ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 31

jinninte rajakumari

രചന: അർത്ഥന

(അജു ) സാന്ദ്ര പറഞ്ഞത് ആലോചിച് ഇരിക്കുമ്പോഴാണ് മനു എന്റെ അടുത്ത് വന്നിരുന്നത് ഞങ്ങൾ പരിചയപെട്ടു അവൻ അമേരിക്കയിൽ സെറ്റിൽഡ് ആണ് ഇപ്പോൾ രണ്ടുമാസത്തെ ലീവിന് നാട്ടിൽ വന്നതാണ്. പിന്നെ സാന്ദ്രയെ കുറിച്ചും അനുവിനെ കുറിച്ചും ഒക്കെ അവൻ എന്നോട് പറഞ്ഞു അപ്പോഴാണ് അനു എങ്ങിനെയാണെന്ന് മനസിലായത്. കുറച്ച് കുട്ടിക്കളിയും തല്ലുകൊള്ളിത്തരവും ഒക്കെയുണ്ട്. പിന്നെ ഞങ്ങൾ രണ്ടുപേരും അകത്തേക്ക് പോയി. അപ്പോഴാണ് tv ഒന്ന് നോക്കിയത് അതും കൊച്ചുടീവി വച്ചിരിക്കുന്നു. ഞാൻ കരുതി അത് ജാൻവി മോൾ ആയിരിക്കുമെന്ന് പക്ഷെ അതിൽ ഡോറ പറയുന്നതിന്റെ കൂടെ പറയുന്നതിന്റെ കൂടെ പറയുന്ന സൗണ്ട് കേട്ടപ്പോൾ മനസിലായി അത് അനുവാണെന്ന്. അപ്പോഴാണ് മനു എന്നെ നോക്കി ചിരിച്ചത് ഞാനും ഒന്ന് ചിരിച്ചു. എന്നാലും കുട്ടിക്കളി ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ കൊച്ചു ടീവി വച്ചിരിക്കുമെന്നു പ്രതീക്ഷിച്ചില്ല. പിന്നെ കുറച്ച് സമയം കഴിഞ്ഞപ്പോൾ ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി. പോകുമ്പോൾ അവളുടെ ബുക്കും ഒക്കെ എടുത്തു വേഗംതന്നെ ഞങ്ങൾ വീട്ടിലെത്തി ഞാൻ നേരെ ആദിയുടെ അടുത്ത് പോയി. കൂടെ വിച്ചുവിനെയും വിളിച്ചു (ആദി )

നീ അനുവിന്റെ വീട്ടിൽ പോയി എപ്പോ വന്നു എന്താ രണ്ടാളും ഒരുമിച്ച് നീ ഒന്ന് വന്നേ ഒരു കാര്യം ചോദിക്കട്ടെ (അജു ) എന്താ കാര്യം പറ അത് പിന്നെ സാന്ദ്രയുടെ കല്യാണം കഴിഞ്ഞതിനുശേഷം നീ അവളെ കണ്ടിരുന്നോ അത് പിന്നെ.. നീ കണ്ടോ ഇല്ലയോ ആ കണ്ടു എപ്പോൾ (വിച്ചു ) അത് 2കൊല്ലം മുന്നേ ഞാൻ ചെറിയച്ഛന്റെ വീട്ടിൽ പോയപ്പോൾ അവിടെ ലുലു മാളിൽ കറങ്ങാൻ പോയിരുന്നു അവിടെവച്ചു. അവൾ ഒരുപാട് സംസാരിച്ചു അവളുടെ അന്നത്തെ സിറ്റുവേഷൻ ഒക്കെ പറഞ്ഞു നിന്നെ കുറിച്ച് ചോദിച്ചു. അവൾ പോയപ്പോൾ ഉണ്ടായ നിന്റെ അവസ്ഥ പറഞ്ഞു പിന്നെ അവൾ ഇടയ്ക്കൊക്കെ വിളിക്കുമായിരുന്നു. ജാൻവി മോളെകുറിച്ചും ഒക്കെ സംസാരിക്കും. നീ എന്താ എന്നിട്ട് ഞങ്ങളോട് പറയാഞ്ഞേ പറയാൻ സമ്മതിച്ചിരുന്നോ പറയാൻ വന്നപ്പോഴൊക്കെ അവളുടെ കാര്യം കേൾക്കണ്ട എന്നായിരുന്നല്ലോ പിന്നെ ഓരോന്നും പറഞ്ഞിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോയി റൂമിലേക്ക്‌ പോയി നേരെ ഷെൽഫ് തുറന്ന് ഒരു ബിയർ കുടിച്ചു .

