ജീവാംശം: ഭാഗം 8

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

ഡേവിഡ് പാറുവിനെയും ചേർത്ത് പിടിച്ചു കൊണ്ട് നടന്നു......സേറയെ കണ്ടിട്ടും കാണാത്തത് പോലെ അവളെ മറികടന്നു പോകാൻ തുടങ്ങി..... ഡേവിഡ്!!!! അലറി കൊണ്ട് സേറ അവനടുത്തേക്ക് ചെന്നു..... ഈ പെണ്ണേതാ.....ഇവളെ എന്തിനാ നീ ഇങ്ങോട്ട് കൊണ്ട് വന്നത്.....സേറ പാറുവിനെ രൂക്ഷമായി നോക്കി..... പാറു പെട്ടെന്ന് ഭയത്തോടെ കണ്ണുകൾ താഴ്തി നിന്നു അവനിൽ നിന്നും അകലാൻ നോക്കിയതും ഡേവിഡ് വീണ്ടും അവളെ ചേർത്ത് പിടിച്ചു.....പാറു അവനെ മുഖമുയർത്തി നോക്കി....യാതൊരു ഭാവ വ്യത്യാസവും അവിടെ കണ്ടില്ല.... ഡേവീ എന്താ നീയൊന്നും പറയാത്തത്..... ദേഷ്യത്തോടെ കലി തുള്ളി നിക്കാരുന്നു സേറ...... ഇവളാരാ ഏതാന്ന് നിന്നെ ബോധിപ്പിക്കേണ്ട കാര്യമില്ല എനിക്ക് .......അത് മാത്രമല്ല എന്നെ ചോദ്യം ചെയ്യാൻ നീ ആരാടീ.....അവളെ തറപ്പിച്ച് നോക്കി ക്കൊണ്ട് ചോദിച്ചു.... ടീ.....ഏതവളാടി നീ ....പാറുവിന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി ക്കൊണ്ട് ചോദിച്ചു .. ഞാൻ.....ഞാൻ.....വിക്കി വിക്കീ ഡേവിഡീനെ നോക്കി .... ഇവളെന്റെ ഭാര്യയാണ്.....ഇന്ന് രാവിലെ ആയിരുന്നു ഞങ്ങൾടെ മിന്നു കെട്ട്.....ആരെയും അറിയിച്ചില്ല .......നിന്നെക്കാൾ അവകാശം ഇവൾക്കിവിടെ ഉണ്ട് അത് കൊണ്ട് ഇമ്മാതിരിയുളള ചോദ്യം ചെയ്യൽ ഒന്നും ഇനി വേണ്ട കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.....

ഈ സമയം സേറയുടെ നോട്ടം അവളുടെ കഴുത്തിൽ കിടക്കുന്ന മിന്നിൽ പതിഞ്ഞതും പല്ല് കടിച്ചു കൊണ്ട് പാറുവിനെ നോക്കി ദഹിപ്പിച്ചു..... ഡേവി ആരോട് ചോദിച്ചിട്ടാ നീ ഇങ്ങനെ ഇവളെ വിവാഹം കഴിച്ചത് .....നീ അനാഥനൊന്നും അല്ലല്ലോ നിന്റെ ഇഷ്ടത്തിന് എവിടേലും പോയി ആരെയെങ്കിലും കൂട്ടിക്കൊണ്ടു വരാൻ....നിന്റെ പാരന്റസ് ഇതറിഞ്ഞാൽ അവരുടെ സ്റ്റാറ്റസ് എന്താവും അതോർത്തോ നീ.....അവൾ ഒച്ചയെടുത്തു.... ഒന്ന് പോടീ.....എനിക്ക് പാർവണയെ ഇഷ്ടമായി അവൾക്കും എന്നെയും ഇഷ്ടവാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു......പിന്നെ എന്റെ ജീവിതം എങ്ങനെ കൊണ്ട് പോകണമെന്ന് തീരുമാനിക്കേണ്ടത് ഞാനാ അല്ലാതെ എന്റെ പാരന്റസ് അല്ല......ഒരിക്കൽ അവരുടെ ഇഷ്ടത്തിന് നിന്നു കൊടൂത്തതിനുളള ഫലം ഞാനനുഭവിച്ചതാ.....ഇനിയും ഒരു പരീക്ഷണത്തിന് ഞാനില്ല....അവളെ രൂക്ഷമായി നോക്കി ഡേവിഡ്..... അവന്റെ നോട്ടവും വാക്കുകളും അവളെ ഒരുപാട് അത്ഭുതപ്പെടുത്തി....താൻ കൈയിലിട്ട് അമ്മാനമാടിയ ആ പഴയ ഡേവിഡ് അല്ല ഇതെന്ന് അറിയുകയായിരുന്നവൾ.... 🥀🌼🥀 സാർ ആ ചേച്ചി അന്ന് ഹോസ്പിറ്റലിൽ വച്ച് കണ്ട ചേച്ചിയല്ലേ....

