ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 23

jinninte rajakumari

രചന: അർത്ഥന

(അനു ) അനു മോളെ അനു ഒന്ന് വേഗം എഴുന്നേൽക്ക് സമയം ഒരുപാടായി അമ്മേ plzz ഞാൻ ഒന്ന് ഉറങ്ങട്ടെ അനു പുതപ്പ് വലിച്ച് മുഖത്തേക്കിട്ട് പിന്നെയും കിടന്നു ഡി ഇന്ന് നല്ലൊരു ദിവസമായിട്ട് എന്റെ കയ്യിൽ നിന്ന് വാങ്ങണ്ട അനു പിന്നെ ഒന്നും മറിച് പറയാതെ എഴുന്നേറ്റ് സമയം നോക്കി അതുകണ്ടപ്പോൾത്തന്നെ ഒന്ന് ഞെട്ടി കാരണം സമയം 5ആവുന്നതേ ഉള്ളു എന്താ അമ്മേ 5മണി ആവുന്നതേ ഉള്ളു അതെ അഞ്ചുമണി തന്നെ വേഗം കുളിച്ചു റെഡിയാവാൻ നോക്ക് അമ്പലത്തിൽ പോകേണ്ടത 7മണിക്ക് ഇവിടുന്ന് ഇറങ്ങണം ഓ... അങ്ങനെ അനു ഫ്രഷാവാൻ പോയി. പിന്നെ റെഡിയാവാൻ തുടങ്ങി റെഡ് കരയുള്ള ഒരു സെറ്റുസാരി ആണ് അവളുടെ വേഷം അതിനിണങ്ങുന്ന ഒരു ലക്ഷ്മി മാലയും പിന്നെ ഒരു വലിയ ജിമിക്കിയും. മുടിയാണെങ്കിൽ ഇല്ലിയിലിരിക്കുന്നു

കൂടെ നിറയെ മുല്ലപ്പൂവും അവൾ അതിൽ വളരെ സുന്ദരിയായിരുന്നു പിന്നെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു കൂടെ അഖിയും കൂടെ 2കസിൻസും ക്ഷേത്രത്തിലാണെങ്കിലോ പ്രാർത്ഥിക്കുമ്പോഴും നടക്കുമ്പോഴും ചന്ദനം തൊടുമ്പോഴും ഒക്കെ ഈ ഫോട്ടോഗ്രാഫറുടെ നിർദ്ദേശങ്ങളും എനിക്കാണെങ്കിൽ ഇത് വേഗം കഴിഞ്ഞാൽ മതിയെന്നായി. പിന്നെ അതൊക്കെ കഴിഞ്ഞു വീട്ടിൽ എത്തി ആളുകൾ വരുന്നതേ ഉണ്ടായിരുന്നുള്ളു കുറച്ചുകഴിഞ്ഞപ്പോൾ തന്നെ സാറിന്റെ അല്ല സോറി അജുവേട്ടന്റെ ഇങ്ങനെ പറയാൻ കാരണം കല്യാണം ഉറപ്പിച്ചതിനു ശേഷം ഞാനും അജുവേട്ടനും അനിയത്തി അച്ചുവും ഫോണിലൂടെ നല്ല കമ്പനിയായി ഇടയ്ക്ക് സാറിനെ കുറിച്ച് ചോദിച്ചു അപ്പോഴാ അമ്മ പറഞ്ഞെ സാർ എന്ന് വിളിക്കണ്ട അജു ഏട്ടൻ എന്ന് വിളിക്കാൻ അജുവേട്ടൻ എന്നെ ഒരു പ്രാവശ്യം മാത്രേ വിളിച്ചുള്ളൂ

