണ്ട് പറഞ്ഞു..... മേരി മുഖം കുനിച്ച് നിന്നു... ടീ.....നീ ആരോടാടീ ഈ കയർക്കുന്നത്....മേരി യേടത്തിയെ ഇവിടത്തെ വെറുമൊരു സെർവെന്റ് ആയല്ല ഞങ്ങൾ കാണുന്നത്.....കുറേക്കാലം ഇവര് വെച്ചൂണ്ടാക്കി തന്നത് ഒരുളുപ്പ് മില്ലാതെ തിന്നവളല്ലേടീ നീയും .....അവളെ പുച്ഛത്തോടെ നോക്കി ഡേവിഡ്..... ദേ.....ഡേവിഡ് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം.....അവന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.... മ്മ്ഹം.....നീ പറയുന്നത് കേട്ട് നിന്റെ താളത്തിനു തുളളിയൊരു ഡേവിഡ് ഉണ്ടായിരുന്നു പണ്ട്....അതേ രീതിയിൽ എന്നോട് കയർത്തു സംസാരിക്കാൻ നീ ഇനി മുതിർന്നാൽ എന്റെ കൈയുടെ ചൂടു നീ അറിയും പല്ല് ഞെരിച്ച് കൊണ്ട് പറഞ്ഞു ശേഷം കാറിനടുത്തേക്ക് നടന്നു.....അവൾ അവൻ പോകുന്നതും നോക്കി പുച്ഛത്തോടെ പുഞ്ചിരിച്ചു മേരി നിങ്ങൾ ഇപ്പൊ എങ്ങോട്ടാ പോവുന്നത്....അവൾ തിരക്കി..... ഞങ്ങൾ....ഞങ്ങൾ പളളിയിൽ പോവാ....നാവിൽ വന്നൊരു കളളം അവളോട് പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു......കാറിലിരുന്ന് കൊണ്ട് ഡേവിഡ് അവളെ ചെറയുന്നുണ്ടായിരുന്നു.....

നിന്റെ കൈയുടെ ചൂടല്ല ഡേവിഡ് നിന്റെ ചൂടറിയണമെനിക്ക്.....മുൻപത്തെ പോലെ.....നിന്നെ എനിക്ക് വേണം .....അന്ന് ഞാൻ നിന്നെ എങ്ങനെ എന്റേതാക്കിയോ അത് പോലെ ഞാൻ നിന്നെ വീണ്ടും നേടിയിരിക്കും.....ചുണ്ടു കോട്ടി ചിരിച്ചു കൊണ്ട് അവർ പോകുന്നത് നോക്കി നിന്നു..... 🥀🌼🥀 ഇനി സാക്ഷികൾ രണ്ടു പേര് ഒപ്പിട്ടോളൂ....ഡേവിഡും പാർവണയും ഒപ്പിട്ടു കഴിഞ്ഞ് മാറി നിന്നതും രജിസ്ട്രാർ കൂടെ നിന്നവരെ നോക്കി..... സരിതയും സഞ്ചുവും സാക്ഷികളായി ഒപ്പിട്ടു .... രണ്ടു പേരും പരസ്പരം ഹാരം കൈമാറിയ ശേഷം അവരുടെ മുന്നിൽ വച്ച് തന്നെ പൊന്നിൽ തീർത്തൊരു മിന്ന് കോർത്ത സ്വർണ്ണ ചെയ്ൻ എല്ലാവരെയും സാക്ഷി നിർത്തി ഡേവിഡ് പാർവണയുടെ കഴുത്തിലണിയിച്ചു.....പ്രണവിനെ വീൽ ചെയറിൽ അവിടേക്ക് കൊണ്ട് വന്നിരുന്നു.... സരിതയും സഞ്ചുവിന്റെയും എമിയുടെയും ഒപ്പം വന്നിരുന്നു ... രജിസ്റ്റർ മാരീജ് കഴിഞ്ഞു എല്ലാവരും നേരെ സഞ്ചുവിന്റെ ഫ്ലാറ്റിലേക്കാണ് പോയത് വൈകുന്നേരം അവിടെ ഒരു കുഞ്ഞ് പാർട്ടി ഡേവിഡിന്റെ ഫ്രണ്ട്സിന് വേണ്ടി മാത്രം അറേജ് ചെയ്തിരുന്നു.... 🥀🌼🥀 ഫ്ലാറ്റിലേക്ക് ചെന്നയുടനെ അവർക്കുളള ഊണ് കാറ്ററിംഗ് വർക്കേസ് കൊണ്ട് വന്ന് കൊടുത്തിരുന്നു.....