റൂമിലെത്തിയതും അവനിൽ നിന്നും അകന്നു മാറി ക്കൊണ്ട് പാറു ചോദിച്ചു..... മ്മ്ഹം....അതാണ് സേറ എന്റെ എക്സ് ഗേൾ ഫ്രണ്ടാണ്...എന്റെ ഏടത്തി ടെസ്സയുടെ സിസ്റ്റർ.....ഞങ്ങൾ തമ്മിൽ കുറച്ചു നാൾ ലിവിങ്ങ് ടുഗേദർ റിലേഷനിലായിരുന്നു......പിന്നെ ബ്രേക്കപ്പ് ആയി.....ലാഘവത്തോടെ അവനത് പറയുമ്പോൾ പാറുവിന്റെ ഹൃദയത്തിലെവിടെയോ ചെറുയൊരു നോവ് തോന്നിയിരുന്നു......ഒരു കണക്കിന് ഡേവിഡ് സർന് താനും സേറയെ പോലെ തന്നെയാണ്....കുഞ്ഞുണ്ടായി കഴിയുമ്പോ .....സേറയ്ക്ക് പകരം താനാവും പുറത്ത് പോവേണ്ടി വരിക ദീർഘമായി നിശ്വസിച്ചു കൊണ്ട് അവളോർത്തു.... ആഹ്....പാർവണ തന്നോട് എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട് അവളിലേക്ക് നടന്നടുത്ത് കൊണ്ട് ഡേവിഡ് പറഞ്ഞു.... എന്താ.....സർ....ചെറു പരിഭ്രമത്തോടെ ചോദിച്ചു അവൾ..... നമ്മുടെ എഗ്രിമെന്റിന്റെ കാര്യം ഇവിടെയും ആരും ഒരിക്കലും അറിയാൻ പാടില്ല.....നമ്മുടെ ഈ ബന്ധം ആ ജീവന കാലത്തേക്കെന്ന് തന്നെ അവർ വിശ്വസിച്ചോട്ടേ.....പിന്നെ തനിക്കെന്നെ കുറിച്ച് ഒന്നും അറിയില്ലല്ലോ....

