ജീവാംശം: ഭാഗം 9

jeevamsham

എഴുത്തുകാരി: ദിവ്യ സാജൻ

സേറയോട് പെട്ടെന്ന് എന്ത് പറയണമെന്ന് അറിയാതെ കുഴങ്ങി നിന്നു പോയി പാറു....ഇന്നേ വരെ ഡേവിഡ് സാർനെ സർ എന്നേ വിളിച്ചിട്ടുളളൂ......മറ്റെന്തെങ്കിലും വിളിക്കുന്ന കാര്യം ഇതുവരെ ചിന്തിച്ചിരുന്നില്ല.....നിയമപരമായി സർ എന്റെ ഭർത്താവ് ആണെങ്കിലും എഗ്രിമെന്റിന്റെ കാര്യം ഓർക്കുമ്പോൾ മാനസികമായ് അടുക്കാൻ കഴിയാത്ത പോലെ.....ഒരിക്കൽ താൻ ഇവിടെ നിന്നും പടിയിറങ്ങി പോവേണ്ടതാണ്ടതല്ലേ......ഡേവിഡ് സർ ഒരിക്കലും തനിക്ക് സ്വന്തമാവില്ല.....അവളോർത്തു... പാർവണ മോള് അറിയാതെ പറഞ്ഞു പോയതാ.....ഡേവിച്ഛായനെന്നാ മോള് ഡേവി കുഞ്ഞിനെ വിളിക്കുന്നത്.....അല്ലേ മോളേ.....മെരിയായിരുന്നു സേറയ്ക്ക് മറുപടി കൊടുത്തത്.... അതേ എന്നർത്ഥത്തിൽ തലയാട്ടി പാർവണ.... അല്ലേലും നിന്നെ പോലുളള പട്ടിക്കാട്ടു കാരികളൊക്കെ ഇങ്ങനെയല്ലേ വിളിക്കൂ.....ഡേവിഡ് നിന്നെ പോലെ ഞങ്ങളുടെ കുടുംബത്തിന്റെ അന്തസ്സിന് ചേരാത്തൊരുത്തിയെ എവിടെ നിന്നാവോ കിട്ടിയത്......പുച്ഛത്തോടെ പാറുവിനെ നോക്കി അവൾ.....

അവൾ പറഞ്ഞത് കേട്ട് മുഖം കുനിച്ച് നിന്നു പാറു..... അല്ലാ.....എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.....ഒരാൾക്കൊപ്പം പൊറുത്തോണ്ടിരിക്കേ....അയാളില്ലാത്ത സമയം നോക്കി അന്യ പുരുഷനെ വീട്ടി വിളിച്ചു കയറ്റുന്നതാണോ നിങ്ങളുടെ കുടുംബത്തിന്റെ അന്തസ്സ്......മേരി പറയുന്നത് കേട്ട് വിളറി വെളുത്ത് പോയി സേറ..... ദേ തള്ളേ നിങ്ങളോട് ഞാനിന്നലേ പറഞ്ഞതാ എന്നെ ഭരിക്കാൻ വരരുതെന്ന്......ഇവളുടെ മുന്നേ എന്നെ തരം താഴ്ത്തി സംസാരിച്ചു കൊണ്ട് ആളാവാൻ നോക്കുന്നത് നിർത്തിക്കോ ഇല്ലേൽ സേറ ആരാന്നറിയും.....മേരിയുടെ നേർക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു..... പാറു ഇതെല്ലാം കണ്ട് അമ്പരപ്പ് വിട്ടു മാറാതെ നിക്കാരുന്നു...... ടീ....നീ ഒന്നോർത്തോ....ഡേവിഡ് നീ വിചാരിക്കുന്ന പോലത്ര നല്ലവനൊന്നും അല്ല .....അവന് നിന്നെ മടുക്കുമ്പോൾ നിന്നെയും അവൻ വലിച്ചെറിയും ഒരിക്കൽ എന്നോട് ചെയ്ത പോലെ.....അവളെ രൂക്ഷമായി നോക്കി ക്കൊണ്ട് പുറത്തേക്ക് പോയി സേറ..... സേറ പറയുന്നത് കേട്ട് പുച്ഛത്തോടെ സ്വയം ചിരിച്ചു പാർവണ.....അല്ലെങ്കിലും മൂന്നു വർഷത്തെ അല്ലെങ്കിൽ ഒരു കുഞ്ഞ് ജനിക്കുന്നത് വരെ മാത്രമേ ഡേവിഡ് സർന് എന്നെ ആവശ്യം ഉളളൂ.....അത് കഴിഞ്ഞു ഞാനും പുറത്ത് പോവേണ്ടവൾ തന്നാ.....അവളോർത്തു.....

