ജിന്നിന്റെ രാജകുമാരി ❤️: ഭാഗം 42

jinninte rajakumari

രചന: അർത്ഥന

(അജു ) ഞാൻ വീട്ടിലേക്ക് പോയി എല്ലാവരും ഉറങ്ങിട്ടുണ്ടാവും എന്നുള്ളൊണ്ട് എന്റെ കൈയിൽ ഉള്ള കീ വെച്ച് വീട് തുറന്ന് അകത്തു കയറി റൂമിൽ പോയി നോക്കുമ്പോൾ ഒരാൾ ചാരിയിരുന്നു ഉറങ്ങുന്നു. ഞാൻ പോയി അവളെ മരിയാതിക്ക്‌ കിടത്തി വേഗം ഫ്രഷാവാൻ പോയി. ഫ്രഷായി വന്നപ്പോഴേക്കും ബെഡിൽ അവളെ കാണാനില്ല ബാൽക്കെണിയുടെ വാതിൽ തുറന്ന് കെടക്കുന്നെ കണ്ടു അപ്പോൾത്തന്നെ ഞാൻ അങ്ങോട്ടേക്ക് പോയി. അപ്പോഴുണ്ട് അനു ബാൽക്കെണിയിലെ കൈവരിയിൽ പിടിച്ച് ആകാശത്തേക്ക് നോക്കി നിൽക്കുന്നു. മെല്ലെ അവളെ പുറകിലൂടെ ചേർത്തുപിടിച് അവളുടെ ചുമലിൽ മുഖം ചേർത്ത് നിന്നു. (അനു ) ഞാൻ അജു ഏട്ടനെ കാത്തിരുന്ന് എപ്പോഴോ ഉറങ്ങിപ്പോയി. പിന്നെ പെട്ടെന്ന് ഞെട്ടി ഉണർന്നു അപ്പൊഴാണ് ബാത്‌റൂമിൽ നിന്ന് സൗണ്ട് കേട്ടു.

ഏട്ടൻ വന്നു എന്ന് മനസിലായി. പിന്നെ കിടക്കാൻ തോന്നാത്തൊണ്ട് നേരെ ബാൽകെണിയിലേക്കു പോയി. നിലവിന്റെ ശോഭയിൽ ഒരു തണുത്ത മന്ദമാരുതൻ എന്നെ തലോടി പോയി. അപ്പോഴാണ് എന്നെ രണ്ട് കൈകൾ പൊതിഞ്ഞു പിടിച്ചത്. (അജു ) എന്താണ് ഉറക്കമൊന്നുമില്ലേ. അത് പിന്നെ ഇന്ന് കോളേജിൽ നടന്നതൊക്കെ പെട്ടെന്ന് മനസ്സിൽ വന്നു ഉറക്കത്തിൽ നിന്ന് ഞെട്ടി. നീ അത് ഇനിയും വിട്ടില്ലേ. അങ്ങനെയല്ല അഥവാ നിങ്ങൾ അല്ല എന്റെ കൂടെ എങ്കിലോ അതൊരിക്കലും നടക്കിട്ടില്ല കാരണം എനിക്ക് വച്ച പണിയായിരുന്നു നീ ആയോണ്ട് ഞാൻ രക്ഷപെട്ടു. നിങ്ങൾക്കുള്ള പണിയോ ആ (പിന്നെ ഇന്ന് നടന്നതൊക്കെ അവളോട് പറഞ്ഞു പക്ഷേ അവനെ തല്ലാൻ പോയതൊന്നും പറഞ്ഞില്ല ) അതേ എന്നിട്ട് നിങ്ങൾ അവനെ ഒന്നും ചെയ്തില്ലേ ഇല്ല നിങ്ങൾ ഒരു നല്ല ഭർത്തു വാണോ. നമ്മളെ രണ്ടാളെയും കോളേജിൽ എല്ലാവരുടെയും മുൻപിൽ അപമാനിക്കാൻ നോക്കിയ അവനിട്ടു രണ്ട് പൊട്ടിക്കണ്ടേ അപ്പോൾ ഞാൻ ഒന്ന് ചിരിച്ചു.

