ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 20

jinninte rajakumari

രചന: അർത്ഥന

(വിച്ചു ) എന്താടാ നീ ഇപ്പോൾ പറഞ്ഞെ ഒന്നുമില്ല (ആദി ) ഒന്നുമില്ലേ സത്യം പറയടാ എന്താടാ ഒന്നുമില്ല സത്യം മരിയതിക്കുപറഞ്ഞോ ഇല്ലേൽ വേണ്ട ഞാൻ അജുവിനോട് പറയാം അയ്യോ പൊന്നുമോൻ ചതിക്കരുത് ഞാൻ സത്യം പറയാം മ്മ്.. പറ അത് പിന്നെ എനിക്ക് അതുവിനെ അതുവോ അതുല്യ ഷോർട് അതു ഓ അവിടെവരെ എത്തിയോ. അവൾക്ക് നിന്നെ ഇഷ്ടമാണോ എപ്പോഴാ സെറ്റ് ആയത് സെറ്റ് ഒന്നുമായില്ല ഞാൻ ഇതുവരെ ഇഷ്ട്ടം പറഞ്ഞില്ല

അപ്പോൾ എന്നെപോലെ മ്മ്.. സെയിം അവസ്ഥ എങ്കിൽ നമ്മുക്ക് ഒരുമിച്ച് സെറ്റ് ആക്കാം ആ പക്ഷെ അതിന് മുൻപ് അജുവിനെ സെറ്റ് ആക്കണം അവനു പറ്റിയ പെണ്ണ് അനിഖതന്നെയാ ടാ ആദി ദേ ആ നാലെണ്ണവും ഇങ്ങോട്ട് വരുന്നു എന്തിനാണാവോ വാ നോക്കാം (അനു ) ഞങ്ങൾ നാലാളും അജുസാറിനെ തപ്പി ഇറങ്ങിയതാ but പുള്ളിയെ ഇവിടെ ഒന്നും കാണാനില്ല അപ്പോഴാണ് വിഷ്ണു സാറും ആദി സാറും അവിടെ നിൽക്കുന്നത് കണ്ടത് അഞ്ജുവിനും അതുവിനും സാറിന്റെ അടുത്ത് പോയി അർജുൻ സാറിനെ തിരക്കണമെന്ന് അവർക്ക് ഒരവസരമാകുമെന്ന് കരുതി അവരുടെ അടുത്തേക്ക് പോയി (വിച്ചു )

gud morning സാർ gud morning അല്ല നിങ്ങളെന്താ ഈ വഴി അത് അർജുൻ സാറിനെ തപ്പി ഇറങ്ങിയതാ (അനു ) എന്തിനാ സാറിനോട് കല്യാണം മുടക്കി എന്ന് പറയാനോ അത് പിന്നെ എനിക്ക് കല്യാണം മുടക്കാൻ കഴിയില്ല സാറിനോട് തന്നെ മ്മ്.. മനസിലായി ഞങ്ങൾക്ക് ഒരു കാര്യം പറയാനുണ്ട് എന്താ സാർ അത് താൻ ഈ കല്യാണത്തിൽനിന്നു പിന്മാറരുത് പക്ഷേ അർജുൻ സാർ അവനെ ഞങ്ങൾ സെറ്റ് ആക്കികൊള്ളാം നിങ്ങൾ ക്ലാസിലേക്ക് പൊക്കോ ok സാർ (അജു ) ഞാൻ ലൈബ്രറിയിൽ നിന്ന് തിരിച്ചു വരുമ്പോഴാണ് വിച്ചുവും ആദിയും അവളുമാരോട് സംസാരിക്കുന്നത് കണ്ടത് അവരുടെ അടുത്ത് ചെല്ലുമ്പോഴേക്കും അവളുമാർ തിരിച്ചു ക്ലാസ്സിലേക്കുപോയി

എന്താടാ ഇവിടെ ഏയ്‌ ഞാൻ അവരെ ഇവന് കാണിച്ച് കൊടുത്തതാ (വിച്ചു ) അല്ല എന്നിട്ടെന്താ ഭയങ്കര സംസാരം ഒന്നുമില്ല ചുമ്മ വാ സ്റ്റാഫ് റൂമിൽ പോകാം മ്മ്.. മ്മ് അങ്ങിനെ രണ്ട് ദിവസങ്ങൾക്കു ശേഷം ഇന്നാണ് ഡ്രെസ്സെടുക്കൽ മഹാമഹം കല്യാണത്തിന് ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ അതുകൊണ്ട് എല്ലാം വളരെ പെട്ടെന്നായിരുന്നു തീരുമാനിച്ചത് കല്യാൺ സിൽക്സിൽ നിന്നാണ് ഡ്രസ്സ്‌ എടുക്കുന്നത് ചെക്കന്റെ വീട്ടുകാരും പെണ്ണിന്റെ വീട്ടുകാരും നേരത്തെ തന്നെ എത്തി പിന്നെ ഡ്രസ്സ്‌ സെലെക്ഷൻ കല്യാണസാരി red കാഞ്ചിപുരം പട്ടുസാരി പിന്നെ എല്ലാവർക്കും ഡ്രെസ്സും അവിടെ നിന്നുതന്നെ എടുത്തു

ഡ്രസ്സ്‌ എടുക്കാൻ ആദിയും വിച്ചുവും അജുവിന്റെ കൂടെതന്നെ ഉണ്ടായിരുന്നു (വിച്ചു ) ടാ ആദി നീ അയാളെ കണ്ടോ എവിടെയോ കണ്ടത് പോലെ ഓർമ കിട്ടുന്നില്ല വിച്ചു നീ പറഞ്ഞത് നേര പക്ഷെ എവിടെയാണെന്ന് ഒരുപിടിയും ഇല്ല (ഇവർ പറഞ്ഞത് അനുവിന്റെ വല്യച്ചനെ കുറിച്ചാണ്) അജുവിനും അയാളെ എവിടെയോ കണ്ടുമറന്നൊരോർമ പിന്നെ ആ ചിന്തയൊക്കെ വിട്ടു ഡ്രസ്സ് എല്ലാം എടുത്ത് വീട്ടിലേക്ക് മടങ്ങി ഇനി ഒരു 5 ദിവസം കാണും കല്യാണത്തിന് എല്ലാവരും കല്യാണത്തിരക്കുകളിലെക്ക്‌ . തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story