ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 38

jinninte rajakumari

രചന: അർത്ഥന

(അജു ) അങ്ങനെ ഒരുപാട് നേരം സംസാരിച്ചിരുന്നു പിന്നെ ആദിയും വിച്ചുവും അവരുടെ വീട്ടിലേക്ക് പോയി. ഞാൻ റൂമിലേക്ക്‌ പോയി പക്ഷെ എന്തുകൊണ്ടോ ഉറക്കം വന്നില്ല അതോണ്ട് ബാൽകെണിയിലേക്ക് പോയി. പൂർണ്ണചന്ദ്രന്റെ ശോഭയി നിലവിൽ കുളിച്ചുനിൽക്കുന്ന രാത്രി. എന്നെ തൊട്ടും തലോടിയും പോകുന്ന മുല്ലപൂവിന്റെ ഗന്ധമുള്ള കാറ്റ്. അതും ആസ്വദിച്ചു നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും ആരോ ഷോൾഡറിൽ കൈവച്ചത് തിരിഞ്ഞു നോക്കുമ്പോൾ അനു ഉണ്ട് എന്നെ ചേർന്ന് നിൽക്കുന്നു പുരികം പൊന്തിച്ചു എന്താ എന്നുള്ള അർത്ഥത്തിൽ അവളെ നോക്കി അപ്പോൾ തന്നെ ചുമലിൽ പൊക്കി ഒന്നുമില്ലെന്ന് പറഞ്ഞ്. അവിടെയുള്ള ആട്ടുകട്ടിലിൽ പോയിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ അവളുടെ മടിയിൽ തലവെച്ചു കിടന്നു. അവളുടെ കൈകൾ എന്റെ മുടിയിൽ പതിയെ തലോടി. നെറ്റിയിൽ ചുംബിച്ചു. അവളെ എന്നിൽനിന്നും വിട്ടുമാറാൻ സമ്മതിക്കാതെ ഞാൻ അവളുടെ ചോരച്ചുണ്ടുകൾ അവാന്തമാക്കി അത് ഒരു ദീർഘ ചുംബനത്തിന് വഴിമാറി .

അകന്ന് മാറുമ്പോൾ രണ്ടുപേരും നന്നേ കിതച്ചിരുന്നു പിന്നെ അവർ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു പതിയെ നിദ്രയെ പുൽകി സൂര്യകിരണങ്ങൾ മുഖത്തു പതിച്ചപ്പോൾ അനു പതിയെ കണ്ണ് തുറന്നു. അവളോട്‌ ചേർന്ന് കിടക്കുന്ന അവനെ കണ്ടപ്പോൾ പ്രത്യേക വാത്സല്യം തോന്നി അവന്റെ നെറുകയിൽ മുത്തി ഉണർത്താതെ ഫ്രഷായി താഴേക്ക്‌ പോയി. അവനുള്ള ചായയുമായി മുറിയിലേക്ക് പോയപ്പോൾ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന സൗണ്ട് കേട്ടപ്പോൾ വേഗം തന്നെ അവന് വേണ്ട dress ഒക്കെ എടുത്തുവച്ച് ഞാൻ റെഡിയാവാൻ തുടങ്ങി അപ്പോഴേക്കും ഏട്ടൻ ഫ്രഷായി വന്നു ഞാൻ റെഡിയായി താഴേക്ക്‌ പോയി അപ്പോഴാണ് കോളിങ് ബെൽ കേട്ടത് എല്ലാവരും ഓരോരോ സ്ഥലത്ത് ആയോണ്ട് ഞാൻ പോയി ഡോർ തുറന്നു നോക്കുമ്പോൾ ഏതൊരു പെണ്ണ് തിരിഞ്ഞു നിന്നിട്ടാണുള്ളത് ആരാ എന്ന് ചോദിച്ചപ്പോഴേക്കും എന്നെ പുച്ഛിച്ചു അകത്തേക്ക് ഒറ്റപോക്കായിരുന്നു.

