ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 2

jinninte rajakumari

രചന: അർത്ഥന

ഞാനും അഞ്ജുവും വലതുകാൽ വച്ച് കോളേജിലേക്ക് കയറി (പക്ഷേ പ്രാർത്ഥന ഫലിച്ചില്ല ) അവിടെ ദേ നിൽക്കുന്നു കുറെ സീനിയേഴ്സ് ഞങ്ങളെ അങ്ങോട്ടേക്ക് വിളിച്ചു anu ദേ അവർ വിളിക്കുന്നു നമ്മുക്ക് പോകാം വാ എന്നാൽ നടക്ക് ഞങ്ങൾ സീനിയേഴ്‌സിന്റ് മുന്നിലേക്കുപോയി.

വേറെ രണ്ട് കുട്ടികളും കൂടെ ഉണ്ട് എവിടെ നിക്കുന്നു ഞാനും അഞ്ജുവും അവിടെ എത്തിയതോടുകൂടി ചേട്ടന്മാര് പണി തുടങ്ങി എന്താടി നിങ്ങളുടെ പേര് അനിഖ, അഞ്ജന, അതുല്യ, സ്വാതി ഏതാടി നിന്റെയൊക്കെ ക്ലാസ് ഞാനും അഞ്ജുവും പറഞ്ഞു MBA 1year അവർ ക്ലാസ്സ്‌ പറഞ്ഞപ്പോൾ മനസിലായി ഞങ്ങൾ ഒരേ ക്ലാസ് ആണെന്ന് പിന്നീട് ചേട്ടന്മാർ ഡീറ്റെയിൽസ് ചോദിക്കുമ്പോഴാണ് ഭയങ്കര ശബ്ദത്തോടെ ഒരു ബുള്ളറ്റ് കോളേജിലേക്ക് കടന്നു വന്നത് അപ്പോൾ തന്നെ എല്ലായെണ്ണവും ഞങ്ങളോട് ക്ലാസിൽ പോകാൻ പറഞ്ഞു സഥലം കാലിയാക്കി

പക്ഷേ വന്നയാളെ കാണാൻ പറ്റിയില്ല പിന്നെ ഞാനും അഞ്ജുവും അതുല്യയെയും സ്വാതിയെയും നന്നായി പരിചയപെട്ടു. പിന്നെക്ലാസ്സ്‌കണ്ടുപിടിക്കാൻപോയി ക്ലാസ്സ്‌ രണ്ടാം നിലയിലാണ് ഞങ്ങൾ സംസാരിച്ചു ക്ലാസിലേക്കു പോകുമ്പോഴാണ് ആരെയോ കൂട്ടിയിടിച്ചു ഞാൻ വീഴാൻ പോയത് ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. പക്ഷേ ഞാൻ വീണില്ല അപ്പോഴേക്കും ആരോ എന്നെ താങ്ങി പിടിച്ചിരുന്നു ഞാൻ പതിയെ കണ്ണ് തുറന്നപ്പോൾ കാണുന്നത്

എന്നെ നോക്കി നിൽക്കുന്ന കരിനീല കണ്ണുകളെയാണ് പെട്ടെന്നുതന്നെ ഞാൻ നോട്ടം മാറ്റി അയാളിൽ നിന്നും വിട്ടുനിന്നു അയാൾ എന്നെ പിടിച്ചത് എനിക്ക് ഇഷ്ടമായില്ല അതുകൊണ്ട് ഞാൻ അയാളുടെ അടുത്ത് ചൂടായി. തനിക്ക് എന്താടോ കണ്ണില്ലേ. ഇടിച്ചുവീഴ്ത്തി അവരെ സഹായിക്കുന്നതുപോലെ അവരെ ടച്ച്‌ ചെയ്യാൻ വന്നിരിക്കുന്നു ഇയാൾക്ക് നാണമില്ലേ ഇങ്ങിനെ hero ആവാൻ അടുത്തത് എന്തെങ്കിലും പറയും മുന്നേ അവളുമാർ എന്നെ ക്ലാസിലേക്കു കൊണ്ടുപോന്നു

ക്ലാസിൽ കയറി ലാസ്റ്റ് ബഞ്ചിൽ നാലുപേരും ഇരുന്നു അതിനിടയിൽ അഞ്ജു എന്നോട് ചോദിച്ചു നീ അയാളെ ഇടിച്ചിട്ടു. എന്നിട്ട് വീഴാൻ പോയപ്പോ സഹായിച്ചതാണോ കുറ്റം. ഡി അത് അത് ഒരു സീനിയർ ആവാനാണ് സാധ്യത നിനക്കുള്ള പണി on the way മോളെ പേടിപ്പിക്കാതെ പോടീ 😏😏😏😏😏😏 പിന്നെ കുറേനേരം കത്തിയടിച്ചു അപ്പോൾ ദേ സാർ വന്നു... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story