ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 35

jinninte rajakumari

രചന: അർത്ഥന

(അനു ) കിസ്സ് കൊടുത്തതിന്റെയും കിട്ടിയതിന്റെയും തരിപ്പിൽ കുറച്ച് സമയം അങ്ങനെതന്നെ കിടന്നു. പിന്നെ ബോധം വന്നപ്പോൾ അങ്ങേര് എഴുന്നേറ്റ് പോടീ എന്നൊരലർച്ചയായിരുന്നു. പിന്നെ ഞാൻ വേഗം എഴുന്നേറ്റു ഡി എന്നെ ഒന്ന് എഴുന്നേൽപ്പിക്ക് എന്റെ നടു പോയെന്ന തോന്നുന്നേ അങ്ങേരെ എങ്ങേനെയോ കട്ടിലിൽ കൊണ്ട്പോയി ഇട്ടു അപ്പോൾ തന്നെ അമ്മേ എന്നും വിളിച്ച് ഒരു കൂവൽ ആയിരുന്നു നീ എന്നെ കൊല്ലാൻ നോക്കുവാണോ കുരിപ്പെ sorry നീ അല്ലെ എന്നെ വീഴ്ത്തിയെ അതോണ്ട് പൊന്ന്മോള് ദാ ആ തൈലം ചേട്ടന് പുരട്ടിതന്നെ വേഗം തൈലം പുരട്ടാൻ പറഞ്ഞ് ദാ കാലൻ ഷർട് ഒക്കെ അഴിക്കുന്നു.

ഹോ ഒരു ജിമ്മൻ. ഇങ്ങേർക്ക് മസിൽ ഉരുട്ടി കയറ്റലായിരുന്നോ പണി ദേവി എനിക്ക് കൺട്രോൾ തരണേ ഏട്ടൻ തിരിഞ്ഞു കിടന്നിറ്റാണുള്ളത്. പുറത്ത് നന്നായി ചുവന്ന് കിടന്നിട്ടുണ്ടായിരുന്നു പിന്നെ അങ്ങോട്ട് ഒരുഴിച്ചാലായിരുന്നു. അത് കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ കൈ സ്ലിപ്പ്ആയി അങ്ങേരുടെ മെത്തേക്കുതന്നെ ലാൻഡ് ആയി. എഴുന്നേറ്റ് പോടീ. ഇങ്ങനെ ആണെങ്കിൽ നീ അധികം വൈകാതെ എന്റെ പതിനാറു നടത്തുവല്ലോ

അപ്പോൾ തന്നെ ഞാൻ ഒരു sorry പറഞ്ഞ് അവിടുന്ന് മുങ്ങി പിന്നെ കുറേനേരം അടുക്കളയിൽ ചുറ്റിത്തിരിഞ്ഞു പിന്നെ എന്നെ വിളിക്കുന്നത്‌ കേട്ടപ്പോൾ റൂമിലേക്ക്‌ പോയി എന്തിനാ എന്നെ വിളിച്ചേ നിനക്ക് പഠിക്കാനൊന്നുമില്ലേ പഠിക്കാൻ പറഞ്ഞപ്പോൾ ഉള്ള മൂഡ് മുഴുവൻ പോയി നീ മരിയാതിക്ക്‌ പഠിച്ചോ അല്ലേൽ ഞാൻ ദിവസവും question ചോദിക്കും പിന്നെ ഇമ്പോസിഷൻ 200 കടക്കും എഴുതി കൈ ഓടിക്കണോ അതോ പടിക്കുന്നോ 😔പേടിച്ചോളാം എന്നാൽ ഇരുന്ന്‌ പഠിക്ക് അല്ലേൽ വേണ്ട ഞാൻ പറഞ്ഞ്തരാം അവിടെ ഇരിക്ക് എന്തൊക്കെയോ ചറ പറ ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞു എനിക്കൊന്നും മനസിലായില്ല

അതോണ്ട് ഞാൻ നമ്മടെ ചൊങ്കൻ ചെക്കന്റെ മൊഞ്ചും നോക്കിയിരുന്നു എന്നാ മൊഞ്ച കാണാൻ കട്ട തടിയും മീശയും ഒക്കെ പിന്നെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയും പിന്നെ ആ കണ്ണ് കാണാനാ ഏറ്റവും ഭംഗി നല്ല കടും കാപ്പി കണ്ണുകൾ ഹോ ഡി നീ എന്താ ആലോചിച്ചിരിക്കുന്നെ നിങ്ങളെ മൊഞ്ചു നോക്കായിരുന്നു എന്താ പറഞ്ഞെ പറഞ്ഞത് അബദ്ധമായപോലെ😜 എന്റെ കൺട്രോൾ കളയാതെ ഇരുന്ന് പടിക്കെടി (ആത്മ ഓഫ് അജു ) അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു പിന്നെ രാവിലെ കോളേജിലോട്ട് ......തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story