എല്ലാവരും ഫ്രഷ് ആയി വന്ന് ഫുഡൊക്കെ കഴിച്ച ശേഷം വൈകുന്നേരത്തെ റിസപ്ഷന് വംണ്ടി തയ്യാറെടുത്തു.... ഒരു മെറൂൺ കളർ ലാച്ച ആയിരുന്നു പാർവണയുടെ വേഷം....ആഡംബരങ്ങളൊന്നുമുണ്ടായിരുന്നില്ല.....രണ്ടു കുഞ്ഞ് ജിമിക്കി കമ്മലും ഇരു കൈയിലും ഓരോ വളയും പിന്നെ ഡേവിഡ് അണിയിച്ച മിന്നു മാത്രമായിരുന്നു ധരിച്ചത്.... ഡേവിഡിന് മെറൂൺ കളർ ഷർട്ടിനൊപ്പം അതേ കരയുളള മുണ്ടായിരുന്നു വെഷം.... തന്റെ മുന്നിൽ നിൽക്കുന്ന കൊച്ചു പെണ്ണിനെ അവൻ കണ്ണെടുക്കാതെ നോക്കി....കണ്ണുകളിൽ ലേശം കരിമഷിയും..... നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടുമല്ലാതെ വേറേ ഒരു ചമയങ്ങളുമില്ലായിരുന്നു.....ഈ സമയം ആഴ്ചയിൽ രണ്ടു തവണ തന്നെ കൊണ്ട് പോയി മണിക്കൂറുകളോളം ബ്യൂട്ടി പാർലറിനു മുന്നിൽ കാവലിരുത്തി വെറുപ്പിക്കുന്ന സേറയുടെ മുഖം ഓർക്കെ പരിഹാസം നിറഞ്ഞൊരു പുഞ്ചിരി അവന്റെ മുഖത്ത് വന്നു..... എല്ലാവരും റെഡിയായി ഹാളിൽ എത്തിയപ്പോഴേക്കും ഗസറ്റുകളോരോന്നായി വന്നു തുടങ്ങിയിരുന്നു......ഈ സമയം എമിയുടെ പ്രായം വരുന്ന ഒരു യുവതി ആറുമാസം പ്രായം വരുന്ന തന്റെ കുഞ്ഞുമായി അവിടേക്ക് വന്നു.....ആരും കണ്ടാൽ ഒന്ന് കൊഞ്ചിച്ചു പോകുന്ന ഒരു സുന്ദരി മാലാഖ..... അവൾ നേരെ ഡേവിഡിന്റെ അടുത്തേക്ക് ചെന്ന് അവന് കൈ കൊടുത്തു.....

