ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 26

jinninte rajakumari

രചന: അർത്ഥന

(അനു ) ഞാൻ രാവിലെ കണ്ണ് തുറന്നപ്പോൾ പെട്ടന്ന് ഞെട്ടിപോയി. എവിടെയാ ഉള്ളെതെന്ന് മനസിലായില്ല. പിന്നെ എന്റെ അടുത്ത് കിടക്കുന്ന അജു ഏട്ടനെ കണ്ടപ്പോൾ ഇന്നലത്തേതെല്ലാം ഓർമ വന്നു പിന്നെ കട്ടിലിൽനിന്ന് എഴുന്നേറ്റു പക്ഷെ ഓൺ ദി സ്പോട്ടിൽ കിടക്കയിൽ തന്നെ വീണു അപ്പോഴാ മനസിലായത് ഏട്ടൻ കൈ എന്റെ അരയിലൂടെ ചുറ്റിപ്പിടിച്ചിട്ടാ ഉള്ളതെന്ന്. കൈ മാറ്റാൻ നോക്കിയപ്പോൾ എന്നെ ഒന്നുകൂടെ ചേർത്ത് പിടിച്ചു. പിന്നെ എങ്ങിനെയൊക്കെയോ കൈ മാറ്റി. അങ്ങേര് ജിമ്മനാണെന്നു തോന്നുന്നു കയ്‌ക്കൊക്കെ എന്നാ വെയിറ്റാ. ഞാൻ ഫ്രഷായി നേരെ താഴേക്കു പോയി.

അമ്മ അപ്പോൾ അടുക്കളയിൽ ഉണ്ടായിരുന്നു. മോള് നേരത്തെ എഴുന്നേറ്റോ. ഇതാ മോളെ ചായ അമ്മ ഒരു കപ്പ് ചായ എനിക്കുനേരെ നീട്ടി ഞാൻ അത് വാങ്ങി കുടിച്ചു അമ്മേ അച്ചു എവിടെ എണീറ്റില്ലേ ഇല്ല. അത് അജുവിന്റെ കയ്യിൽ നിന്ന് രണ്ട് കിട്ടുമ്പോൾ താനെ എണീറ്റോളും. അവൾക്ക് ഭയങ്കര മടിയ. അല്ല അജു എണീറ്റില്ലേ അത് അമ്മേ. ഞാൻ എണീറ്റില്ല എന്നു പറയാൻ പോകുമ്പോഴേക്കും അമ്മേ ചായ എന്ന് പറഞ്ഞ് ഏട്ടന്റെ വിളി വന്നു. അപ്പോൾ തന്നെ അമ്മ ഒരു കപ്പ് ചായ തന്ന് റൂമിലേക്ക്‌ പറഞ്ഞ് വിട്ടു മ്മ്... ദേ ചായ നിന്നോടാരാ ചായ കൊണ്ടുവരാൻ പറഞ്ഞെ ഞാൻ അമ്മയോടാ ചോദിച്ചേ അമ്മ തന്നു വിട്ടതാ എനിക്ക് നിന്റെ ചായ വേണ്ട അയ്യോ ഇത് എന്റെയല്ല നിങ്ങൾക്ക് ഉള്ളതാ. പിന്നെ ഇത് ഞാൻ ഇട്ടതാ. എനിക്ക് വേണ്ട. ഓ..

