ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 15

jinninte rajakumari

രചന: അർത്ഥന

"അനു " വിഷ്ണു സാറിനെ നോക്കി ഒന്ന് നന്നായി 😁😁ശേഷം ഞാൻ നേരെ തിരിഞ്ഞപ്പോൾ കാണുന്നത് എന്നെ നോക്കി ദഹിപ്പിക്കുന്ന അർജുൻ സാറിനെയാണ് എന്റമ്മോ ആ നോട്ടം സഹിക്കാൻ കഴിയുന്നില്ല ജിന്നോ മറ്റോ നോക്കുന്നപോലൊരു ഒരൊന്നൊന്നര നോട്ടം (ജിന്നിന്റെ നോട്ടം എങ്ങിനെയാണെന്ന് ചോദിച്ചാൽ എനിക്കറിഞ്ഞൂടെ എന്നോട് ചോദിക്കണ്ട ) അത് കണ്ടപ്പോൾ ചെറിയ പേടി ഉണ്ടായിരുന്നു എന്നാലും ഞാൻ സാറിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു

അപ്പോൾത്തന്നെ സാർ ക്ലാസ്സിൽ കയറി പോടീ എന്ന് പറഞ്ഞു ഓൺ ദി സ്പോട്ടിൽ ഞാൻ ക്ലാസ്സിൽ കയറിയിരുന്നു "അജു " അവളെ പുറത്താക്കി ഞാൻ ക്ലാസ്സ്‌ എടുക്കുമ്പോൾ ആണ് വിച്ചുവന്ന് എന്നെ വിളിച്ചത്. പിന്നെ അവനാണെങ്കിൽ ആ പെണ്ണിനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് ഞാൻ പുറത്തിറങ്ങിയപ്പോൾ അവൻ എന്നോട് പറഞ്ഞു അവന്റെ അമ്മ ഹോസ്പിറ്റലിൽ ആണെന്ന് ഞാൻ അവന്റെകൂടെ ഹോസ്പിറ്റലിൽ വാരം എന്നുപറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞു.

അവൻ പോകുന്നതിനിടയ്ക്കാണ് എന്നോട് ചോദിച്ചത് വെറുതെ എന്തിനാടാ ഈ പെണ്ണിനെ പുറത്ത് നിർത്തിയത് ഇവൾ ഒടുക്കത്തെ സംസാരം ആയിരുന്നു മോനെ എന്നിട്ട് വെറുതെയെന്നോ നിന്നോടാരാ പറഞ്ഞെ വെറുതെ നിർത്തിയെന്ന് ദേ ഇവള് തന്നെയാ പറഞ്ഞെ അതും പറഞ്ഞു അവൻ പോയി. അപ്പോൾ എനിക്ക് എന്തോ ദേഷ്യം വന്നു. അവളോട് ക്ലാസ്സിൽ കയറിയിരിക്കാൻ പറഞ്ഞു "അനു " ക്ലാസ്സിൽ കയറിയിരുന്നപ്പോൾ ഉണ്ട് ആ കുരിപ്പ് സ്വാതി നോക്കി ഇളിക്കുന്നു ഞാൻ അവളെ മൈൻഡ് ആക്കിയില്ല പിന്നെ ബെൽ അടിച്ചു പക്ഷെ സാർ പോയില്ല

വിഷ്ണു സാർ ഇല്ല അതുകൊണ്ട് ഈ പിരീഡും സാർതന്നെയാണെന്നു പറഞ്ഞു ആ ക്ലാസ്സ്‌ എങ്ങനെഒക്കെയോ തള്ളിനീക്കി ഇന്റർബെൽ ആയപ്പോൾ പുറത്ത് പോയി ആ സ്വാതിക്ക്‌ എന്റെകയ്യിൽ നിന്നും നന്നായിട്ട് കിട്ടി അവൾക്ക് സമാധാനമായി പിന്നെ ആ ദിവസം വേഗം കഴിഞ്ഞാൽ മതിയെന്നായി ഞങ്ങൾ ബോറടിച്ചു ചത്തു അങ്ങനെ ആ ദിവസത്തെ കോളേജിനോടുള്ള യുദ്ധം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി "അജു " കോളേജ് കഴിഞ്ഞപ്പോൾ ഞാനും ആദിയും നേരെ ഹോസ്പിറ്റലിലേക്ക് പോയി അവിടെ എത്തിയപ്പോൾ വിച്ചുവിനെ വിളിച്ചു അപ്പോൾ അവൻ റൂം നമ്പർ ഒക്കെ പറഞ്ഞു തന്നപ്പോൾ റൂമിൽ പോയി

അമ്മയ്ക്ക് കുഴപ്പമില്ല ഒരു ഡ്രിപ് ഇട്ടിട്ടുണ്ടായിരുന്നു അത് കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യുമെന്ന് പറഞ്ഞു പിന്നീട് നേരെ ഞങ്ങൾ വീട്ടിലേക്ക് പോയി "അനു " ഞാൻ വീട്ടിൽ പോയപ്പോൾ അവിടെ ഉമ്മറത്ത് വല്യച്ഛൻ എന്നെ കത്ത് ഇരിക്കുന്നുണ്ടായിരുന്നു മഹാദേവൻ എന്തിനാ വന്നേ അല്ല ഇങ്ങോട്ടൊക്കെയുള്ള വഴിയൊക്കെ അറിയാമോ ഡീ കാന്താരി നീ എന്നെ പേര് വിളിക്കുന്നോ അതും പറഞ്ഞ് വല്യച്ഛൻ എന്റെ ചെവി പൊന്നാക്കി പിന്നെ എന്തൊക്കെയോ പറഞ്ഞ് അത് കോംബ്രമയ്സ് ആക്കി പിന്നെ കുറെ സംസാരിച്ചിരുന്നു അപ്പോൾ വല്യച്ഛൻ പറഞ്ഞു നിന്റെ അച്ഛനോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട് അതിനു നീ സമ്മതിക്കണം എന്ന് കുറച്ച് കഴിഞ്ഞപ്പോൾ വല്യച്ഛൻ വീട്ടിലേക്ക് പോയി രാത്രി ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അച്ഛൻ പറഞ്ഞ കാര്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി ... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story