ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 18

jinninte rajakumari

രചന: അർത്ഥന

അജു മോനെ അജു നിനക്ക് ഇനിയും എഴുന്നേൽക്കാറായില്ലേ (അമ്മ ) ഇന്ന് ഞായറാഴ്ച അല്ലെ അമ്മേ ഞാൻ ഒന്ന് നന്നായി ഉറങ്ങട്ടെ അപ്പോൾ ഇന്ന് പെണ്ണുകാണാൻ പോകേണ്ടകാര്യം നീ മറന്നോ ആ കുരിശിൽ നിന്നും എങ്ങിനെ രക്ഷപ്പെടും ആവോ (അജുവിന്റെ വെറും ആത്മ ) നീ വേഗം റെഡിയാവാൻ നോക്ക് ഇപ്പോൾ സുജ വരും ആദി വരില്ലേ ആവോ പിന്നെ വേഗം റെഡിയായി ഞാനും അമ്മയും അച്ചുവും സുജമ്മയും എന്റെ അമ്മാവൻ വിശ്വനാഥനും പെണ്ണിന്റെ വീട്ടിലേക്ക് പുറപ്പെട്ടു (അനുവിന്റെ വീട് ) അനു ടി നീ എന്താ ഇങ്ങനെ നിൽക്കുന്നെ വേഗം പോയി റെഡിയാവാൻ നോക്ക്

അമ്മേ ഇങ്ങിനെയൊക്കെ പോരെ നിനക്ക് നല്ല അടികിട്ടും ഈ ബനിയനും ത്രീഫോർത് പാന്റും ഇട്ടൊണ്ടാണോ അവരുടെ മുന്നിലേക്ക്‌ പോകുന്നെ പോയി വല്ല ചുരിദാറും എടുത്തിടടി അമ്മയെക്കൊണ്ട് കൂടുതൽ പറയിപ്പിക്കാതെ വേഗം പോയി ഡ്രസ്സ്‌മാറ്റി പിന്നെ അത്യാവശ്യം പുട്ടിയും അധികം ഒന്നുമില്ല ഒരു മീഡിയം കുറച്ചുകഴിഞ്ഞപ്പോൾ അഞ്ജുവന്നു ഇന്ന് നിന്നെ കാണാൻ നല്ല മൊഞ്ചായിട്ടുണ്ടല്ലോ (അഞ്ജു ) അല്ലെങ്കിൽ എന്നെ കാണാൻ കൊള്ളില്ലേ. അങ്ങനെയല്ല മതി മതി ഉരുണ്ടത് കുറച്ച് കഴിഞ്ഞപ്പോൾ വല്യച്ഛൻ വന്നു പിന്നെ വല്യച്ഛനും അച്ഛനും കൂടി ഒരേ സംസാരം അമ്മയാണെങ്കിൽ ചായയും ഒക്കെ റെഡിയാക്കുന്നു കൂടെ വല്യമ്മയും വല്യച്ഛന് 2 മക്കൾ ആണ് ഒരു പെണ്ണും ഒരാണും അമൃതയും(അമ്മു ) അമലും അമ്മുവേച്ചി കല്യാണം കഴിഞ്ഞ് ഗൾഫിൽ സെറ്റിൽഡാണ്

പിന്നെ അമൽ അവൻ ഇപ്പോൾ സിറ്റി ഹോസ്പിറ്റലിൽ ഡോക്ടർ ആണ് സ്പെസിലിസ്റ് ഇൻ കാർഡിയോളജി അമലേട്ടനും വല്യച്ഛന്റെ കൂടെ വന്നിരുന്നു ഏട്ടൻ വന്നപ്പോൾ മുതൽ അഖിലുമായി ഒടുക്കത്തെ കത്തിയാണ് ഞാനും അഞ്ജുവും സംസാരിക്കുമ്പോഴാണ് ആ കുരിപ്പ് എന്നോട് ചോദിച്ചത് നിനക്ക് ടെൻഷൻ ഒന്നുമില്ലേയെന്ന് അവൾ ചോദിക്കുന്നത് വരെ എനിക്ക് ഒരു ടെൻഷനും ഇല്ലായിരുന്നു പക്ഷെ അവൾ പറഞ്ഞപ്പോൾ മുതൽ ഒരു വെപ്രാളം ഞാൻ ആണെങ്കിൽ റൂമിലൂടെ തേരാപാര നടക്കുന്നു കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ അടുക്കളയിലേക്കു പോയി അൽപനേരത്തിനുശേഷം മുറ്റത്തു കാർ വന്ന ശബ്ദം കേട്ടു

