ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 11

jinninte rajakumari

രചന: അർത്ഥന

"അനു " ഗ്രൗണ്ടിൽ ആ 3 ബുള്ളറ്റുകൾ വന്നുനിർത്തി അതിലെ മൂന്നുപേരും ഇറങ്ങി അവർ ഹെൽമെറ്റ്‌ ഊരി അവരെ കണ്ടപ്പോൾ തന്നെ ഗ്രൗണ്ടിലെ എല്ലാവരും ഞെട്ടി കാരണം ഇത്രയും നേരം എല്ലാവരും വിചാരിച്ചത് ഏതെങ്കിലും പുതിയ തലതെറിച്ച പിള്ളേർ ആയിരിക്കും എന്നാണ്

(തല തെറിച്ചത് എന്ന് പറഞ്ഞത് സ്പീഡിൽ വണ്ടി ഓടിച്ചതുകൊണ്ടാണ് ) പക്ഷേ അത് അർജുൻ സാർ ആയിരുന്നു പിന്നെ ഇവിടുത്തെ തന്നെ സാർ ആയ ആദർശ് സാറും. മറ്റെയാൾ ആരാണെന്ന് അറിഞ്ഞൂടാ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന എല്ലാ പിള്ളേരും അമ്പരന്നു നിൽക്കുകയാണ് പിന്നെ പെണ്പിള്ളേരെല്ലാം അവരെ വായിനോക്കുന്നു അതിന്റെ ഒപ്പം എന്റെ കൂടെ ഉള്ള രണ്ടെണ്ണവും, അതുവും അഞ്ജുവും അല്ലാതെ ആര് സ്വാതി ആണെങ്കിൽ എന്റെ bro യെ വളക്കാനുള്ള കഠിന ശ്രമത്തിലും

(പുള്ളിക്കാരി ഇവിടെ നടന്നതൊന്നും അറിഞ്ഞിട്ടില്ല ) ഇവരെ പറഞ്ഞിട്ടും കാര്യമില്ല 3പേരും അത്രയ്ക്ക് മൊഞ്ചന്മാരാണ് പ്രത്യേകിച്ച് അർജുൻ സാർ. സാറിനെ പൊക്കിയതല്ലാട്ടോ കാര്യത്തിൽ പറഞ്ഞതാ സാറിന്റെ കണ്ണിന് പ്രത്യേക ഭംഗിയാ കടും കാപ്പി കണ്ണുകളാണ് സാറിന് ഇത് എവിടുന്ന് കിട്ടി എന്നാണോ ചിന്തിക്കുന്നത് ഇന്നലെ ഞാൻ വീഴാൻ പോയപ്പോൾ സാർ പിടിച്ചില്ലേ അപ്പോൾ കണ്ടതാ ആ കണ്ണുകൾക്ക്‌ എന്തോ പ്രത്യേകത ഉണ്ട്‌ "സ്വാതി " നിങ്ങൾ എന്താലോചിച്ചു നിക്കുകയാ വാ ക്ലാസിൽ പോകാം അവൾ വന്നുവിളിച്ചപ്പോഴാണ് ഞങ്ങൾക്ക് 3ആൾക്കും ബോധം വന്നത് അവിടുന്ന് നേരെ ക്ലാസിലേക്ക്

അവിടുന്ന് ലാസ്റ്റ് ബെഞ്ചിലേക്ക് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ സാർ വന്നു അറ്റന്റൻസ് എടുത്തു പിന്നെ ലാസ്റ്റ് ബെഞ്ചിൽ നിന്നും 1 ബെഞ്ചിലേക്ക് പിന്നെ സാറിന്റെ വക കുറെ ഉപദേശവും അപ്പോഴേക്കും ബെൽ അടിച്ചു പിന്നെ നേരത്തെ പറഞ്ഞ ആദർശും അതുകഴിഞ്ഞു ദേ അജുസാറും മറ്റേ ആളും സാർ വന്ന് മറ്റേ ആളെ പരിചയപ്പെടുത്തി ആ സാറാണ് വിഷ്ണു ഇവിടെ ഒരുത്തി വായിനോക്കി ചാവുന്നു ആരാന്നല്ലേ നമ്മടെ അഞ്ജു ... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story