അവിടുന്ന് അമ്മായി, അജു, അച്ചു എന്നൊക്കെ വിളിച്ച് കൂവുന്നുണ്ട് ഇതാരപ്പാ ഈ അവതാരം അപ്പോഴേക്കും എല്ലാവരും താഴേക്ക്‌ വന്നു അവൾ എല്ലാവരെയും കെട്ടിപ്പിടിച്ചു ഓരോന്നു സംസാരിക്കുന്നുണ്ട്. പ്രത്യേകിച്ച് ഏട്ടനെ ഞാൻ ഏട്ടനെ നോക്കി കണ്ണുരുട്ടി അപ്പൊ എന്നോട് സൈറ്റ് അടിക്കുന്നു അപ്പോഴാണ് അമ്മ എനിക്ക് അവളെ പരിചയപെടുത്തിയത് അമ്മയുടെ അനിയന്റെ മകൾ സംയുക്ത അമ്മയും അവരുമായി എന്തോ പ്രശ്നം ഉള്ളോണ്ട് അവരുമായി കോൺടാക്ട് ഇല്ല പക്ഷെ ഇവൾ ഇവിടെ വരാറുണ്ട് ഇവളെ എല്ലാർക്കും ഭയങ്കര ഇഷ്ട ഇതൊക്കെ അച്ചു പറഞ്ഞ് തന്നതാണ് പക്ഷേ എന്നെ പരിചയപെടുത്തിയപ്പോൾ അവളിൽ ഒരുതരം പുച്ഛമായിരുന്നു ഞാൻ അതൊന്നും മൈൻഡ് ആക്കാതെ ഫുഡ്‌ ഒക്കെ എടുത്തു വച്ചു എല്ലാവരും കഴിച്ച് ഞങ്ങൾ കോളേജിൽ പോയി (അച്ചു )

ചേച്ചി ചേച്ചി ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും അതെന്താ അല്ല വീട്ടിൽ ഇന്ന് ലാൻഡ് ആയ മൊതലിന് ഏട്ടനെ ഒരു നോട്ടമുണ്ട്. എനിക്ക് അവളെ ഇഷ്ട്ടമല്ല ചേച്ചി അവൾ ഒരാഴ്ച കാണുമെന്ന പറഞ്ഞെ ഇല്ല ഞാൻ അവളെ ഒരാഴ്ച്ച നിർത്തില്ല (അനൂസ് ആത്മ ) ഞാൻ അച്ചുവിന് ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്ത്‌ ക്ലാസ്സിലേക്ക് പോയി എല്ലാവരും അവിടെ ഉണ്ടായിരുന്നു കുറച്ച് കഴിഞ്ഞപ്പോൾ വിച്ചുവും ആദി ഏട്ടനും വന്ന് അഞ്ജുവിനെയും അതുവിനെയും വിളിച്ചോണ്ട് പോയി പിന്നെ അവളുമാരുണ്ട് കിളിപോയ അവസ്ഥയിൽ തിരിച്ചു വരുന്നു എന്തിനാ നിങ്ങളെ വിളിച്ചേ അത് അവർക്ക് ഞങ്ങളെ ഇഷ്ട്ടാണെന്നു പറയാൻ അപ്പോൾ അതൊക്കെ സെറ്റ് ആയി പിന്നെ ഇന്ന് ലാൻഡ് ചെയ്ത മാരണത്തെ കുറിച്ച് പറഞ്ഞു അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലേക്ക് പോയി ഇന്ന് ഞാൻ വീട്ടിൽ എത്താൻ ലേറ്റ് ആയിരുന്നു. ഏട്ടൻ നേരത്തെ എത്തിയിരുന്നു ഞാൻ വീട്ടിൽ കയറുമ്പോൾ ആ കുരിപ്പ് ഏട്ടന് ചായകൊണ്ടുകൊടുക്കുന്നു എന്നെ കണ്ടപ്പോൾ ഒരുലോഡ് പുച്ഛവും അപ്പൊ അവൾക്കിട്ട് ഒരു ചവിട്ട് കൊടുക്കാനാ തോന്നിയെ  ...തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story