എന്താ ചിരിക്കുന്നെ അല്ല നമ്മൾ ശെരിക്കും ഭാര്യയും ഭർത്താവും ആണോ അതെന്താ സംശയം നമ്മളെ കല്യാണം കഴിഞ്ഞതല്ലേ. പിന്നെയെന്താ പിന്നെ ഒന്നുമില്ല കുന്തം നീ വന്ന് കിടക്കാൻ നോക്ക് അതേ എന്താ അങ്ങനെ പറഞ്ഞെ മനസിലാവുന്ന രീതിയിൽ പറ മനസിലാവുന്ന രീതിയിൽ കാണിച്ച് തരാം എന്ന് പറഞ്ഞു ഞാൻ അവളെ കെട്ടിപ്പിടിച്ചു അവളുടെ അധരങ്ങളെ സ്വന്തമാക്കി. ശ്വാസം കിട്ടാതായപ്പോൾ അവൾ എന്നെ പിടിച്ച് തള്ളി ഞാൻ ഒന്ന് ചിരിച്ച് കൊടുത്തു. ഞാൻ ഉദ്ദേശിച്ചത് നമ്മൾക്കിടയിൽ ഇത് മാത്രമേ നടന്നിട്ടുള്ളൂ ബാക്കിയൊന്നും നടന്നിട്ടില്ല അതാ അല്ലാതെ വേറെ ഒന്നുമില്ല നിങ്ങൾ എന്താ പറഞ്ഞു വന്നേ u mean first night yes പക്ഷെ നീ പേടിക്കേണ്ട നിന്റെ സമ്മതമില്ലാതെ ഞാൻ നിന്നെ തൊടില്ല. മ്മ് (സമാധാനം ) എന്ന് കരുതി നിനക്ക് ഞാൻ ഉമ്മയൊന്നും തരാതിരിക്കില്ല. മ്മ് എന്നാ വന്ന് കിടക്കാൻ നോക്ക്. പിന്നെ രണ്ടാളും കിടന്നുറങ്ങി (അനു ) first nightinte കാര്യം പറഞ്ഞപ്പോൾ പെട്ടെന്ന് എനിക്ക് പേടിയായിരുന്നു പക്ഷെ എന്റെ സമ്മതം ഇല്ല എന്ന് പറഞ്ഞപ്പോൾ കുറച്ച് സമാധാനമായി.

പിന്നെ കിടന്നുറങ്ങി രാവിലെ എണീറ്റ് ഫ്രഷായി റൂമിൽ പോയപ്പോഴാണ് ആരോ എന്റെ ഫോണിലേക്ക് വിളിച്ചത് നോക്കിയപ്പോൾ അഞ്ജു ആണ് ഹെലോ നീ എന്താ രാവിലെ തന്നെ എന്താ കാര്യം നീ ഒന്ന് വാട്സ്ആപ്പ് ഓണാക്കി നോക്ക് എന്താ കാര്യം പറ നീ അത് നോക്കിയിട്ട് എന്നെ വിളിക്ക് എന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. വാട്സ്ആപ്പ് നോക്കിയപ്പോൾ അതിലൊരു ഫോട്ടോ ഞങളുടെ കോളേജിലെ കുറച്ച്പേർ കഞ്ചാവ് ഉപയോഗിച്ചതിന് അറസ്റ്റിലായെന്നാണ് വാർത്ത അജു ഏട്ടാ അജു ഏട്ടാ ഒന്നെഴുന്നേറ്റെ എന്താ കാര്യം ഉറങ്ങാനും സമ്മതിക്കൂല അതേ ഇതൊന്ന് നോക്ക് ഇതായിരുന്നോ വലിയ കാര്യം മറങ്ങോട്ടു ഞാൻ ഉറങ്ങട്ടെ ഉറങ്ങല്ലേ ഇവരാണോ ഇന്നലെ പറഞ്ഞെ അവര്‌ മ്മ് അത് തന്നെ ഇനി മാറ് ഞാൻ ഉറങ്ങട്ടെ വേണ്ട ഉറങ്ങണ്ട ഇനി ഉറങ്ങണ്ട ഞാൻ ചോദിക്കുന്നെന് ഉത്തരം പറ നിങ്ങളാണോ അവരെ പോലീസിൽ പിടിപ്പിച്ചെ ആണെങ്കിൽ എന്നിട്ടെന്താ അത് പറയാഞ്ഞേ

