ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 28

jinninte rajakumari

രചന: അർത്ഥന

(അനു ) അമ്മേ അജു ഏട്ടൻ എന്റെ കൂടെ നാളെ വീട്ടിലേക്ക് വരില്ല എന്ന് അവനെക്കൊണ്ട് ഞാൻ സമ്മതിപ്പിച്ചോളം മോള് വിഷമിക്കണ്ട മ്മ്.. എന്റെ ദേവി അങ്ങേരെ എങ്ങനെയെങ്കിലും എന്റെ ഫ്രണ്ട് ആക്കി തരണേ പിന്നെ വളച്ചൊടിച്ചു കുപ്പിയിലാക്കുന്നത് കാര്യം ഞാൻ ഏറ്റു.(എന്റെ ആത്മ ) രാത്രി ഞങ്ങൾ നാലാളും ഫുഡ് കഴിക്കാനിരുന്നു. അജു നാളെ നിങ്ങൾ രണ്ടുപേരുംകൂടി മോൾടെ വീട്ടിലേക്ക് പോകണം.

ഇല്ല എനിക്ക് പറ്റില്ല എനിക്ക് കോളേജ് ഉണ്ട് ഞാൻ അവരോട് പറഞ്ഞു നിങ്ങൾ നാളെ വരുമെന്ന് നിനക്ക് പറ്റില്ലെങ്കിൽ നീ തന്നെ വിളിച്ചു പറ നാളെ വരില്ലെന്ന് ആ ഞാൻ വിളിച്ചു പറയും നാളെ വരാൻ കഴിയില്ലെന്ന് അതും പറഞ്ഞ് അജു ഏട്ടൻ എഴുന്നേറ്റ് പോയി ദേവി ഞാൻ പ്രാർത്ഥിച്ചതൊന്നും നീ കേട്ടില്ലേ എന്തെങ്കിലും വഴി പറഞ്ഞുതരണേ (അജു ) ഞാൻ അതും പറഞ്ഞ് റൂമിലേക്കുപോയി എന്നിട്ട് ഫോൺ എടുത്ത് അവളുടെ വീട്ടിലേക്ക് വിളിച്ചു

ഹലോ.. ഹെലോ.. എന്താ അജുമോനെ അത് പിന്നെ നാളെ നാളെ നിങ്ങൾ ഇങ്ങോട്ട് വരില്ലേ. വേഗം തന്നെ വരണേ എല്ലാവരും എവിടെ കാത്തിരിക്കുകയാണ്. അല്ല നാളെ മോന് വല്ല തിരക്കുമുണ്ടോ ഏയ്‌ ഇല്ല നാളെ എന്തായാലും വരും എന്നാൽ ശെരി ഞാൻ വെറുതെ വിളിച്ചതാണ് (വരില്ല എന്നുപറയാൻ തന്നെയാ വിളിച്ചേ പിന്നെ അച്ഛന്റെ സന്തോഷം കണ്ടപ്പോൾ വരില്ലെന്ന് പറയാൻ തോന്നിയില്ല. )

(അനു ) അച്ഛനെ വിളിക്കുമോ എന്നറിയാനാണ് ഞാൻ ഏട്ടന്റെ പുറകെ പോയി എന്നിട്ട് വാതിലിന്റെ ഇടയിലൂടെ വീക്ഷിച്ചു അതായത് ഞാൻ ഒളിഞ്ഞു നോക്കി എന്ന് സാരം അയ്യോ ദേ അങ്ങേര് ഫോൺ എടുക്കുന്നു വിളിക്കുന്നു പക്ഷെ വിളിച്ചിട്ട് പറയുന്നത് കേട്ട് ഞാൻ ഞെട്ടി. നാളെ അങ്ങോട്ട്‌ വരുമെന്ന്. അപ്പോൾ തന്നെ ഞാൻ അമ്മയുടെ അടുത്തേക്ക് പോയി പിന്നെ കുറെ കഴിഞ്ഞാണ് ഞാൻ റൂമിലേക്ക്‌ പോയത് പിന്നെ ഒന്ന് ഫ്രഷായി പോയിക്കിടന്നു അപ്പോഴാണ് എനിക്ക് വിച്ചു ഏട്ടൻ പറഞ്ഞ കാര്യം ഓർമ വന്നത്. അമ്മുവേച്ചി തേച്ചതിൽ പിന്നെ ദേഷ്യവും സങ്കടവും വന്നാൽ കള്ളുകുടിച്ചു തീർക്കുമെന്ന്.

ഇന്ന് എന്റെ അടുത്ത് ഉള്ള ദേഷ്യം കള്ളുകുടിച്ചു കാണുമോ ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്കാം ഞാൻ സ്മെൽ ഉണ്ടോ എന്ന് നോക്കാൻ വേണ്ടി മുഖം അങ്ങേരുടെ മുഖത്തോടടുപ്പിച്ചു. സ്മെൽ ഒന്നുമില്ല ഞാൻ നേരെ കിടക്കാൻ വേണ്ടി നിവരാൻ പോയതും ഏട്ടൻ എന്നെ ഉറക്കത്തിൽ കെട്ടിപിടിച്ചു. എനിക്കാണെങ്കിൽ എണീക്കാൻ പറ്റാത്ത അവസ്ഥ ആളൊരു ജിമ്മാനാണെ പിന്നെ എഴുന്നേൽക്കാൻ നിന്നില്ല പറ്റില്ല എന്നറിയാം അതുകൊണ്ട് തന്നെ ഞാൻ അങ്ങനെ തന്നെ കിടന്നു പിന്നെ എപ്പോഴോ ഉറങ്ങി . തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story