ഹാ.....എന്റെ മോളെ നീയിങ്ങനെ പാവം പോലെ നിന്നു കൊടുക്കല്ലേ.....ആ പിശാച് എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു നല്ല മറുപടി കൊടുക്കണം.....മേരി അവളോട് അത് പറയുമ്പോൾ ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു പാറു.... 🥀🌼🥀 മേരിയേച്ചി സേറ ചേച്ചി എന്നും ഇവിടെ ഉണ്ടാവുമോ .....ഞാൻ ചോദിച്ചത് ഡേവിഡ് സാറുമായുളള അവരുടെ ബന്ധം പിരിഞ്ഞിട്ടും ഇവിടെയാണോ തങ്ങുന്നത്......പുട്ടിന് മാവ് കുഴയ്ക്കുന്നതിനിടയിൽ പാറു മേരിയോട് തിരിക്കി.... എന്റെ മോളെ നീയിങ്ങനെ ഡേവി കുഞ്ഞിനെ വീണ്ടും വീണ്ടും സാറേ ന്ന് വിളിക്കുന്നത് എന്നാത്തിനാ.....കെട്ടിയോനേ ഇച്ഛായാന്നാ വിളിക്കേണ്ടത്.....വെറുതെ ആ പെണ്ണ് കേട്ടാൽ നിന്നെ കളിയാക്കത്തേയുളളൂ ആ പരിഷ്ക്കാരം തലയ്ക്ക് പിടിച്ചവൾ......ചെറു ശാസനയോടെ പറഞ്ഞു മേരി.... വിളിച്ചു ശീലിച്ചു പോയി പെട്ടെന്ന് മാറ്റാൻ പറ്റുന്നില്ല.....അതാ....ചമ്മലോടെ പറഞ്ഞു.... ആഹ്.....വിളിച്ചു തുടങ്ങി തന്നാ ശീലിക്കേണ്ടത്....മ്മ്ഹം.....പിന്നെ മോള് ചോദീച്ച പോലെ ആ പെണ്ണ് ഇവിടെ സ്ഥിര താമസമൊന്നുമല്ല......ഡേവി കുഞ്ഞുമായി പിരിഞ്ഞിട്ട് ഇപ്പൊ രണ്ടു വർഷത്തോളം കഴിഞ്ഞു ......അതിനു ശേഷം ഇതാദ്യമായാണ് ഇവിടെ തങ്ങാൻ വരുന്നത്..... അവൾ പറഞ്ഞത് പോലെയല്ല മോളെ ഡേവിക്കുഞ്ഞ് അവളെ ഉപേക്ഷിച്ചത് സഹി കെട്ടത് കൊണ്ടാ....

ഈ സമയം പാർവണ അവരെ തന്നെ നോക്കി നിന്നു.... ഡേവി കുഞ്ഞിന്റെ പപ്പയുടെയും മമ്മിയുടെയും ഇഷ്ട പ്രകാരവാ സേറയെ വിവാഹം കഴിക്കാമെന്ന് കുഞ്ഞ് സമ്മതിച്ചത്....ഇവർ തമ്മിലുള്ള മോതിരം മാറ്റൽ കഴിഞ്ഞതുവാ..... അപ്പോഴാ എന്തോ കോഴ്സ് ചെയ്യാനെന്നും പറഞ്ഞു ഈ പെണ്ണ് ഇവിടേക്ക് വന്നത്....ഡേവി കുഞ്ഞ് ഒരു ഒതുങ്ങിയ പ്രകൃതക്കാരനാ....വളരെ ചുരുക്കം കൂട്ടുകാരേ ഉണ്ടായിരുന്നു....സഞ്ചു കുഞ്ഞുമായിട്ടാണ് കൂടുതൽ അടുപ്പം....പണ്ട് മുതൽ അങ്ങനെ തന്നാ..... ഈ പെണ്ണ് ഡേവി കുഞ്ഞിന്റെ തോളിൽ തൂങ്ങി തൂങ്ങി പിന്നെ പിന്നെ ഉറക്കം വരെ ഡേവി കുഞ്ഞിന്റെ റൂമിലേക്കായി..... ആദ്യ മാദ്യം രണ്ടാളും നല്ല സന്തോഷത്തിലായിരുന്നു.....പിന്നെ പിന്നെ ഈ പെണ്ണിന്റെ തനി സ്വഭാവം പുറത്തേക്ക് വരാൻ തുടങ്ങി.....എന്നും രാത്രി കളള് കുടിച്ച് നാല് കാലിലാ കയറി വരുന്നത്.....കുഞ്ഞ് ഒരുപാട് വിലക്കിയിട്ടും വകവെച്ചില്ല......പിന്നെ ഒരിക്കൽ കുഞ്ഞ് ഇവിടില്ലാത്തപ്പോൾ കൂട്ടുകാരനാണെന്നും പറഞ്ഞു ഒരുത്തനെ വിളിച്ചു കൊണ്ട് വന്ന് റൂമിലേക്ക് കൊണ്ട് പോയി....പിന്നെ ഇത് സ്ഥിരവായി ....എനിക്കെന്തോ പന്തികേട് തോന്നി ഞാനിതേ പറ്റി ഒരിക്കൽ ഡേവി കുഞ്ഞിനോട് സൂചിപ്പിച്ചു ...... അങ്ങനെ ഒരിക്കൽ അവനെയും കൊണ്ട് റൂമിലേക്ക് കയറി പോയതും ഞാൻ ഡേവിക്കുഞ്ഞിനെ വിളിച്ചു കാര്യം പറഞ്ഞു....കുഞ്ഞ് വന്ന് വാതിലിൽ തട്ടിയിട്ടും തുറക്കുന്നില്ലാന്ന് കണ്ട് ചവിട്ടി തുറന്നു....

