ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 40

jinninte rajakumari

രചന: അർത്ഥന

(അജു ) അമ്മേ എന്റെ നടു എഴുന്നേറ്റ് മാറെഡി ഇപ്പൊ മനസില്ല നീ പോടാ പോടാന്നോ നീ പോടീ കുട്ടി പിശാശെ കുട്ടി പിശാശ് നിന്റെ കെട്ടിയോൾ അത് തന്നെയാ പറഞ്ഞെ എങ്കിൽ നിന്റെ കെട്ടിയോളെ കെട്ടിയോൻ ആട അത് ദേ മാറിനിക്കെടി ഇങ്ങനെ പോയാൽ നീ വേഗം തന്നെ എനിക്കുള്ള പെട്ടി വാങ്ങിപ്പിക്കും നിന്നെ എന്ന് കെട്ടിയോ അന്ന് തൊട്ട് എനിക്ക് കണ്ടകശനിയാ അതെന്നെ ഞാൻ കണ്ടകശനിയാ നിങ്ങളെയും കൊണ്ടേപോകു നിന്നെ ചുമ്മ ഒന്ന് പറ്റിക്കാൻ ചെയ്തതാ പക്ഷേ നീയോ അവൾക്ക് വല്ലോം പറ്റിയിരുന്നെങ്കിലോ ഉപ്പും വിമ്മും ആരെയും കൊല്ലത്തൊന്നുമില്ല. നിങ്ങൾ പറയുന്ന കേട്ടാൽ തോന്നും ഞാൻ വല്ല സൈനേടും ആണ് കൊടുത്തെന്ന് അത് കൊടുക്കാൻ നീ ജോളി ആണോ അല്ല അനു ആയോണ്ട് 100 ചെറുനാരങ്ങയുടെ ശക്തി ആക്കി എന്താ നിങ്ങൾക്കും വേണോ അയ്യോ വേണ്ടായേ അതുംകൂടി താങ്ങാൻ ത്രാണിയിൽ എന്നാലേ ഞാൻ വേറെയൊന്ന് തരാം അതും പറഞ്ഞ് അവൾ മുഖം എന്റെ മുഖത്തോടടുപ്പിച്ചു

എന്നിട്ട് കവിളിൽ ഒറ്റ കടിയായിരുന്നു കണ്ണിക്കൂടി പൊന്നീച്ച പറന്നുപോയി എന്നിട്ട് ഒറ്റൊരോട്ടവും നിന്നെ എന്റെ കൈയിൽ കിട്ടുമെടി അപ്പൊ ഞാൻ പലിശസഹിതം വീട്ടിക്കൊള്ളാം (അനു ) ഞാൻ താഴേക്ക്‌ പോയപ്പോൾ അമ്മയും അച്ചുവും ചിരിച്ചോണ്ട് നിൽക്കുന്നു ഞാനും അവർക്കൊന്ന് ഇളിച്ചുകൊടുത്തു അപ്പോൾ തന്നെ അമ്മ മ്മ്... മ്മ് എന്ന് പറഞ്ഞ് അടുക്കളയിലേക്കു പോയി അച്ചു എന്നെയുകൊണ്ട് കണ്ണാടിയുടെ മുന്നിലേക്കും ആ...... ഞാൻ എന്റെ കോലം കണ്ട് ഞെട്ടിപ്പോയി ആ കാലിന്റെടുത്തുന്നു രക്ഷപ്പെട്ടപ്പോ മുടിയൊക്കെ ശെരിയാക്കാൻ മറന്ന്പോയി ഇപ്പൊ ആര് കണ്ടാലും തനി പ്രാന്തി എന്നെ പറയു അതിനിടയിൽ അച്ചുവിന്റെ ഒരു കൊലച്ചിരിയും നീ അധികം ചിരിക്കണ്ട നിനക്കുള്ളതും ഞാൻ തരുന്നുണ്ട് അയ്യോ എനിക്കൊന്നും വേണ്ട എനിക്കുള്ളതും കൂടെ ഏട്ടന് കൊടുത്തോ അങ്ങേർക്ക് ഞാൻ കൊടുത്തിട്ടുണ്ട് (അജു ) അത് പട്ടിടെ ജന്മമാണെന്നു തോന്നുന്നു. TT എടുക്കേണ്ടി വരുമോ ആവോ അതൊക്കെ ആലോചിച് നിലത്തുന്ന് എണീറ്റപ്പോഴാണ് റൂമിന്റെ കോലം ശ്രെധിച്ചത്‌ എല്ലാം വലിച്ചുവാരി ഇട്ടിരിക്കുന്നു.