ഇത് ഇപ്പോൾ ഞാൻ എങ്ങനെയാ താഴെ കൊണ്ട് പോകുന്നെ അമ്മ എന്ത് വിചാരിക്കും. നിങ്ങൾക്ക് വേണ്ടെങ്കിൽ ഞാൻ കുടിച്ചേക്കാം. ഞാൻ അത് ചുണ്ടോടടുപ്പിച്ചതും നീ ഇപ്പോൾ അങ്ങനെ കുടിക്കേണ്ട എന്നും പറഞ്ഞു. ചായ വാങ്ങിക്കുടിച്ചു. (നിങ്ങളെ എങ്ങനെ കുടിപ്പിക്കണം എന്ന് എനിക്കറിയാം (എന്റെ ആത്മ )) ഞാൻ നേരെ താഴെപ്പോയി അമ്മയെ സഹായിച്ചു കുറച്ച് കഴിഞ്ഞപ്പോഴുണ്ട് ഭയങ്കര ബഹളം എന്താ എന്നറിയാൻ വേണ്ടി പോയപ്പോഴാ. അച്ചുവിനെ എഴുന്നേൽപ്പിക്കുന്ന ഏട്ടനെ കണ്ടവത്. അവളാണെങ്കിൽ നനഞ്ഞ കോഴിയെ പോലെ. അപ്പോൾ ഏകദേശം കാര്യം പിടികിട്ടി. അവൾ പെട്ടന്ന് ബാത്‌റൂമിലേക്ക് പോകുന്നത് കണ്ടു പിന്നെ കുറച്ച് സമയത്തിനുള്ളിൽ എന്തൊക്കെയോ സംഭവിച്ചു. ഏട്ടനാണെങ്കിൽ നനഞ്ഞുകുളിച്ചിട്ടുണ്ട്. പിന്നെ രണ്ടും കൂടെ പൊരിഞ്ഞ അടി.

ഞാൻ ആണെങ്കിൽ ഇവിടെ ഇപ്പോൾ എന്താ നടക്കുന്നെ എന്ന അവസ്ഥയിലും. അമ്മ വന്ന് രണ്ടാൾക്കും നല്ലോണം കിട്ടി. അവരുടെ വഴക്കും ഒക്കെ കണ്ടപ്പോൾ എനിക്ക് അഖിയെ ഓർമ വന്നു. വീട് ഒരുപാട് മിസ്സ്‌ ചെയ്യുന്നപോലെ അപ്പോൾ തന്നെ ഞാൻ റൂമിൽ പോയി വീട്ടിലേക്ക് ഫോൺ വിളിച്ചു അഖി ഫോൺ സ്‌പീക്കറിട്ടിട്ടാണ് ഉണ്ടായ കാരണം കസിൻസും, അച്ഛനും അമ്മയും ഒക്കെ സംസാരിച്ചു. പിന്നെ താഴെ പോയി ബ്രേക്ക്ഫാസ്റ്റ് ഒക്കെ എടുത്തുവച്ചു. ഏട്ടൻ എവിടെയോ പോകാനായി റെഡിയായി ഫുഡ്‌ കഴിക്കാൻ വന്നു ഡാ അജു നീ ഇത് എവിടെക്കാ കോളേജിലേക്ക് ഇന്നലെ കല്യാണം കഴിഞ്ഞിട്ട് ഇന്ന് കോളേജിലേക്കോ അതിന് അവിടെ ആർക്കും അറിയില്ല

കല്യാണം കഴിഞ്ഞത് പിന്നെ എന്താ അല്ലേടാ. വിരുന്നൊക്കെ പോയിട്ട്. അതിന് ഞാൻ എവിടെയും വിരുന്നിനൊന്നും പോകുന്നില്ല. അതും പറഞ്ഞ് ബ്രേക്ക്‌ഫാസ്റ്റും കഴിച്ച് പോയി. അമ്മേ എനിക്ക് ഒരു കാര്യംപറയാൻ ഉണ്ടായിരുന്നു എന്താ മോളെ അത് അമ്മേ നാളെ വീട്ടിലേക്ക് ചെല്ലുമോ എന്ന് ചോദിച്ചു. എന്റെ അമ്മ അമ്മയെ വിളിക്കും എന്ന് പറഞ്ഞിരുന്നു പക്ഷെ ഏട്ടൻ സമ്മതിക്കുമോ അതൊക്കെ ഞാൻ സമ്മതിപ്പിച്ചോളാം മോള് പേടിക്കണ്ട .... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story