ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 27

jinninte rajakumari

രചന: അർത്ഥന

(അജു ) ഞാൻ നേരെ ആദിയുടെയും വിച്ചുവിന്റെയും കൂടെ കോളേജിലേക്ക് പോയി. അജു ഞാൻ ഒരു കാര്യം ചോദിക്കട്ടെ (വിച്ചു ) എന്താടാ അതില്ലേ ഇന്നലെ നിന്റെ ഫസ്റ്റ് നൈറ്റ്‌ അല്ലായിരുന്നോ. എങ്ങിനെ ഉണ്ടായിരുന്നു നീ എന്താ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലായി. പിന്നെ നീ കൂടുതൽ ആലോചിക്കേണ്ട അവളെ എനിക്ക് എന്റെ ഭാര്യയായി കാണാൻ സാധിക്കില്ല. അതെന്താടാ അവൾ ഒരു പാവമല്ലേ. അവൾ അത്ര വലിയ പാവമൊന്നുമല്ല

അവളെ ആ സാന്ദ്ര പറഞ്ഞ് വിട്ടതാവും എന്റെ ജീവിതം നശിപ്പിക്കാൻ നീ എന്താ ഇങ്ങനെ പറയുന്നേ അങ്ങനെ ഒന്നുമാവില്ല അപ്പോൾ നിനക്ക് എന്നേക്കാൾ വിശ്വാസം അവളെയാണെല്ലേ. ഡാ ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല ഡാ മതി നിർത്ത് രണ്ടും കൂടി അതിന്റെ പേരിൽ തല്ലുകൂടണ്ട (ആദി ) വാ പോകാം (അനു ) ഏട്ടൻ കോളേജിൽ പോയപ്പോൾ ഞാൻ നേരെ. അച്ചുവിന്റെ റൂമിലേക്കുപോയി നീരാട്ടിലാണ് കക്ഷി അച്ചു നിന്റെ നീരാട്ട് കഴിയാറായോ ആ ഇപ്പോൾ കഴിയും കുറച്ചുകഴിഞ്ഞപ്പോൾ പുത്രി നീരാട്ട്കഴിഞ്ഞെത്തി നീ ഇത്രയും സമയം അതിനകത്ത് എന്തായിരുന്നു പരിപാടി.

കുളിക്കൽ ഒരു മണിക്കൂറോ ഇല്ലന്നെ ഏട്ടൻ പോയപ്പഴാ ഞാൻ കുളിക്കാൻ കയറിയെ 🤨🤨 മ്മ്.. മ്മ് നീ ഇന്ന് കോളേജിൽ പോകുന്നില്ലേ ഇല്ല നാളെ തൊട്ട് പോകാം ആ വാ ഫുഡ് കഴിക്കാം ഞാനും അച്ചുവും അമ്മയും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ടി അച്ചു നിനക്ക് നേരത്തും കാലത്തും എഴുന്നേറ്റുടെ വെറുതെ അവന്റെ കയ്യിൽ നിന്ന് അടിവാങ്ങാൻ അതോ അമ്മേ ഏട്ടൻ ആണെല്ലോ എന്റെ അലാറം അത് അടിക്കാതെ ഞാൻ എങ്ങനെയാ എഴുന്നേൽക്കുന്നെ നിന്നെ കെട്ടിച്ചുവിട്ട വീട്ടിലും ഏട്ടൻ വരണോ അലാറമായി ഏയ്‌ അതൊന്നും വേണ്ട ആ അലാറത്തിന്റെ പോസ്റ്റ്‌ ഞാൻ മാറ്റി കൊടുത്തോളം

എന്റെ കെട്ട്യോനെ എന്ത് പറഞ്ഞാലും എങ്ങനെ തറുതല പറയുന്ന സാധനം കഴിച്ചിട്ട് എഴുന്നേറ്റു പോ കൊച്ചേ 😁😉 അച്ചു ഞാൻ ഒരു കാര്യം ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഏട്ടന് പ്രണയം വല്ലതും ഉണ്ടായിരുന്നോ ആ ഉണ്ടായിരുന്നു 5 വർഷത്തെ റിലേഷൻ ആയിരുന്നു പിന്നെ നല്ല കല്യാണ ആലോചന വന്നപ്പോൾ ആ പെണ്ണ് കെട്ടി പോയി എന്റെ ഏട്ടനെ തേച്ചു അത്രതന്നെ മ്മ് പിന്നെയും കുറെ സമയം ഓരോന്ന് സംസാരിച്ചരുന്നു അമ്മയെ സഹായിച്ചു അങ്ങനെ വൈകുന്നേരമായി ഏട്ടൻ വന്നു ഏട്ടൻ മാത്രമല്ല വിച്ചു ഏട്ടനും ആദിയേട്ടനും ഉണ്ടായിരുന്നു കൂടെ ഞാൻ അവർക്ക് ചായകൊടുത്തു പിന്നെ കുറെ സംസാരിച്ചിരുന്നു

നേരെ ഏട്ടന്റെ അടുത്ത് പോയി അതെ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു വേറെയൊന്നുമല്ല രാവിലെ പറഞ്ഞത് തന്നെ വീട്ടിലേക്ക് പോകുന്ന കാര്യം ഞാൻ വരില്ല നീ ഒറ്റയ്ക്ക് പോയാമതി അത് എങ്ങനെയാ എന്നെ നിങ്ങളുടെ കൂടെ കെട്ടിച്ചയച്ചതല്ലേ പിന്നെ എങ്ങനെയാ ഞാൻ ഒറ്റയ്ക്ക് പോകുന്നെ ഞാൻ കൂടെ വന്നിട്ട് നീ നിന്റെ വീട്ടിൽ പോകില്ല കാര്യമായിട്ടാണോ ആ അതെ എന്നാൽ ഞാനും ഒരു കാര്യം പറയാം

നാളെ നമ്മൾ രണ്ടുപേരും എന്റെ വീട്ടിലേക്കുപോകും ഇല്ല ഞാൻ വരില്ല. നമ്മൾ പോകും ബെറ്റുണ്ടോ ആ ഉണ്ട് തോറ്റാൽ എന്തുചെയ്യും ഞാൻ നിങ്ങളുടെ ഒരുകാര്യത്തിലും ഇടപെടില്ല പോരെ. ജയിച്ചാലോ എന്നെ നിങ്ങളുടെ ഭാര്യയല്ല ഫ്രണ്ട്ആയിട്ടെങ്കിലും ഏങ്ങിക്കരിക്കണം ok ആണോ ആ ok നീ നോക്കിക്കോ നിന്നെ എന്റെ ഫ്രണ്ട് ആയിട്ടുകൂടി അംഗീകരിക്കില്ല അതൊക്കെ നാളെ കാണാം... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story