ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 33

jinninte rajakumari

രചന: അർത്ഥന

(അനു ) സാർ ക്ലാസ്സെടുത്തു. കുറച്ച് നോട്സ് ഒക്കെ എഴുതി.. പിന്നെ ആരൊക്കെയോ വന്ന് ക്ലാസ്സ്‌ എടുത്തു അങ്ങിനെ വൈകുന്നേരം ആയപ്പോൾ വീട്ടിലേക്ക് പോയി. ഫ്രഷായി വന്ന് ചായ കുടിച്ചു. എനിക്ക് ലീവ് ആയപ്പോൾ എടുത്ത കുറച്ച് നോട്സ് എഴുതാനുണ്ടായിരുന്നു. അത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ഏട്ടൻ വന്നത്. എന്നിട്ട് അപ്പോൾത്തന്നെ ഫ്രഷായി താഴേക്ക്‌ പോയി. ഒരു എട്ടുമണി ആയപ്പോൾ എല്ലാം എഴുതിക്കഴിഞ്ഞു. പിന്നെ അമ്മയെ സഹായിക്കാൻ അടുക്കളയിലേക്കു പോയി

അവിടെ കുറേസമയം ചുറ്റിപറ്റി നിന്നു.അപ്പോൾത്തന്നെ അമ്മ എനിക്ക് എപ്പോൾ സഹായമൊന്നും വേണ്ട പോയി പഠിക്കാൻ എനിക്ക് പിന്നെ പഠിക്കാൻ മൂടില്ലാത്തതുകൊണ്ട് ഞാൻ നേരെ ടീവി വെച്ചു. സിനിമയൊന്നും എനിക്ക് ഇഷ്ടയില്ല. അപ്പൊത്തന്നെ കൊച്ചു ടീവി വച്ചു. ജാക്കിച്ചാൻ കണ്ടോണ്ടിരുന്നു. (അജു ) വൈകുന്നേരം വീട്ടിൽ പോയപ്പോൾ. അനുവിനോടെ സംസാരിക്കാൻ എന്തോപോലെ അവൾ രാവിലത്തെ കാര്യം എങ്ങിനെ എടുത്തിട്ടുണ്ടാവുമെന്നു ഓർത്ത് വേഗം ഫ്രഷായി താഴേക്ക്‌ പോയി ചായയൊക്കെ കുടിച്ചു. പിന്നെ ഒരു ബുക്കും എടുത്ത് വരാന്തയിലിരുന്നു ഒരു എട്ടുമണി ഒക്കെ ആയപ്പോൾ ടീവിയുടെ സൗണ്ട് കേട്ടു

രാത്രി അധികം ടീവി വയ്ക്കാറില്ല. അച്ചുവിന് പടിക്കേണ്ടത് കൊണ്ട്. ഇതാരാ ഇപ്പൊ ടിവി വച്ചേ എന്നറിയാൻ വേണ്ടി അങ്ങോട്ട് പോയി അപ്പോഴുണ്ട് ഒരുത്തി കൊച്ചുടിവി വച്ചിരിക്കുന്നു. ഞാൻ അപ്പോൾ തന്നെ അതിന്റെ മുന്നിൽ പോയി നിന്നു അപ്പോൾ ഉണ്ട് മാറെടാ എന്ന് പറഞ്ഞ് ഒറ്റ തള്ള്. (അനു ) ഷാഡോസും ജാക്കിയും തമ്മിലുള്ള ഫൈറ്റ് കണ്ടോണ്ടിരിക്കുമ്പോൾ ആരോ മുന്നിൽ കയറിനിന്നു. ഇപ്പോഴത്തെയും പോലെ അഖി ആയിരിക്കും എന്ന് കരുതി ഒറ്റ തള്ളായിരുന്നു പക്ഷെ സൗണ്ട് കേട്ടപ്പോൾ അഖിയുടെതല്ല ഇതാരാ നോക്കിയപ്പോൾ അജുവേട്ടൻ വേഗം tv ഓഫ്‌ ആക്കി ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ നിന്നു

അപ്പോൾ തന്നെ കലിപ്പിൽ എഴുന്നേറ്റ് എന്റെ അടുത്തോട്ടു വന്നു എന്താടി നിനക്ക് പഠിക്കാനൊന്നുമില്ലേ കൊച്ചുടീവിയും കണ്ടോണ്ടിരിക്കുന്നു നീ എന്താ കൊച്ചു കുട്ടിയാണോ. ഒരു കുട്ടിയാവാനുള്ള പ്രായമായി എന്നിട്ടാ പിള്ളകളിച്ചു നടക്കുന്നെ. നീ എല്ലാം പഠിച്ചുകഴിഞ്ഞോ അത് ആ പഠിച്ചു. പിന്നെ ഒന്നു നോക്കി പേടിപ്പിച് മുകളിലേക്ക് കേറിപോയി. അപ്പോഴാണ് അമ്മയും അച്ചുവും സൈഡിൽ നിന്ന് ആക്കി ചിരിക്കുന്നത് കണ്ടത്. അപ്പോൾത്തന്നെ ഞാൻ അവർക്ക് നൈസ് ആയി ഇളിച്ചുകൊടുത്തു. (അജു ) എപ്പോഴും കളിച്ചു നടക്ക പഠിച്ചോ എന്ന് ചോദിച്ചപ്പോൾ എല്ലാം പഠിച്ചുന്ന് നീ നാളെ കോളേജിലേക്ക് വാ ഞാൻ ശെരിയാക്കി തരാം

(അങ്ങനെ ഓരോന്നും മനസ്സിൽ കണക്കുകൂട്ടി ) പിന്നെ ഫുഡ്‌ കഴിച്ച് കിടന്നു (അനു ) രാവിലെ എല്ലാദിവസത്തേയും പോലെ റെഡിയായി കോളേജിലേക്ക് പോയി ഫസ്റ്റ് പിരീഡ് അജു ഏട്ടനായിരുന്നു. (അജു ) രാവിലെ വേഗം കോളേജിലേക്ക് പോയി good morning sir good morning പിന്നെ അറ്റൻഡൻസ് ഒക്കെ എടുത്തു ഇന്ന് ഞാൻ നിങ്ങളോട് ഇന്നലെ എടുത്ത കാര്യങ്ങൾ ചോദിക്കാൻ പോകുകയാണ് എല്ലാവരും അത് പഠിച്ചതല്ലേ (അനു ) ഭഗവാനെ ഞാൻ കെണിഞ്ഞു ..തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story