ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 36

jinninte rajakumari

രചന: അർത്ഥന

 (അജു ) ഞാൻ രാവിലെ കോളേജിലേക്ക് പോയി സ്റ്റാഫ് റൂമിലേക്ക്‌ പോകുമ്പോഴാണ് എന്തോ ഒരു ഡൗട്ട് ഉണ്ടെന്നും പറഞ്ഞ് വൃന്ദ എന്റടുത്തോട്ടു വന്നത് (അനു ) ഇന്ന് ഏട്ടൻ നേരത്തെ കോളേജിലേക്ക് പോയി എന്തിനാണാവോ പിന്നെ ഞാനും അച്ചുവും കോളേജിലേക്ക് പോയി ഞാൻ ക്ലാസ്സിലേക്ക് പോകുമ്പോഴാണ് ഏട്ടൻ ആ വൃന്ദയുമായി എന്തൊക്കെയോ സംസാരിക്കുന്നു ഇതിനാണോ നേരത്തെ കോളേജിലോട്ട് കെട്ടിയെടുത്തെ സംസാരിച്ചു കഴിഞ്ഞ് നടന്നു വരുമ്പോൾ എന്താ ഒരു പുഞ്ചിരി

എന്നോട് മാത്രം എപ്പോഴും മുഖം കലിപ്പിലും ഒരിക്കൽപോലും ചിരിച്ച് കണ്ടിട്ടില്ല ദുഷ്ടൻ. എനിക്ക് സങ്കടം വന്നു എന്നോട് മാത്രം ഇങ്ങനെ പിന്നെ ക്ലാസ്സിലേക്ക് പോയി (അജു ) ഞാൻ അനുവിന്റെ ക്ലാസ്സിലേക്ക് പോയി അനുവിനെ നോക്കിയപ്പോൾ കിടക്കുന്നു അനിഖ താനെന്താ കിടക്കുന്നെ അനു ഒന്നും പറഞ്ഞില്ല അവൾക്ക് പകരം അഞ്ജുവാണ് അവൾക്ക് തലവേദന എന്ന് പറഞ്ഞത് പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല എന്റെ ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ സ്റ്റാഫ് റൂമിൽ പോയി. ഉച്ചയ്ക്ക് ഞാൻ ക്യാന്റീനിൽ പോകുമ്പോഴും അനു അതെ കിടപ്പ് തന്നെയാണ്. അപ്പോൾത്തന്നെ ഞാൻ അഖിയെ വിളിച്ചു

അനുവിനോട് ഫുഡ്‌ കഴിക്കാൻ പറയാൻ പറഞ്ഞു പിന്നെ ക്യാന്റീനിലേക്കു പോയി പക്ഷേ എനിക്കെന്തോ ഫുഡ്‌ ഇറങ്ങാത്തത് പോലെ ഞാൻ ഒന്നും കഴിക്കാതെ സ്റ്റാഫ് റൂമിൽ പോയി കുറച്ച് കഴിഞ്ഞപ്പോൾ അനുവിന് വീട്ടിൽ പോകണം എന്ന് പറഞ്ഞ് അഞ്ജു വന്ന് ചോദിച്ചു. ഞാൻ പൊക്കോളാൻ പറഞ്ഞു. (അനു) എനിക്ക് എന്തോ വല്ലാതെ സങ്കടം വന്നു എന്നോട് ഇഷ്ടമല്ലാത്തോണ്ടാവും എന്നും കലിപ്പ്. പിന്നെ ഫുഡ്‌ ഒന്നും കഴിക്കാൻ തോന്നിയില്ല. ഞാൻ ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് പോയി. (അജു ) ഞാൻ വീട്ടിൽ എത്തിയപ്പോൾ അനു കിടക്കുകയാണെന് അമ്മ പറഞ്ഞു. ഞാൻ റൂമിൽ പോയി അനു ഉറങ്ങുകയാണ് ഞാൻ അവളുടെ നെറ്റിയിൽ മൃദുവായി തലോടി പതിയെ കണ്ണ് തുറന്ന്. എന്താ അനു പറ്റിയെ തലവേദന മാറിയില്ലേ ഇല്ല മാറി നീ ഫ്രഷായി വാ

മ്മ്.. ഞാൻ താഴെ പോയപ്പോൾ അമ്മ ചായ തന്നു അവൾക്കുള്ള ചായയും കൊണ്ട് റൂമിലേക്ക്‌ പോയി (അനു ) ഏട്ടന് എന്നോട് ഇഷ്ടം ഉണ്ടാവോ . എന്നെ ഭാര്യയായി അംഗീകരിക്കുമോ എന്നൊക്കെയായിരുന്നു മനസ് നിറയെ പിന്നെ ഫ്രഷ് ആയി റൂമിൽ പോയി എനിക്ക് ചായ ടേബിളിൽ വെച്ചിട്ടുണ്ടായിരുന്നു. ഞാൻ അതെടുത്തു ബാൽകെണിയിലേക്കുപോയി ദൂരത്തേക്ക് കണ്ണുനട്ട് നിന്നു പെട്ടെന്നാണ് രണ്ടുകൈകൾ എന്നെ വലയം ചെയ്തത് ഞാൻ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി അപ്പോൾ ഏട്ടൻ എനിക്കഭിമുഖമായി നിൽക്കുന്നു. ഞാൻ പെട്ടെന്ന് തലതാഴ്ത്തി എന്താ നിനക്ക് പറ്റിയെ ഒന്നുമില്ല അതല്ല എനിക്കറിയാം ഞാൻ വൃന്ദയോട് സംസാരിക്കുന്നത് കണ്ടപ്പോൾ തുടങ്ങിയതല്ലേ നിന്റെ തലവേദന

അത് പിന്നെ പിന്നെ നിനക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം പിന്നെ നീ ഒരു കുശുമ്പി ആണെന്നും അതെ എനിക്ക് കുശുമ്പ് തന്നെയാ എന്നോട് ഒന്ന് സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യാതെ ബാക്കിയുള്ളവരോട് സംസാരിക്കുന്ന കാണുമ്പോ എനിക്ക് ദേഷ്യം വരും നിങ്ങൾ എന്താ കോളേജിലെ കൃഷ്ണനാണോ ഇത്രയും ആരാധിക മാരുണ്ടാവാൻ എല്ലാം കൂടി കാണുമ്പോൾ എനിക്ക് പ്രാന്തവും കാരണം എനിക്ക് നിങ്ങളെ ഇഷ്ട്ട നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ പോലും ആരു പറഞ്ഞു എനിക്ക് ഇഷ്‌മല്ലെന്ന്‌ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാണ്.....തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story