പിന്നെ പെണ്ണിനെ വിളിക്കാൻ പറഞ്ഞപ്പോൾ അമ്മ എന്റെകയ്യിൽ ചായപകർന്ന ഒരു ട്രേ വച്ചുതന്നു ഞാൻ അത് അവർക്കു കുണ്ടുകൊടുത്തു ചായകൊടുക്കുമ്പോൾ വല്യച്ഛൻ എന്നെ കുറെ ആക്കി ചെക്കനെ ശെരിക്കും നോക്കാൻ പറഞ്ഞു ഒന്ന് കണ്ടപ്പോൾ തന്നെ ഞാൻ ശെരിക്കും ഞെട്ടി അറിയാതെ അർജുൻ സാർ എന്ന് പറഞ്ഞുപോയി സാറിന്റെയും അവസ്ഥ അത് തന്നെ പിന്നെ ഞാൻ നേരെ നോക്കിയത് അഞ്ജുവിനെയായിരുന്നു അവൾ എന്നെക്കാളും ഞെട്ടി നിൽക്കുന്നുണ്ട് അന്ന് അവൾ പറഞ്ഞ ഐഡിയ ഓർത്തായിരിക്കും അപ്പോഴാണ് വല്യച്ഛൻ പറഞ്ഞത് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിച്ചോ എന്ന്.

സംസാരിക്കണമെങ്കിൽ മുകളിൽ പോയി സംസാരിച്ചോ എന്ന് അപ്പോൾ തന്നെ സാർ മുകളിലേക്ക് പോയി കൂടെ ഞാനും നേരെ ബാൽകെണിയിലേക്കാണ് പോയത് അവിടെയെത്തി കുറച്ചുസമയത്തേക്ക് രണ്ടാളും ഒന്നും മിണ്ടിയില്ല കുറച്ച് സമയത്തെ മൗനത്തിന് ശേഷം സാർ സംസാരിക്കാൻ തുടങ്ങി സാർ പറഞ്ഞത് സാറിന് ഈ കല്യാണം വേണ്ടെന്നും അമ്മയുടെ നിർബന്ധം കൊണ്ട ഇവിടെ വന്നതെന്നും എനിക്ക് സാറിനെ ഇഷ്ടമല്ല എന്നും കല്യാണത്തിൽ നിന്നും ഞാൻ പിന്മാറണമെന്നും ഒറ്റശ്വാസത്തിൽ പറഞ്ഞ് സാർ പുറത്തേക്ക് ഇറങ്ങി പോയി. ഇവിടെ ഇപ്പോൾ എന്താ നടന്നെ എന്ന അവസ്ഥയിൽ ഞാനും .

പിന്നെ ഞാൻ താഴെപ്പോയി അപ്പോൾ കല്യാണത്തിന്റെ തീയ്യതി പറയുന്നത് കേട്ടു 25നെന്നു അതിന് കൂടിപ്പോയാൽ രണ്ടാഴ്ച കാണും പിന്നെ നല്ല മുഹൂർത്തം 2 മാസം കഴിഞ്ഞാണ് അതുകൊണ്ട് തന്നെ എല്ലാവരും ആ ഡേറ്റ് ഫിക്സ് ചെയ്തു പക്ഷെ അപ്പോഴും സാർ പറഞ്ഞ കാര്യമായിരുന്നു മനസുനിറയെ സാർ പറഞ്ഞപോലെ കല്യാണം ഞാൻ എങ്ങിനെ മുടക്കാനാണ് .. തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story