ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 13

jinninte rajakumari

രചന: അർത്ഥന

"അജുവിന്റെ അമ്മ " അജു , ആദി, വിച്ചു വേഗം ഫ്രഷായി വാ ഞാൻ ചായ എടുത്തുവയ്ക്കാം ആ ശരി അമ്മേ (മൂന്നാളും ഒരുമിച്ച് ) "അജു " ഞങ്ങൾ വേഗം ഫ്രഷായി വന്നു അപ്പോഴേക്കും അമ്മ ചായയും പലഹാരവും ഒക്കെ എടുത്തുവച്ചിരുന്നു ഞങ്ങൾ മൂന്നാളും പിന്നെ അമ്മയും അച്ചുവും ഒരുമിച്ചിരുന്ന് ചായകുടിച്ചു അതിനിടയിൽ അമ്മ ആദിയുടെയും വിച്ചുവിന്റെ വിശേഷങ്ങൾ ചോദിക്കുന്നുണ്ട്

വിച്ചു വാതോരാതെ സംസാരിക്കുന്നുണ്ട് പിന്നെ ഞാൻ നേരെ റൂമിൽ പോയി "അമ്മ " അജു എവിടെ മോനെ അവൻ റൂമിലുണ്ട് അമ്മേ എന്താ കാര്യം "ആദി " അത് മോനെ ഒരുകാര്യം പറയാൻ ഉണ്ടായിരുന്നു ഞാൻ അജുവിനെ വിളിക്കാം "വിച്ചു " അതുവേണ്ട എനിക്ക് നിങ്ങളോട പറയാൻ ഉള്ളത് എന്താ അമ്മേ അത് പിന്നെ നിങ്ങൾ അവനെ കൊണ്ട് കല്യാണത്തിന് സമ്മതിപ്പിക്കണം അവനെ കൊണ്ടോ അത് പിന്നെ അമ്മേ അവൻ സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല

എങ്ങിനെയെങ്കിലും സമ്മതിപ്പിക്കണം നോക്കാം അമ്മേ "വിച്ചു " അവന് ഇപ്പോൾ 27വയസായി 28 വയസ്സിനുള്ളിൽ അവന്റെ കല്യാണം നടത്തണം അല്ലെങ്കിൽ 35 വയസ്സിലെ നടക്കു അല്ല നിങ്ങൾക്കും കല്യാണം വേണ്ടേ അത് അമ്മേ ഞങ്ങൾ ഇപ്പോൾ കോളേജിൽ അല്ലെ അപ്പോൾ ഒന്നിനെ സെറ്റ് ആക്കണം "വിച്ചു " മ്മ്.... മ്മ് "വിച്ചു " ടാ അജു എനിക്ക് ഒരുകാര്യം പറയാനുണ്ട് എന്താടാ അത് അമ്മ ഒരു കാര്യം പറഞ്ഞു എന്താ കാര്യം അത് നിന്റെ കല്യാണക്കാര്യം ഓ അതായിരുന്നോ

അതിന്റെ തീരുമാനം ഞാൻ അമ്മയോട് പറഞ്ഞതുമാണ് നീ എന്താ അങ്ങിനെ പറയുന്നേ ആ സാന്ദ്രയെ കുറിച്ചോർത്തിട്ടാണോ അവൾ നിന്നെ തേച്ചൊട്ടിച്ചിട്ട് പോയെന്നുകരുതി എല്ലാവരും അങ്ങിനെ ആണോ ആവോ എനിക്കറിയില്ല അറിയാത്ത കാര്യം പറയരുത് ടാ നീ കല്യാണത്തിന് സമ്മതിക്കേടാ പ്ലീസ് ആലോചിക്കട്ടെ ആലോചിച്ചിട്ട് മോൻ വേഗം മറുപടി തരണം ഇനി ആകെ 4മാസമേ ഉള്ളു മ്മ്......

ശരി അനുവിന്റെ വീട്ടിൽ അനു മോളെ ഒന്നിങ്ങു വന്നേ എന്താ അച്ഛാ അത് മോളെ നാളെ മോള് കോളേജിൽ പോകണ്ട അതെന്താ അച്ഛാ അത് മോളെ നിന്നെ കാണാൻ നാളെ ഒരുകൂട്ടർ വരുന്നുണ്ട് അച്ഛാ അത് എനിക്ക് ഇപ്പോൾ ഒരു കല്യാണം വേണ്ട എനിക്ക് നാളെ കോളേജിൽ പോണം അത് മോളെ എനിക്ക് കല്യാണം ഇപ്പോൾ വേണ്ട സമയം ആവുമ്പോൾ പറയാം നിന്റെ ഇഷ്ട്ടം വേഗം കല്യാണത്തിന് സമ്മതിക്കണം നിനക്ക് ആരോടെങ്കിലും വല്ല പ്രേമവും ഉണ്ടോ അങ്ങിനെ ഉണ്ടെങ്കിൽ ഞാൻ ആദ്യമേ പറയുമായിരുന്നു മ്മ് ശരി ... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story