ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 29

jinninte rajakumari

രചന: അർത്ഥന

(അനു ) രാവിലെ കണ്ണുതുറന്നപ്പോൾ നിഷ്കളങ്കമായി ഉറങ്ങുന്ന ഏട്ടനെ ആണ് കണ്ടത്. ഉറങ്ങുമ്പകോൾ എന്തൊരു നിഷ്കു അല്ലെങ്കിലോ ഒരു കലിപ്പനും ഇടയ്ക്കിടക്ക് ജിന്നെങ്ങാനും മേത്ത്കേറുന്നുണ്ടോ എന്നൊരു ഡൗട്ട് 🤔 പിന്നെ ഒന്നും ചിന്തിച്ചു നിൽക്കാതെ വേഗം ഫ്രഷായി അടുക്കളയിൽ പോയി അപ്പോൾ അമ്മ അവിടെ ഉണ്ടായിരുന്നു അമ്മയെനിക്ക് ചായ തന്നു ആ മോളെ നീ ഒന്ന് അച്ചുവിനെ പോയി വിളിച്ചേ അല്ലേൽ അവന്റെ കയ്യിൽ നിന്നും തല്ല് വാങ്ങാതെ ആ പെണ്ണ് ഇപ്പോഴൊന്നും കിടക്കയിൽ നിന്ന് പൊങ്ങില്ല. ഞാൻ നേരെ അച്ചുവിന്റെ മുറിയിലെത്തി അച്ചു അച്ചു നീ എഴുന്നേൽക്കുന്നില്ലേ സമയം ഒരുപാടായി നീ ക്ലാസിനു പോകുന്നില്ലേ ആ ചേച്ചി ഒരു രണ്ട് മിനുട്ടുകൂടി എന്നും പറഞ്ഞ് പുതപ്പ് മുഖത്തേക്കിട്ടു പിന്നെയും കിടന്നു

ദേ നിന്റെ ഏട്ടൻ വരുന്നു കയ്യിൽ ഒരു ചൂരലും ഉണ്ട് അയ്യോ അടിയൊന്നും വേണ്ട ഞാൻ എഴുന്നേറ്റോളാം. ഇന്നലെ കിട്ടിയത് തന്നെ ധാരാളം. കണ്ണുതുറന്നു നോക്കിയപ്പോൾ ചേച്ചി മുന്നിലുണ്ട് പക്ഷെ ഏട്ടൻ ഇല്ല ഏട്ടൻ എവിടെ പോയി എഴുന്നേറ്റിട്ടില്ല എന്നിട്ട് എന്നെ പറ്റിച്ചു അല്ലെ ദുഷ്‌ട്ടെ 😁😁 പോയി ഫ്രഷായി വാ. അതിന് മുൻപ് ഇതാ ചായ അമ്മേ അവൾ എഴുന്നേറ്റു ഇത്രപെട്ടെന്നൊ മ്മ് അതെ അവനാണ് എഴുന്നേൽപ്പിച്ചതെങ്കിൽ ഇപ്പോൾ ഇവിടെ ഒരു യുദ്ധം നടന്നേനെ പക്ഷെ ഒരു പാവമാ എന്റെ മോൻ. ഒരു പെണ്ണ് കാരണം കുറെ അനുഭവിച്ചതാ എന്റെ കുഞ്ഞ്. ഒരുപാട് ഇഷ്ടമായിരുന്നു

അവളെ പക്ഷെ ആകുട്ടി എന്തോ മറ്റൊരു വിവാഹം കഴിച്ചു ഞാൻ ഈ ചായ ഏട്ടന് കൊടുക്കട്ടെ ഞാൻ റൂമിൽ നോക്കിയപ്പോൾ ആളെ കാണാനില്ല ബാൽക്കെണിയി പോയി നോക്കി ദേ അവിടെ നിൽപ്പുണ്ട് എന്തോ ഭയങ്കര ചിതയിൽ ആണ് ദാ ചായ അത് കൊടുത്ത്‌ ഞാൻ താഴെ പോയി പിന്നെ എല്ലാവരും ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇരുന്നു. വേഗം കഴിച്ച് അച്ചു കോളേജിൽ പോയി ഞാൻ കഴിച്ച് എഴുന്നേൽക്കുമ്പോൾ ഏട്ടൻ വേഗം റെഡിയാവണം എന്നും പറഞ്ഞ് ഒറ്റപ്പോക്ക് ഞാൻ കുറച്ച് സമയം അടുക്കളയിൽ നിന്നു പിന്നെ റൂമിലേക്ക്‌ പോകുമ്പോൾ ഏട്ടൻ റെഡിയായി താഴെ വന്നു അതെ ഒരു 15മിനിറ്റ് ഞാൻ വെയിറ്റ് ചെയ്യും വന്നില്ലേൽ ഞാൻ കോളേജിൽ പോകും മ്മ് ok ഒരു മയത്തിലൊക്കെ പറഞ്ഞൂടെ പിന്നെ വേഗം ലേറ്റാവാതെ റെഡിയായി ഞങ്ങൾ രണ്ടുപേരും വീട്ടിലേക്ക് തിരിച്ചു