അരുതാത്തെന്തോ കണ്ട് കുഞ്ഞ് അവനെ തല്ലി പുറത്താക്കി അവളോടും ഇറങ്ങി പോവാൻ പറഞ്ഞു....പക്ഷെ ഇനി തെറ്റ് ചെയ്യില്ലാന്ന് പറഞ്ഞു കാല് പിടിച്ചപ്പോൾ അവളെ പറഞ്ഞു വിട്ടില്ല... പിന്നെ കുറേക്കാലം വലിയ പ്രശ്നം ഇല്ലാതങ്ങ് പോയി ....പക്ഷെ മദ്യപിച്ച് പാതി രാത്രി കയറി വരുന്നതിന് ഒരു മാറ്റവും വന്നില്ല..... അങ്ങനെ ഇരിക്കെയാ ആ കൊച്ച് ഗർഭിണിയാണെന്നറിഞ്ഞത്.....ഒരു കുഞ്ഞ് ഇപ്പൊ വേണ്ട.....കുറച്ചു കാലം കഴിഞ്ഞു മതി....എന്നും പറഞ്ഞ് അതിന്റെ പേരിലായി പിന്നെ വഴക്ക്.....പാവം ഡേവിക്കുഞ്ഞ് എല്ലാം സഹിച്ചും പൊറുത്തും കഴിഞ്ഞു പോന്നു....ഒരു ദിവസം രാത്രി വയറു വേദന കൂടി ആ കൊച്ചിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.....അവിടെ ചെന്നപ്പോഴേക്കും കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു.....പിന്നെ ബ്ലഡ് ടെസ്റ്റ് ചെയ്തപ്പഴാ അറിഞ്ഞത് എന്തോ മരുന്നു കഴിച്ചിട്ടാണ് അബോർഷൻ ആയതെന്നൂ......അവളോട് ചോദിച്ചപ്പോൾ ആദ്യം ഒന്നും സമ്മതിച്ചു തന്നില്ല.....പിന്നെ ഡേവിക്കുഞ്ഞ് അവളോട് ചോദിക്കേണ്ട പോലെ ചോദിച്ചപ്പോൾ എല്ലാം തത്ത പറയുന്ന പോലെ പറഞ്ഞു അവൾക്കിപ്പോ അമ്മാവാൻ താത്പര്യമില്ല അത് കൊണ്ടാ അബോർഷൻ ചെയ്തതെന്ന്.....ഡേവി കുഞ്ഞ് അവളെ ഇവിടെ അടച്ചിട്ടിരിക്കുവാ....