ഈ സമയം അവളുടെ കൈയിലിരുന്ന കുഞ്ഞി പെണ്ണിനെ ആവേശത്തോടെ ഡേവിഡ് കൈകളിലെടുത്തു.....അതിനെ കൊഞ്ചിക്കാനും കിന്നാരം പറയാനും തുടങ്ങി....ഈ സമയം അവന്റെ മുഖത്ത് വന്ന തിളക്കം നോക്കി കാണൂകയായിരുന്നു പാർവണ....അവനെത്ര മാത്രം ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നുണ്ടെന്ന് അവന്റെ ആ പ്രവൃത്തിയിൽ നിന്നു മനസ്സിലാവുമായിരുന്നു..... ഡേവി.... എവിടാ നിന്റെ കുട്ടി തെല്ല് നേരം അവരുടെ കളി ചിരികൾ കണ്ടു നിന്ന ശേഷം അലക്സീന ചോദിച്ചു.... ഡേവിഡ് പാർവണയെ നോക്കി അടുത്തേക്ക് വരാനായി കൈയാട്ടി വിളിച്ചു..... തെല്ലൊരു പരവേശത്തോടെ അവൾ അവരുടെ അടുത്തേക്ക് ചെന്നു...... പാർവണ......ഇതാണ് അലക്സീനാ.....എന്റെ കൊളീഗ് ബെസ്റ്റ് ഫ്രണ്ട് ഒക്കെ ആണ് ..... നമ്മുടെ ഹോസ്പിറ്റലിൽ തന്നാ വർക്ക് ചെയ്യുന്നതും......പുഞ്ചിരിയോടെ അവളെ പരിജയപ്പെടുത്തി.... ഡേവിഡ് നിന്റെ കുട്ടി സുന്ദരിയാട്ടോ.....പണ്ട് നീ പറയുന്ന നിന്റെ കോൺസെപ്റ്റിലെ കുട്ടിയെ പോലുണ്ട്....നിന്റെ നാടൻ പെണ്ണ് .......പുഞ്ചിരി യോടെ പറഞ്ഞു കൊണ്ട് ബാഗിൽ നിന്നും ഒരു ബോക്സ് കൈയിലെടുത്തു അവൾക്ക് നേരെ നീട്ടി പകപ്പോടെ പാറു ഡേവിഡിനെ നോക്കി..... വാങ്ങിക്കോളാൻ അവൻ കണ്ണു കാണിച്ചു....

അല്ലേൽ വേണ്ട ഞാൻ തന്നെ ഇതണിയിച്ചു തരാം പറഞ്ഞു കൊണ്ട് അലക്സീന ആ ബോക്സ് തുറന്നു .....നോക്കുമ്പോൾ ഒരു കല്ലു പതിപ്പിച്ച സ്വർണ നെക്ലേസ് ആയിരുന്നു .....അവളതെടുത്ത് പാറുവിനെ അണിയിച്ചു.... മ്മ് ഹം....സൂപ്പർ.....എന്റെ സെലക്ഷൻ മോശവല്ല അല്ലേ ഡേവിഡ്......പുഞ്ചിരിയോടെ പറഞ്ഞു..... മറുപടിയായി അവനൊന്ന് പുഞ്ചിരിച്ചു.... 🥀🌼🥀 ഗസ്റ്റുകളെല്ലാം എത്തി കഴിഞ്ഞു രണ്ടു പേരും കൂടി എല്ലാവരുടെയും മുന്നിൽ വച്ച് കേക്ക് കട്ട് ചെയ്ത് പരസ്പരം വായിൽ വച്ച് കൊടുത്തു......അത് കഴിഞ്ഞു ചെറിയ രീതിയിലുളള ഡിന്നർ സെറ്റ് ചെയ്യിരുന്നു.... ഡിന്നറൊക്കെ കഴിഞ്ഞ് എല്ലാവരും അവരവരുടെ വീട്ടിലേക്ക് മടങ്ങി .....പ്രണവിനെയും സരിതയെയും സഞ്ചു കാറിൽ കൊണ്ട് ചെന്നാക്കാമെന്ന് പറഞ്ഞിരുന്നു......അവരെ യാത്രയാക്കാൻ നേരം പാറു രണ്ടു പേരെയും കെട്ടി പിടിച്ചു ഒരുപാട് കരഞ്ഞു..... എന്താ പറൂട്ടാ ഇത് മതി കരഞ്ഞത്....ദേ നല്ലൊരു ദിവസമായിട്ട് ഇങ്ങനെ കരയല്ലേ മോളെ......എന്റെ മോള് എന്നും സന്തോഷത്തോടെ ഇരിക്കണമെന്നാ അമ്മ ഒരുപാട് ആഗ്രഹിച്ചത്.....ഇന്ന് നിന്നെ ഇങ്ങനെ വിവാഹ വസ്ത്രത്തിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു..... ഡേവിഡ് സർനെ ഒരിക്കലും വേദനിപ്പിക്കരുതെന്റെ മോള്.....നമ്മൾ ജീവിച്ച അവസ്ഥ അറിയാമല്ലോ കുഞ്ഞിന്.....എല്ലാ സൗഭാഗ്യങ്ങളും കൈ വെളളയിൽ വരുമ്പോൾ അഹങ്കരിക്കരുത് എന്റെ മോള്.....ഭർത്താവിനെ ദൈവതുല്യനായി കണ്ട് സ്നേഹിക്കണം.....