അല്ല അവർക്കിട്ട് രണ്ട് കൊടുത്തോ പിന്നെ കൊടുക്കാതെ. ഭാര്യയെ കുറിച്ച് അനാവശ്യം പറഞ്ഞ അവന് രണ്ട് കൊടുത്തില്ലെങ്കിൽ ഞാൻ പിന്നെ ഭർത്താവാണെന്നു പറഞ്ഞ് എന്തിനാ നടക്കുന്നെ എന്നിട്ട് ഇന്നലെ ഇങ്ങനെ ഒന്നുമല്ലല്ലോ പറഞ്ഞെ അത് ചുമ്മ അല്ല നിന്നെ ഞാൻ first nightinte കാര്യം ഓർമിപ്പിച്ചെന്നേയുള്ളു മ്മ്.. ഇപ്പോൾ പോയി ഫ്രഷാവ് കോളേജിൽ പോകണ്ടേ നീയും വരുന്നോ ഫ്രഷാവാൻ ച്ചി പോടാ. മോന്റെ മനസ്സിലിരിപ്പ് നടക്കാൻ പോകുന്നില്ല വേഗം ഫ്രഷാവാൻ നോക്ക് ഇങ്ങനെ പോയാൽ ഞാൻ മുരടിച്ചു പോകത്തെ ഉള്ളൂ ഇങ്ങനെ ഇവിടെ നിന്നാൽ കോളേജിൽ പോകൽ ഉണ്ടാവില്ല പിന്നെ ഞങ്ങൾ റെഡിയായി കോളേജിലേക്ക് പോയി (അനു ) കോളേജിലേക്ക് പോയി ഗേറ്റിന്റെ അടുത്ത് തന്നെ നമ്മളെ ചങ്കുകളും ഉണ്ടായിരുന്നു. പിന്നെ കുറച്ച് സമയം കത്തിയടിച്ചിരുന്നു. അല്ല സ്വാതി നിനക്കെന്തു പറ്റി ഫുൾ ശോകമാണെല്ലോ (അതു ) ഏയ്‌ ഒന്നുമില്ല (സ്വാതി ) അങ്ങനെയല്ല ഇവളുടെ കാമുകൻ വന്നില്ലാലോ അതോണ്ടാവും. അതോണ്ടാണോ കുട്ടി ഇങ്ങനെ ഇരിക്കുന്നെ (അഞ്ജു )

അതുപിന്നെ (സ്വാതി ) നീ വിഷമിക്കാതെ അവൻ ഇന്റർവ്യൂന് പോയതല്ലേ (അനു ) നിനക്ക് അങ്ങനെയൊക്കെ പറയാം അവനെ കാണാതെ എന്തോ പോലെ നിനക്കെ അത് മനസിലാവണമെങ്കിൽ നീയും നിന്റെ കെട്ടിയോനും രണ്ട് ദിവസം കാണാതെ നിന്ന് നോക്ക് (സ്വാതി ) നല്ല ഐഡിയ ഒന്ന് പരീക്ഷിച്ചാലോ (അനു ) എന്തോന്ന് (മൂന്നും കോറസ് ) അല്ല ഇവള് പറഞ്ഞപോലെ കാണാതിരിക്കുമ്പോൾ എന്ത് ഫീലിംഗ്സ് ആണെന്ന് നോക്കാലോ (അനു ) നിനക്ക് വട്ടാണ് മുഴുത്ത വട്ട് (അഞ്ജു ) നീ പോടീ (അനു ) അങ്ങനെ കൊറേ ചളിയടിച്ചിരുന്നു പിന്നെ ക്ലാസ്സിലോട്ട് പോയി. പിന്നെ ഉച്ചവരെയുള്ള പിരീഡ് (അജു, വിച്ചു, ആദി )അവരായോണ്ട് കൊഴപ്പമില്ല അതിന് ശേഷമുള്ളതൊക്കെ ഓരോന്നൊന്നേര വെറുപ്പിക്കൽ ആയിരുന്നു. വൈകുന്നേരം വരെ എങ്ങനെയൊക്കെയോ തള്ളിനീക്കി വീട്ടിലേക്ക് പോന്നു. വീട്ടിൽ പോയപ്പോൾ അവിടെ വിച്ചു ഏട്ടന്റെ യും ആദി ഏട്ടന്റെ അമ്മയും അച്ഛനും ഒക്കെ ഉണ്ടായിരുന്നു. ഞാനും അച്ചുവും ഫ്രഷായി വന്ന് അവരോട് കത്തി വയ്ക്കലായി.