.എന്റെ കുടുംബം കാനഡയിൽ സെറ്റിൽഡ് ആണ്.....പപ്പ ജോസഫ് ഫിലിപ്പ്.....മമ്മി ഹന്ന ജോസഫ്....രണ്ടു പേരും എഞ്ചിനീയേസ് ആണ് .....അവിടെ തന്നെ ഇൻറ്റീറിയർ ഡിസൈനിംഗ് കമ്പനി നോക്കി നടത്തുവാ അതിന്റെ ശാഖ ഇവിടെയും ബാംഗ്ലൂരിലും ഉണ്ട്...അപ്പോ ഇടക്കിടെ ഇവിടെ വന്ന് പോകാറുണ്ട്......നമ്മുടെ ഈ വിവാഹം നടന്നതൊക്കെ ഞാനായിട്ട് പറയില്ല.....മിക്കവാറും സേറ പറഞ്ഞിട്ടുണ്ടാവും.....പിന്നെ എന്റെ വല്യപ്പച്ചനും വല്യമ്മച്ചിയും സൈമൺ ഫിലിപ്പും ....സാറാ സൈമണും....വല്യപ്പച്ചൻ ഡോക്ടർ ആണ് വല്യമ്മച്ചി ഒരു സ്കൂൾ ടീച്ചർ ആയിരുന്നു.....ഇപ്പൊ രണ്ടാളും തറവാട്ടിലാണ്....അവിടെ ചെറിയ രീതിയിൽ കൃഷിയൊക്കെ ചെയ്ത് അവിടെ തന്നെ അങ്ങ് കൂടി....എന്നാലും ഇടക്കിടെ അവരിവിടേക്ക് വരാറുണ്ട് ...... പിന്നെ എനിക്കൊരു ബ്രദർ കൂടിയുണ്ട് ഡെയ്ൻ സൈമൺ ഫിലിപ്പ്......കാനഡയിൽ തന്നെ പപ്പയുടെ കമ്പനികൾ നോക്കി നടത്തുന്നുണ്ട്....വൈഫ് ടെസ്സ ഫാഷൻ ഡിസൈനൻ ലൈക്ക് ഹെർ സിസ്റ്റർ....ഇപ്പൊ ഏതാണ്ട് ഒരു ഐഡിയ കിട്ടി കാണുമല്ലോ.... മ്മ്ഹം....ഒന്ന് മൂളുക മാത്രം ചെയ്തെങ്കിലും വല്ലാത്തൊരു ഭയം തോന്നിയവൾക്ക്....താനൊറ്റപ്പെട്ടു പോവുകയാണെന്ന പോലെ.... പാർവണ തനിക്കുളള ഡ്രസ്സൊക്കെ കബോഡിൽ ഉണ്ട് താൻ പോയി ഫ്രഷ് ആയി വന്നോളു...

.ഞാൻ പുറത്തുളള ബാത്ത്റൂമിലേക്ക് പോവാ.....പറഞ്ഞു കൊണ്ട് ടൗവ്വലും ഒരു ടീ ഷർട്ടും മുണ്ടുമെടുത്ത് പുറത്തേക്ക് പോയി...... ദീർഘമായി ഒന്ന് നിശ്വസിച്ചു കൊണ്ട് കട്ടിലിൽ ഇരുന്നു.....പതിയെ ചുറ്റും കണ്ണോടിച്ചു....വലിയൊരു റൂം എല്ലാ സൗകര്യങ്ങളും ഉണ്ട്..... അവൾ പതിയെ ചെന്ന് വാതിൽ കുറ്റിയിട്ടു....ഉടുത്ത് മാറാനുളളതുമെടുത്ത് ബാത്ത്റൂമിലേക്ക് പോയി..... 🥀🌼🥀 ഒരു കുർത്തിയും പാലസ്സോയുമായിരുന്നു അവളുടെ വേഷം.....തലതുവർത്തി കഴിഞ്ഞ് കണ്ണാടിയീൽ മുഖം നോക്കി....ടേബിളിനു മുകളിൽ എടുത്ത് വച്ച സിന്ദൂരത്തിൽ നിന്നും ഒരു നുളളെടുത്ത് നിറുകിൽ ചാർത്തി....നെഞ്ചോരം ചേർന്ന് കിടക്കുന്ന മിന്ന് പതിയെ കൈകളിൽ എടുത്തു.....പുച്ഛം കലർന്നൊരു പുഞ്ചിരി അവളുടെ ചുണ്ടുകളിൽ തെളിഞ്ഞു .....ഡേവിഡ് സർ പറഞ്ഞത് പോലെ അദ്ദേഹത്തെ ഉൾക്കൊള്ളാൻ എനിക്ക് കഴിയോ.....ഒരിക്കലും ഇല്ല.....ഒരിക്കലും എന്റേതാവില്ലാന്ന് ഉറപ്പുളള ഒരാളെ മനസ് തുറന്നു സ്നേഹിക്കാൻ ആർക്കും കഴിയില്ല.....പക്ഷെ എത്രയും വേഗം എനിക്കീ കുരുക്കിറ്റ നിന്നും രക്ഷപ്പെടണം....