പിന്നെ കിടക്കയിലേക്ക് ഒരു മറിച്ചിലായിരുന്നു (അനു ) വീട്ടിലെത്തി ബുക്ക്‌ ഒക്കെ എടുത്തുവച്ചു. പിന്നെ ഒന്ന് ഫ്രഷായി താഴേക്ക്‌ പോയി കുറെ കഴിഞ്ഞപ്പോൾ ഏട്ടൻ വന്നു. ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോൾ എഴുന്നേറ്റില്ല ഞാനും അച്ചുവും അമ്മയും ഫുഡ്‌ കഴിച്ചു ഞാൻ അമ്മയെ സഹായിച്ചു കുറച്ചുസമയം നിന്നും പിന്നെ റൂമിലേക്ക്‌ പോയി അവിടെ ഒരാൾ ഡ്രെസൊന്നും മാറാതെ കിടക്കുന്നു കൂടെ ബിയർ ബോട്ടിലും അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു ഞാൻ നിലത്തു പാ വിരിച്ചു കിടന്നു അങ്ങേരാണെങ്കിൽ എന്തൊക്കെയോ ബോധമില്ലാതെ വിളിച്ചു പറയുന്നുണ്ട് പിന്നെ എന്നോട് കുറെ sorry പറഞ്ഞു എനിക്കാണെങ്കിൽ മാറിയതിക്കു ഉറങ്ങാൻ പറ്റിയില്ല നേരത്തെ എഴുന്നേറ്റു.കുളിച്ച് അടുക്കളയിൽ പോയി അമ്മ ഉണ്ടായിരുന്നില്ല പിന്നെ ചായ ഉണ്ടാക്കി അപ്പോഴേക്കും അമ്മ വന്നു. പിന്നെ ഏട്ടന് ചായ കൊടുക്കാൻ പോയി അപ്പോഴും ഉണർന്നിട്ടുണ്ടായിരുന്നില്ല.

എന്റെ ഉറക്കം കളഞ്ഞ് കാലമാടൻ ഉറങ്ങുന്നു. അത് എനിക്ക് എന്തോ ഇഷ്ട്ടായില്ല അപ്പോൾ തന്നെ തലയിൽ വെള്ളം കോരിയൊഴിച്ചു അപ്പോൾത്തന്നെ അങ്ങേര് ചാടി എണിറ്റു എന്നിട്ട് എന്നെ കലിപ്പിലൊന്നു നോക്കി. പിന്നെ ഫ്രഷാവാൻ പോയി (അജു ) അവള് കാരണം എന്റെ ഉറക്കവും പോയി പിന്നെ കുളിച്ച് ഫ്രഷായി റൂമിലേക്ക്‌ വന്നു. റൂമിൽ അവള് ഉണ്ടായിരുന്നില്ല. ഞാൻ റെഡിയായി റൂമിലേക്ക്‌ വന്നപ്പോൾ അവൾ ഉണ്ട് ഞാൻ മുടി റെഡിയാക്കാൻ കണ്ണാടിയുടെ മുന്നിൽ നിന്നും ഞാൻ ബുക്ക് ഒക്കെ എടുത്ത് വച്ചു റെഡിയായി മുടികെട്ടാൻ നോക്കുമ്പോൾ ദേ ഒരാൾ മുന്നിൽ ദേ ഒന്ന് മാറിക്കെ എനിക്ക് മുടി കെട്ടണം.

ഞാൻ മുടി ശെരിയാക്കട്ടെ എന്നിട്ട് നീ കെട്ടിക്കോ അത് പറ്റില്ല മാറി നിക്ക് ഇല്ല എന്ന് പറഞ്ഞ് മുടി സെറ്റാക്കി പോകാൻ നിന്നപ്പോൾ അവള് എന്റെ മുടി പിടിച്ച് ഒറ്റ വലി ആ കുരിപ്പു കാരണം എല്ലാം കൊളമായി ഞാൻ അവൾക്കിട്ട് ഒന്ന് കൊടുക്കാൻ പോയപ്പോൾ അവള് പറയുകയാ ഞാൻ കള്ള് കുടിക്കുന്ന കാര്യം അമ്മയോട് പറയുമെന്ന് നീ അമ്മയോട് പറയുമോ ആ പറയും ഇവിടെയുള്ള എല്ലാ കാര്യവും അമ്മയോട് പറയുമോ ആ പറ.. എന്ന് പറയുമ്പോഴേക്കും ഞാൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി അവൾക്ക് ശ്വാസം കിട്ടാതായപ്പോൾ എന്നെ തള്ളി മാറ്റി. അപ്പോൾ അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു നീ എല്ലേ എല്ലാം പറയുമെന്ന് പറഞ്ഞത് ഇതും കൂടി പോയി പറയടി എന്നും പറഞ്ഞ് ഞാൻ താഴേക്ക്‌ പോയി ....തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story