ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 34

jinninte rajakumari

രചന: അർത്ഥന

(അനു ) ഭഗവാനെ എന്നെ കാത്തോണേ ആ കാലെന്റടുത്തുനിന്ന് എന്നെ രക്ഷിക്കണേ എല്ലാവരോടും question ചോദിക്കുന്നുണ്ട് ഈസി ആണ് അത് പോലെ എന്നോടും ഈസി ആയിട്ടുള്ളത് ചോദിച്ചാൽ മതിയായിരുന്നു ദേ അയാൾ വരുന്നുണ്ട് ഇപ്പൊ എന്നോട് ചോദിക്കും what you mean by Accounting? ഭാഗ്യം ഈസിയ ചോദിച്ചേ Accounting is the art of recording classifing and.................. ആൻസർ പറഞ്ഞ് കഴിഞ്ഞപ്പോൾ ഞാൻ സാറിന് ഒന്ന് 😁കൊടുത്തു (അജു ) ചോദിച്ചപ്പോൾ തന്നെ ആൻസർ പറഞ്ഞു പക്ഷെ അനിഖ ഞാൻ എന്താ തന്നോട് ചോദിച്ചത് താനെന്താ പറഞ്ഞത്

 അത് meaning of Accounting പക്ഷെ താൻ പറഞ്ഞത് ഡെഫനിഷൻ അതിന്റെ ആൻസർ Accounting is the language എന്ന എത്ര വർഷമായി Accounting പഠിക്കുന്നു എന്നിട്ടും ഇത്രയും ചെറിയ കാര്യം പോലും അറിയില്ലേ താൻ ഒരു 200 പ്രാവശ്യം ഇത് എഴുതി ഉച്ചയ്ക്ക് മുൻപ് എന്നെ വന്ന് കാണണം ok മ്മ് നേരത്തെ എന്നെ നോക്കി 😁 ഇപ്പോൾ ഞാൻ അങ്ങോട്ട്‌ നോക്കി ചിരിച്ചു എന്നിട്ട് 😉 അപ്പോൾ അവളുടെ മുഖം ഒന്ന് കാണണമായിരുന്നു എപ്പോൾ പൊട്ടും എന്ന അവസ്ഥ 😠😠 (അനു ) വല്ലാത്ത ചെയ്ത്തായി പോയി അങ്ങേർക്ക് ഞാൻ വെച്ചിട്ടുണ്ട് ഇമ്പൊസിഷൻ എഴുതണോ 🤔 മതി എഴുതിയേക്കാം

എന്നിട്ട് എല്ലാം പലിശ സഹിതം എട്ടിന്റെ പണി കൊടുക്കണം പിന്നെ എങ്ങനെയൊക്കെയോ എഴുതിതീർത്തു. എന്നിട്ട് കൊണ്ടുപോയി കൊടുത്തു ഇതാ ഇമ്പോസിഷൻ അവിടെ വച്ചേക്ക് കഷ്ട്ടപ്പെട്ടെഴുതിയതു ഒന്ന് നോക്കി കൂടെ ദുഷ്ടൻ പിന്നെ ഉച്ചകഴിഞ്ഞുള്ള ക്ലാസ്സുകൾ എങ്ങെനെയൊക്കെയോ തള്ളി നീക്കി പിന്നെ ഞാനും അച്ചുവും വീട്ടിലേക്ക് പോയി ഞാൻ ഇപ്പോൾ എന്ത് പണിയ കാലന് കൊടുക്കുവാ 🤔 idea ഞാൻ വേഗം ഫ്രഷായി താഴേക്ക്‌ പോയി

അങ്ങേര് ഇതുവരെ വന്നിട്ടില്ല ഞാൻ വേഗം അടുക്കളയിലേക്കു പോയി ആരും കാണാതെ എണ്ണ എടുത്ത് റൂമിന്റെ വാതിൽക്കൽ ഒഴിച്ചു പിന്നീട് ഒന്നും അറിയാത്തതു പോലെ താഴെ പോയി അമ്മയോട് സംസാരിച്ചിരുന്നു (അജു ) ഇന്ന് എനിക്ക് എന്തെങ്കിലും ഒരു പണി അവൾ തരുമെന്ന് ഉറപ്പായിരുന്നു ഞാൻ വീട്ടിലേക്ക് ചെന്നപ്പോൾ അവൾ അടുക്കളയിലായിരുന്നു. ഞാൻ നേരെ റൂമിലേക്ക്‌ പോയി അപ്പോൾ അവൾ അവൾ എന്റെ പുറകെ വരുന്നുണ്ടായിരുന്നു

(അനു ) അജു ഏട്ടൻ വന്നപ്പോൾ ഞാൻ പിന്നാലെ പോയി പക്ഷെ അങ്ങേര് വീഴുന്ന സൗണ്ട് ഒന്നും കേൾക്കാത്തത് കൊണ്ട് ഞാൻ റൂമിലോട്ടു കയറി പക്ഷേ ഞാൻ കുഴിച്ചകുഴിയിൽ ഞാൻ തന്നെ വീണു എന്ന് പറഞ്ഞപോലെ ആ എണ്ണയിൽ ചവിട്ടി ഞാൻ ഒറ്റ പോക്കായിരുന്നു. പോകുന്ന പോക്കിൽ ഏട്ടനെ ചെന്നിടിച് രണ്ടാളും നിലത്തേക്ക് വീണു ആ വീഴ്ച്ചയിൽ എന്റെ ചുണ്ടുകൾ ഏട്ടന്റെ ചുണ്ടുകളിൽ പതിച്ചു. കണ്ണുകൾ പരസ്പരം കൊരുത്തു ..തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story