കുഞ്ഞ് അവളെ ഒന്ന് ശ്വാസം എടുക്കാൻ കൂടി സമ്മതിക്കുന്നില്ല പിന്നെയും എന്തൊക്കെയോ പറഞ്ഞു മറ്റുള്ളവരോട് കരയുന്നുണ്ടായിരുന്നു.....അതോടെ കുഞ്ഞ് ആകെ തകർന്നു പോയി.....പിന്നെ വിവാഹം വേണ്ടാന്ന് ഉറപ്പിച്ചു നടന്നവനാ....പക്ഷെ കുഞ്ഞിത്രയും തീ തിന്നതൊന്നും അതിന്റെ മമ്മിയ്ക്ക് അറിയണ്ട....അവർക്ക് വലുത് പണവും അന്തസ്സും ഒക്കെയാ....അവരിപ്പോഴും ഈ സേറയെ വിവാഹം കഴിക്കാൻ കുഞ്ഞിനെ നിർബന്ധിക്കാറുണ്ട്.....അതു മല്ല .....ഹന്നാ മേഡത്തിന് ഡേവി കുഞ്ഞിനെ കണ്ണിന് മൂന്നിൽ കാണുന്നതേ ഇഷ്ടമല്ല....അതേ സമയം ഡെയ്ൻ കുഞ്ഞെന്ന് വച്ചാൽ പ്രാണനാ....ഹന്ന മാഡം നൊന്ത് പ്രസവിച്ച കുഞ്ഞാണെന്ന ഒരു പരിഗണനയും ഡേവി കുഞ്ഞിന് കിട്ടാറില്ല....മോനെ വളർത്തിയതൊക്കെ ഫിലിപ്പ് ഡോക്ടറും സാറാമ്മ ടീച്ചറുമാ....അതിന്റെതായ എല്ലാ നല്ല ഗുണങ്ങളും കുഞ്ഞിനുണ്ട്....ഇനി മോള് വേണം കുഞ്ഞിന്റെ ജീവിതത്തിൽ സന്തോഷം തിരികെ കൊടുക്കാൻ.....ദീർഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു മേരി... മേരി പറയുന്നതെല്ലാം കേട്ട് നിക്കാരുന്നു പാർവണ....എന്തോ അത് വരെ ഡേവിഡിനെ കുറിച്ചു തന്റെ മനസ്സിൽ ഉണ്ടായിരുന്നു ചിത്രങ്ങൾ മാഞ്ഞു തുടങ്ങിയിരുന്നതായി അവൾക്ക് തോന്നി..... 🥀🌼🥀

ഡേവിഡ് എന്താ നിന്റെ ഉദ്ദേശം......ആ പെണ്ണിനെ ഇവിടെ കയറ്റി താമസിപ്പിക്കാൻ പോവാണോ നീ....ഡേവിഡിന്റെ ബെഡ്റൂമിലേക്ക് കയറി വന്നു കൊണ്ട് അവനോട് കയർക്കുകയായിരുന്നു സേറ.... നീ ഏത് പെണ്ണിന്റെ കാര്യവാ പറയുന്നത്....ലാപ് ടോപ്പ് അടച്ചു വച്ച് കൊണ്ട് ഡേവിഡ് തിരക്കി..... നിന്റെ ഭാര്യ എന്നും പറഞ്ഞു നീ ഒരുത്തിയെ കൊണ്ട് വന്നില്ലേ അവളുടെ കാര്യം......പുച്ഛത്തോടെ പറഞ്ഞു.... സേറ......അവളെന്റെ ഭാര്യയാണ്....ഞാൻ മിന്ന് കെട്ടിര പെണ്ണ്.....എന്ന് വച്ചാൽ ഈ ഡേവിഡിന്റെ ജീവിതാവസാനം വരെ അവളെന്റെ ഒപ്പം ഉണ്ടാവും....പിന്നെ അവളെന്റെ ഭാര്യയാ....എന്ന് വച്ചാൽ ഈ വീടിന്റെ മരുമകൾ.....നീ ഇവിടത്തെ വെറുമൊരു ഗസ്റ്റും ഞാൻ പറഞ്ഞു വന്നത് നിന്നെക്കാൾ അധികാരവും അവകാശവും അവൾക്ക് ഇവിടെ ഉണ്ട്....അത് എപ്പോഴും മനസ്സിൽ വയ്ക്കണം പിന്നൊരു കാര്യം.....നീ ഇങ്ങനെ എപ്പോഴും ഞങ്ങളുടെ ബെഡ് റൂമിലേക്ക് കയറി വരരുത്.....ഇപ്പൊ ഞാൻ പഴയത പോലെയല്ല.....ഒരു ഭർത്താവ് കൂടിയാ....എന്റെ ഭാര്യയ്ക്ക് ചിലപ്പോൾ ഇതൊന്നും ഇഷ്ടം ആയെന്ന് വരില്ല....അവളെ രൂക്ഷമായി നോക്കി ക്കൊണ്ട് പറഞ്ഞു..... അവനിൽ നിന്നും ഇങ്ങനെ ഉളള സംസാരം സേറ പ്രതീക്ഷിച്ചില്ല വല്ലായ്മ തോന്നി അവൾക്ക്.....