കുറച്ച് കഴിഞ്ഞപ്പോൾ അജു, വിച്ചു, ആദി അവരും വന്നു പിന്നെ എല്ലാവരും ചായകുടിക്കാൻ ഇരുന്നു. ഞാനും അഞ്ജു ഏട്ടനും അടുത്തടുത്താണ് ഇരുന്നത്. ചായ കുടിച്ചോണ്ട് ഇരിക്കുമ്പോഴാണ് ആദി ഏട്ടന്റെയും വിച്ചു ഏട്ടന്റെയും അമ്മമാർ പറഞ്ഞത് ഏട്ടന്മാർ രണ്ടാളുടെയും കല്യാണം വേഗം നടത്തണമെന്ന് അത് കേട്ടപ്പോ അവർ ഞെട്ടി പിന്നെയാണ് അമ്മമാർ ഓരോ കവർഅവരുടെ കൈയിൽ കൊടുത്തേ എന്നിട്ട് അവർക്കുവേണ്ടി കണ്ടുപിടിച്ച പെൺകുട്ടികളുടെ ഫോട്ടോ ആണെന്നും പറഞ്ഞു ഭഗവാനെ പണി പാളിയോ (ആദി &വിച്ചൂസ് ആത്മ ) അമ്മേ അത് പിന്നെ ഞങ്ങൾക്ക്. നിങ്ങൾ ഒന്നും പറയണ്ട ആ ഫോട്ടോ എടുത്ത് നോക്ക് ഇല്ല അമ്മേ എനിക്ക് വേറെ ഒരാളെ ഇഷ്ട്ടമാണ് ഞാൻ അവളെ മാത്രേ കെട്ടു (രണ്ടാളും ഒരുമിച്ച് പറഞ്ഞു ) ആദ്യം ഫോട്ടോ കണ്ടിട്ട് തീരുമാനിക്ക് കെട്ടണോ വേണ്ടയോ എന്ന്. (വിച്ചു ) നിവർത്തിയില്ലാതെ ഫോട്ടോ നോക്കി. നോക്കിയപ്പോൾ ഞാൻ ഞെട്ടി ദേ അഞ്ജുവിന്റെ ഫോട്ടോ അപ്പോൾത്തന്നെ ആദിന്റെ കയ്യിലുള്ള ഫോട്ടോ നോക്കി അതുന്റെ ഫോട്ടോ.

ഇനിപ്പറ നിങ്ങൾ കെട്ടുമോ ഇല്ലയോ (അനു &അജു ) അപ്പോൾ നിങ്ങൾ രണ്ടും ഒപ്പിച്ച പണിയാണല്ലേ അതേ എന്തെ ഇഷ്ട്ടായില്ലേ ഇഷ്ട്ടായില്ലെന്നോ thank you അളിയാ &പൊന്നു പെങ്ങളെ എന്നും പറഞ്ഞ് അവരെ കെട്ടിപിടിച്ചു. നിങ്ങൾ ഞെട്ടിയ പോലെ അവരും ഞെട്ടിക്കാണും. അത് പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും രണ്ടാളുടെയും ഫോൺ വന്നു. പിന്നെ അവർ ഒരേ സംസാരം. അമ്മമാരും ഞാനും അച്ചുവും അടുക്കളയിലേക്കു പോയി ഏട്ടൻ അച്ഛൻമാരോട് സംസാരിക്കുകയും. പിന്നെ എല്ലാവരും food കഴിച്ച് ഞായറാഴ്ച പെണ്ണ് കാണാൻ പോകാം എന്ന് പറഞ്ഞ് അവർ വീട്ടിലേക്ക് പോയി. അമ്മയും ഞാനും അടുക്കള വൃത്തിയാക്കുവായിരുന്നു അപ്പോഴാണ് എനിക്ക് സ്വതിയോട് പറഞ്ഞത് ഓർമ വന്നത്. അമ്മേ ഞാൻ നാളെ വീട്ടിലേക്ക് പൊയ്ക്കോട്ടേ എത്രയായി അമ്മയെയും അച്ഛനെയും ഒക്കെ കണ്ടിട്ട്. അത്‌ ശെരിയാ കഴിഞ്ഞ ദിവസം മോൾടെ അമ്മ വിളിച്ചപ്പോൾ പറഞ്ഞിരുന്നു മോളെ കുറച്ച് ദിവസം അവിടെക്ക് വിടുമോ എന്ന് അവധിക്ക് അയക്കാം എന്ന് പറഞ്ഞിരുന്നു. അതോണ്ട് നാളെ പോയി ഞായറാഴ്ച രാവിലെ ഇങ്ങോട്ട് വന്നോ. ആ ശെരി പിന്നെ അജുനോട് ചോദിക്കണേ. ആ...തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story