അതാണെങ്കിൽ മാറിയതിക്ക് ഒന്നും സംസാരിച്ചില്ല. പിന്നെ അജുവേട്ടന്റെ അനിയത്തിയും കുറച്ചുപേരും വന്നു എന്നെ റെഡിയാക്കാൻ അച്ചുവിനെ ആദ്യമേ അറിയുന്നത് കൊണ്ട് കുഴപ്പമില്ലായിരുന്നു അവരുടെ കൂടെ ബുട്ടീഷനും ഉണ്ടായിരുന്നു അവരൊക്കെ കൂടി എന്നെ ഒരുക്കി അതുകഴിഞ്ഞപ്പോൾ ദേ പിന്നെയും ഫോട്ടോ എടുക്കൽ പിന്നെ മുഹൂർത്തമായപ്പോൾ എല്ലാവരുടെയും അനുഗ്രഹം വാങ്ങി ഞാൻ താലവുമായി മണ്ഡപത്തോലേക്കു നടന്നു. ഞാൻ അജുവേട്ടന്റെ അടുത്ത് ഇരുന്നു താലി കെട്ടാൻ സമയമായപ്പോൾ ഏട്ടൻ എന്റെ കഴുത്തിൽ താലി കെട്ടി ഞാൻ കണ്ണടച്ച് പ്രാർത്ഥിച്ചു പിന്നെ എന്റെ സീമന്തരേഖയെ ചുവപ്പിച്ചു.

ഞങ്ങൾ മണ്ഡപത്തെ പ്രദക്ഷിണം ചെയ്തു. പിന്നെ അനുഗ്രഹമായി. ഫോട്ടോയെടുപ്പായി. ഫോട്ടോയെടുക്കാൻ അമ്മുവേച്ചിയും ഫാമിലിയും വന്നു ഏട്ടനെ കണ്ടപ്പോൾ തന്നെ ചേച്ചിക്ക് വല്ലാത്ത പരിഭ്രമമായിരുന്നു ഏട്ടനാണെങ്കിൽ കലിപ്പ് മോഡ് ആണെന്ന് തോനുന്നു എന്താ സംഭവം എന്ന് മനസിലായില്ല പക്ഷെ ഇവർക്കുമുന്നെ അറിയാം എന്ന് മനസിലായി . അതൊക്കെ കഴിഞ്ഞപ്പോൾസാറിന്റെ രണ്ട് ചങ്കുകൾ വന്നു ഫോട്ടോയെടുപ്പായി പിന്നെ ഫുഡ്ഡായിരുന്നു എനിക്കാണെങ്കിൽ വിശന്നിട്ടു വയ്യ രാവിലെ ഒന്നും കഴിച്ചില്ലേ. പക്ഷേ എല്ലാ പ്രതീക്ഷയും പൊളിഞ്ഞു കാരണം സാറിന്റെ ചങ്കുകൾ ഒരു കറി വെക്കുന്ന ചട്ടി മുന്നിൽ കൊണ്ടുവച്ചു അതിൽ നിന്ന് കഴിക്കാൻ പറഞ്ഞു. നിവർത്തിയില്ലാതെ കഴിക്കേണ്ടി വന്നു (അജു ) കല്യാണമൊക്കെ കഴിഞ്ഞ് ഫോട്ടോയെടുക്കാൻ നിന്നപ്പോഴാണ് ഞാൻ അവളെ കണ്ടത്.

എനിക്കാണെങ്കിൽ പെട്ടന്ന് ദേഷ്യവും വന്നു.എന്റെ ദേഷ്യം നന്നായി അറിയുന്നത് കൊണ്ടാണെന്നു തോനുന്നു ആദിയും വിച്ചുവും എന്റെ അടുത്തോട്ടു വന്നു. എന്നെ സമാധാനിപ്പിച്ചു പിന്നെ നിങ്ങളും കണ്ടതല്ലേ അവര്‌ തന്ന പണി (അനു ) പിന്നെ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം എനിക്ക് കരച്ചില് വന്നു അമ്മയും അച്ഛനും ഒക്കെ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു എന്നാലും എന്നെ വേദനിപ്പിച്ചത് മാറി നിൽക്കുന്ന അഖിയെയായിരുന്നു. ഞാൻ അവനെ കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു പിന്നെ അവൻ തന്നെ എന്നെ കാറിലേക്ക് കയറ്റി എന്നിട്ടും എന്റെ സങ്കടം മാറിയിരുന്നില്ല കുറച്ചുസമയത്തിനു ശേഷം അജുവേട്ടന്റെ വീട്ടിൽ എത്തി അമ്മ നിലവിളക്കുമായി വീട്ടിലേക്കു സ്വീകരിച്ചു ഞാൻ വലതുകാൽ വെച്ച് വീട്ടിലേക്കു കയറി ......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story