ഡേവിച്ഛായാ.....ബ്രേക്ക് ഫാസ്റ്റ് എടുത്ത് വച്ചിരിക്കുവാ......പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് റൂമിലേക്ക് വന്ന പാറുവിനെ തന്നെ നോക്കി നിന്നു ഡേവിഡ്......അവളുടെ നാവിൽ നിന്ന് കേട്ട ഡേവിച്ഛായാ എന്നുളള വിളി അവന്റെ മനസിലാണ് തറഞ്ഞ് കയറിയത്...... ദേ വരുന്നു പാർവണ പറഞ്ഞു കൊണ്ട് ചെയറിൽ നിന്നും എഴുന്നേറ്റു.... ആഹ്....സേറ എനിക്ക് എന്റെ ഭാര്യയോട് കുറച്ചു പേസണലായിട്ട് സംസാരിക്കാൻ ഉണ്ട് നീയൊന്ന് മാറി തന്നേക്കണേ.....കളളച്ചിരിയോടെ പാറുവിനെ നോക്കി ഡേവിഡ്..... സേറ പാറുവിനെ കലിപ്പിച്ച് നോക്കി കൊണ്ട് പുറത്തേക്ക് പോയി..... പാറുവിനെ അകത്തേക്കാക്കി ഡേവിഡ് റൂമടച്ച് കുറ്റിയിട്ടു......അവളുടെ കൈയിൽ പിടിച്ച് വലിച്ചു അവനോട് ചേർത്ത് നിർത്തി ക്കൊണ്ട് അവളെ തന്നെ നോക്കി...... പാറു ഉമിനീരക്കി കൊണ്ട് അവനെ തന്നെ പിടപ്പോടെ നോക്കി.... കുറച്ച് മുന്നേ എന്നെ എന്താ വിളിച്ച്.....ഗൗരവത്തോടെ ചോദിച്ചു ...... ഇഷ്ടായില്ലാന്നറിയാം.....അങ്ങനെ വിളിക്കേണ്ട അർഹത എനിക്കില്ല....ഞാൻ ആരുമല്ലല്ലോ.....

എങ്കിലും ആ ചേച്ചിയ്ക്ക് സംശയം തോന്നണ്ടാന്ന് കരുതിയിട്ടാ....ഞാൻ...അങ്ങനെ.....പറഞ്ഞു നിർത്തി ക്കൊണ്ട് അവനെ നോക്കി..... ഡേവിഡിന്റെ മുഖത്ത് ഒരു നറു പുഞ്ചിരി വിരിഞ്ഞു...... ആരാ പറഞ്ഞത് ഇഷ്ടം അല്ലാന്ന്.....അങ്ങനെ വിളിക്കുന്നത് എനിക്ക് എത്ര മാത്രം ഇഷ്ടവാന്നറിയോ.....നിന്റെ നാവിൽ നിന്നും ആ വിളി കേട്ടപ്പോൾ എനിക്ക് സ്വന്തമെന്ന് പറയാൻ ആരോ ഉളള പോലെ തോന്നി പോയി....പുഞ്ചിരിയോടെ പറഞ്ഞു....പിന്നെ മൂന്ന് വർഷത്തേക്ക് ഞാനും നീയും ഭാര്യയും ഭർത്താവുമായി അഭിനയിക്കണമെന്നല്ല എഗ്രിമെന്റ് ജീവിക്കണമെന്നാ.....എന്ന് വച്ചാൽ മൂന്ന് വർഷത്തേക്ക് നീയെനിക്ക് എല്ലാമെല്ലാമാ.....അത് പോലെ തന്നാ ഞാനും നിനക്ക്.....നീയെനിക്ക് ആരുമല്ല എന്ന ചിന്ത വേണ്ട...മൂന്നു വർഷം കഴിഞ്ഞുളള കാര്യം ഇപ്പൊ ചിന്തിക്കേണ്ട....അത് പിന്നെത്തേ കാര്യം അല്ലേ മനസ്സിലായല്ലോ....പറഞ്ഞു കൊണ്ട് അവളുടെ നിറുകിൽ ചുണ്ടുകൾ ചേർത്തു.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story