ശ്വാസം മുട്ടുന്നു ഓരോ നിമിഷവും....വല്ലാത്ത മടുപ്പ് തോന്നുന്നു ജീവിതത്തോട് ഓർത്തു കൊണ്ട് ടൗവ്വൽ ഹാങ്ങറിൽ വിരിച്ചു.....വാതിലിൽ തട്ടുന്ന ഒച്ച കേട്ട് ഡേവിഡ് ആവുമെന്ന് കരുതി പോയി വാതിൽ തുറന്നപ്പോൾ മേരി ആയിരുന്നു..... അവരെ നോക്കി അവളൊന്ന് പുഞ്ചിരിച്ചു.... ആഹ്...മോള് കുളിച്ചോ.....വന്നേ സാരിയുടുക്കണ്ടേ....അവളുടെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു... സാരിയോ?? ആഹ് ഇന്ന് നിങ്ങളുടെ ആദ്യ രാത്രിയല്ലേ....സെറ്റ് സാരി വാങ്ങി വച്ചിരിക്കുവാ അപ്പുറത്തെ റൂമിൽ.... അതൊക്കെ വേണോ ചേച്ചി.....മടിയോടെ ചോദിച്ചു അവൾ.... ഡേവി കുഞ്ഞിന് സാരിയുടുക്കുന്നതൊക്കെ ഇഷ്ടവാ.....കുഞ്ഞ് പറഞ്ഞിട്ടാ സാരി വാങ്ങി വച്ചത് മോള് വാ....പറഞ്ഞു കൊണ്ട് അവളെയും വലിച്ചു കൊണ്ട് മുന്നോട്ട് നടന്നു.... അത് കേട്ടതും ഒരു മിന്നൽ പിണർ ശരീരത്തീലൂടെ കടന്നു പോയതവളറിഞ്ഞു.... എങ്കിലും മേരിയുടെ പിന്നാലെ ഒരു പാവയെ പോലെ നടന്നു..... 🥀🌼🥀 മ്മ്ഹം.....ഇപ്പൊ നോക്കിയേ സുന്ദരി കുട്ടിയായല്ലോ.....പറഞ്ഞു കൊണ്ട് അവളെ കണ്ണാടിയുടെ മുന്നിൽ പിടിച്ചു നിർത്തി മേരി.....

മോളിവിടെ നിൽക്ക് ഞാൻ പോയി പാലെടുത്ത് വരാം പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോകുന്ന മേരിയെ നോക്കി നിന്നു വിറയോടെ....ആദ്യമായി ഒരു പുരുഷനോപ്പം രാത്രി ഒരു മുറിയിൽ ഓർക്കവേ വല്ലാത്ത ഭയം തോന്നി അവൾക്ക്..... വൈകാതെ മേരി ഒരു ഗ്ലാസ് പാലുമായി അവിടേക്ക് വന്നു.......മോള് ഇതുമായി റൂമിലേക്ക് പൊയ്ക്കോ....അവളുടെ കൈയിൽ വച്ച് കോടുത്തു കൊണ്ട് പറഞ്ഞു... ഈ സമയം സേറ അവിടേക്ക് വന്നു സെറ്റ് സാരിയുടുത്ത് ഒരുങ്ങി നിൽക്കുന്നവളെ പുച്ഛത്തോടെ നോക്കി.....ഇതെന്ത് കത്തി വേഷവാ മേരി....ഇവളെ പാടത്ത് കോലം നാട്ടാൻ കൊണ്ട് പോവാണോ.....ചിറി കോട്ടി ചിരിച്ചു..... മേരി അവളെയൊന്ന് രൂക്ഷമായി നോക്കി.... ഇന്ന് അവരുടെ ആദ്യ രാത്രിയല്ലേ അപ്പോ നന്നായി ഒരുങ്ങി പോവണ്ടേ....ഡേവി കുഞ്ഞിന് ഇങ്ങനെ ഒരുങ്ങുന്നതാ ഇഷ്ടം അല്ലാതെ ഒരു മാതിരി ശരീരം മറയ്ക്കാത്ത വസ്ത്രങ്ങളിഞ്ഞ് വെളള പൂശി നടക്കുന്നതൊന്നും ഡേവി കുഞ്ഞിനിഷ്ടവല്ല....അവളെ ഒന്ന് പാളി നോക്കി മേരി..... ഈ സമയം സേറ സ്വയം ധരിച്ചിരുന്ന വസ്ത്രം നോക്കുകയായിരുന്നു....

