ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 1

jinninte rajakumari

രചന: അർത്ഥന

അർത്ഥന അനു...... അനു.... ഡി അനു.... എന്താ അമ്മൂസെ നീ എനിക്കുന്നുണ്ടോ അതോ ഞാൻ അങ്ങട് വരണോ എന്താ അമ്മു എന്നെ ഉറങ്ങാനും സമ്മതിക്കൂലേ എന്നാലേ എന്റെ പൊന്നുമോള് നന്നായിട്ട് ഉറങ്ങിക്കോ അപ്പൊ ഇന്ന് കോളേജ് ലീവ് ആക്കുവല്ലേ അയ്യോ അമ്മു ഞാൻ മറന്നു പോയി വേഗം റെഡിയായി പോകാൻ നോക്ക് പെണ്ണെ സംസാരിക്കാതെ ഓ ശരി അല്ല ഞാൻ ആരാന്നു കരുതിയ വായിച്ചു പോകുന്നേ. എന്നെ മനസ്സിലായോ ഇല്ലെങ്കിൽ ഞാൻ പറഞ്ഞു തരാട്ടോ ഞാനാണ് അനിഖ ഇഷ്ടമുള്ളവർ എല്ലാരും അനു എന്നു വിളിക്കും ഇഷ്ടമില്ലാത്തവർ പലതും വിളിക്കും നിങ്ങൾ എന്നെ അനു എന്ന് വിളിച്ചോ. ഞാൻ ഇപ്പോൾ pg 1year ആണ് ഇന്നാണ് ആദ്യ ദിവസം.

അതാണ് നേരത്തെ കേട്ട ബഹളം എന്നെ വിളിച്ചുണർത്തിയതാണ് വിളിച്ചത് എന്റെ അമ്മയാണ് (എന്റെ അമ്മു )അനിത ഹൗസ് വൈഫ്‌ ആണ്, അച്ഛൻ അനിൽ കുമാർ ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ടന്റ് ആണ്. ഞാൻ ഒറ്റമോളല്ല എനിക്ക് ഒരു ചേട്ടനുണ്ട് അഖിൽ ചേട്ടൻ എന്നു പറയാൻ പറ്റില്ല എന്റെ ട്വിൻ ആണ് അവൻ ഒരു 3 മിനിറ്റ് മുന്നേ ജനിച്ചു അതുകൊണ്ട് ചേട്ടൻ ആയിപോയി 😞 അയ്യോ സംസാരിച്ചു നേരം പോയി ഞാൻ റെഡിയായി കോളേജിലേക്ക് പോകട്ടെ അമ്മു ഞാൻ ഇറങ്ങുവ അല്ല ഇതെങ്ങോട്ടാ ഒന്നും കഴിക്കാതെ. കഴിച്ചിട്ട് പോയാമതി എനിക്ക് വേണ്ട ലേറ്റ് ആയി ഞാൻ പോണു ലേറ്റ് ഒന്നും ആയില്ല അവിടെ ഇരുന്നു കഴിക്കടി അല്ല ഇന്നെന്താ കഴിക്കാൻ.

എന്നത്തേയും പോലെ പുട്ട് ആയിരിക്കും (ആത്മ ) പുട്ടും കടലയും എന്തേ വേണ്ടേ മ്മ് വേണം കഴിക്കാതെ വേറെവഴിയില്ലലോ വേറെവല്ലതും വേണമെങ്കിൽ എന്നെ സഹായിക്കണം അതു പറ്റില്ലാലോ 😏😏😏😏 അല്ല അമ്മു ഏട്ടൻ കോളേജിൽ പോയോ അവൻ നേരത്തെ പോയി നിനക്കും അവന്റെ ഒപ്പം പോകയിരുന്നില്ല അതിന് അവൻ എന്നെ കൂട്ടണ്ടേ പിന്നെ അഞ്ജുവും ഉണ്ട് ഞങ്ങൾ ഒരുമിച്ച് പൊക്കോളാം അഞ്ജുമോൾ എവിടെയാ ഉണ്ടാവുക അവൾ ബസ്റ്റോപ്പിൽ ഒണ്ടാവും. അവിടുന്ന് അവളെ പിക് ചെയ്യും. പറഞ്ഞ് നാവ് എടുത്തില്ല അപ്പോഴേക്കും വിളിക്കുന്നു അനു : ഹലോ അഞ്ചു :എവിടെയടി കുരിപ്പേ നീ എത്ര സമയമായി കാത്തുനിക്കുന്നു അനു :സോറി ഡാ ഞാൻ ഉറങ്ങിപ്പോയി അഞ്ജു ::ഒന്ന് വേഗം വാ അനു : ദാ വരുന്നു 2 മിനുട്സ് അഞ്ജു :ok വേഗം വാ അമ്മു ഞാൻ പോണു ശ്രെദ്ധിച്ചു പോണേ അനു ഹെൽമെറ്റ്‌ വച്ചിട്ടുപോണേ ok............

അങ്ങനെ എന്റെ സ്കൂട്ടിയിൽ ബസ്റ്റോപ്പിലേക്കു വിട്ടു., പോകുമ്പോൾ അവിടെ അതാ ഒരുത്തി പഞ്ചാരയടിക്കുന്നു ഡി വേഗം കയറ് ലേറ്റ് ആയി അല്ല ഞാൻ ആണോ ലേറ്റ് ആക്കിയത് അല്ലടി ഞാൻ തന്നെയാ. പിന്നെ ഞാൻ വരുമ്പോൾ ആരോടാടി ഭയങ്കര പഞ്ചാര . എന്നോട് പറയാത്ത വല്ല ലൈനും ഉണ്ടോ അതു പിന്നെ നിന്നെ കാത്ത് ബോറടിച്ചപ്പോൾ അവിടെ നിന്ന് തല പൊക്കിയ കോഴിക്ക് ഇത്തിരി തവിട് ഇട്ടു കൊടുത്തതല്ലേ തവിട് ഇട്ടുകൊടുത്തതൊക്കെ ശരി അവസാനം തലയിൽ ആവരുത് പറഞ്ഞേക്കാം പറയുന്ന ആള് എന്നെക്കാളും വലിയ വായിനോക്കിയ അപ്പോഴാ ഞാൻ ഒന്നും പറഞ്ഞില്ല. സംസാരിച്ചു കോളേജ് എത്തിയത് അറിഞ്ഞില്ല ( സോറി ഇവളെ പരിജയ പെടുത്താൻ മറന്നു ഇവളാണ് അഞ്ജു എന്നാ അഞ്ജന. ഇവൾ ആണ് എന്റെ പ്രിയപ്പെട്ട കളിത്തോഴി. LKG മുതൽ ഇതാ ഇപ്പോൾPG വരെ എന്റെകൂടെ ) ഞങ്ങൾ റാഗിങ്ങ് ഒന്നും ഉണ്ടാവരുതേ എന്നു പ്രാർത്ഥിച്ചു വലതുകാൽ വച്ചു കോളേജിലേക്ക് കടന്നു തുടരും

Share this story