ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 25

jinninte rajakumari

രചന: അർത്ഥന

(അനു ) ഞാൻ നേരെ റൂമിലേക്കുപോയി വാതിൽ തുറന്നു ഒന്നും കാണാൻ കഴിഞ്ഞില്ല ഫുൾ ഇരുട്ടായിരുന്നു. ഞാൻ സ്വിച്ച് തപ്പി ലൈറ്റ് ഇട്ടു നോക്കുമ്പോൾ എന്താ അജുവേട്ടൻ ഉണ്ട് വാഴവെട്ടിഇട്ടതുപോലെ കിടക്കുന്നു കൂടെ ഒരു കുപ്പിയും. അജുഏട്ടാ.... അജു ഏട്ടാ... ഒന്നേഴുന്നേൽക്ക് ഇതെന്താ ഇങ്ങനെ അജു ഏട്ടനെ ഈ അവസ്ഥയിൽ കണ്ടപ്പോൾ എനിക്ക് എന്തോ സങ്കടം വന്നു (അജു ) സാന്ദ്രയെ കണ്ടത് മുതൽ എനിക്ക് എന്താ പറയ്യ. എനിക്ക് വല്ലാത്ത ദേഷ്യവും സങ്കടവും ഒക്കെ വന്ന് പ്രന്തായാ അവസ്ഥ. അത് മാറാൻ വേണ്ടി. എന്റെ ഷെൽഫിൽനിന്നും ഒരു ബോട്ടിൽ എടുത്ത് കുടിച്ചു

പിന്നെ അവിടെ കിടന്ന് ഉറങ്ങി പോയി കുറച്ച് സമയം കഴിഞ്ഞപ്പോഴുണ്ട് ആരോ വിളിക്കുന്നു നോക്കുമ്പോൾ അനു നിൽക്കുന്നു നിനക്കെന്താടി വേണ്ടത് എന്റെ സമാധാനം കളയാൻ വന്നതാണോ. ഞാൻ നിന്നോട് അന്നേ പറഞ്ഞതല്ലേ കല്യാണത്തിൽ നിന്ന് ഒഴിയാൻ. ആ സാന്ദ്ര പറഞ്ഞു കാണും. എന്റെ ജീവിതം തുലക്കാൻ. അതല്ലെടി നീ കല്യാണം മുടക്കാഞ്ഞത്. (അനു ) എന്തൊക്കെയാ ഇങ്ങേര് പറയുന്നേ എനിക്കൊന്നു മനസിലായില്ല. അമ്മു ചേച്ചി എന്ത് ചെയ്തിട്ട ഇങ്ങനെ പറയുന്നേ 🤔🤔 പിന്നെ (ഈ അവസ്ഥയിൽ സെന്റി ഒന്നും പ്രതീക്ഷിക്കരുത്. എനിക്ക് സെന്റി ഇഷ്ടമല്ല )

(അജു) ഒരുകാര്യം കൂടി പറയാം എനിക്ക് നിന്നെ ഇഷ്ടമല്ല. നിന്നെ ഞാൻ എന്റെ ഭാര്യയായി കരുതുകയുമില്ല.. അതും പറഞ്ഞ് ഞാൻ നേരെ ബാൽക്കെണിയിലേക്ക് പോയി (അനു ) നിങ്ങൾക്കെന്നെ ഇഷ്ടമല്ലെന്ന് ആദ്യമെ മനസിലായി കാരണം കല്യാണം ഒഴിയാൻ പറഞ്ഞതും പിന്നെ ഫോൺ ചെയ്യാത്തതും സംസാരിക്കാതാതും ഒക്കെ (ആത്മ ) എന്നെ ഭാര്യയായി കാണുന്നതു കാണാതാതും ഏട്ടന്റെ ഇഷ്ട്ടം എനിക്കുറക്കം വരുന്നു നേരെ ഉറങ്ങാൻ പോയി. സീരിയാലിലെ പോലെഞാൻ ബെഡിൽ പോയി കിടന്നു

നിലത്തുകിടക്കാൻ എനിക്ക് വയ്യ n ഉറങ്ങി വന്നപ്പോഴാണ് ഞാൻ നിലതേക്ക് വീണത് (അജു ) ഞാൻ റൂമിലേക്ക്‌ പോയപ്പോഴാണ് ആ സാധനം എന്റെ ബെഡിൽ കിടക്കുന്നു. ഞാൻ അപ്പോൾ തന്നെ ഒരു ചവിട്ടു കൊടുത്തു (അനു ) എന്താ മനുഷ്യ നിങ്ങൾക്ക് ഉറങ്ങാനും സമ്മതിക്കില്ലേ. എന്റെ നടു പോയി അങ്ങനെ തന്നെ വേണം നിന്നോടാരാ എന്റെ ബെഡിൽ കിടക്കാൻ പറഞ്ഞെ വേറെ വല്ലോം പോയി കിടക്കടി എനിക്ക് നിലതൊന്നും കിടക്കാൻ വയ്യ

എങ്കിൽ വേറെ എവിടെയും പോയി കിടക്കു എന്നാൽ ഞാൻ അമ്മയുടെ അടുത്ത് പോകാം എന്തെ അത് വേണ്ട എങ്കിൽ നിങ്ങൾ നിലത്ത് കിടക്ക് എനിക്കൊന്നും വയ്യ ഞാൻ എന്തായാലും ബെഡിൽ കിടക്കും (അനു ) ഞാൻ അവിടെ പോയി കിടന്നു അപ്പോൾ ഉണ്ട് അങ്ങേരും വന്ന് കിടക്കുന്നു കിടന്ന് കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ അങ്ങേർക്ക് ഒരു ചവിട്ട് കൊടുത്തു പ്രതികാരം അത് വീട്ടാൻ ഉള്ളതാണ് ഞാൻ പിന്നെ കണ്ണടച്ച് ഉറങ്ങുന്നത് പോലെ കാണിച്ചു ഏട്ടൻ എന്തൊക്കെയോ പിറുപിറുത്തു വന്ന് കിടന്നു ..... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story