ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 32

jinninte rajakumari

രചന: അർത്ഥന

(അനു ) ഇപ്പൊ എന്താ നടന്നെ ആവോ ഒന്നും മനസിലാവുന്നില്ലലോ ഇത്രയും ദിവസം കലിപ്പ് മൂഡിൽ ഉണ്ടായിരുന്ന ആൾ ഇപ്പൊ റൊമാന്റിക് മൂഡിൽ ആയല്ലോ ഭഗവാനെ അങ്ങേരുടെ കയ്യിൽനിന്ന് എന്നെ രക്ഷിച്ചേക്കണേ ഞാൻ വേഗം റെഡിയായി താഴേക്ക്‌ പോയി ഞങ്ങൾ നാലാളും ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാനിരുന്നു നല്ല പുട്ടും കടലയും 😋😋 ഞാൻ കഴിച്ചോണ്ടിരുന്നപ്പോൾ പെട്ടെന്ന് ചുണ്ടിൽ തട്ടി സ്.. ഏതാ മോളെ എന്തുപറ്റി കറിക്ക് എരു ഒന്നും അധികമില്ലലോ പിന്നെ എന്തുപറ്റി

അത് അമ്മേ കഴിക്കുമ്പോൾ ചുണ്ട് കടിച്ചുപോയി ഇതാ വെള്ളം കുടിക്ക് വെള്ളം കുടിക്കുമ്പോൾ നേരെ നോക്കിയത് ഏട്ടനെയാണ് ദുഷ്ടൻ നോക്കി കിണിക്കുന്നു 😏😏😏 പിന്നെ ഏട്ടൻ കോളേജിലേക്ക് പോയി ഞാനും അച്ചുവും ബസ്സിലും അച്ചു ഞങ്ങളുടെ കോളേജിൽ തന്നെയാണ് ആദ്യം ഞാൻ അതല്ല എഴുതിയത് പക്ഷെ ഞാൻ ഇപ്പോൾ അത് മാറ്റി അച്ചു 3 year BCOM ഞങ്ങൾ കോളേജിൽ എത്തിയപ്പോൾ തന്നെ ആ മൂന്നെണ്ണവും അവിടെ തന്നെ ഉണ്ടായിരുന്നു. ആ വന്നല്ലോ മഹാറാണി

( എന്തെ എനിക്ക് ഇങ്ങോട്ട് വരാൻ പാടില്ലേ അതൊക്കെ പറ്റും പക്ഷെ നീ പഴയപോലെ തന്നെയാണല്ലോ നീ എന്താ താലിയും സിന്ദൂരവും ഇടഞ്ഞത് ആരുപറഞ്ഞു ഞാൻ അതൊന്നു ഇട്ടിട്ടില്ലെന്ന് അതൊക്കെ ഇട്ടിട്ടുണ്ട് പക്ഷേ കാണില്ല. അത് പിന്നെ കല്യാണം കഴിഞ്ഞ വിവരം ആർക്കും അറിയില്ലല്ലോ അതാ മ്മ് വാ ക്ലാസ്സിൽ പോകാം പിന്നെ ഫസ്റ്റ് പിരീഡ് നിന്റെ കെട്ടിയോന്റെയ പിന്നെ ക്ലാസ്സിലേക്ക് പോയി. പിന്നെ സാർ ക്ലാസ്സിലേക്ക് വന്നു good morning sir good morning പിന്നെ അറ്റന്റൻസ് എടുക്കുകയായിരുന്നു അനിഖ stand up sir താനെന്താ ഇത്രയും ദിവസം ലീവായെ അത് സാർ പനിയായിരുന്നു

മ്മ്.. ഇരിക്ക് note എല്ലാം കംപ്ലീറ്റ് ചെയ്യണം ok സാർ പിന്നെ സാർ എന്തൊക്കെയോ പഠിപ്പിച്ചു (അജു ) അയ്യോ അവൾ എന്നെകുറിച്ച് എന്ത് വിചാരിച്ചുകാണും ഇത്രയും ദിവസം അവളെ മൈന്റ് ചെയ്യാതെ ഇപ്പൊ അവളെ ഉമ്മവെച്ചത് അവൾ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ വെറുതെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി അവളുടെ അടുത്ത് പോയതാ പക്ഷേ അവളുടെ അടുത്ത് പോയി മുഖം അവളോട് അടുപ്പിച്ചതും കണ്ണുകളിലേക്കാണ് ആദ്യം ഉടക്കിയത്.

ആ കണ്ണുകൾ എന്തൊക്കെയോ എന്നോട് പറയുന്നത് പോലെ ഞാൻ അതിൽ ലയിച്ചുപോയി പിന്നെ എന്റെ ആധാരം അവളുടെ ചുണ്ടുകളെ നുകർന്നു പിന്നെ അവൾ തള്ളിമാറ്റിയപ്പോഴാണ് എനിക്ക് ബോധം വന്നത് പിന്നെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ മനസിലായി. ചുണ്ടുകൾ മുറിഞ്ഞെന്ന്‌. കോളേജിലെത്തി പിന്നെ അവളുടെ ക്ലാസിലേക്ക് പോയി അറ്റൻഡൻസ് എടുത്തപ്പോൾ അവൾ എന്ത് പറയുമെന്ന് ഞാൻ ഊഹിച്ചിരുന്നു. പിന്നെ ക്ലാസ്സിലേക്ക് കടന്നു ...തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story