ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 22

jinninte rajakumari

രചന: അർത്ഥന

(അനു ) കല്യാണത്തിന്റെ തലേദിവസം ആയതുകൊണ്ട് ആൾക്കാരും ബഹളവും ഒക്കെത്തന്നെ ഞാൻ ആണെങ്കിൽ ആ മൂന്നെണ്ണത്തിനെ കാത്തുനിൽക്കുകയാണ് രാവിലെ വാരം എന്ന് പറഞ്ഞിട്ട് ആ മൂന്നിനേയും കാണുന്നില്ല ഇപ്പോൾ സമയം 11ആയി.

അതു ആണ് മൈലാഞ്ചി ഇട്ടുതരാം എന്ന് പറഞ്ഞെ (അതാണ് കുട്ടിക്ക് ഇത്ര ടെൻഷൻ ) കുറച്ചു കഴിഞ്ഞപ്പോൾ അവർ മൂന്നും എത്തി. ഞാൻ അവരെ എല്ലാവർക്കും പരിചയപെടുത്തികൊടുത്തു പ്രത്യേകിച്ച് സ്വാതിയെ അവൾ ഭാവി എന്റെ ഏട്ടത്തിയമ്മയാണെല്ലോ പിന്നെ മൈലാഞ്ചി ഇടൽ പരിപാടിയായിരുന്നു അത് കഴിഞ്ഞപ്പോഴേക്കും സമയം 2.30ആയി എനിക്കാണെങ്കിൽ വിശപ്പിന്റെ വിളിയും വന്നു. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടുമില്ല.

പിന്നെ ഈ മൈലാഞ്ചി ഉണങ്ങുന്നുമില്ല. ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് അമ്മ എനിക്ക് ചോറ് വാരിത്തന്നത്. (ഈ അമ്മമാര് വാരിത്തരുന്ന ഭക്ഷണത്തിനു പ്രത്യേക റെസ്റ്റാണ്. നമ്മുക്ക് വേണ്ടെന്ന് പറഞ്ഞ ഫുഡ്‌ ആണെങ്കിലും അമ്മയുടെ കൈകൊണ്ട് തന്നാൽ അത് മുഴുവൻ കാലിയാകും ) വൈകുന്നേരം ആയപ്പോഴേക്കും എല്ലാവരും ഒരുങ്ങാൻ തുടങ്ങി.

പിന്നെ എന്നെ ഒരുക്കാനും ഞാൻ ആദ്യം ഇട്ട ഡ്രസ്സ്‌ ഒരു red ലെഹങ്കയാണ്‌ അതും ഹെവി വർക്ക്‌ അത് ഇട്ടപ്പോൾ തന്നെഎനിക്ക് ഇത് വേഗം ഊരി വയ്ക്കാനാ തോന്നിയെ ആ ഡ്രസ്സ്‌ ഇട്ടോണ്ട് ഒരുപാട് ഫോട്ടോ ഒക്കെ എടുത്തു. ആ ചേട്ടമ്മാരങ്ങിൽ അങ്ങനെ നിക്ക് ഇങ്ങനെ നിക്ക് എന്നൊക്കെ പറഞ്ഞ് എനിക്കാകെ ദേഷ്യം വന്നു. കല്യാണമായതുകൊണ്ട് ആ കലിപ്പൊക്കെ കുറച്ചടക്കി പിന്നെ അന്നേ എനിക്ക് അഖി വാങ്ങിയ മുന്തിരി കളർ സാരി അത് എനിക്ക് നന്നായി ചേരുന്നുണ്ടായിരുന്നു.

ആ ഡ്രെസ്സിലും ഒരുപാട് ഫോട്ടോസ് ചിരിച്ചു പിടിച്ച് വായ് വരെ വേദനിക്കാൻ തുടങ്ങി അങ്ങനെ ആ ദിവസം കഴിഞ്ഞു നാളെ കല്യാണം എന്നാലോചിക്കുമ്പോൾ തന്നെ വല്ലാത്ത പ്രവേശവും കൈയൊക്കെ വിറയ്ക്കുന്ന പോലെ (അജു ) ഇവിടെയും കല്യാണ ഒരുക്കങ്ങൾ ഭംഗിയായി നടക്കുന്നു പിന്നെ രാത്രി വരുന്നവരെയൊക്കെ സ്വീകരിക്കലും ഫോട്ടോയെടുപ്പും ഒക്കെക്കൂടെ ആകെ എന്താ പറയ്യാ പിന്നെ ആദിയും വിച്ചും എന്റെ ഇടവും വലവും ഉള്ളതുകൊണ്ട് ടെൻഷൻ ഒന്നും ഉണ്ടായില്ല ഇനി നാളെ കല്യാണത്തിന് കാണാം നിങ്ങൾ എല്ലാവരും ഞങ്ങളുടെ കല്യാണത്തിന് നേരത്തെ കാലത്തെ വന്നേക്കണേ ബായ്  . തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story