ഭർത്താവിന്റെ വീട്ടുകാരെ കൊണ്ട് ഒരിക്കലും മോശമെന്ന് പറതിപ്പിക്കരുത്......ഇതൊക്കെ പഴഞ്ചൻ ചിന്തകളെന്ന് എന്റെ മോൾക്ക് തോന്നുന്നുണ്ടോ.....അവളുടെ താടി തുമ്പിൽ പിടിച്ചു കൊണ്ട് ചോദിച്ചു..... ഇല്ല എന്ന് തലയാട്ടി പാർവണ.... മ്മ്ഹം.....എന്റെ മോൾക്ക് നല്ലതേ വരു.....പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും പാറു അവരെ വിടാതെ മുറുകെ പിടിച്ചു കരയാൻ തുടങ്ങി.... ഇതെല്ലാം ദൂരെ നിന്ന് കാണുകയായിരുന്ന ഡേവിഡിന്റെ നെഞ്ചിൽ നോവുണരുന്നുണ്ടായിരുന്നപ്പോൾ....... 🥀🌼🥀 ഹാ ....പാർവണ അവരെ ഒന്ന് വിട്ടേ....ഇനിയും നിന്ന് വൈകാതെ വീട്ടിലേക്ക് പോയ്ക്കോട്ടേ അവർ .....പ്രണവിനും ആന്റിക്കും സുഖമില്ലാത്തതല്ലേ.....നേരത്തെ മെഡിസിൻ കഴിച്ച് ഉറങ്ങേണ്ടതല്ലേ അവർക്ക് പറഞ്ഞു കൊണ്ട് സഞ്ചു കാറിന്റെ ചാവിയുമായി അവിടേക്ക് വന്നു.... പ്രണവിന്റെ വീൽ ചെയറുരുട്ടി സഞ്ചു പുറത്തേക്ക് കൊണ്ട് പോയി പിന്നാലെ സരിതയും പോയി.....

അവർ പോകുന്നത് കണ്ട് പൊട്ടി കരയുന്നവളെ ചേർത്ത് പിടിക്കാൻ ഡേവിഡിന്റെ ഹൃദയം മൊഴിഞ്ഞെങ്കിലും ബുദ്ധി അതിനനുവദിച്ചില്ല.... ഈ സമയം മേരിയും എമിയും അവളുടെ അടുത്തേക്ക് ചെന്ന് അവളെ ആശ്വസിപ്പിച്ചു ..... സരിതയെയും പ്രണവിനെയും വീട്ടിലാക്കിയ ശേഷം സഞ്ചു തിരികെ വന്നു.... പിന്നെയും കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ച ശേഷം സഞ്ചുവിനോടും എമിയോടും യാത്ര പറഞ്ഞ് അവർ വീട്ടിലേക്ക് തിരിച്ചു..... 🥀🌼🥀 രാത്രി ബെദ്ലഹേമിന്റെ (ഡേവിഡിന്റെ വീട്) ഗേറ്റ് കടന്നു അവന്റെ കാർ അകത്തേക്ക് ചെന്നതും.....വാതിൽ തുറന്നു കൊണ്ട് സേറ പുറത്തേക്ക് വന്നു.... കാർ നിർത്തിയതും മേരി ആദ്യം ഇറങ്ങി അകത്തേക്ക് കയറി പോയി....എന്തോ ചോദിക്കാനായി സേറ നാവെടുത്തതും അവളുടെ കണ്ണുകൾ ഡേവിഡ് നെഞ്ചോരം ചേർത്ത് പിടിച്ചു കൊണ്ട് കയറി വരുന്ന പെണ്ണിലെത്തി....അവളുടെ മുഖം ദേഷ്യം കൊണ്ടു വലിഞ്ഞ് മുറുകി.................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story