അതെല്ലാം ഒന്ന് സെറ്റാക്കി താഴേക്ക്‌ പോയി. പിന്നെ ആദിയും വിച്ചുവും വന്നപ്പോൾ പുറത്തേക്ക് പോയി (അനു ) ഏട്ടൻ എവിടേക്കോ പോയതാണ് ലേറ്റവും എന്ന് പറഞ്ഞിരുന്നു. പിന്നെ ഞാനും അച്ചുവും അമ്മയും കുറേനേരം സംസാരിച്ചിരുന്നു. വൈകുന്നേരം ആയപ്പോൾ എന്തോ പെട്ടെന്ന് ഭയങ്കര ക്ഷീണവും പിന്നെ ഭയങ്കര വയറുവേദനയും . വേഗം ബാത്‌റൂമിൽ പോയി ഫ്രഷായി കട്ടിലിൽ വന്ന് കുമ്പിട്ട് ഒറ്റ കിടത്തമായിരുന്നു. പിന്നെ അറിയാതെ ഉറങ്ങി പോയി അമ്മ വന്ന് വിളിച്ചപ്പോഴാണ് എഴുന്നേറ്റത്. അമ്മയോട് വയറുവേദന എന്ന് പറഞ്ഞപ്പോൾ തന്നെ ഉലുവ വെള്ളം എടുക്കാൻ താഴേക്ക്‌ പോയി പക്ഷേ വെള്ളം കൊണ്ടുത്തന്നത് ഏട്ടനായിരുന്നു അത് കുടിച്ചപ്പോൾ കുറച്ച് ആശ്വാസം തോന്നി. എന്നോട് കിടന്നോളാൻ പറഞ്ഞെങ്കിലും സന്ധ്യ ആവരയൊണ്ട് താഴേക്ക്‌ പോയി സന്ധ്യക്ക്‌ കിടക്കരുതല്ലോ എന്നെ ഒന്നും ചെയ്യാൻ സമ്മതിച്ചില്ല. ഇരുന്നിടത്തുന്ന് എണീക്കാൻ പാടില്ല എന്ന് പറഞ്ഞ് എണീക്കാൻ സമ്മതിച്ചില്ല.

ഫുഡ്‌ കഴിക്കാൻ നേരായപ്പോൾ ഒന്നും കഴിക്കാൻ തോന്നിയില്ല പക്ഷേ ഏട്ടനും അമ്മയും നിർബന്ധിച്ചു കഴിപ്പിച്ചു പിന്നെ ഉറങ്ങാൻ കിടന്നു പക്ഷേ കാലൊക്കെ വേദന ആയോണ്ട് ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു അപ്പോഴാണ് ഏട്ടൻ എന്നെ വിളിച്ചത് അനു അനു നിനക്ക് തീരെ വയ്യേ മ്മ് ഉറങ്ങാൻ പറ്റുന്നില്ല കാലൊക്കെ ഭയങ്കര വേദന അപ്പോൾത്തന്നെ കാലെടുത്തു മടിയിൽ വച്ച് മെല്ലെ മസാജ് ചെയ്തു തന്നു പിന്നെ എന്നെ ആ നെഞ്ചിലേക്ക് വലിച്ച് കിടത്തി എന്നിട്ട് വയറുവേദന കുറവുണ്ടോന്ന് ചോദിച്ചു ഇങ്ങനെ കെയർ ചെയ്യുന്ന ആളെ കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം ആയി ഞാൻ രാവിലെ കടിച്ച കവിളിൽ ഉമ്മ കൊടുത്തു. അപ്പോൾ എന്നെനോക്കി ഒന്ന് ചിരിച്ചിട്ട് വയറുവേദന കുറഞ്ഞൊന്ന് ചോദിച്ചു കുറച്ച് മാറിന്ന് പറഞ്ഞപ്പോൾ പതിയെ എന്റെ ടോപ് പൊക്കി ഏട്ടന്റെ കൈ വയറിൽ തഴുകി എന്നിട്ട് വേഗം മാറുമെന്ന് പറഞ്ഞു ആ കരവലയത്തിൽ ഞാൻ സുരക്ഷിയാണെന്നു തോന്നി പിന്നെ എപ്പോഴോ ഞങ്ങൾ ഉറക്കത്തെ പുൽകി ...തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story