അതെ ഇന്നലെ പറഞ്ഞ കാര്യം മറന്നുപോയോ എന്ത് അത് ഫ്രണ്ട്‌സ് ആവുന്ന കാര്യം പിന്നെ ഒന്നും പറഞ്ഞില്ല ഫുൾ മൗനവ്രതം പോലെ എനിക്കാണെങ്കിൽ മിണ്ടാതിരിക്കുന്നത് ഒട്ടും ഇഷ്ടവും അല്ല പിന്നെ വണ്ടി നിർത്തി ഏട്ടൻ ഷോപ്പിൽ കയറി എന്തൊക്കെയോ വാങ്ങി ഞാൻ വണ്ടിയിൽ ഇരുന്നു പിന്നെ വേഗം വീട്ടിലെത്തി അച്ഛനും അമ്മയും എല്ലാവരും മുന്നിൽ തന്നെ ഉണ്ടായിരുന്നു ഞാൻ നേരെ ഏട്ടനെ നോക്കുകപോലും ചെയ്യാതെ അച്ഛനെ കെട്ടിപ്പിടിച്ചു. പിന്നെ വീട്ടിലേക്ക് കയറി ഞാൻ കസിൻസിന്റെ കൂടെ കൂടി പഴയ അനുയായി അമ്മു ചേച്ചി യും അവിടെ ഉണ്ടായിരുന്നു

ഏട്ടനെ അച്ഛനും അമ്മയും ഒക്കെ ഭയങ്കര സൽക്കരമാണ് അവരുടെ സ്നേഹം കാണുമ്പോൾ തൊന്നും ഏട്ടൻ ഇവിടുത്തെ കുട്ടിയാണെന്ന് (അജു ) അവളുടെ വീട്ടിൽ വന്നപ്പോൾ അവൾ നന്നായി മാറിയത് പോലെ. വീട്ടിൽ ഞാൻ കാണുന്ന പോലെ അല്ല. ഫുൾ ബഹളവും കളിയും ചിരിയും എനിക്കും ഇതുപോലെ ഒന്ന് സന്തോഷിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോയി അതൊക്കെ ആലോചിച്ചു നിന്നപ്പോഴാണ് അച്ഛൻ ഊണ് കഴിക്കാൻ വിളിച്ചത് എല്ലാവരും ഇലയിട്ട് നിലത്തിരുന്നു പിന്നെ ഓരോരോ കറികൾ വിളമ്പി. ഒരുപാട് വിഭവങ്ങൾ ഉണ്ടായിരുന്നു ഭക്ഷണം കഴിച്ചു പിന്നെ ദേ വരുന്നു പായസം അതും പാലട എന്റെ ഫേവറേറ്റ് ആണ്

പക്ഷെ അത് കഴിക്കാൻ എന്റെ വയറ്റി ഒരിഞ്ചു സ്ഥലമില്ല പിന്നെ അമ്മ നിർബന്ധിച്ചപ്പോൾ കുറച്ച് കഴിച്ചു. കുറച്ചുസമയം ഞാൻ അവളുടെ റൂമിൽ കിടന്നു നല്ല അടുക്കും ചിട്ടയും ഉള്ള റൂമാണ് പിന്നെ ഞാൻ പുറത്തിറങ്ങി അപ്പോഴാണ് സാന്ദ്ര എന്റെ അടുത്തേക്ക് വന്നത് എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് (സാന്ദ്ര ) എനിക്കൊന്നും സംസാരിക്കാനില്ല നിനക്ക് പോകാം ഇല്ല എനിക്ക് സംസാരിക്കണം വന്നേ പറ്റു പിന്നെ അവിടെനിന്ന് പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി മാറിനിന്നും എന്താ പറയാൻ ഉള്ളത് വേഗം പറഞ്ഞ് തുലയ്ക്ക് അത് പിന്നെ  ......തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story