പൊക്കിളിനു മുകളിൽ നിൽക്കുന്ന സ്ലീവ്ലെസ്സായ ഒരു ടോപ്പും മുട്ടിന് മുകളിൽ നിൽക്കുന്ന ബർമുടയും ആയിരുന്നു വേഷം.... അവൾ മേരിയെ ഒന്ന് കടുപ്പിച്ച് നോക്കി ക്കൊണ്ട് അകത്തേക്ക് പോയി.... 🥀🌼🥀 റൂമിൽ ചെല്ലുമ്പോൾ ഡേവിഡ് കുളി കഴിഞ്ഞ് വന്നിട്ടുണ്ടായിരുന്നു.....ജനലോരം നിന്ന് പുറത്തേക്ക് നോക്കി തല തുവർത്തുന്നവനെ ഒന്ന് പാളി നോക്കി ക്കൊണ്ട് അകത്തേക്ക് വന്നു....പാൽ ഗ്ലാസ് കൊണ്ട് പോയി ടേബിളിനു മുകളിൽ വച്ചു.... അപ്പോഴേക്കും ഡേവിഡ് അവളെ കണ്ടിരുന്നു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു.....അവൻ ഓരോ അടി മുന്നോട്ട് വയ്ക്കുന്തോറും ഹൃദയമിടിപ്പ് ഇരട്ടിക്കുന്നത് അവൾ അറിഞ്ഞു......ഭയം കണ്ണുകളിൽ വന്ന് മൂടി.....കൈകാലുകൾ വിറ കൊണ്ടു.....സ്വയം വിറകൊളളുന്ന കൈകാലുകളെ നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..... ഡേവിഡ് ചെന്ന് വാതിൽ കുറ്റിയിട്ട് അവളുടെ അടുത്തേക്ക് വന്നു....അവനടുത്തേക്ക് വന്ന് അവളെ തന്നെ നോക്കി നിന്നു..... ഇന്ന് സുന്ദരിയായല്ലോ പാർവണ....ഞാൻ ആദ്യം കണ്ട പാർവണയിൽ നിന്നും ഒരുപാട് മാറിയത് പോലെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.....

പാർവണ.....എന്തിനാ പേടിക്കുന്നേ....തന്റെ ഹൃദയം കിടന്ന് ചെണ്ട കൊട്ടുന്നത് എനിക്ക് ദേ ഇവിടെ കേൾക്കാം....മാറിൽ കൈ കെട്ടി കൊണ്ട് പറഞ്ഞു..... ഞാൻ പറഞ്ഞതല്ലേ തന്റെ സമ്മതമില്ലാതെ തന്നെ ഞാൻ കീഴ്പ്പെടുത്തില്ലെന്ന് പിന്നെ എന്തിനാ ഈ പേടി പറഞ്ഞു കൊണ്ട് അവളുടെ മുഖം കൈകളിൽ എടുത്ത്.....അത് വരെ അവളിൽ ഉടലെടുത്ത അകാരണമായ ഭയവും ഒറ്റപ്പെട്ട പോലുളള തോന്നലും ഒരു നിമിഷത്തേക്ക് മാറി നിന്ന പോലെ തോന്നി.... തനിക്കീ സാരി കംഫർട്ടബിൾ അല്ലാന്ന് തോന്നുന്നെങ്കിൽ മാറ്റി വേറെ തനിക്ക് യോചീച്ച ഡ്രസ് ഇട്ടോളൂ....പിന്നെ എനിക്ക് രാത്രി പാല് കുടിക്കുന്ന ശീലമൊന്നു മില്ല താൻ ഇത് കുടിച്ചോ.....തന്റെ ബോഡി ഒരുപാട് വീക്കാണ്....ഹോസ്പിറ്റലിൽ അന്ന് ചെക്ക് ചെയ്തപ്പോൾ 38 കിലോ ആണ് തന്റെ വെയിറ്റ്.....അത് പോരാ.....നമ്മുടെ കുഞ്ഞ് ആരോഗ്യത്തോടെ ജനിക്കണമെങ്കിൽ അറ്റ്ലീസ്റ്റ് 45 കി.ലോ എങ്കിലും വേണം.....സോ....ഞാൻ പറഞ്ഞു വന്നത് നന്നായിട്ട് ഭക്ഷണം കഴിക്കണം ആരോഗ്യം നോക്കണം നന്നായിട്ട് ഉറങ്ങണം.....

