ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 30

jinninte rajakumari

രചന: അർത്ഥന

നിനക്ക് എന്താ പറയാനുള്ളത് (അജു ) അത് പിന്നെ ഞാൻ കുറെ മുന്നേ നിന്നോട് സംസാരിക്കേണ്ടതായിരുന്നു. പക്ഷെ ഒരിക്കൽ പോലും എനിക്ക് പറയാനുള്ളത് നീ കേട്ടില്ല. നിനക്ക് ഞാൻ ഇപ്പോൾ നിന്നെ തേച്ച് വലിയ പൈസക്കാരനെ കല്യാണം കഴിച്ചവളല്ലേ ഞാൻ എന്തിന് മറ്റൊരു വിവാഹം കഴിച്ചു എന്ന് നീ ചിന്തിച്ചോ അന്ന് നമ്മൾ അവസാനം ബീച്ചിൽ പോയത് നിനക്ക് ഓർമ്മയുണ്ടോ അന്നാണ് എല്ലാം തലകീഴായത് നമ്മൾ ക്ലാസ്സ്‌ കട്ട് ആക്കി ബീച്ചിൽപോയില്ലേ അന്ന് നമ്മൾ കൈകോർത്തുപിടിച്ചു തിരമാലകൾക്കിടയിലൂടെ നടന്നു ഒരുപാട് കാര്യങ്ങൾ സംസാരിച്ചു പക്ഷെ നമ്മൾ അറിയാതെ ഒരാൾ നമ്മളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

എന്റെ അമ്മാവൻ. ഞാൻ വീട്ടിലെത്തിയപ്പോൾ തന്നെ എന്നെ അച്ഛനും അമ്മാവനും ഒരുപാട് തല്ലി. പക്ഷെ ഞാൻ നിന്നെ മറക്കാൻ തയ്യാറായില്ല. അവർ എന്നെ മുറിയിലിട്ടടച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരാഴ്ചക്കുള്ളിൽ കല്യാണവും. കല്യാണതലേന്നാണ് എന്നെ മുറിയിൽ നിന്നും പുറത്തിറക്കിയത്. അന്ന് ഞാൻ നിന്നെ ഫോൺ വിളിച്ചു എന്നെ എല്ലാം നിന്നെ അറിയിക്കാൻ എന്നെ നിന്റെ കൂടെ കൊണ്ടുപോകുമോ എന്ന് ചോദിക്കാൻ. പക്ഷെ നാളെ എന്റെ കല്യാണമാണ് എന്ന് പറയുമ്പോഴേക്കും നീ ഫോൺ കട്ട് ചെയ്തു ബാക്കി പറയാൻ നീ സമ്മതിച്ചില്ല പിന്നെ മരിക്കാനാണ് എനിക്ക് തോന്നിയത് പക്ഷെ അതിന് ധൈര്യമില്ലാതെ പോയി.

മനസില്ലമനസോടെയാണ് കല്യാണത്തിന് നിന്ന് കൊടുത്തത്. മനുഏട്ടനോട് ഞാൻ എല്ലാം പറഞ്ഞിരുന്നു. ഏട്ടന് എന്റെ അവസ്ഥ മനസിലായത് കൊണ്ടാവാം നിന്നോട് സത്യം എല്ലാം പറയണം എന്ന് പറഞ്ഞു. പക്ഷെ നീ ഒരിക്കലും എന്നെയോ എനിക്ക് പറയാനുള്ളതോ കേട്ടില്ല ഇപ്പോൾ ഞാൻ പറഞ്ഞത് നിനക്ക് വിശ്വാസം ആയില്ലെങ്കിൽ നീ ആദിയോട് ചോദിച്ചാൽ മതി. പിന്നെ ഇപ്പോൾ ഇത് പറയാൻ കാരണം നീ അനുവുമായി സുഖമായി കഴിയാൻ വേണ്ടിയാ പിന്നെ ഞാൻ നിന്റെ ജീവിത്തിൽ നിന്ന് പോയപ്പോൾ നിന്നിൽ വന്ന മോശം ശീലങ്ങളുണ്ട് അത് മാറാൻ വേണ്ടിയും.

പിന്നെ എല്ലാ ആണുങ്ങൾക്കും ഒരു വിചാരമുണ്ട് എല്ലാ പെൺകുട്ടികളും പ്രണയം വേണ്ടെന്ന് വയ്ക്കുന്നത് പണത്തിനും ഉയർന്ന ജീവിതത്തിനു വേണ്ടിയാണെന്ന് പക്ഷെ മിക്കവരും അച്ഛനും അമ്മയെ ഓർത്തും പിന്നെ ചില കാര്യങ്ങളിൽ നിസ്സഹായരായത് കൊണ്ടുമായിരിക്കും എന്നിട്ടും കാര്യം മനസിലാക്കാതെ എല്ലാവരും അവളെ തേപ്പുകാരി എന്ന് വിളിക്കും. എനിക്ക് പറയാനുള്ളത് നീ മനസിലാക്കി എന്ന് കരുതുന്നു ഇനി വിശ്വാസമായില്ല എന്നുണ്ടെങ്കിൽ ആദി പറഞ്ഞുതരും അതും പറഞ്ഞ് സാന്ദ്ര അവിടെനിന്നും പോയി

അവൾ പറഞ്ഞത് ശെരിയാണ് അവൾക്ക് പറയാനുള്ളത് എന്താണെന്ന് ഞാൻ ചിന്തിച്ചില്ല അന്ന് അവളുടെ കല്യാണമാണ് എന്നൊക്കെ കേട്ടപ്പോൾ എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. പിന്നെ അവൾ വിളിച്ച് നാളെ കല്യാണമാണ് എന്നുകൂടി കേട്ടപ്പോൾ ഫോൺ കട്ട് ചെയ്തു അവൾ ഇപ്പോൾ പറഞ്ഞപ്പോൾ ആണ് ഞാൻ ചെയ്ത തെറ്റ് എനിക്ക് മനസിലായത് എന്നാലും ആദിക്ക് എങ്ങനെ എല്ലാം അറിയാം എല്ലാം ചോദിക്കണം ഞാൻ കാരണം ഇനി അനുവിന്റെ ജീവിതം കൂടി ഇല്ലാതാവരുത് .....തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story