പിന്നെ എന്നെ സ്നേഹിക്കുകയും വേണം കളളച്ചിരിയോടെ കണ്ണിറുക്കി കൊണ്ട് പറഞ്ഞതും അവളുടെ ചുണ്ടുകളിലും ചിരി വിരിഞ്ഞു.....മുഖം കുനിഞ്ഞ് നിന്നു പാറു... താൻ കിടന്നോ എനിക്ക് കുറച്ചു അസൈൻമെന്റ്സ് ഉണ്ട് ഞാൻ വൈകും.....പറഞ്ഞു കൊണ്ട് ടേബിളിനു മുകളിൽ നിന്നും ലാപ്ടോപ്പുമെടുത്ത് ബാൽക്കണിയിലേക്ക് പോയി ഡേവിഡ്..... 🥀🌼🥀 രാവിലെ ഉണരുമ്പോൾ കാണുന്നത് തൊട്ടടുത്ത് തനിക്ക് അഭിമുഖമായി ഉറങ്ങുന്നവനെയാണ്....പതിയെ എഴുന്നേറ്റ് ക്ലോക്കിലേക്ക് നോക്കി സമയം 5:30 ആയി....ബെഡിൽ നിന്നും എഴുന്നേറ്റു ഫ്രഷ് ആവാനായി ബാത്ത്റൂമിലേക്ക് പോയി...... തിരികെ വരുമ്പോഴും ഡേവിഡ് നല്ല ഉറക്കത്തിലായിരുന്നു.....പതിയെ അടുക്കളയിലേക്ക് പോയി ചായയ്ക്ക് വെളളം വച്ചു....അപ്പോഴേക്കും മേരി അവിടേക്ക് വന്നു... ആഹ് മോളുണർന്നോ.....ചായ ഇടാനും തുടങ്ങിയോ ചായ പാത്രത്തിലേക്ക് നോക്കി ക്കൊണ്ട് ചോദിച്ചു.... ഡേവിക്കുഞ്ഞിന് രാവിലെ ചായ പതിവില്ല .....വൈകുന്നേരം ഒരു ചായ അത് മുടക്കില്ല.....രാവിലേ നേർപ്പിച്ച ചൂടു വെളളവാ കുടിക്കുന്നേ.....പുഞ്ചിരിയോടെ പറഞ്ഞു.... മറുപടിയായി അവൾ പുഞ്ചിരിച്ചു.....എന്നാൽ ഈ ചായ നമുക്ക് കുടിക്കാം....സർ എണീറ്റില്ല ഉറങ്ങാ ചിരിയോടെ പറഞ്ഞു പാറു.... സർ....ഓ.....നീ അങ്ങനെയാണോ ഡേവിയെ വീളിക്കുന്നേ സേറ അവളെ പുച്ഛത്തോടെ നോക്കി കൊണ്ട് അവിടേക്ക് വന്നു................. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story